ഏതു കാലാവസ്ഥയെ അതിജീവിക്കും, എന്തും തിന്നും! ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ളെ സൂ​ക്ഷി​ക്ക​ണം!

അ​ത്ര നി​സാ​ര​ര​ല്ല ആ​ഫ്രി​ക്ക​ൻ ഒ​ച്ചു​ക​ൾ. കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണ്ടി​രു​ന്ന ഇ​വ ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യെ​ത്തി​യ​ത് 1847ല്‍ ​പ​ശ്ചി​മ​ബം​ഗാ​ളി​ലാ​ണ്. കേ​ര​ള​ത്തി​ലെ​ത്തി​യ​ത് 1970ലാ​ണ്. പാ​ല​ക്കാ​ട്ടാ​യി​രു​ന്നു ഇ​ത്. ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ മി​ക്ക ജി​ല്ല​ക​ളി​ലും ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.

ആ​ഫ്രി​ക്ക​ൻ‌ ഒ​ച്ചു​ക​ളു​ടെ ആ​യു​സ് ആ​റു​മു​ത​ൽ 10 വ​യ​സു വ​രെ​യാ​ണ്. 20 ഗ്രാം ​മു​ത​ല്‍ 250 ഗ്രാം ​വ​രെ തൂ​ക്കം വ​യ്ക്കും. ചൂ​ടും ത​ണു​പ്പും ഏ​റു​മ്പോ​ള്‍ മ​ണ്ണി​ന​ടി​യി​ല്‍ ദീ​ര്‍​ഘ​കാ​ലം ക​ഴി​യും. മ​ഴ​ക്കാ​ല​ത്ത് പു​റ​ത്തി​റ​ങ്ങും. ഇ​ണ​ചേ​ര​ല്‍ ക​ഴി​ഞ്ഞാ​ല്‍ എ​ട്ടു​മു​ത​ല്‍ 20വ​രെ ദി​വ​സ​ത്തി​നു​ള്ളി​ല്‍ മു​ട്ട​യി​ടും.

100 മു​ത​ല്‍ 500വ​രെ മു​ട്ട​ക​ളാ​ണ് ഒ​രു​ത​വ​ണ ഇ​ടു​ക, ഒ​രു​വ​ര്‍​ഷ​ത്തി​ല്‍ 1200 മു​ട്ട​ക​ള്‍ വ​രെ. 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ മു​ട്ട​ക​ള്‍ വി​രി​യും. ആ​റു​മാ​സ​ത്ത​നു​ള്ളി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കും. ഏ​തു കാ​ലാ​വ​സ്ഥ​യെ അ​തി​ജീ​വി​ക്കാ​നും എ​ന്തും തി​ന്നാ​നു​മു​ള്ള ക​ഴി​വാ​ണ് പ്ര​ത്യേ​ക​ത.

Related posts