മികച്ച സംഗീതവുമായി ജയന്‍ വി. പിഷാരടി

jayan-v-pisharodyകൊമ്പുള്ള മാനെ ചെമ്പുള്ളിമാനെ…’ കുഞ്ചാക്കോ ബോബന്‍ നായകനായ ‘സാന്‍വിച്ച്’ എന്ന ചിത്രത്തിലെ ഈ ഹിറ്റ് ഗാനം കേള്‍ക്കാത്തവരായി ആരും കാണില്ല.  സംഗീത സംവിധായകന്‍, ഗായകന്‍, വാദ്യോപകരണ കലാകാരന്‍, അഭിനേതാവ് തുടങ്ങി കലയുടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജയന്‍ വി. പിഷാരടിയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്.  ഈ ഗാനത്തിലൂടെ പിഷാരടി മലയാളത്തിലെ അറിയപ്പെടുന്ന സംഗീത സംവിധായകനായി മാറുകയായിരുന്നു.

രണ്ടായിരത്തില്‍ പുറത്തിറങ്ങിയ ‘മിമിക്‌സ്’ എന്ന ചിത്രത്തിന്റെ ഗാനങ്ങളുടെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചുകൊ ണ്ടാണ് പിഷാരടി സിനിമാരംഗത്ത് കാലുകുത്തുന്നത്.  പിന്നീട്, ഫോര്‍ട്ട് കൊച്ചി, കണ്ണേ മടങ്ങുക, കളിയില്‍ അല്പം കാര്യം, പതിനൊന്നില്‍ വ്യാഴം, സാന്‍വിച്ച്, വണ്‍ഡേ ജോക്‌സ്, 8വേ മാര്‍ച്ച്, വണ്‍ഡേ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനവും, പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു.  ഈ ചിത്രങ്ങളിലെ  ഗാനങ്ങളും ശ്രദ്ധേയമായതോടെ, പിഷാരടിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

2010-ല്‍ ‘കളിയില്‍ അല്പം കാര്യം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള അടൂര്‍ ഭാസി അവാര്‍ഡ് പിഷാരടിക്ക് ലഭിച്ചിരുന്നു.  2012 -ല്‍  ‘ഫ്രോഗ്’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും ജയന്‍ വി. പിഷാരടിയെ തേടിവന്നു.  ഇപ്പോള്‍ ദേശീയ അവാര്‍ഡിന് പരിഗണിച്ച ‘ക്രെയോണ്‍സ്’ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീത സംവിധാനം പൂര്‍ത്തിയാക്കിയ, ജയന്‍ പുതിയ ചില ചിത്രങ്ങള്‍ക്കുവേണ്ടിയും സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സംഗീതത്തെ സ്‌നേഹിച്ച തിരുവനന്തപുരംകാരനായ, ഡോ.  ആര്‍. വി. പിഷാരടിയുടെയും സൂര്യകു മാരിയുടെയും ഇളയമകനായ ജയന്‍, ഗായികയും ഗാനരചയിതാവും മ്യൂസിക് തെറാപ്പിസ്റ്റുമായ സ്മിത പിഷാരടിയെയാണ് വിവാഹം ചെയ്തത്.  മകള്‍ ഹര്‍ഷിത, ‘സൈലന്റ് റൈന്‍’ എന്ന ഹ്രസ്വ ചിത്രത്തിലൂടെ രണ്ടു തവണ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം  ലഭിച്ച താരമാണ്.

Related posts