വീട്ടിലേക്കുള്ള വഴിയറിയാതെ വിഷമിക്കുന്ന കുട്ടികളെ നിങ്ങള്‍ സഹായിക്കുമോ? എത്ര പേര് അതിനുവേണ്ടി സമയം കളയും. ഇതു നേരിട്ടറിയാനായി ഓസ്ട്രേലിയയിലെ ഒരു എന്‍ജിഒ ഒരു പരീക്ഷണം നടത്തി. തിരക്കേറിയ ഒരു ഷോപ്പിംഗ് കോംപ്ലക്സിന് സമീപം ഒറ്റപ്പെട്ട നിലയില്‍ രണ്ടു കുട്ടികളെ നിര്‍ത്തി. ആളുകളുടെ പ്രതികരണം ദൂരെ നിന്നു ഷൂട്ട് ചെയ്തു.
എട്ടുമണിക്കൂറോളം കുട്ടികള്‍ ആ നില്പു നിന്നു. നൂറുകണക്കിനാളുകള്‍ അതുവഴി കടന്നുപോയിട്ടുണ്ടാവും. പക്ഷേ, ഒരു നിമിഷം നിന്നു കുട്ടികളുടെ പ്രശ്നം എന്തെന്നറിയാന്‍ ശ്രമിച്ചതു വെറും 21 പേര് മാത്രം. മനുഷ്യത്വമുള്ളവര്‍ വളരെ ചുരുക്കമെന്നു സാരം.
സ്വന്തമായി വീടില്ലാത്ത ആയിരക്കണക്കിനു കുട്ടികള്‍ രാജ്യത്തുണ്ടെന്ന സത്യം ജനങ്ങളെ അറിയിക്കാനും ബോധവത്കരിക്കാനുമാണു ഈ പരിപാടി ലക്ഷ്യമിടുന്നതെന്നു എന്‍ജിഒ അധികൃതര്‍ പറയുന്നു