വേര്‍പിരിയൽ അഭ്യൂഹങ്ങൾക്കിടെ വിവാഹ വാർഷിക ദിനത്തിൽ അഭിഷേകിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്. താരദമ്പതിമാരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്.
അവിടിവിടെയായുള്ള അവ്യക്തമായ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാപ്പരാസികള്‍ ഇക്കാര്യം പ്രചരിപ്പിച്ചത്. എന്നാല്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് ഐശ്വര്യ റായ് ഇപ്പോള്‍. അഭിഷേക് ബച്ചനും മകള്‍ ആരാധ്യയ്ക്കുമൊപ്പമുള്ള ചിത്രം ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
തങ്ങളുടെ 18-ാം വിവാഹവാര്‍ഷിക ദിനമായ ഞായറാഴ്ചയാണ് താരസുന്ദരി തന്റെ കുടുംബചിത്രം പങ്കുവച്ചത്. മൂന്നുപേരും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളാണ് ചിത്രത്തില്‍ ധരിച്ചിരിക്കുന്നത്. അഭിഷേക് ചുവന്ന ഫ്രെയിമുള്ള കണ്ണടയും ധരിച്ചിട്ടുണ്ട്. ഒട്ടേറെ ആരാധകരാണ് ചിത്രത്തിന് താഴെ സന്തോഷം പങ്കുവച്ചുകൊണ്ട് കമന്റ് ചെയ്തത്. കൂടുതലും ഹൃദയത്തിന്റെ ഇമോജികളാണ്. അഭിഷേകിന്റെ കണ്ണടയും ഐശ്വര്യയുടെ ലിപ്സ്റ്റിക്കും തമ്മില്‍ നല്ല മാച്ചാണ് എന്നാണ് രസകരമായ ഒരു കമന്റ്.