ധാക്ക: ആദിവാസി വിഭാഗത്തിൽപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാരോപിച്ച് ബംഗ്ലാദേശിലെ തെക്കുകിഴക്കൻ മേഖലകളിലുണ്ടായ വംശീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
നിരവധിപ്പേർക്കു പരുക്കേറ്റു.ആദിവാസി ഗോത്രവിഭാഗക്കാരും ബംഗാളി സംസാരിക്കുന്ന കുടിയേറ്റ വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് അക്രമം നടന്നത്. ഇരുവിഭാഗവും അക്രമാസക്തരായി പരസ്പരം വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും തീയിട്ടുവെന്ന് താമസക്കാരും ദൃക്സാക്ഷികളും പറഞ്ഞു.
ഇന്ത്യയും മ്യാൻമറും അതിർത്തി പങ്കിടുന്ന ചിറ്റഗോംഗ് കുന്നിൻ പ്രദേശങ്ങളിലൊന്നായ ഖഗ്രാച്ചാരി ജില്ലയിൽ ചൊവ്വാഴ്ചയാണ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയായതായി ആരോപിക്കപ്പെട്ടത്. തുടർന്നാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്.