ഗർഭകാലമാണ് തന്നെ ഒരുപാട് മാറ്റിയതെന്ന് അമല പോൾ. ഗർഭിണി ആയപ്പോൾ ഞാൻ എന്ന എന്റെ മുൻഗണന മാറി. ആ ഞാൻ എവിടെ എന്നുപോലും അറിയാൻ കഴിയാതെയായി. ശ്രദ്ധ മുഴുവൻ എന്റെ ഉള്ളിലുള്ള ആ കുഞ്ഞു ജീവനിലായി.
വേറൊന്നിനെക്കുറിച്ചും ആലോചിക്കാനില്ല. പത്തും പന്ത്രണ്ടും മണിക്കൂർ ഉറങ്ങിയിട്ടും മതിയാവാതിരുന്ന എനിക്ക് നാലോ അഞ്ചോ മണിക്കൂർ മാത്രമേ ഉറങ്ങാൻ കഴിഞ്ഞിരുന്നുള്ളൂ. എങ്കിലും അതൊക്കെയും ആസ്വദിക്കാനായി. എല്ലാം ആ കുഞ്ഞു ജീവനു വേണ്ടി എന്ന നിലയിലായി കാര്യങ്ങൾ.
ജഗത്തിനെ കണ്ടുമുട്ടി ഒന്നോ രണ്ടോ മാസത്തിനുശേഷമാണ് ഞാൻ ഗർഭിണിയാകുന്നത്. പിന്നീടാണ് വിവാഹം നടക്കുന്നത്. എന്നെ സംബന്ധിച്ച്, ജീവിതത്തിൽ മുന്നോട്ട് എന്തു ചെയ്യണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ഗർഭധാരണം എനിക്ക് കൃത്യമായ ദിശാബോധം തന്നു. ഇനി എന്തു ചെയ്യണം, എങ്ങനെ മുന്നോട്ടു പോകണം എന്ന് വ്യക്തമായ ഐഡിയ തന്നു. കുഞ്ഞ് ഞങ്ങളുടെ സ്നേഹത്തെ പൂർണതയിലേക്ക് എത്തിച്ചു. ഇലായ് (കുഞ്ഞ്) വന്നതിനു ശേഷമാണ് ഞാൻ ക്ഷമ എന്താണെന്ന് പഠിച്ചത് എന്ന് അമലാ പോൾ പറഞ്ഞു.