തുടരും സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് അമൃത വർഷിണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ബിനു പപ്പു ചേട്ടന്റെ സുഹൃത്താണ് എന്റെ മാമൻ. അവർ തമ്മിലുള്ള സംസാരത്തിനിടയിൽ പുതിയ സിനിമയിലേക്ക് ഒരു പെൺകുട്ടിയെ വേണമെന്ന് പറഞ്ഞു. മാമൻ എന്റെ ഫോട്ടോ കൊടുത്തു. പിറ്റേദിവസം ഒഡീഷന് പോയി. രണ്ട് സിറ്റുവേഷൻ തന്ന് അഭിനയിക്കാനാണ് പറഞ്ഞത്. ബിനു ചേട്ടനും തരുൺ സാറുമായിരുന്നു ഒഡീഷൻ എടുത്തത്. ആദ്യത്തെ സിറ്റുവേഷൻ ചേട്ടനെക്കുറിച്ച് അച്ഛനോട് കുറ്റം പറയുന്നതായിരുന്നു. രണ്ടാമത്തേത് ബിനു ചേട്ടനൊപ്പം അപരിചിതൻ വീട്ടിലേക്ക് കയറി വരുമ്പോഴുള്ള ഭയം കാണിക്കാനുള്ളതായിരുന്നു.
ബിനു ചേട്ടൻ കയറി വന്നപ്പോൾ ഒഡീഷനായിട്ടുപോലും ഞാൻ ശരിക്കും പേടിച്ച് പോയി, കരഞ്ഞു. അങ്ങനെയായിരുന്നു ഓഡീഷൻ. പക്ഷെ പിന്നീട് വിളിയൊന്നും വന്നില്ല. അപ്പോഴേക്കും രണ്ട്, മൂന്ന് ആഴ്ച കഴിഞ്ഞിരുന്നു. ശേഷം ഒരു ദിവസം കോൾ വന്നു.
അന്ന് വീട്ടിൽ കുറച്ച് ഗസ്റ്റുള്ള ദിവസമായിരുന്നു. സെലക്ടായി എന്ന് അറിഞ്ഞപ്പോൾ ഒരു ഷോക്കായിരുന്നു. പിന്നെ ഞാനും ബ്രദറും കൂടി തുള്ളിച്ചാടുകയായിരുന്നു. ഞങ്ങൾക്ക് ഭ്രാന്തായോയെന്ന് ഗസ്റ്റ് പോലും പേടിച്ചു . ഞാൻ ചോറ്റാനിക്കര സ്വദേശിയാണ്. ഒമ്പതം ക്ലാസ് പാസായി. ഇനി പത്താം ക്ലാസിലേക്കാണ്. അതിന്റേതായ ചില ഭയമൊക്കെയുണ്ട് എന്ന് അമൃത വർഷിണി.