അഭിമുഖങ്ങൾ നൽകുമ്പോൾ മുഖംമൂടിയോടുകൂടി സംസാരിക്കാറില്ല. നേരേ വരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും എന്ന് അനുരാഗ് കശ്യപ്. ബോളിവുഡ് മാറുന്ന വേഗതയിൽ എനിക്ക് അതിനെ നേരിടാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ആ സിനിമാ മേഖല പതുക്കെ എന്നെ ഒഴിവാക്കുന്നിടത്തോളം ഒറ്റപ്പെടുത്തി. ഞാൻ അപകടകാരിയാണെന്ന് അവർ കരുതി.
എന്നാൽ, ദക്ഷിണേന്ത്യയിൽ വീണ്ടും സിനിമയുടെ താളം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഞാൻ എവിടെയും പോയിട്ടില്ല. ഇത്രയും കാലം ഇവിടെ തന്നെയുണ്ടായിരുന്നു. പക്ഷെ മുമ്പത്തേക്കാളും തിരക്കിലായിരുന്നു. നിശബ്ദമായി പ്രവർത്തിക്കുക എന്ന പാഠം ഞാൻ പഠിച്ചു. അത് മുമ്പ് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.
ബോളിവുഡിൽ 32 വർഷമായി പ്രവർത്തിക്കുന്നു. എനിക്ക് വിഷമമില്ല, പക്ഷെ നിരാശയുണ്ട്. ബോളിവുഡിൽ ആരും സിനിമയെക്കുറിച്ച് സംസാരിക്കുന്നില്ല. എല്ലാവരും 100 കോടി ക്ലബുകൾക്ക് പിന്നാലെയാണ്. ഗജനി എന്ന ചിത്രത്തിന് ശേഷമാണ് ഈ മാറ്റം തുടങ്ങുന്നത്. അവിടെ പണത്തിന്റെ ബിസിനസ് കെണിയിൽ എല്ലാവരും കുടുങ്ങിയിരിക്കുകയാണ് എന്ന് അനുരാഗ് കശ്യപ് പറഞ്ഞു.

