ഡയമണ്ട് നെക്ലേസിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. ഇപ്പോഴിതാ താരം ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ചന്ദ്രേട്ടൻ എവിടെയാ എന്ന സിനിമയാണ് ദിലീപേട്ടനുമായി ഒന്നിച്ച് ചെയ്ത സിനിമ. അന്ന് എനിക്ക് കുറച്ച് ഹെൽത്ത് ഇഷ്യൂസ് ഒക്കെ ഉണ്ടായിട്ടുള്ള സമയമായിരുന്നു. ആ സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്തൊക്കെ ഒത്തിരി സപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ സമയത്ത്, ആ ഒരു സ്നേഹമാണ് എന്നെ അദ്ദേഹത്തോട് കൂടുതൽ അടുപ്പിച്ചത്.
പക്ഷേ ഇത്ര വർഷം കഴിഞ്ഞിട്ടും അതങ്ങനെ തന്നെ പോകുന്നുണ്ട്. ദിലീപേട്ടന്റെ മാനേജറും ഡ്രൈവറുമായ അപ്പുണ്ണി ചേട്ടൻ ഞങ്ങളുടെ ബാച്ചിലാണ്. ഞങ്ങൾ കുടജാദ്രിയൊക്കെ പോയിട്ടുണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പുള്ളിയെ വേണമെങ്കിൽ ഞാൻ ദിലീപേട്ടനെ വിളിക്കും. പ്രൊഫഷണലി ആണെങ്കിലും പേഴ്സണലി ആണെങ്കിലും അല്ലാതെ ഏത് കാര്യത്തിനും ഏത് സമയത്തും എന്റെ കുടുംബത്തെ പോലെ കരുതാൻ പറ്റുന്ന ആളാണ് ദിലീപേട്ടൻ.
ഒരാളോട് സഹകരിക്കുന്ന കാര്യമാണ് ദിലീപേട്ടനിൽ നിന്നു പഠിക്കാനുള്ളത്. പ്രൊഫഷണൽ സ്പെയ്സ് മാത്രമല്ലാതെ ഒരു പേഴ്സണൽ സ്പെയ്സിലേക്ക് അവരെ കൊണ്ട് വരും. കുറേ ആൾക്കാർക്ക് മുഖംമൂടി ഇമേജുണ്ടെന്ന് പറയാറുണ്ട്. അതൊന്നും ഇല്ലാതെ ഒരാളെ പേഴ്സണൽ സ്പെയ്സിലേക്ക് കൊണ്ട് വന്ന് കരുതൽ കൊടുക്കാൻ പറ്റുന്നത് പുള്ളിയിൽ നിന്ന് കണ്ട് പഠിക്കേണ്ടതാണ് എന്ന് അനുശ്രീ പറഞ്ഞു.