എന്റെ പേര് അപ്സര എന്നാണ്. അച്ഛന്റെ പേര് രത്നാകരൻ. അതുകൊണ്ട് തന്നെ എന്റെ പേര് അപ്സര രത്നാകരന് എന്നാണ്. അതില്‍ ആര്‍ക്കാണ് പ്രശ്നം?
എല്ലാവരുടേയും ചോദ്യം ഞാന്‍ ആല്ബിച്ചേട്ടനെ കല്യാണം കഴിച്ചതുകൊണ്ട് അപ്സര ആല്‍ബി എന്നല്ലേ പേര് വരേണ്ടത് എന്നാണ്. ആ പേര് ഇടാത്തതു കൊണ്ട് ഞങ്ങള്‍ തല്ലിപ്പിരിഞ്ഞു എന്നുവരെ പറയുന്നവരുണ്ട്.
ഇത്രയും വര്‍ഷം ആയിട്ട് എന്റെ പേരിന്റെ കൂടെ രത്നാകരന് എന്ന അച്ഛന്റെ പേരു തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ?
എന്റെ ഭര്‍ത്താവ് പോലും പേരുമാറ്റണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്നം? എന്റെ പേരിന്റെ കൂടെ അച്ഛന്റെ പേരുമാറ്റി ഭര്‍ത്താവിന്റെ പേരിടുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. -അപ്സര രത്നാകരൻ