കൊച്ചി: അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര ഇന്ന് കൊച്ചിയിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന അദ്ദേഹം ടീമിന്റെ മത്സരം നടക്കുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സന്ദര്‍ശിക്കുന്ന അദ്ദേഹം സുരക്ഷാ ക്രമീകരണങ്ങളടക്കം വിലയിരുത്തും.
തുടര്‍ന്ന് മന്ത്രി വി. അബ്ദുറഹിമാനുമായും കൂടിക്കാ്ഴ്ച നടത്തും. ടീം താമസിക്കുന്ന ഹോട്ടല്‍, ഭക്ഷണം, യാത്രകള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുണ്ടാകും.
ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ടീമിനൊപ്പം സൗഹൃ മത്സരത്തിനെത്തുന്നത് ഓസ്ട്രേലിയന്‍ ടീമാകുമെന്നാണ് സൂചന. ഒസ്ട്രേലിയയും സ്പോണ്‍സറും കരട് കരാര്‍ കൈമാറിയതായാണ് വിവരം.
നവംബര്‍ 15ന് അര്‍ജന്റീന ടീം കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15നും 18നും ഇടയിലാകും മത്സരം നടക്കുക. കഴിഞ്ഞിടെ ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ സെക്യൂരിറ്റ് ഓഫീസര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.