ആസ്ത്മ നിയന്ത്രണം; ആ​സ്ത്മ ചികിത്സയിൽ ശ്രദ്ധിക്കേണ്ടത്


ആ​സ്ത്മ പൂ​ര്‍​ണമാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാ​നാവില്ല. എ​ന്നാ​ല്‍, രോഗം നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി ചി​കി​ത്സ​ക​ള്‍ ല​ഭ്യ​മാ​ണ്. ഇ​ന്‍​ഹേ​ല​ര്‍ ഉ​പ​യോ​ഗം ഇ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ്. ഇ​ന്‍​ഹേ​ല​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് നേ​രി​ട്ട് മ​രു​ന്ന് എ​ത്തു​ന്നു. ആ​സ്ത്മ രോ​ഗി​ക​ള്‍​ക്ക് സാ​ധാ​ര​ണ​വും സ​ജീ​വ​വു​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​തി​നാ​യി ഇ​ന്‍​ഹേ​ല​റു​ക​ള്‍ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കും. ഇ​ന്‍​ഹേ​ല​റു​ക​ള്‍ പ്ര​ധാ​ന​മാ​യും ര​ണ്ടു ത​ര​ത്തി​ലാ​ണു​ള്ള​ത്.

1. ബ്രോ​ങ്കോ ഡ​യ​ലേ​റ്റ​ര്‍ (Salbutamol പോ​ലെ​യു​ള്ള​വ)

വാ​യു മാ​ര്‍​ഗ​ങ്ങ​ള്‍ തു​റ​ക്കാ​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു.

2. സ്റ്റി​റോ​യ്ഡു​ക​ള്‍

വാ​യുമാ​ര്‍​ഗങ്ങ​ളി​ലെ വീ​ക്കം കു​റ​ച്ച് ആ​സ്ത് മ തീ​വ്ര​ത​യി​ല്‍ എ​ത്തു​ന്ന​ത് ത​ട​യു​ക​യും മ​ര​ണ​സാധ്യ​ത​ കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ആ​സ്ത്​മ രോ​ഗി​ക​ള്‍ ദി​വ​സ​വും ഇ​ന്‍​ഹേ​ല​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​യി വ​ന്നേ​ക്കാം. രോ​ഗല​ക്ഷ​ണ​ങ്ങ​ളു​ടെ ആ​വ​ര്‍​ത്തി​യും ല​ഭ്യ​മാ​യ ഇ​ന്‍​ഹേ​ല​റു​ക​ളു​ടെ ത​ര​വും ആ​ശ്ര​യി​ച്ചാ​യി​രി​ക്കും ചി​കി​ത്സ.

ആ​സ്ത്മയു​ടെ ദീ​ര്‍​ഘ​കാ​ലപ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍

ന​ന്നാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​സ്ത്മ മൂ​ല​മു​ള്ള ദീ​ര്‍​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും. എ​ന്നി​രു​ന്നാ​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ല്‍ ഇ​ത് ആ​രോ​ഗ്യ​ത്തെ​യും ജീ​വി​ത നി​ല​വാ​ര​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം.

പ്ര​ധാ​ന​മാ​യും ശ്വാ​സ​നാ​ള​ങ്ങ​ളു​ടെ വീ​ക്കം (Airway remodelling) ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ശ്വ​സ​നം കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. ആ​സ്ത​മ നി​യ​ന്ത്ര​ണ വി​ധേ​യ​മ​ല്ലാ​ത്ത ആ​ളു​ക​ളി​ല്‍ ഇ​ട​യ്ക്കി​ടെ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളാ​ല്‍ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​നം വേ​ണ്ടി വ​ന്നേ​ക്കാം. അ​തു​പോ​ലെ​ത​ന്നെ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം കു​റ​യാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ദീ​ര്‍​ഘ​കാ​ല ആ​സ്ത​മ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ- ജോ​ലി, ഉ​റ​ക്കം, വ്യാ​യാ​മം- എ​ന്നി​വ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാം. അ​പൂ​ര്‍​വ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ചി​കി​ത്സ​യോ​ടു പ്ര​തി​ക​രി​ക്കാ​ത്ത ആ​സ്ത്‌മ ആ​വ​ര്‍​ത്തി​ച്ചു​ള്ള അ​ണു​ബാ​ധ​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ ശ്വ​സ​നപ​രാ​ജ​യം തു​ട​ങ്ങി​യ ഗു​രു​ത​ര​ സ​ങ്കീ​ര്‍​ണ​ത​ക​ളി​ലേ​ക്ക് ന​യി​ച്ചേ​ക്കാം.

ശ​രി​യാ​യ ഇ​ന്‍​ഹേ​ല​ർ ഉ​പ​യോ​ഗ​ത്തിലൂടെയും അ​തി​നോ​ടൊ​പ്പംത​ന്നെ ആ​സ്ത്​മ രോ​ഗ​ത്തി​ന്‍റെ പ്രേ​ര​ണ ഘ​ട​ക​ങ്ങ​ള്‍ മ​ന​സിലാ​ക്കി അ​വ ഒ​ഴി​വാ​ക്കി​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ നി​യ​ന്ത്രി​ക്കാം.

  • വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
    ഡോ. ​ആ​ൻ മേ​രി ജേ​ക്ക​ബ്,
    ക​ൺ​സ​ൾ​ട്ട​ന്‍റ് പ​ൾ​മോ​ണ​ജി​സ്റ്റ്, എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം

Related posts

Leave a Comment