കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിര്‍ത്തുമെന്ന് നടന് ബാബുരാജ്. ‘അമ്മ’ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേത മേനോന് എതിരായ കേസ് അനേഷിക്കണമെന്ന് ബാബുരാജ് വ്യക്തമാക്കി.
‘അഭിപ്രായ വ്യത്യാസങ്ങള്‍ അകത്ത് പറയേണ്ടതാണ്, അത് പറയും.
സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്നും ആരോപണങ്ങള്‍ വരുമ്പോള്‍ മത്സരിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് മാറി നിന്നത്. ശ്വേതയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് എനിക്കുള്ളത്.
ശ്വേതയുടെ കേസിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തത് കൊണ്ടല്ല നിശബ്ദമായി നിന്നത്. എന്നെക്കുറിച്ച് പറഞ്ഞാല്‍ പലതും വിശ്വസിക്കും. അതാണ് പലരും പറഞ്ഞു പരത്തിയത്’ – ബാബുരാജ് കൊച്ചിയില്‍ പറഞ്ഞു.