ലണ്ടൻ: ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്ററായ ബിബിസിയുടെ എല്ലാ ചാനലുകളും 2030 കളോടെ സംപ്രേഷണം നിർത്തുമെന്നും ഓൺലൈനിലേക്ക് മാത്രമായി മാറുമെന്നും ബിബിസി മേധാവി ടിം ഡേവി.
മാധ്യമരംഗത്തെ അധികായരായ ബിബിസിയുടെ പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങൾ ഒഴിവാക്കി ഇന്റർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റുമെന്നാണു പ്രഖ്യാപനം.
2024 ജനുവരി എട്ടു മുതൽ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു.
ഇതിനു പിന്നാലെയാണ് പുതിയ നീക്കം.1922 ലാണു ബിബിസി സ്ഥാപിതമായത്.
1927ലെ പുതുവത്സര ദിനത്തിൽ പ്രവർത്തനമാരംഭിച്ചു. 21,000-ത്തിലധികം ജീവനക്കാർ ബിബിസിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.