പുനലൂർ (കൊല്ലം): ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി അകപ്പെട്ടു. പുനലൂർ ചാലിയക്കര ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി അകപ്പെട്ടത്. ഇന്നു രാവിലെ കിണറ്റിൽനിന്നും മുരളച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടെത്തിയത്. 25 അടിയോളം താഴ്ചയിൽ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറാണ്. പത്തനാപുരം വനം റേഞ്ചിലെ അമ്പനാർ വനം സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ആർആർടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടങ്ങി. ഈ മേഖലയിൽ ജനവാസ മേഖലയിൽ പുലി എത്തി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവാണ്. കൂടാതെ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ എസ്റ്റേറ്റ് മേഖലയായ ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ്.
Read MoreCategory: Kannur
ചങ്ങനാശേരിയിൽ പ്രീമിയം ബസുകളെത്തി; കണ്ണൂര്‍ യാത്ര ഇനി “സൂപ്പര്‍ ഫാസ്റ്റ്”; യാത്രക്കൂലി വര്‍ധിക്കും
ചങ്ങനാശേരി: കണ്ണൂര്‍ റൂട്ടിൽ സർവീസ് നടത്താന്‍ ചങ്ങനാശേരി ഡിപ്പോയില്‍ രണ്ടു സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകള്‍ എത്തി. ഇന്നു രാവിലെ മുതല്‍ പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങുമെങ്കിലും ശനിയാഴ്ച രാവിലെയാണ് ജോബ് മൈക്കിള്‍ എംഎല്‍എ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ചങ്ങനാശേരിയില്‍നിന്നും 6.45നാണ് കണ്ണൂര്‍ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് പുറപ്പെടുന്നത്. വൈകുന്നേരം 5.30ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്നു പുലര്‍ച്ചെ അഞ്ചിനു പുറപ്പെടുന്ന ബസ് ഉച്ചകഴിഞ്ഞു മൂന്നിന് ചങ്ങനാശേരിയില്‍ എത്തിച്ചേരും. എടി 448, എടി 449 സൂപ്പര്‍ പ്രീമിയം ബസുകളാണ് ചങ്ങനാശേരി ഡിപ്പോയില്‍ എത്തിയിരിക്കുന്നത്. പന്ത്രണ്ടിലേറെ വര്‍ഷം പഴക്കമുള്ള ബസുകളാണ് ഇതുവരെ കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ സര്‍വീസ് തുടങ്ങിയത് പെരുമ്പടവ് വഴി രാജപുരത്തേക്കായിരുന്നു. കളക്ഷന്‍ കുറവുമൂലമാണ് സര്‍വീസ് കണ്ണൂരു വരെയാക്കിയത്. യാത്രക്കൂലി വര്‍ധിക്കും.ജീവനക്കാരുടെ ഡ്യൂട്ടിയും സ്റ്റോപ്പുകളും കുറയും380 കിലോമീറ്റര്‍ ദൂരമുള്ള ചങ്ങനാശേരി-കണ്ണൂര്‍ സര്‍വീസിന് 433 രൂപ യാത്രക്കൂലിയാണ്.…
Read Moreകൂത്തുപറമ്പ് നീർവേലിയിൽ സിപിഎമ്മിന്റെ രക്തസാക്ഷി സ്തൂപം തകർത്ത് കരി ഓയിൽ ഒഴിച്ച നിലയിൽ
കൂത്തുപറമ്പ്: നീർവേലിയിൽ സിപിഎം സ്ഥാപിച്ച രക്തസാക്ഷി സ്തൂപത്തിന്റെ ഒരു ഭാഗം ഇടിച്ച് തകർത്ത് കരി ഓയിൽ ഒഴിച്ചു. നീർവേലി-ആയിത്തറി റോഡരികിൽ സ്ഥാപിച്ച യു.കെ. കുഞ്ഞിരാമൻ രക്ത സാക്ഷി സ്മൃതി കുടീരത്തിനു നേരെയാണ് അക്രമം നടന്നത്. സമീപത്തെ സിപിഎം കൊടിമരവും പതാകയും നശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
Read Moreന്യൂ മാഹി ഇരട്ടക്കൊലപാതകം: കൊടി സുനി ഉൾപ്പടെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു
തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയെന്ന കേസിൽ കൊടി സുനി ഉൾപ്പെട മുഴുവൻ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു. തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ. ജോസാണ് 14 പ്രതികളെയും വെറുതെ വിട്ടത്. പള്ളൂർ മാഹി കൊയ്യോട് തെരുവിലെ സുഷി നിവാസിൽ ടി. സുജിത്ത് (37), ചൊക്ലി നെടുന്പ്രം മീത്തലെ ചാലിൽ ഷാരോൺ വില്ലയിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി (41), ചാലക്കര നാലുതറ മൻഡുപറന്പത്ത് കോളനിയിൽ ടി.കെ. സുനിൽകുമാർ (44), ചൊക്ലി ഓറിയന്റൽ സ്കൂളിനു സമീപത്തെ പറന്പത്ത് ഹൗസിൽ കെ.കെ. മുഹമ്മദ് ഷാഫി (40), പള്ളൂർ സെന്റ് തെരേസാസ് സ്കൂളിനു സമീപം ഷമിൽ നിവാസിൽ ടി.പി. ഷമിൽ (38), ചൊക്ലി കവിയൂർ…
Read Moreസാമ്പത്തിക തർക്കം കൈയാങ്കളിയിലേക്ക്; കാസർഗോട്ട് യുവാവിന്റെ കഴുത്തിൽ കത്തികുത്തിയിറക്കി
കാസർഗോഡ്: കാസർഗോഡ് സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. അനിൽകുമാർ(36) എന്നയാൾക്കാണ് കുത്തേറ്റത്. മീൻ വ്യാപാരിയായ അനിൽ കുമാറിനോട് ഒരാൾ സീതാംഗോളിയിലേക്ക് വരാൻ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോൾ അക്രമി സംഘം ഇയാളുടെ കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിൽ കത്തി കുത്തിയിറങ്ങിയ നിലയിൽ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി കുത്തേറ്റ അനിൽ കുമാർ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Read Moreമഞ്ചേശ്വരത്ത് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി; ബ്ലേഡ് മാഫിയയുടെ ഭീഷണിയോ..?
കാസർഗോഡ്: അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി. മഞ്ചേശ്വരം കടമ്പാറിലെ പെയിന്റിംഗ് ജോലി ചെയ്യുന്ന അജിത്ത് (30), ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രി 12.30 ഓടെയാണ് അജിത്ത് മരിച്ചത്. ഭാര്യ ഇന്നു പുലര്‍ച്ചെയാണ് മംഗളുരു ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരണപ്പെട്ടത്. വോർക്കാടി ബേക്കറി ജംഗ്ഷനിലെ സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ കന്നഡ മീഡിയം വിഭാഗത്തിലെ അധ്യാപികയാണ് ശ്വേത.അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടില്‍ താമസം. മാതാവ് ജോലിക്കു പോയിരുന്നു.തിങ്കളാഴ്ച നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭര്‍ത്താവ് അജിത്തും മൂന്നു വയസുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. മോനെ കുറച്ച് നേരം നോക്കണമെന്നും പറഞ്ഞാണ് മടങ്ങിയത്. പിന്നീട് രണ്ടു പേരും കളനാശിനി കഴിക്കുകയായിരുന്നു. ആത്മഹത്യക്കു പിന്നില്‍ കടുത്ത സാമ്പത്തിക പ്രശ്നമാണെന്നാണ് പ്രാഥമിക വിവരം. അജിത്ത് ചില സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് പലിശക്ക് പണം…
Read Moreന്യൂ മാഹി ഇരട്ടക്കൊലപാതകം: വിധി നാളെ; കോടതിക്കുള്ളിൽ മുദ്രാവാക്യം വിളി വേണ്ടെന്ന് കോടതി
തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ. ജോസ് നാളെ വിധി പറയും. വിധി പറയുമ്പോൾ കോടതിക്കുള്ളിൽ മുദ്രാവാക്യം വിളി വേണ്ടെന്ന് കോടതി വാക്കാൽ ഉത്തരവിട്ടു. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടയിലാണ് മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടി കോടതി ഇക്കാര്യം പറഞ്ഞത്. വിധിയുമായി ബന്ധപ്പെട്ട് കോടതിയിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കും. കേസിലെ ഒന്നുമുതൽ ആറുവരെ പ്രതികളും 10 മുതൽ 14 വരെയുള്ള പ്രതികളുമാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി പ്രോസിക്യൂഷൻ വാദിച്ചിട്ടുള്ളത്. ഇവരിൽ 10, 12 പ്രതികൾ മരണപ്പെട്ടു. ഏഴ്, എട്ട് പ്രതികൾ സംഭവത്തിനു ശേഷം പ്രതികളെ രക്ഷപെടാൻ സഹായിച്ചുവെന്നും ഒന്‍പത്, 15, 16 പ്രതികൾ സംഭവത്തിനു മുമ്പ് കൊല്ലപ്പെട്ടവരുടെ നീക്കങ്ങൾ മുമ്പ്…
Read Moreകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബെന്ന്; തെരച്ചിലിൽ ഒന്നും കണ്ടെത്തിയില്ല; ചപ്പാരപ്പടവ് സ്വദേശി പിടിയിൽ
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാത്രി 11.ഓടെയാണ് കണ്ണൂർ സിറ്റി പോലീസിന്റെ കൺട്രോൾ റൂമിലേക്ക് റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം എത്തിയത്. തുടർന്ന് സിറ്റി പോലീസ് കണ്ണൂർ റെയിൽവേ പോലീസിനെയും ആർപിഎഫിനെയും വിവരമറിയിക്കുകയായിരുന്നു. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, റെയിൽവേ പോലീസ്, ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലും പരിസരപ്രദേശങ്ങളിലും വിപുലമായ തെരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്താൻ സാധിച്ചില്ല. ഇന്ന് പുലർച്ചെ 2.45 ഓടെ തെരച്ചിൽ അവസാനിപ്പിച്ചു. ഫോൺ വന്ന വഴി നോക്കി പോലീസ് നടത്തിയ അന്വേഷണത്തിൽ ചപ്പാരപ്പടവ് സ്വദേശിയായ ഒരാളാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള ആളാണ് ഫോൺ ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇയാളെ വിട്ടയച്ചെങ്കിലും…
Read Moreഗ്രൂപ്പ് പ്രവർത്തനത്തിൽ മനംനൊന്തു കോൺഗ്രസ് നേതാവും കുടുംബവും സിപിഎമ്മിൽ ചേർന്നു; ചുവപ്പുമാലയിട്ട് സ്വീകരണം
തളിപ്പറമ്പ്: കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പംചേർന്ന് പ്രവർത്തിക്കാനെത്തിയ കോൺഗ്രസ് നേതാവിനും കുടുംബത്തിനും സ്വീകരണം നൽകി. ഐഎൻടിയുസി തളിപ്പമ്പ് മണ്ഡലം സെക്രട്ടറിയും കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗവുമായ പുളിമ്പറമ്പിലെ കെ.എ. സണ്ണി, ഭാര്യ റോസ് ലീന, മകൾ റിജി സണ്ണി, മകളുടെ ഭർത്താവ് അനീഷ് എന്നിവർക്കാണ് സിപിഎം പ്രവർത്തകർ സ്വീകരണം നൽകിയത്. പുളിമ്പറമ്പ് വാർഡ് ബൂത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്ന കെ.എ. സണ്ണി കോൺഗ്രസിനകത്തെ ഗ്രൂപ്പ് പ്രവർത്തനത്തിൽ മനംനൊന്താണ് സിപിഎമ്മിനൊപ്പം ചേരാൻ തീരുമാനിച്ചത്. പുളിമ്പറമ്പ് റെഡ്സ്റ്റാർ വായനശാലയിൽ സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് സണ്ണിയേയും കുടുംബത്തെയും ചുവന്ന മാലയണിയിച്ച് സ്വീകരിച്ചു.വി.വി. കുഞ്ഞിരാമൻ അധ്യക്ഷതവഹിച്ചു. പുല്ലായിക്കൊടി ചന്ദ്രൻ, കെ.എ. സണ്ണി എന്നിവർ പ്രസംഗിച്ചു.
Read Moreവാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി; പുതിയങ്ങാടി സിഎച്ച് ലൈബ്രറിക്കു നേരെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
പുതിയങ്ങാടി: പുതിയങ്ങാടി ജുമാ മസ്ജിദിനു സമീപമുള്ള സി.എച്ച് ലൈബ്രറിക്കു നേരെ ആക്രമണം. ലൈബ്രറി അടിച്ചു തകർത്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സയ്യിദിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തോടെയാണ് ആക്രമണം നടന്നത്. 12 ാം വാർഡ് മുസ്ലിംലീഗ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, പ്രവാസി ലീഗ് സെക്രട്ടറി മഠത്തിൽ ജബ്ബാർ എന്നിവർ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. പുതിയങ്ങാടി സ്വദേശികളായ ജാഫർ സലാഹ്, ആഷിഖ്, നൗഷാദ്, റംഷിദ് തുടങ്ങിയ അഞ്ചംഗം സംഘമാണ് അക്രമണത്തിനു പിന്നിലെന്നു കാണിച്ച് മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സയ്യിദ് പഴയങ്ങാടി പോലീസിൽ പരാതി നൽകി. സംഘം അതിക്രമിച്ച് ഓഫീസിൽ കടക്കുകയും അസഭ്യം പറയുകയും ആക്രമണം അഴിച്ചുവിടുകയുമായിരുന്നുവെന്നു പറയുന്നു. പുതിയങ്ങാടിയിലെ സി.എച്ച് ലൈബ്രറിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചിലരെ പുറത്താക്കിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നു പറയുന്നു.
Read More