ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലെ 32-ാം മൈലിൽ പാർസൽ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പാർസൽ ലോറി തലകീഴായി റോഡിലേക്ക് മറിഞ്ഞതോടെ അന്തർസംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ ഇന്നോവ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ട യാത്രക്കാരെ നിസാര പരിക്കുകളോടെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് ദീർഘനേരം വാഹനങ്ങളുടെ നീണ്ടനിരയും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
Read MoreCategory: Kannur
മട്ടന്നൂരിൽ കാർ വൈദ്യുതി തൂണിലിടിച്ച്മറിഞ്ഞ് ഒരാൾ മരിച്ചു
മട്ടന്നൂർ: പാലോട്ടുപള്ളിയിൽ കാർ നിയന്ത്രണംവിട്ടു വൈദ്യുതി തൂണിലിടിച്ച് വീട്ടുപറമ്പിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ അർധരാതി ഒന്നരയോടെയായിരുന്നു അപകടം. കൂത്തുപറമ്പ് ശങ്കരനെല്ലൂരിലെ കടാംകോട് ഹൗസിൽ സി. സായന്ത് രാജ് (26) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന നിർമലഗിരി സ്വദേശി അഭിരാമിനെ (25) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൗവ്വഞ്ചേരി സ്വദേശി ഹൃഷിരാജിനെ (25)പ്രഥമ ശുശ്രൂഷ നൽകി വിട്ടു. ഇന്നു പുലർച്ചെ ഒന്നരയോടെ ചാവശേരിയിൽനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പാലോട്ടുപള്ളി പെട്രോൾ പമ്പിന് സമീപത്ത് നിന്നു നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതി തൂണിലിടിച്ച ശേഷം സമീപത്തെ വീട്ടുപറമ്പിലേക്ക് മറിയുകയായിരുന്നു. മരത്തിലിടിച്ചാണ് കാർ നിന്നത്. വിവരമറിഞ്ഞ് മട്ടന്നൂരിൽ നിന്നെത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നു പുറത്തെടുത്തത്. മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സായന്ത്…
Read Moreകൊതേരിയിൽ മരം കടപുഴകി കാറിനുമുകളിലേക്ക് വീണു: കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
മട്ടന്നൂർ: കൊതേരിയിൽ മരം കടപുഴകി കാറിനുമുകളിലേക്ക് വീണു നാശനഷ്ടം. ഇന്നു പുലർച്ചെ അഞ്ചോടെ മട്ടന്നൂർ -കണ്ണൂർ റോഡിൽ കൊതേരി ഭഗവാൻ പീടികയ്ക്ക് സമീപത്തായിരുന്നു സംഭവം. ആർക്കും പരിക്കില്ല. കനത്ത മഴയിൽ കൂറ്റൻ മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറിന് മുകളിലേക്കാണ് മരത്തിന്റെ ശിഖിരങ്ങൾ പതിച്ചത്. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുത ലൈനിലേക്ക് മരം വീണതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഒരു മണിക്കൂറോളം മട്ടന്നൂർ കണ്ണൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. അഗ്നിശമന വിഭാഗവും നാട്ടുകാരും എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും എത്തേണ്ട നിരവധി പേർ റോഡിൽ കുടുങ്ങി. മട്ടന്നൂർ -കണ്ണൂർ റോഡിൽ നിരവധി മരങ്ങളാണ് അപകടാവസ്ഥയിൽ കിടക്കുന്നത്. ഇവ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read Moreആറളത്ത് കാട്ടാന ആക്രമണം; വീടിന്റെ ഷെഡ്ഡ് തകർത്തു’; അപകടകാരിയായ മോഴയാനയെ പിടികൂടണമെന്ന ആവശ്യം ശക്തം
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 11ൽ പ്ലോട്ട് നമ്പർ 114ൽ താമസിക്കുന്ന മായ സനിലിന്റെ വീടിന് നേരെ അപകടകാരിയായ മോഴയാനയുടെ ആക്രമണം. പുലർച്ചെ മൂന്നോടെ നടന്ന സംഭവത്തിൽ വീടിന്റെ മുന്നിലെ ഷെഡ്ഡും വീട്ടുപകരണങ്ങളും തകർന്നു. ഓടി രക്ഷപ്പെടുന്നതിനിടെ സനിലിന്റെ അമ്മമ്മയ്ക്ക് വീണ് മുട്ടിന് പരിക്കേറ്റു. സംഭവസമയത്ത് സനിലിന്റെ അമ്മമ്മ ബാത്ത്റൂമിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്നതിനിടെയാണ് സമീപവഴിയിൽ നിന്നിരുന്ന മോഴയാന വീടിന് നേരെ പാഞ്ഞെത്തിയത്. അതേസമയം, സനിലും സഹോദരനും വീടിന് പുറത്തുള്ള തിണ്ണയിൽ ഉറങ്ങുകയായിരുന്നു. ആനയുടെ ശബ്ദം കേട്ട് നാലുപേരും വീടിനുള്ളിലേക്ക് ഓടിക്കയറി. അതിനിടെ മുറ്റത്തുണ്ടായിരുന്ന സൈക്കിൾ ഉൾപ്പെടെ ആന ചവിട്ടി നശിപ്പിച്ചു. വാതിൽ പോലും ഘടിപ്പിക്കാത്ത, അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നിട്ടും ഏഴംഗ കുടുംബം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീടിന് മുന്നിൽ മഴനനയാതിരിക്കാൻ കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷെഡ്ഡ്ആന തകർത്തു. വീടിന് ഘടിപ്പിക്കാൻ വാങ്ങിവച്ചിരുന്ന പുതിയ വാതിൽ, കസേര, ബക്കറ്റ് എന്നിവയും…
Read Moreപയ്യന്നൂരിലെ മുൻ സിപിഎം നേതാവ് ടി.പുരുഷോത്തമന്റെ ചെമ്മീന്‍ഫാമിലെ ഷെഡിന് തീയിട്ടു
പയ്യന്നൂര്‍: മുൻ സിപിഎം നേതാവും വി. കുഞ്ഞികൃഷ്ണന് എംഎല്‍എയുടെ അനുകൂലിയുമായ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ ചെമ്മീന്‍ ഫാമിലെ ഷെഡിന് തീയിട്ടു. പൈപ്പുകളും ട്രേകളും ചെമ്മീനുളള തീറ്റയും മോട്ടോറുകളുമുള്‍പ്പെടെ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഇന്നു രാവിലെ ചെമ്മീനിന് തീറ്റ നൽകാൻ പോയവരാണ് ചങ്കൂരിച്ചാല്‍ റെയില്‍പാലത്തിന് സമീപത്തെ ചെമ്മീന്‍ഫാമിലെ ഷെഡ് കത്തുന്നത് കണ്ട് പുരുഷോത്തമനെ വിവരമറിയിച്ചത്. ഇന്നലെ വൈകുന്നേരം ചെമ്മീനിന് തീറ്റയിട്ടതിനു ശേഷം ഇന്നുരാവിലെ ആറോടെയാണ് തീറ്റയിടാനായി എത്തിയത്. രാത്രിയില്‍ ഷെഡില്‍ ആളുണ്ടായിരുന്നില്ല. വാതിലും ജനലുകളും തെറിച്ചുപോയതിനാല്‍ സ്ഫോടനമുണ്ടാക്കിയാണ് ഷെഡ് തകര്‍ത്തതെന്നു സംശയിക്കുന്നതായി ടി. പുരുഷോത്തമൻ മാധ്യമങ്ങളോട് പറഞ്ഞു. 10 ചാക്ക് തീറ്റയും പൈപ്പുകളും നാല്പതോളം ട്രേകളും വലകളും മോട്ടോറും മറ്റും ഷെഡില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി ഇട്ടിരുന്ന കട്ടിലും അഗ്നിക്കിരയായി. രണ്ടുവര്‍ഷമായി ആരോഗ്യപ്രശ്നങ്ങളാല്‍ പുരുഷോത്തമൻ ചെമ്മീൻ കൃഷി നടത്തിയിരുന്നില്ല. ഇപ്രാവശ്യം ഫിഷറീസ് കോളജ് സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. നിയമസഭാ…
Read Moreതലശേരി വ്യാപാരി വ്യവസായി സംഘത്തിലെ വെട്ടിപ്പ്: ഒളിവിലായിരുന്ന സെക്രട്ടറി പിടിയിൽ
തലശേരി: വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ തലശേരിയിൽ പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘത്തിലെ സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിയായ സെക്രട്ടറി പിടിയിൽ. പിണറായി പടന്നക്കര കുന്നോത്തെ സുജാലയത്തിൽ കെ.സി. ജ്യോജീഷാണ് പിടിയിലായത്. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന് വൈകുന്നേരത്തോടെ തലശേരിയിൽ എത്തിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ യഥാർഥ ചിത്രം പുറത്തുവരികയുള്ളൂ. ഏതാണ്ട് അഞ്ചുകോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. ഒന്നരക്കോടി രൂപ നഷ്ടപ്പെട്ട അഞ്ചുപേരുടെ പരാതികളിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നിരവധി പരാതികളാണ് ദിവസവും പോലീസിൽ എത്തുന്നത്. ആറുവർഷമായി സംഘത്തിൽ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്ന വിവരവും പുറത്തുവന്നിരുന്നു. ആറുവർഷം ഒരു സഹകരണ സംഘത്തിൽ ഓഡിറ്റ് നടന്നിട്ടില്ലെന്നത് ഏറെ ഗൗരവത്തോടെയാണ് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും കാണുന്നത്.സ്ഥിരനിക്ഷേപകർക്ക് നൽകിയ സർട്ടിഫിക്കറ്റ് പലതും വ്യാജമായിരുന്നുവെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.…
Read Moreഏരുവേശി പൂപ്പറമ്പിൽ: ഇതരസംസ്ഥാനത്തൊഴിലാളി കഴുത്തറത്ത് കൊല്ലപ്പെട്ടു; സഹോദരീ ഭർത്താവ് കസ്റ്റഡിയിൽ
ചെന്പേരി: കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ പൂപ്പറമ്പിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ ഫിലിപ്പ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരി ഭർത്താവ് രമേശനെ കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനവും കുടുംബപ്രശ്നങ്ങളുമാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. കെട്ടിടനിർമാണ ജോലികൾക്ക് എത്തിയ ഇവർ വർഷങ്ങളായി പൂപ്പറമ്പിലെ വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്. കൂടെ താമസിച്ചിരുന്ന മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി സംഭവം നാട്ടുകാരോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുടിയാന്മല പ്രിൻസിപ്പൽ എസ്ഐ ജോസ്, എസ്ഐമാരായ പ്രകാശൻ പടിക്കൽ, സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നൂറുകണക്കിനാളുകൾ സ്ഥലത്ത് തടിച്ച് കൂടിയിരുന്നു.
Read Moreകാക്കിയിട്ടെത്തും ഷാജി… കണ്ണൂരിൽ നിർത്തിയിട്ട ഓട്ടോകളിൽ മോഷണം; ഓട്ടോക്കാരെ വലച്ച വിരുതനെ പൊക്കി പോലീസ്
തലശേരി\കണ്ണൂർ: നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ ഡ്രൈവർ വേഷത്തിൽ കയറി പണം കവരുന്ന വിരുതൻ തലശേരിയിൽ പോലീസ് പിടിയിൽ. കാസർഗോഡ് ചിറ്റാരിക്കൽ ആയന്നൂരിലെ ഷൈജു ജോസഫാണ് (34) പിടിയിലായത്. ഡ്രൈവർ പുറത്തുപോകുന്ന തക്കംനോക്കി ഓട്ടോറിക്ഷകളിലെ ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് ഡാഷ് ബോക്സിൽനിന്ന് പണം കവരുന്നതാണ് ഇയാളുടെ പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു. ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പണം മോഷ്ടിച്ചെന്ന സംശയത്തിൽ മർദിച്ചെന്ന ഇയാളുടെ പരാതിയിൽ ഓട്ടോ ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന രണ്ടുപേർക്കുമെതിരെ കഴിഞ്ഞദിവസം കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് നിരവധി മോഷണ കേസുകളിലെ പ്രതിയായ ഷൈജുവിനെ തലശേരി പോലീസ് പിടികൂടിയത്. ഓട്ടോ ഡ്രൈവറായ മാലൂർ മല്ലനൂരിലെ വൃന്ദാവനിൽ പി. വിജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ഓട്ടോയുമായി തലശേരിയിലെത്തിയ വിജിത്ത് ജനറൽ ആശുപത്രിക്കടുത്ത ഒരു ലാബിനടുത്ത് വണ്ടി നിർത്തി പുറത്തുപോയിരുന്നു. ഈ സമയത്താണ് ഡ്രൈവർ വേഷധാരിയായ ഷൈജു…
Read Moreപതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
തലശേരി: പതിനാറുകാരിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചൊക്ലി സ്വദേശി സുഹൈലിനെയാണ് (38) മൈസൂരുവിൽ നിന്ന് കൊളവല്ലൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് പാനൂർ ചെറ്റക്കണ്ടിയിൽ വീട്ടുതടങ്കലിലായിരുന്ന കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചത്. മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊലപാതകക്കേസിലെ പ്രതിയാണ് പുല്ലൂക്കരയിലെ സുഹൈൽ. ഇയാൾ കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്രാ പോലീസും ഇയാളെ അന്വേഷിക്കുന്നുണ്ട്. കേസിൽ പേരാമ്പ്ര സ്വദേശികളായ ആത്മജ് (25), വസീം (25), ചൊക്ലി സ്വദേശി സുഹൈൽ എന്നിവർക്കെതിരെ ചേവായൂർ പോലീസ് കേസെടുത്ത് കൊളവല്ലൂർ പോലീസിന് കൈമാറുകയായിരുന്നു. മേയ് 15ന് രാത്രി 10.30നു കാറിൽ എത്തിയ സംഘം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് പോലീസിനു ലഭിച്ച പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് പെൺകുട്ടി രാത്രിയിൽ വീടിനു…
Read Moreസിപിഎമ്മിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല, എം.വി ജയരാജന് ഗൂഢ ഉദ്ദേശമെന്ന് ടി.കെ. ഗോവിന്ദൻ
കണ്ണൂര്‍: സിപിഎമ്മിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് തളിപ്പറന്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ. സിപിഎം ചവിട്ടിപുറത്താക്കിയപ്പോൾ തന്നെ ഇരു കൈകളും നീട്ടി സ്വീകരിച്ചത് ജനങ്ങളാണ്. അവരെ സേവിച്ചു കൊണ്ടു സ്വതന്ത്ര ജനപ്രതിനിധിയായി കഴിയും. യഥാർഥത്തിൽ തെറ്റ് പറ്റിയത് സിപിഎമ്മിനാണെന്നത് അവർ ഇനിയെങ്കിലും തിരിച്ചറിയണം. തളിപ്പറന്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയം വീണ്ടും ചർച്ചയാക്കുന്നതിനു പിന്നിൽ എം.വി. ജയരാജന് ഗൂഢ ഉദ്ദേശങ്ങളുണ്ട്. എം.വി.ഗോവിന്ദനെ ഇനിയും ചെളിവാരിയെറിഞ്ഞ് പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ മോശക്കാനാക്കി മാറ്റുക എന്നതാണ് ഗൂഢലക്ഷ്യം. താൻ ചെയ്ത തെറ്റ് എന്തെന്ന് സിപിഎം പറയണം: വി.കുഞ്ഞികൃഷ്ണൻതാൻ ചെയ്ത തെറ്റ് എന്താണെന്ന് ആദ്യം സിപിഎം വ്യക്തമാക്കണമെന്നും പാർട്ടിക്കുള്ളിലെ അപചയം ചൂണ്ടിക്കാണിച്ചതാണോ തെറ്റെന്നെന്നും നേതൃത്വം വ്യക്തമാക്കണമെന്ന് വി.കുഞ്ഞികൃഷ്ണൻ എംഎൽഎ. തെറ്റു ചൂണ്ടിക്കാണിക്കാതെ തിരുത്താനാവില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. തനിക്കല്ല, പാർട്ടിക്കാണ് തെറ്റുപറ്റിയത്. അക്കാര്യം ജനങ്ങൾക്കു ബോധ്യമുണ്ട്. ഇതു സംബന്ധിച്ച് ഇപ്പോഴെങ്കിലും പാർട്ടിക്ക് ബോധ്യം…
Read More