തലശേരി: വീട്ടിൽ വ്യാജമദ്യം നിർമിക്കുന്നത് ചോദ്യം ചെയ്ത മകനെ പിതാവ് കുത്തിക്കൊന്ന കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 19 ന് വിധി പറയും. പയ്യാവൂർ നേരകത്തന്നാട്ടിയിൽ ഷാരോണിനെ (19) കുത്തികൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി. ഷാരോണിന്റെ പിതാവ് സജി ജോർജാണ് (45) കേസിലെ പ്രതി. 2020 ഓഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മൊബൈൽ നോക്കി കൊണ്ടിരിക്കുകയായിരുന്ന ഷാരോണിനെ സജി പിന്നിൽനിന്ന് ഒറ്റകുത്തിനു കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. മകനെ കുത്തി വീഴ്ത്തിയശേഷം കത്തി കഴുകി വസ്ത്രം മാറി ബൈക്കിൽ പുറത്തേക്കുപോകുന്നതിനിടയിൽ ” സജിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കുമെന്ന്’ പ്രതി പറഞ്ഞതായും പോലീസ് കണ്ടെത്തിയിരുന്നു. ഷാരോണിന്റെ സഹോദരൻ ഷാർലറ്റ് ഉൾപ്പെടെ 31 സാക്ഷികളെയാണ് കേസിൽ പ്രോസിക്യൂഷൻ വിസ്തരിച്ചത്. പിതാവിനെതിരേ ഷാർലറ്റ് മൊഴി നൽകിയിരുന്നു. 43 രേഖകളും ഹാജരാക്കിയിരുന്നു. ഷാർലറ്റിന്റെ അമ്മ ഇറ്റലിയിലാണ്. സജിയും മക്കളുമാണു വീട്ടിൽ…
Read MoreCategory: Kannur
സിപിഎമ്മുമായി തുറന്നപോരാട്ടം നടത്തിയ ചിത്രലേഖ അന്തരിച്ചു; അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു
കണ്ണൂര്‍: ജീവിക്കാനുള്ള പോരാട്ടത്തിനായി സിപിഎമ്മുമായി തുറന്ന പോരാട്ടം നടത്തിയ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ(48) അന്തരിച്ചു. കനത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് പുലര്‍ച്ചെ കണ്ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തന്റെ ഏക വരുമാനമായ ഓട്ടോറിക്ഷ സിപിഎം നേതൃത്വത്തില്‍ കത്തിച്ചു എന്നാരോപിച്ച് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ചിത്രലേഖ സംസ്ഥാനത്ത് ചര്‍ച്ചയായത്. 2004ല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖലയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ഇതിന് പിന്നിൽ സിപിഎം ആണെന്ന് ചിത്ര ലേഖ ആരോപിച്ചിരുന്നു. ജാതിവിവേചനം സംബന്ധിച്ച പരാതിയുമായും ചിത്രലേഖ സിപിഎമ്മിനെതിരേ രംഗത്തെത്തിയിരുന്നു. പയ്യന്നൂരിലായിരുന്ന സമയത്താണ് പ്രശ്നം ഉണ്ടായിരുന്നത്. ചിത്രലേഖ പിന്നീട് കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റുകയായിരുന്നു.
Read Moreഭക്ഷണം വാങ്ങിക്കൊടുത്തയാളുടെ ബാഗ് കവർന്നയാൾ പിടിയിൽ
പയ്യന്നൂർ: ഭക്ഷണം കഴിക്കാൻ പൈസയില്ലാതെ വിഷമിക്കുന്നത് കണ്ട് ഭക്ഷണം വാങ്ങിക്കൊടുത്തയാളുടെ പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞയാൾ മൂന്ന് മാസങ്ങൾക്കുശേഷം പിടിയിൽ. കണ്ണൂരിൽ മാർക്കറ്റിംഗ് ജോലി ചെയ്യുന്ന ചെറുതാഴം കക്കോണിയിലെ യു. നിധിന്റെ പണമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞ വെസ്റ്റ് ബംഗാൾ ഉത്തർ ദിനാജ് പൂരിലെ ബാബുൽ അലിയെയാണ് നിധിനും സുഹൃത്തുക്കളും ചേർന്ന് പിടികൂടി പയ്യന്നൂർ പോലീസിൽ ഏൽപിച്ചത്. കഴിഞ്ഞ ജൂൺ 27ന് രാത്രി പത്തോടെ പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് സംഭവം. നിധിനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ കൈയിൽ പണമില്ലാത്തതിനാൽ ഹോട്ടലുടമ ഭക്ഷണം നൽകാതെ മാറ്റി നിർത്തിയ കാക്കി വസ്ത്രധാരിയെ കണ്ടു. ഭക്ഷണം കഴിക്കാൻ കൈയിൽ പണമില്ലായെന്ന് മനസിലാക്കി ഇയാൾക്ക് ഭക്ഷണം വാങ്ങി നൽകി. എവിടെയാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ കെഎസ്ആർടിസിയിലേക്കാണെന്നായിരുന്നു ഇയാളുടെ മറുപടി. മലയാളിയല്ലാത്തതിനാൽ മറുപടിയിൽ സംശയം തോന്നിയ നിധിന്റെ സുഹൃത്ത് കാക്കി വേഷക്കാരന്റെ ഫോട്ടോ മൊബൈലിൽ എടുത്തതാണ്…
Read Moreവത്സൻ തില്ലങ്കേരിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് രമേശ് ചെന്നിത്തല
കണ്ണൂർ: എഡിജിപി എം.ആർ. അജിത്ത് കുമാർ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാലു മണിക്കൂർ എഡിജിപി വത്സൻ തില്ലങ്കേരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. ഇതിനു മുൻപും ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്തിനെന്ന് വ്യക്തമാക്കണം. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തലാണോ എഡിജിപിയുടെ ജോലിയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി സംഘപരിവാറിന്റെ സ്വരത്തിലാണ് സംസാരിക്കുന്നത്. ബിജെപിക്കായി വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച പിആർ ഏജൻസി തന്നെയാണ് മുഖ്യമന്ത്രിക്കായും പ്രവർത്തിക്കുന്നത്. കോവിഡിന് ശേഷം പിആർ ഏജൻസി മുഖ്യമന്ത്രിയോടൊപ്പമുണ്ട്. അന്ന് നടത്തിയ വാർത്താ സമ്മേളനങ്ങൾ പിആർ ഏജൻസി പറഞ്ഞിട്ടാണ്. നവകേരള സദസും പിആർ പരിപാടിയായിരുന്നുവെങ്കിലും അതു പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
Read Moreവയോധിക കിണറ്റിൽ മരിച്ച സംഭവത്തിൽ ദുരൂഹത; മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ കാണാനില്ല
പയ്യന്നൂർ: കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ മൃതദേഹത്തിലെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതിൽ ദുരൂഹത. പയ്യന്നൂർ കൊറ്റിയിലെ സുരഭി ഹൗസിൽ സുലോചന (76) യുടെ മൃതദേഹമാണ് കിണറിൽ കണ്ടെത്തിയത്.ഒറ്റയ്ക്ക് താമസിക്കുന്ന സുലോചനയെ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കാണാതായത്. കൊറ്റി കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മൂത്തമകൾ രജിതയുടെ വീട്ടിൽ പോയിരുന്ന സുലോചന രാവിലെ പതിനൊന്നോടെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. രജിതയുടെ മകളാണ് സുലോചനയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത്. അമ്മാമ്മയോട് പറഞ്ഞ ശേഷം കൊച്ചുമകൾ കുളിച്ചു വരുമ്പോഴേക്കും വയോധികയെ കാണാനില്ലായിരുന്നു . ഇതേ തുടർന്ന് പെൺകുട്ടി വിവരം നൽകിയതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കിണറിന്റെ ഇരുപതോളം മീറ്റർ അകലെ വ്യത്യസ്ഥമായ സ്ഥലങ്ങളിലായാണ് ഇവരുടെ ചെരിപ്പുകൾ ഉണ്ടായിരുന്നത്. ഇവരണിഞ്ഞിരുന്ന ആഭരണങ്ങൾ മൃതദേഹത്തിലുണ്ടായിരുന്നില്ല. മാലയും വളയും കമ്മലുകളുമാണ് മൃതദേഹത്തിൽ കാണാതിരുന്നത്. വിരലിലെ മോതിരം മാത്രമാണ് ആഭരണമായി മൃതദേഹത്തിലുണ്ടായിരുന്നത്.…
Read Moreകോടിയേരിയുടെ ‘കരങ്ങളും കാൽപ്പാദങ്ങളും’; ഇനി വീട്ടിലെ മൂസിയത്തിൽ; എന്റെ ശില്പകലാ ജീവിതത്തിലെ ആദ്യത്തെ അനുഭവമെന്ന് ഉണ്ണി കാനായി
പയ്യന്നൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കരങ്ങളും കാൽപ്പാദങ്ങളും ഇനി വീട്ടിലെ മ്യൂസിയത്തിൽ. അളവുകളിലോ രൂപങ്ങളിലോ മാറ്റമില്ലാതെ ശില്പി ഉണ്ണി കാനായിയാണ് ഇവ നിർമിച്ച് കൈമാറിയത്. കൈയുടെയും കാലിന്റെയും അളവിലും രൂപത്തിലും ഒരു ശതമാനം പോലും മാറ്റം വരാത്ത വിധം മോൾഡ് എടുത്ത് വെങ്കലത്തിലാക്കി രണ്ടാം ചരമ വാർഷിക ദിനത്തിൽ നൽകണമെന്ന കോടിയേരിയുടെ കുടുംബത്തിന്റെ ആഗ്രഹം ശില്പി ഉണ്ണി കാനായിയെ അറിയിച്ചത് കോടിയേരിയുടെ സന്തത സഹചാരി റിജുവാണ്. കോടിയേരിയുടെ കൈകളും കാലുകളും എന്നും കാണാനും തൊടാനും അത പോലെ നിർമിച്ച് തരണമെന്നും അത് മാത്രമേ ഇനി ഇവിടെ ബാക്കിയുണ്ടാകു എന്നുമുള്ള സഖാവിന്റെ കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റിയതിനെപ്പറ്റി ശില്പി പറയുന്നതിങ്ങനെ. “കുടുംബത്തിന്റെ ആഗ്രഹപ്രകാരം സഖാവിന്റെ കൈയും കാൽപ്പാദവും മോൾഡ് എടുക്കാൻ തീരുമാനിച്ചു. മൃതദേഹം വീട്ടിൽ എത്തിയ ദിവസം പുലർച്ചെ മൂന്നിന് പ്ലാസ്റ്റർ ഓഫ് പാരീസിൽ പി.…
Read Moreപഴയങ്ങാടിയിൽ സ്കൂൾ വിദ്യാർഥിനിയെ പിൻതുടർന്ന് കയറിപ്പിടിച്ചു; പോക്സോ കേസിൽ കാസർഗോഡ് സ്വദേശി അറസ്റ്റിൽ
പഴയങ്ങാടി: പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴാംക്ലാസ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ കാസർഗോഡ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ. തേയിലകണ്ടി കൈതക്കാട് സ്വദേശി ടി.കെ. റഫീഖിനെയാണ് (35) പഴയങ്ങാടി സിഐ സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴി ഇരുചക്രവാഹനത്തിൽ പിന്തുടർന്ന യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കുട്ടിയെ കയറി പിടിക്കുകയായിരുന്നു. കുതറി മാറി ഓടിരക്ഷപെട്ട വിദ്യാർഥിനി വീട്ടിൽ എത്തി മാതാപിതാക്കളോട് വിവരം ധരിപ്പിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ എത്തിയ യുവാവിനെ കണ്ടെത്താൻ സമീപങ്ങളിലെ സിസിടിവി കാമറ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ യുവാവിനെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ യുവാവിനെ പിടികൂടുകയായിരുന്നു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ മാസം 21നായിരുന്നു സംഭവം
Read Moreഎം.വി. ജയരാജന്റെ പേരിൽ വ്യാജ വാർത്ത; പാലക്കാട് സ്വദേശി അറസ്റ്റിൽ; വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച വാർത്തയെന്ന് സൈനുദ്ദീൻ
കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരെ വ്യാജ പ്രസ്താവനയുണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി സൈനുദ്ദീനെയാണ്(46) കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. “പി.വി. അൻവർ ലക്ഷ്യം വയ്ക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത പ്രചരിപ്പിച്ചത്. 24 ന്യൂസിൽ വന്ന വാർത്തയെന്ന നിലയിലായിരുന്നു ഫേസ് ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. “മുനീർ ഹാദി’ എന്ന ഫോൺ നമ്പറിൽ നിന്നായിരുന്നു വാർത്ത പ്രചരിപ്പിച്ചിരുന്നത്. എം.വി.ജയരാജൻ സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയ പരാതിയിലാണ് കേസെടുത്തത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് വച്ച് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച ഒരു വാർത്ത ഫോർവേഡ്…
Read Moreബോണസുമായി ബന്ധപ്പെട്ട പ്രശ്നം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ നടപടിയുമായി യുഡിഎഫിന്റെ ബാങ്ക്
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരേ നടപടിയുമായി യുഡിഎഫ് ഭരിക്കുന്ന തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിലെ പ്യൂണായി ജോലി ചെയ്യുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. രാഹുൽ, ബാങ്കിലെ ഡ്രൈവറും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ എസ്. ഇർഷാദ് എന്നിവർക്കെതിരേയാണു നടപടി. ബാങ്കിന്റെ ഓണം ബോണസുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. 7,000 രൂപ ബോണസ് അനുവദിച്ചതില്‍ 2,000 രൂപയ്ക്ക് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍നിന്നു സാധനങ്ങള്‍ വാങ്ങണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരേ രാഹുലും ഇർഷാദും രംഗത്ത് വന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ 13 ന് വൈകുന്നേരം 5.30 ന് ബാങ്ക് ചീഫ് എക്സിക്യൂട്ടീവിനു പരാതി നല്കാന് കാബിനിൽ കയറിയ ഇരുവരും ചീഫ് എക്സിക്യൂട്ടീവ് പി.വി. ഗണേഷ്കുമാറിനോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതിന്റെ പേരില്‍ ബാങ്ക് ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇരുവരും…
Read Moreമുഴപ്പിലങ്ങാട് സൂരജ് വധം; പ്രതികൾ വാളുകൊണ്ടു വെട്ടുന്നത് കണ്ടെന്ന് ഒന്നാം സാക്ഷി; അഞ്ചുപേരെ തിരിച്ചറിഞ്ഞു
തലശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകനായിരുന്ന എളമ്പിലായി സൂരജിനെ (32) വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ഒന്നാം സാക്ഷി മമ്പള്ളി സത്യനെ കോടതിയിൽ വിസ്തരിച്ചു. കൊലയാളിസംഘത്തിലെ അഞ്ചുപേരെ ഒന്നാം സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. മൂന്നാം പ്രതി മഴുകൊണ്ട് തലയ്ക്കും നാലാം പ്രതിയും അഞ്ചാം പ്രതിയും വാളുകൊണ്ട് കഴുത്തിനും വെട്ടുന്നത് കണ്ടതായും സാക്ഷി കോടതിയിൽ മൊഴി നൽകി. 44 സാക്ഷികളാണ് ഈ കേസിൽ ഉള്ളത്. 12 പ്രതികളുള്ള കേസിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു.പാനൂർ പത്തായക്കുന്ന് കാരായിന്റവിട ടി.കെ. രജീഷ് (50), തലശേരി കൊളശേരി കാവുംഭാഗം കോമത്ത് പാറാലിലെ എൻ.വി. യോഗേഷ് (40), എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ കണ്ട്യൻ വീട്ടിൽ ജിത്തു എന്ന ഷംജിത്ത് (48), കൂത്തുപറമ്പ് നരവൂരിലെ പുത്തൻപറമ്പത്ത് മമ്മാലി വീട്ടിൽ പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (51), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പിൽ നെയ്യോത്ത് സജീവൻ (57), മുഴപ്പിലങ്ങാട്…
Read More