ബി​എ​ല്‍​ഒ ​അ​നീ​ഷ് ജോ​ര്‍​ജി​ന്‍റെ ആ​ത്മ​ഹ​ത്യ: ജി​ല്ലാ ക​ള​ക്‌​ട​റു​ടെ റി​പ്പോ​ര്‍​ട്ടും വി​വാ​ദ​ത്തി​ലേ​ക്ക്

പ​യ്യ​ന്നൂ​ര്‍: ഒ​ട്ടേ​റെ വി​വാ​ദ​ങ്ങ​ള്‍​ക്കും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍​ക്കും വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ് ബി​എ​ല്‍​ഒ അ​നീ​ഷ് ജോ​ര്‍​ജി​ന്‍റെ ആ​ത്മ​ഹ​ത്യ. ജോ​ലി​യു​ടെ കാ​ഠി​ന്യ​വും മ​റ്റു സ​മ്മ​ര്‍​ദ​ങ്ങ​ളു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന വാ​ദ​മു​യ​രു​മ്പോ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള സ​മ്മ​ര്‍​ദ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടാ​ണ് പു​തി​യ ച​ര്‍​ച്ച​യ്ക്കു ക​ള​മൊ​രു​ക്കി​യ​ത്. ആ​ത്മ​ഹ​ത്യ ചെ​യ്ത ചീ​മേ​നി എ​റ്റു​കു​ടു​ക്ക​യി​ലെ ബി​എ​ല്‍​ഒ അ​നീ​ഷ് ജോ​ര്‍​ജി​നു​മേ​ല്‍ രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദ​വു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വു​മാ​യി ബൂ​ത്തു​ത​ല ഏ​ജ​ന്‍റ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ന​ല്‍​കി​യ പ​രാ​തി പു​റ​ത്തു​വ​ന്ന​താ​ണ് പു​തി​യ ച​ര്‍​ച്ച​ക​ള്‍​ക്കു ക​ള​മൊ​രു​ക്കി​യ​ത്. കോ​ണ്‍​ഗ്ര​സ് നി​യോ​ഗി​ച്ച ബി​എ​ല്‍​ഒ വൈ​ശാ​ഖ് ഏ​റ്റു​കു​ടു​ക്ക ഈ ​മാ​സം എ​ട്ടി​ന് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​നീ​ഷി​നു​ണ്ടാ​യി​രു​ന്ന രാ​ഷ്ട്രീ​യ സ​മ്മ​ര്‍​ദത്തെ​പ്പ​റ്റി​യു​ള്ള സൂ​ച​ന​യു​ണ്ടാ​യി​രു​ന്ന​ത്. കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ ത​ന്നെ​ക്കൂ​ട്ടി എ​സ്‌​ഐ​ആ​ര്‍ ചെ​യ്താ​ല്‍ സി​പി​എ​മ്മു​കാ​ര്‍ ത​ട​യു​മെ​ന്ന് അ​നീ​ഷ് ഭ​യ​പ്പെ​ട്ടി​രു​ന്ന​താ​യി പ​രാ​തി​യി​ലു​ണ്ട്. ഇ​തി​നാ​ലാ​ണ് ത​ന്നെ വി​ളി​ക്കാ​തി​രു​ന്ന​തെ​ന്ന് അ​നീ​ഷ് പ​റ​ഞ്ഞി​രു​ന്ന​താ​യും എ​സ്‌​ഐ​ആ​ര്‍ പ്ര​വൃത്തി​യി​ല്‍ ത​ന്നെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും വൈ​ശാ​ഖ് ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു. ജോ​ലി​യി​ല്‍ അ​നീ​ഷി​ന് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ്ര​ത്യേ​ക​മാ​യി സ​മ്മ​ര്‍​ദ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ക​ള​ക്ട​ര്‍ തി​ര​ഞ്ഞെ​ടു​പ്പ്…

Read More

ചീ​മേ​നി​യി​ലെ ബി​എ​ല്‍​ഒ​യു​ടെ ആ​ത്മ​ഹ​ത്യ: ഫോ​ൺ ക​സ്റ്റ​ഡി​യി​ൽ; സി​പി​എ​മ്മി​ന്‍റെ ഭീ​ഷ​ണി​യാ​ണ്  ആ​ത്മ​ഹ​ത്യ​യ്ക്ക് കാരണമെന്ന് ബിജെപി

പ​യ്യ​ന്നൂ​ര്‍: ചീ​മേ​നി ഏ​റ്റു​കു​ടു​ക്ക​യി​ലെ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ ത​റ​യി​ല്‍ അ​നീ​ഷ് ജോ​ര്‍​ജി​ന്‍റെ (45)ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നീ​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം. ഭീ​ഷ​ണി​ക​ളെ തു​ട​ര്‍​ന്നാ​ണ് അ​നീ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന​ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ ഭീ​ഷ​ണി​യാ​ണ് അ​നീ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്നും അ​നീ​ഷി​ന്‍റെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​മെ​ന്നും ബി​ജെ​പി ജി​ല്ലാ ഘ​ട​കം ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​നീ​ഷി​ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി വോ​യ്‌​സ് ക്ലി​പ്പു​ക​ളെ ഉ​ദ്ധ​രി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജും വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ലു​ള്ള ചി​ല​രാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ആ​രോ​പി​ച്ചി​രു​ന്നു. അ​നീ​ഷി​ന് ഭീ​ഷ​ണി​യു​ള്ള​താ​യി ഏ​റ്റു​കു​ടു​ക്ക പ്ര​ദേ​ശ​ത്തു​നി​ന്നും ച​ര്‍​ച്ച​ക​ളു​യ​ര്‍​ന്നി​രു​ന്നു. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​റി​യു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് അ​നീ​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​രൊ​ക്കെ​യാ​ണു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​വും. അ​തോ​ടൊ​പ്പം…

Read More

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ചാ​ല ദേ​ശീ​യ​പാ​ത​യി​ൽ കാ​ർ അ​പ്രോ​ച്ച് റോ​ഡി​നും പാ​ല​ത്തി​നു​മി​ട​യി​ൽ വീ​ണു: ആളപായമില്ല

ക​​​ണ്ണൂ​​​ർ: ദേ​​ശീ​​യപാ​​ത നി​​​ർ​​​മാ​​​ണം ന​​​ട​​​ക്കു​​ന്ന ചാ​​​ല​​​യി​​​ൽ അ​​​പ്രോ​​​ച്ച് റോ​​​ഡി​​​ന്‍റെ​​യും അ​​​ടി​​​പ്പാ​​​ത​​​യു​​​ടെ​​​യും ഇ​​​ട​​​യി​​​ൽ കാ​​​ർ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടു​​മ​​​റി​​​ഞ്ഞു. അ​​​പ്രോ​​​ച്ച് റോ​​​ഡി​​​ന്‍റെ​​​യും അ​​​ടി​​​പ്പാ​​​ത​​​യു​​​ടെ​​​യും ഭി​​​ത്തി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ കാ​​​ർ കു​​​ടു​​​ങ്ങി നി​​​ന്ന​​​തി​​​നാ​​​ൽ ഡ്രൈ​​വ​​ർ പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​മാ​​യി​​ര​​ന്നു സം​​ഭ​​വം. ഗ​​താ​​ഗ​​ത​​ത്തി​​ന് തു​​റ​​ന്നു കൊ​​ടു​​ക്കാ​​ത്ത റോ​​ഡി​​ലൂ​​ടെ ത​​ല​​ശേ​​രി ഭാ​​ഗ​​ത്ത് നി​​ന്നും ക​​ണ്ണൂ​​ർ ഭാ​​ഗ​​ത്തേ​​ക്ക് വ​​ന്ന കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട​​ത്. മ​​ല​​പ്പു​​റം കൊ​​ണ്ടോ​​ട്ടി സ്വ​​ദേ​​ശി ലാ​​സി​​മാ​​യി​​രു​​ന്നു കാ​​ർ ഓ​​ടി​​ച്ചി​​രു​​ന്ന​​ത്. അ​​പ്രോ​​ച്ച് റോ​​ഡും അ​​ടി​​പ്പാ​​ത​​യും ചേ​​രു​​ന്നി​​ട​​ത്ത് കോ​​ൺ​​ക്രീ​​റ്റ് സ്ലാ​​ബ് സ്ഥാ​​പി​​ച്ചി​​ട്ടി​​ല്ല. അ​​പ്രോ​​ച്ച് റോ​​ഡി​​ലൂ​​ടെ വ​​ന്ന കാ​​ർ ഈ ​​വി​​ട​​വി​​ലൂ​​ടെ താ​​ഴേ​​ക്ക് വീ​​ണെ​​ങ്കി​​ലും അ​​ടി​​പ്പാ​​ത​​യു​​ടെ​​യും അ​​പ്രോ​​ച്ച് റോ​​ഡി​​ന്‍റെ​​യും ഭി​​ത്തി​​ക​​ൾ​​ക്കി​​ട​​യി​​ൽ കു​​ടു​​ങ്ങി നി​​ന്ന​​തി​​നാ​​ലാ​​ണ് ദു​​ര​​ന്തം ഒ​​ഴി​​വാ​​യ​​ത്. ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ർ മു​​ക​​ളി​​ൽ​​നി​​ന്ന് ക​​യ​​ർ ഇ​​ട്ടുകൊ​​ടു​​ത്ത് ലാ​​സി​​മി​​നെ വ​​ലി​​ച്ചു ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

Read More

ആ​റ​ളം ഫാ​മി​ൽ ചെ​ത്തുതൊ​ഴി​ലാ​ളി​യെ ആ​ന ഓ​ടി​ച്ചു; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴയ്​ക്ക്

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ ചെ​ത്തു​തൊ​ഴി​ലാ​ളി​യെ കാ​ട്ടു​കൊ​മ്പ​ൻ ഓ​ടി​ച്ചു. തൊ​ഴി​ലാ​ളി​യാ​യ കാ​ക്ക​യ​ങ്ങാ​ട് പാ​റ​ക്ക​ണ്ടം സ്വ​ദേ​ശി സി​നേ​ഷ് ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇ​ന്ന് പു​ല​ർ​ച്ചെ 6.15 ഓ​ടെ ആ​റ​ളം ഫാം ​ബ്ലോ​ക്ക് ഒ​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. പു​ല​ർ​ച്ചെ ബ്ലോ​ക്ക് അ​ഞ്ചി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്കു പോ​കു​മ്പോ​ളാ​യി​രു​ന്നു ആ​ന സി​നേ​ഷി​ന്‍റെ വാ​ഹ​ന​ത്തി​നുനേ​രേ തി​രി​ഞ്ഞ​ത്. ബ്ലോ​ക്ക് ഒ​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ കൊ​മ്പ​ൻ വ​ഴിമു​റി​ച്ചു​ക​ട​ക്കു​ന്ന​തുക​ണ്ട് സി​നേ​ഷ് ബൈ​ക്ക് ദൂ​രെ നി​ർ​ത്തി ആ​ന ക​ട​ന്നു​പോ​കാ​നാ​യി കാ​ത്തു​നി​ന്നു. ആ​ന റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് കാ​ടി​നു​ള്ളി​ലേ​ക്കുക​യ​റി എ​ന്ന് ഉ​റ​പ്പി​ച്ചശേ​ഷം മൊ​ബൈ​ൽ ഓ​ണാ​ക്കി വീ​ഡി​യോ എ​ടു​ത്തു​കൊ​ണ്ട് വാ​ഹ​നം മു​ൻ​പോ​ട്ട് എ​ടു​ത്തുവ​ന്ന സി​നേ​ഷി​നുനേ​രേ ആ​ന തി​രി​യു​ക​യാ​യി​രു​ന്നു. ചി​ന്നം വി​ളി​ച്ച് കൊ​മ്പ​ൻ അ​ക്ര​മാ​സ​ക്ത​നാ​യി വാ​ഹ​ന​ത്തി​നു നേ​രേ പാ​ഞ്ഞ​ടു​ക്കു​ന്ന​തു സി​നേ​ഷ് പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യും. ആ​ന പാ​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ആ​ത്മ​സം​യ​മ​നം വി​ടാ​തെ വാ​ഹ​നം വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​യ​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. ആ​ന ഓ​ടി​ച്ച ദൃ​ശ്യം സി​നേ​ഷ് ത​ന്നെ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.…

Read More

ഇ​രി​ട്ടി​യി​ൽ വ​ള​ർ​ത്തു​നാ​യ​യെ വ​ന്യ​ജീ​വി ക​ടി​ച്ചു​കൊ​ന്നു; പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്കാ​മ​ല​യി​ൽ വ​ന്യ​ജീ​വി വ​ള​ർ​ത്തു​നാ​യ​യെ ക​ടി​ച്ചുകൊ​ന്നു. ഇ​ന്ന് പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. ഷി​ബു മു​ട്ട​നോ​ലി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യെ​യാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മി​ച്ച​ത്. നാ​യ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് വീ​ട്ടു​കാ​ർ വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ വ​ന്യ​മൃ​ഗം നാ​യ​യെ ഉ​പേ​ക്ഷി​ച്ച് ഓ​ടി മ​റ​ഞ്ഞെ​ന്ന് ഷി​ബു പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ വ​ന്യ​ജീ​വി​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടെ​ന്നും ക​ടു​വ​യാ​ണെ​ന്നു​മാ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ വ​ള​ർ​ത്തുമൃ​ഗ​ത്തെ​യാ​ണ് വ​ന്യ​ജീ​വി പി​ടി​കൂ​ടു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മുന്പാണ് പ​ശു​വി​നെ വ​ന്യ​ജീ​വി ആ​ക്ര​മി​ച്ചുകൊ​ന്ന​ത്. പ​ശു​വി​നെ കാ​ണാ​തെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് വ​ന്യ​ജീ​വി പ​കു​തി ഭ​ക്ഷി​ച്ചനി​ല​യി​ൽ പ​ശു​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. വ​ന്യ​ജീ​വി​യു​ടെ സാ​ന്നി​ധ്യം സ്ഥി​ര​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ർ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. വ​നംവ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​സാ​ന്നി​ധ്യം പ​തി​വാ​ണ്. താ​മ​സ​ക്കാ​ർ പ​ല​പ്പോ​ഴും വ​ന്യ​ജീ​വി​ക​ളെ കാ​ണാ​റു​ണ്ട്. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ വാ​ങ്ങി​യി​ട്ടി​രി​ക്കു​ന്ന ഏ​ക്ക​റുക​ണ​ക്കി​ന് വ​രു​ന്ന സ്ഥ​ല​ങ്ങ​ൾ വ​ന​ത്തി​ന് സ​മാ​ന​മാ​യി കാ​ടു​പി​ടി​ച്ച​തോ​ടെ​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​തെ​ന്നാ​ണു…

Read More

‘വ​ട്ട​മേ​ശ​ക്ക് ചു​റ്റു​മി​രു​ന്നു ഒ​രു​ത്ത​നും മാ​ർ​ക്കി​ട്ട് പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത​ല്ല ര​ക്ത​സാ​ക്ഷി​ത്വം: സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ ബോം​ബ് നി​ർ​മാ​ണ​ക്കേ​സി​ലെ പ്ര​തി

ക​ണ്ണൂ​ർ: പാ​നൂ​ർ മൂ​ളി​യ​തോ​ടി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ മ​രി​ച്ച ഷെ​റി​ൻ എ​ന്ന യു​വാ​വി​നെ ര​ക്ത​സാ​ക്ഷി​യാ​ക്കി​യ ഡി​വൈ​എ​ഫ്ഐ നി​ല​പാ​ട് ത​ള്ളി​യ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​ത്വ​ത്തി​നെ​തി​രേ ബോം​ബ് നി​ർ​മാ​ണ കേ​സി​ലെ പ്ര​തി. ‘വ​ട്ട​മേ​ശ​ക്ക് ചു​റ്റു​മി​രു​ന്നു ഒ​രു​ത്ത​നും മാ​ർ​ക്കി​ട്ട് പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത​ല്ല ര​ക്ത​സാ​ക്ഷി​ത്വ​മെ​ന്നും വ​ർ​ഗീ​യ​വാ​ദി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഷെ​റി​ൽ കൊ​ല്ല​പ്പെ​ട്ട​തെ​ന്നു​മാ​ണ് ബോം​ബ് നി​ർ​മാ​ണ കേ​സി​ലെ ഒ​ന്നാം​പ്ര​തി വി​നീ​ഷി​ന്‍റെ ഫേ​സ്ബു​ക്കി​ലൂ​ടെ​യു​ള്ള പ്ര​തി​ക​ര​ണം’. ‘ഇ​ന്ന് അ​വ​ന് ര​ക്ത​സാ​ക്ഷി​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്രൂ​വ​ൽ ചെ​യ്യേ​ണ്ട ജ​ഡ്ജ് പാ​ന​ലി​ന്‍റെ കീ​ഴ്ഘ​ട​ക​ങ്ങ​ൾ അ​ന്ന് ഉ​റ​ക്ക​മാ​യി​രു​ന്നു. വി​ളി​ച്ചു​ണ​ർ​ത്താ​ൻ നോ​ക്കി​യി​ട്ട് പോ​ലും എ​ഴു​ന്നേ​റ്റി​ല്ല.​എ​ഴു​ന്നേ​ൽ​ക്കാ​ത്ത​ത് മു​ട്ട് വി​റ​ച്ചി​ട്ടാ​ണെ​ന്നും സ​മ്മ​തി​ക്കാ​നു​ള്ള മ​ടി​യെ​ന്നു അ​വ​നും ന​മ്മ​ക്കും അ​റി​യാം’…​തു​ട​ങ്ങി​യ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ ന​ട​ത്തു​ന്ന​ത്. അ​ക്ര​മ​ത്തെ സി​പി​എം ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും അ​തു കൊ​ണ്ടു ത​ന്നെ​ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ മ​രി​ച്ച​യാ​ളെ ര​ക്ത​സാ​ക്ഷി​യാ​യി കാ​ണാ​ൻ സി​പി​എം ത​യാ​റ​ല്ലെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് പ​റ​ഞ്ഞി​രു​ന്നു. മൂ​ളി​യ​തോ​ടി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ യു​വാ​വ് മ​രി​ച്ച​പ്പോ​ൾ ത​ന്നെ പാ​ർ​ട്ടി​ക്ക്…

Read More

ഫു​ട്ബോ​ൾ താ​രം റൊ​ണാ​ള്‍​ഡോ​യു​ടെ മാ​നേ​ജ​ർ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; തു​ര്‍​ക്കി​യി​ലെ ക​മ്പ​നി​യു​ടെ 1.35 കോ​ടി ത​ട്ടി​യെ​ടു​ത്തു

പ​യ്യ​ന്നൂ​ര്‍: പോ​ര്‍​ച്ചു​ഗീ​സി​ല്‍ നി​ന്നു​ള്ള ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ക്രി​സ്ത്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ പേ​രി​ലും ത​ട്ടി​പ്പ്. റൊ​ണാ​ള്‍​ഡോ​യു​ടെ മാ​നേ​ജ​ര്‍ ച​മ​ഞ്ഞാ​ണ് തു​ര്‍​ക്കി​യി​ലെ ക​മ്പ​നി​യു​ടെ 1,35,62,500 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​തി​നെ​തി​രേ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​ന്‍​മൂ​ട് വ​ലി​യ​ക​ട്ട​ക്ക​ലി​ലെ ഹ​മീം മു​ഹ​മ്മ​ദ് ഷാ​ഫി, ക​ട​മ്പൂ​രി​ലെ അ​വി​ക്ക​ല്‍ സു​ധീ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രേ കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. 2017-18 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. തു​ര്‍​ക്കി ആ​സ്ഥാ​ന​മാ​യ മെ​റ്റാ​ഗ് എ​ന്ന നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ ദോ​ഹ​യി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് പ്രോ​ജ​ക്ടി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഇ​തി​നാ​യി ഖ​ത്ത​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യെ​യും ദോ​ഹ​യി​ലെ ക​ണ്‍​സ്ട്ര​ക്ഷ​ന്‍ പ്രോ​ജ​ക്ടി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​യി ക്രി​സ്ത്യാ​നോ റൊ​ണാ​ള്‍​ഡോ​യെ ഏ​ര്‍​പ്പാ​ടാ​ക്കി​ത്ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി​ക​ള്‍ പ​രാ​തി​ക്കാ​ര​നെ സ​മീ​പി​ച്ച​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തി​നാ​യി റൊ​ണാ​ള്‍​ഡോ​യു​ടെ മാ​നേ​ജ​ര്‍ എ​ന്ന പേ​രി​ല്‍ ത​യാ​റാ​ക്കി​യ വ്യാ​ജ ക​ത്തു​ക​ള്‍ കാ​ണി​ച്ചാ​യി​രു​ന്നു പ്ര​തി​ക​ള്‍ പ​രാ​തി​ക്കാ​രെ സ​മീ​പി​ച്ച​ത്.റൊ​ണാ​ള്‍​ഡോ​യു​ടെ പേ​രി​ലു​ള്ള ക​ത്തു​ക​ള്‍ വി​ശ്വ​സി​ച്ച​തോ​ടെ​യാ​ണ് ക​മ്പ​നി​യു​ടെ ആ​ളു​ക​ള്‍…

Read More

കു​ട്ടി കി​ണ​റ്റി​ൽ മ​രി​ച്ച സം​ഭ​വം: അ​മ്മ അ​റ​സ്റ്റി​ൽ; കു​ട്ടി​യെ കി​ണ​റ്റി​ൽ എ​റി​ഞ്ഞുവെന്ന് അ​മ്മ​യു​ടെ കു​റ്റ​സ​മ്മ​തം

ത​ളി​പ്പ​റ​മ്പ്: കു​റു​മാ​ത്തൂ​ർ പൊ​ക്കു​ണ്ട് ഡ​യ​റി സ​ല​ഫി മ​സ്‌​ജി​ദി​ന് സ​മീ​പ​ത്തെ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി കി​ണ​റ്റി​ൽ വീ​ണ് മ​ര​ണ​പ്പെ​ടാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ അ​മ്മ എം.​പി. മു​ബ​ഷീ​റ​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്‌​പി കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ൻ, സി​ഐ ബാ​ബു​മോ​ൻ, എ​സ്ഐ ദി​നേ​ശ​ൻ കോ​തേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി ന​ട​ത്തി​യ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​യി​രു​ന്നു ഹി​ലാ​ൽ മ​ൻ​സി​ലി​ലെ ജാ​ബി​റി​ന്‍റെ മ​ക​ൻ ആ​മീ​ഷ് അ​ല​ൻ ജാ​ബി​റി​നെ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ളി​പ്പി​ക്കു​മ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ കി​ണ​റ്റി​ൽ വീ​ണു​വെ​ന്നാ​ണ് കു​ട്ടി​യു​ടെ അ​മ്മ മു​ബ​ഷീ​റ പ​റ​ഞ്ഞി​രു​ന്ന​ത്. നാ​ട്ടു​കാ​ര​നാ​യ പി.​പി. നാ​സ​ർ 24 കോ​ൽ താ​ഴ്‌​ച​യു​ള്ള കി​ണ​റ്റി​ലി​റ​ങ്ങി കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത് സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​മ്പ് ഗ്രി​ല്ലും ആ​ൾ​മ​റ​യു​മു​ള്ള കി​ണ​റി​ൽ കു​ട്ടി വീ​ണു​വെ​ന്ന് പ​റ​ഞ്ഞ​ത് തു​ട​ക്കം മു​ത​ൽ പോ​ലീ​സി​ന് സം​ശ​യ​മു​ണ​ർ​ത്തി​യി​രു​ന്നു. ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍…

Read More

ക​ണ്ണൂ​രി​ൽ ഡ്യൂ​ട്ടി​ക്കി​ടെ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന് മ​ർ​ദ​നം; മ​മ്പ​റം സ്വ​ദേ​ശി പി​ടി​യി​ൽ

ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൻ ഡ്യൂ​ട്ടി ചെ​യ്തു​കൊ​ണ്ടി​രു​ന്ന ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നു നേ​രേ ആ​ക്ര​മ​ണം. മ​ല​പ്പു​റം എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ ആ​ർ​പി​എ​ഫ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ പി. ​ശ​ശി​ധ​ര​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11.45 ഓ​ടെ ലേ​ഡീ​സ് വി​ശ്ര​മ മു​റി​യു​ടെ സ​മീ​പ​ത്താ​ണു സം​ഭ​വം. ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ ഡ്യൂ​ട്ടി ചെ​യ്തു​കൊ​ണ്ടി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ലാ​റ്റ്ഫോ​മി​ൽ അ​ല​സ​മാ​യി കി​ട​ന്നു​റ​ങ്ങി​യ ധ​നേ​ഷി​നെ വി​ളി​ച്ചു​ണ​ർ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി ഉ​ദ്യോ​ഗ​സ്ഥ​നെ അ​ശ്ലീ​ല ഭാ​ഷ​യി​ൽ ചീ​ത്ത വി​ളി​ക്കു​ക​യും യൂ​ണി​ഫോ​മി​ന്‍റെ കോ​ള​റി​ൽ പി​ടി​ച്ചുവ​ലി​ച്ചും കൈ​കൊ​ണ്ട​ടി​ച്ചും പ​ല്ല്കൊ​ണ്ട് ക​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​രാ​തി​യി​ൽ റെ​യി​ൽ​വേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. റെ​യി​ൽ​വേ​യി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് ധ​നേ​ഷ്.

Read More

പാ​ൽ​ചു​ര​ത്ത് ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ർ മ​രി​ച്ചു

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ-​ബോ​യ്സ് ടൗ​ൺ ചു​രം പാ​ത​യി​ൽ പാ​ൽ​ചു​ര​ത്ത് ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സെ​ന്തി​ൽ​കു​മാ​റാ​റാ​ണ് (54) മ​രി​ച്ച​ത്. സ​ഹാ​യി സെ​ന്തി​ൽ (44) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ പാ​ൽ​ചു​രം ആ​ശ്ര​മം ജം​ഗ്ഷ്നു മു​ക​ളി​ലാ​യി​രു​ന്നു അ​പ​ക​ടം. ഛത്തീ​സ്ഗ​ഡി​ൽ നി​ന്നും ക​മ്പി​യു​മാ​യി ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട​താ​കാം കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. റോ​ഡി​ൽ നി​ന്നും കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി മ​ര​ത്തി​ൽ ത​ട്ടി ത​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പേ​രാ​വൂ​രി​ൽ നി​ന്നും മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും കേ​ള​കം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Read More