അങ്കമാലി: കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലംഗ കുടുംബം മരിക്കാനിടയായ സംഭവത്തിൽ ദുരൂഹത തുടരുന്നു. അപകടമുണ്ടായ ദിവസത്തിനു മുന്‍പു ബിനീഷിന്റെ പ്രവൃത്തികളെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്.ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിലാണ് പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (9), ജെസ് വിൻ (6) എന്നിവർ മരിച്ചത്. ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്. ബിനീഷിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. മരണപ്പെട്ട ദിവസം 25 ലക്ഷം രൂപയുടെ ഇടപാടുകൾ നടക്കേണ്ട ദിവസമായിരുന്നു. അതേക്കുറിച്ചുള്ള മാനസിക സമ്മർദം ഉണ്ടായതായി സുഹൃത്തുക്കൾ പറയുന്നു.സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഭാര്യ ഉൾപ്പെടെയുള്ളവർക്ക് അറിയില്ലായിരുന്നുവെന്നും സൂചനയുണ്ട്. വേദനയില്ലാതെ എങ്ങനെ മരിക്കാം എന്നതിനെക്കുറിച്ച് ബിനീഷ് അന്വേഷിച്ചിരുന്നതായി പറയപ്പെടുന്നു. ഗൂഗിൾ ഉൾപ്പെടെയുള്ളതിൽനിന്നും ഇതേക്കുറിച്ച് തെരഞ്ഞതായി സംശയിക്കപ്പെടുന്നു.അപകടം ഉണ്ടായി അഞ്ചു ദിവസമായിട്ടും തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കാനായിട്ടില്ല. എസിയിലെ ഗ്യാസ് തീ പിടിക്കണമെങ്കിൽ…
Read MoreCategory: Kochi
വീട്ടുമുറ്റത്തെ കൂണ് കഴിച്ച് അവശനിലയിലായ യുവാവ് മരിച്ചു
കൊച്ചി: വീട്ടുമുറ്റത്തെ കൂണ് കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പനങ്ങാട് കിളിയന്തറ വീട്ടില്‍ ഷിയാസ് റഹ്മാൻ (45) ആണ് മരിച്ചത്. കഴിഞ്ഞ ആറിന് പനങ്ങാടുള്ള സഹോദരന്റെ പറമ്പില്‍നിന്ന് കൂണ് ശേഖരിച്ച് ഷിയാസ് ഭക്ഷണം ഉണ്ടാക്കി കഴിച്ചിരുന്നു. പെട്ടെന്നാണ് ഇദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഷിയാസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം. മുമ്പും ഷിയാസ് കൂണ് ഭക്ഷിച്ചിട്ടുണ്ടെന്ന് ഭാര്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പനങ്ങാട് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
Read Moreകിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലു പേർ മരിച്ച സംഭവം; അവ്യക്തത തുടരുന്നു
അങ്കമാലി: കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലു പേർ മരിക്കാനിടയായ സംഭവത്തിൽ തീപിടിത്തത്തിന്റെ കാരണത്തിൽ അവ്യക്തത തുടരുന്നു. ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിൽ പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (9), ജെസ്വിൻ (6) എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണോ മറ്റ് ഏതെങ്കിലും കാരണത്താലാണോ തീ ഉണ്ടായതെന്നാണ് അന്വേഷണം നടക്കുന്നത്. എസിയുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.അടച്ചിട്ടിരുന്ന മുറിയിലെ എസിയിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ബോധം നഷ്ടപ്പെടുകയും തുടർന്ന് കത്തിയമരുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മുറിയിലുണ്ടായിരുന്ന ആരും വാതിൽ തുറന്ന് രക്ഷപ്പെടുവാനുള്ള ശ്രമം നടത്തിയതായി കാണാത്തത് ദുരൂഹത ഉയർത്തിയിട്ടുണ്ട്.എന്നാൽ വിഷപ്പുക ശ്വസിച്ചാൽ ഒരു മിനിറ്റിനകം തന്നെ അബോധാവസ്ഥയിലാകുമെന്നും പുലർച്ചെയായതിനാൽ ഗാഢനിദ്രയിൽ ഒന്നും ചെയ്യാനാകാതെ വന്നതാകാനാണ് സാധ്യതയെന്നും വിദഗ്ധർ വിലയിരുത്തുന്നു. ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്നറിയാൻ സിസിടിവിയുടെ ഹാർഡ് ഡിസ്ക്…
Read Moreനാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം; അവസാനിക്കുക ജൂലൈ 31ന്
വൈപ്പിൻ: കേരള തീരത്ത് കടലിൽ മത്സ്യബന്ധന ബോട്ടുകൾക്ക് നാളെ അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. മത്സ്യബന്ധനം നടത്തിവന്ന ബോട്ടുകളിൽ 90 ശതമാനവും തീരമണഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ നാളെ വൈകുന്നേരത്തോടെ തിരികെ എത്തും. മഴ വൈകിയാതിനാൽ ഇക്കുറി അവസാനനാളുകളിൽ കാര്യമായ ക്യാച്ചിംഗ് നടന്നില്ല. മഴ തുടങ്ങി മത്സ്യങ്ങൾ തീരത്തേക്ക് വന്നു തുടങ്ങിയപ്പോഴേക്കും ട്രോളിംഗ് നിരോധനമായി. ഇതുമൂലം മത്സ്യബന്ധന ബോട്ടുടമകളും തൊഴിലാളികളും കടുത്ത നിരാശയിലാണ്.ബോട്ടുകൾ പൂർണമായും എത്തിക്കഴിഞ്ഞാലും ഹാർബറുകളുടെ പ്രവർത്തനം രണ്ടു ദിവസങ്ങൾ കൂടി പിന്നെയും തുടരും. മത്സ്യങ്ങൾ വിറ്റഴിച്ച് ബോട്ടുകൾ മാറ്റിക്കെട്ടിയാലെ ഹാർബറുകൾ അടക്കു. തുടർന്ന് 52 ദിനങ്ങൾ ഹാർബറുകൾക്കും , ബോട്ടുകൾക്കും അനുബന്ധ മേഖലകൾക്കും വിശ്രമ കാലമാണ്. പരമ്പരാഗത വള്ളങ്ങൾ മാത്രമാണ് ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ ബന്ധനത്തിനു പോകുക. ട്രോളിംഗ് ബോട്ടുകൾക്ക് ഇക്കുറി സീസൺ ആദ്യം സാമാന്യം നല്ല ക്യാച്ചിംഗ് നടന്നെങ്കിലും വേനൽ…
Read Moreജീവനക്കാരിയെ മര്‍ദിച്ചു; ബാര്‍ മാനേജര്‍ അറസ്റ്റില്‍
കൊച്ചി: ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ ഹോട്ടലിലെ ബാര്‍ മാനേജര്‍ അറസ്റ്റില്‍. വൈറ്റിലയിലെ ഹോട്ടല്‍ ജീവനക്കാരനായ ആലപ്പുഴ പുന്നപ്ര സ്വദേശി ടിറ്റി ജോണി(40)നെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലിലെ റിസപ്ഷനിസ്റ്റിന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്തിടെയാണ് തെറ്റിപിരിഞ്ഞത്. ഇതോടെ വാക്കു തര്‍ക്കം ഉണ്ടാവുകയും യുവതിയെ ടിറ്റി മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയുടെ ഭാഗത്തു നിന്ന് നിരന്തരം ഭീഷണി ഉണ്ടായതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പ്രതി തന്നെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി പോലീസിന് കൈമാറിയിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreവനിത ഹോസ്റ്റല്‍ കുളിമുറിയില്‍ ഒളി കാമറ; കസ്റ്റഡിയിലെടുത്ത മൂന്ന് ഫോണുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും
കൊച്ചി: പൊന്നുരുന്നിയിലെ സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളി കാമറ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പിടിച്ചെടുത്ത മൂന്ന് മൊബൈല്‍ഫോണുകള്‍ വിശദമായ പരിശോധനയ്ക്കായി ഉടന്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും. വീട്ടുടമയുടെയും ഭാര്യയുടെയുമാണ് മൊബൈല്‍ഫോണുകള്‍. സംഭവത്തില്‍ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ കാമറ ഓണ്‍ ചെയ്ത മൊബൈല്‍ ഫോണ്‍ പെണ്‍കുട്ടികള്‍ കണ്ടതെന്ന് പോലീസ് പറയുന്നു. എക്സ്ഹോസ്റ്റ് ഫാനിനിടയിലാണ് കാമറ കണ്ടത്. പിന്നീട് പോലീസ് എത്തിയപ്പോഴേക്കും കാമറ അപ്രത്യക്ഷമായിരുന്നു. ഫോണ്‍ പിന്നീട് കണ്ടെത്താനായിട്ടില്ല. അതേസമയം ഹോസ്റ്റല്‍ നടത്തിപ്പുകാര്‍ക്കെതിരേ പെണ്‍കുട്ടികള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസ് മൂന്നു മൊബൈല്‍ഫോണുകള്‍ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക പരിശോധനയില്‍ ഫോണുകളില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ രതീഷ് പറഞ്ഞു. വിശദമായ പരിശോധയ്ക്കായാണ് മൊബൈല്‍ഫോണുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read Moreവനം വകുപ്പിന്റെ മേഖലാ ആസ്ഥാന മന്ദിര നിര്‍മാണം; മുറിച്ചുമാറ്റുന്നത് ആറു മരങ്ങള്‍ മാത്രമെന്ന് വനം വകുപ്പ്
കൊച്ചി: ഇടപ്പള്ളിയില്‍ വനം വകുപ്പിന്റെ മേഖലാ ആസ്ഥാന മന്ദിരത്തിനായി ആറു മരങ്ങള്‍ മാത്രമേ മുറിച്ചു മാറ്റുന്നുള്ളൂവെന്ന് വനം വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. കെട്ടിടത്തിനായി 59 മരങ്ങളാണ് മുറിക്കാന്‍ തീരുമാനിച്ചതെങ്കിലും ഏറ്റവും കുറച്ച് മാത്രം മുറിച്ചു നീക്കാന്‍ സഹായകരമാകുന്ന വിധം നിര്‍മാണത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി സാമൂഹിക വനവത്കരണ വിഭാഗം ഡെപ്യുട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പരിസ്ഥിതി ദിനമായ ബുധനാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ആസ്ഥാന മന്ദിരം നിര്‍മിക്കുന്ന അതേസ്ഥലത്ത് വംശനാശ ഭീഷണി നേരിടുന്ന കൂടുതല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടപ്പള്ളിയില്‍ വനം വകുപ്പിന്റെ ഓഫീസ് സമുച്ചയത്തിന് വേണ്ടി മുറിക്കേണ്ട മരങ്ങളില്‍ 19 എണ്ണം മാറ്റി വച്ചു പിടിപ്പിക്കാനായിരുന്നു നേരത്തെ വനം വകുപ്പ് തീരുമാനിച്ചത്. എന്നാല്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പാര്‍പ്പിട സാമൂച്ചയം ഇടപ്പള്ളിയയില് നിന്ന്…
Read Moreകൊച്ചിയിൽ ഊബർ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റ സംഭവം; പ്രതികളെ തെരഞ്ഞ് പോലീസ്
ആലുവ: കൊച്ചി മെട്രോ സ്റ്റേഷന് മുന്നിൽ ഊബർ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികളായ മൂന്ന് ഓട്ടോ ഡ്രൈവർമാർ ഒളിവിൽ. കുന്നത്തേരി തൈപറമ്പിൽ ഷാജഹാനാ(35) ണ് മർദനമേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തുടർച്ചയായി രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് ചികിത്സ തേടിയത്.കഴിഞ്ഞ ആഴ്ച്ചയാണ് ഷാജഹാന് മെട്രോ സ്റ്റേഷനു മുന്നിൽ ഓട്ടോയുമായി കാത്തുനിന്നതിന് മൂന്ന് ഡ്രൈവർമാരുടെ മർദനമേറ്റത്. ഇത് പകർത്തിയ ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. മൂന്ന്പേർ ചേർന്ന് ഓട്ടോറിക്ഷയിൽ നിന്നിറക്കി മർദിക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. സഹോദരിയാണ് തുടർച്ചയായി രക്തം ഛർദിച്ച ഷാജഹാനെ ആശുപത്രിയിലെത്തിച്ചത്. ഭയം കാരണം ഷാജഹാൻ ആരോടും മർദനമേറ്റ കാര്യം പറഞ്ഞിരുന്നില്ല. സഹോദരി ആലുവ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreസ്കൂൾ തുറന്നതിന് പിന്നാലെ വിദ്യാർഥികളെ ലക്ഷ്യംവച്ച് നിരോധിത പുകയില ഉൽപന്ന വിൽപന; യുപി സ്വദേശി പിടിയിൽ
കൊച്ചി: നിരോധിത പുകയില ഉൽപന്നങ്ങൾ വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തുന്നയാൾ കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി അവിനാശ്കുമാർ സരോജാണ് പോലീസ് പിടിയിലായത്. രണ്ട് ചാക്ക് പുകയില ഉൽപന്നങ്ങളാണ് ഇയാളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. മട്ടാഞ്ചേരി പാണ്ടിക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ മട്ടാഞ്ചേരി പോലീസാണ് അറസ്റ്റ് ചെയ്തത്. വിദ്യാർഥികൾക്കിടയിൽ ലഹരി എത്തിക്കുന്ന സംഘം പ്രവർത്തിക്കുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പോലീസ് ലഹരി വിൽപനക്കാരെ പിടികൂടാൻ പരിശോധന ശക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് അവിനാശ്കുമാർ പോലീസ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Read Moreകേരളത്തിലെ വോട്ടര്‍മാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത് എന്താണ്; പാര്‍ട്ടി പരിശോധിക്കണമെന്ന് കെ.ജെ. ഷൈന്‍
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത് എന്താണെന്ന് പാര്‍ട്ടി പരിശോധിക്കണമെന്ന് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്‍ പറഞ്ഞു. കേരളത്തിന്റെ പൊതു ട്രെന്‍ഡാണ് ഇപ്പോള്‍ പുറത്തുവന്നത്. ഹൈബി ഈഡന് മുമ്പും മത്സരംഗത്ത് ഉണ്ടായിരുന്ന ആളാണ്. ഈ രംഗത്ത് പുതിയ ആളായ എനിക്ക് നിശ്ചിത സമയത്തിനുള്ളില്‍ എല്ലാവരുടെ അടുത്തും ഓടിയെത്താനായില്ല. എന്നാല്‍ കഴിയുംവിധം വോട്ടര്‍മാരെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. തോല്‍വിയെക്കുറിച്ച് എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടി ഘടകത്തെ അറിയിക്കുമെന്നും ഷൈന്‍ പറഞ്ഞു.
Read More