കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ ലഭിച്ചതായി കസ്റ്റംസിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് ഡോക്ടറുടെ പക്കല്‍ നിന്നും 41.61 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശി ഷബാസി(31)നെയാണ് പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജി.പി. സജു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മട്ടാഞ്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഷബാസിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍നിന്ന് ഒമ്പതു ലക്ഷത്തോളം രൂപ അക്കൗണ്ടിലെത്തിയതായി കണ്ടെത്തിയിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് മലപ്പുറം ചെമ്മലശേരിയിലെ എന്‍. മുഹമ്മദ് അഫ്സല് (27), കുഞ്ഞലവി (27), കൊളത്തൂരിലെ നിസാമുദീന്‍ ഐബക് (20), സിദിഖ് അഖ്ബര്‍ (23), ബാസിത്(26), ഹാഷിം(29), അമീര്‍ അലി ഫൈസല്‍(42) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച…
Read MoreCategory: Kochi
വ്യാപാരിയെ ആക്രമിച്ച സംഭവം; കാപ്പ കേസ് പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: ചേരാനെല്ലൂരില്‍ വ്യാപാരിയെ ആക്രമിച്ച് കട തല്ലിത്തകര്‍ത്ത് ഒളിവില്‍പ്പോയ കേസില്‍ റിമാന്‍ഡിലുള്ള കാപ്പ കേസ് പ്രതി തൃശൂര്‍ സ്വദേശി ഹരീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ചേരാനല്ലൂര്‍ പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം കര്‍ണാടകയിലെ ബിഡദിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇവിടെ ഡോഗ് ട്രെയിനറായി വ്യാജപ്പേരില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. കേസില്‍ ഹരീഷിന്റെ കൂട്ടാളിയായ നിഖില്‍ നാരായണനെ കഴിഞ്ഞദിവസം അങ്കമാലി മൂക്കന്നൂരില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി ഹരീഷിനെതിരേ മോഷണം, പിടിച്ചുപറി, അടിപിടി, മയക്കുമരുന്ന് എന്നിങ്ങനെ 44 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂര്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കാപ്പാ കേസ് നിലവിലുണ്ട്. കഴിഞ്ഞ മാസം ചേരാനെല്ലൂര്‍ ഇടയക്കുന്നം കപ്പേളക്ക് സമീപമുള്ള ദിയ ബേക്കറിയുടെ ഉടമസ്ഥനെയാണ് ഹരീഷും കൂട്ടാളിയും ചേര്‍ന്ന് ആക്രമിച്ച ശേഷം കട തല്ലിത്തകര്‍ത്തത്. രണ്ട് മാസം…
Read Moreലോഡ്ജില്‍ യുവതിക്കു മര്‍ദനം; ലോഡ്ജ് ഉടമയും സുഹൃത്തും അറസ്റ്റില്‍
കൊച്ചി: ലോഡ്ജില്‍ താമസിക്കാനെത്തിയ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ലോഡ്ജ് ഉടമയും സുഹൃത്തും അറസ്റ്റില്‍. എറണാകുളം നോര്‍ത്തിലുള്ള ബെന്‍ ടൂറിസ്റ്റ് ഹോം ഉടമ എറണാകുളം സെന്റ് ബെനഡിക്ട് ക്രോസ് റോഡ് തറയില്‍ ബെന്‍ജോ (42), സുഹൃത്ത് തൊടുപുഴ വണ്ടമറ്റം നെല്ലിമലപുത്തന്പുരയില് എന്‍.ജെ. ഷൈജോ എന്നിവരെയാണ് നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതിയും സുഹൃത്തുക്കളുമടങ്ങുന്ന എട്ടംഗ സംഘമാണ് ഹോട്ടലില്‍ താമസിക്കാനെത്തിയത്. രണ്ടു മുറികള്‍ എടുത്തിരുന്നു. ഇന്നലെ രാത്രി സംഘം പുറത്തുപോയി വന്നശേഷം ഹോട്ടലിന്റെ ലോബിയില്‍ വച്ചാണ് വാക്കുതര്‍ക്കം ഉണ്ടായത്. ഉടമയുടെ സുഹൃത്തായ ഷൈജോയുമായാണ് ആദ്യം വാക്കുതര്‍ക്കം ഉണ്ടായത്. പിന്നീട് ബേന്ജോ കൂടി ഇടപെടുകയായിരുന്നു. ഇയാള്‍ യുവതിയുടെ മുഖത്ത് രണ്ടു തവണ അടിച്ചതായും പരാതിയിലുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.…
Read Moreമുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ വാട്സാപ്പ് ലിങ്ക്; മൂന്ന് മേല്‍വിലാസങ്ങള്‍ പരിശോധിക്കുന്നു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് മൂന്ന് മേല്‍വിലാസങ്ങള്‍ പരിശോധിക്കുന്നു. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന് ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. തുടരന്വേഷണത്തില്‍ ലഭിച്ച മൂന്ന് വിലാസങ്ങള്‍ ഇയാളുടേതു തന്നെയാണോയെന്ന് പോലീസ് പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയി പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് ടെലിഗ്രാമില്‍ അക്കൗണ്ട് നിര്‍മിച്ച ശേഷം അതില്‍ പ്രതിയുടെ നമ്പര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് ലിങ്ക് നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 11ന് സൈബര്‍ ഡോം നടത്തിയ സൈബര്‍ പട്രോളിങ്ങിനിടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. മന്‍രാജിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ലിങ്ക് നിര്‍മിച്ചത്. ഈ ലിങ്ക് വാട്സ്ആപ്പിലൂടെ നിരവധി പേരിലേക്ക് എത്തിയിട്ടുണ്ട്. ഐടി വകുപ്പ് 66 സി പ്രകാരം കഴിഞ്ഞ മൂന്നിനാണ് മന്രാജിനെതിരേ…
Read Moreഡോക്ടറുടെ 41.61 ലക്ഷം തട്ടിയ കേസ്; പോലീസ് സംഘം തമിഴ്നാട്ടില്‍
കൊച്ചി: കൊറിയര്‍ വഴി എംഡിഎംഎ ലഭിച്ചതായി കസ്റ്റംസിന്റെ പേരില്‍ വ്യാജ സന്ദേശം അയച്ച് ഡോക്ടറുടെ പക്കല്‍ നിന്നും 41.61 ലക്ഷം രൂപ തട്ടിയ കേസിലെ വമ്പന്മാരെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘം തമിഴ്നാട്ടിലെത്തി. കേസില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം തമിഴ്നാട്ടില്‍ എത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മലപ്പുറം ചെമ്മലശേരിയിലെ എന്‍.മുഹമ്മദ് അഫ്സല് (27), കുഞ്ഞലവി (27), കൊളത്തൂരിലെ നിസാമുദീന്‍ ഐബക് (20), സിദിഖ് അഖ്ബര്‍ (23), ബാസിത്(26), ഹാഷിം(29), അമീര്‍ അലി ഫൈസല്‍(42) എന്നിവരെയാണ് പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജി.പി. സജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘം തട്ടിയെടുത്ത പണം കൊല്‍ക്കത്ത, മുംബൈ അന്ധേരി എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയതായാണ് പോലീസിന് ലഭ്യമായ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. പിടിയിലായ മൂന്നു പേരുടേതടക്കം…
Read Moreഹോട്ടലില്‍നിന്ന് സ്കൂട്ടറും ചെമ്പുപാത്രങ്ങളും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍
കൊച്ചി: നോര്‍ത്ത് പരമാര റോഡിലെ ഹോട്ടലില്‍നിന്ന് സ്കൂട്ടറും ചെമ്പുപാത്രങ്ങളും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി വിജയ (50)നെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്, എസ്ഐ എന്‍. ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 30-നായിരുന്നു ഹോട്ടലിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറും ഹോട്ടലില്‍ നിന്ന് 27,000 രൂപ വില വരുന്ന ചെമ്പുപാത്രങ്ങളും വിജയന് മോഷ്ടിച്ചത്. ഇതിനുശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെ എറണാകുളം കലൂര്‍ ഭാഗത്തുനിന്നാണ് പ്രതി പിടിയിലായത്. ഇയാളെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Read Moreനടിയെ ആക്രമിച്ച കേസ് വിചാരണ അന്തിമഘട്ടത്തിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിനെ വിസ്തരിക്കും
കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ വിചാരണ അന്തിമ ഘട്ടത്തിലേക്ക്. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു പൗലോസിനെ ഇന്ന് വിസ്തരിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ ഉച്ചയോടെയാകും വിസ്താരം നടക്കുക. 2021 ല്‍ ബൈജു പൗലോസിനെ വിസ്തരിക്കാനിരിക്കെയാണ് കേസിലെ സാക്ഷിയായ സംവിധായകന് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നീട് കേസില്‍ തുടരന്വേഷണം നടത്തുകയായിരുന്നു. വിചാരണക്കോടതിയില്‍ 260 സാക്ഷികളെ ഇതിനകം വിസ്തരിച്ചു. ഇനി അന്വേഷണ ഉദ്യോഗസ്ഥ നെ മാത്രമാണ് വിസ്തരിക്കാനുള്ളത്. കേസിലെ പ്രധാന തെളിവായ നടിയുടെ ദ്യശ്യങ്ങടങ്ങുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് സംബന്ധിച്ച് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിചാരണ കോടതി അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. അന്വേഷണത്തില്‍ എന്തെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കണം. അന്വേഷണം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.…
Read Moreകൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ വീണ്ടും മോഷണം; ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചു
കൂത്താട്ടുകുളം: കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ വീണ്ടും മോഷണം. ക്ഷേത്രത്തിലെ ശ്രീകോവിലിനു സമീപത്തെ ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. ഭണ്ഡാരത്തിനുള്ളിൽ കഴിഞ്ഞ 20 ദിവസങ്ങളിലെ കാണിക്ക പണമാണ് ഉണ്ടായിരുന്നത്. ശ്രീകോവിലിനു സമീപത്തെ മേശ തുറന്ന് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മോഷണത്തിനായി ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന പിക്കാസ് ചുറ്റമ്പലത്തിനു സമീപത്തുനിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണ വിവരം അറിഞ്ഞത്. കൂത്താട്ടുകുളം പോലീസ് അന്വേഷണം ആരംഭിച്ചു. ഒരു മാസം മുമ്പ് ഇവിടെ മോഷണം നടന്നിരുന്നു. അന്ന് മോഷണ കേസിലെ പ്രതിയെ പോലീസ് മണിക്കൂറുകൾക്കുള്ളിലാണ് പിടികൂടിയത്.
Read Moreവെളുത്തുള്ളിയുടെ വില കേട്ടാൽ വിളറി വെളുക്കും; വിപണിയിലെ മിന്നുംതാരമായ വെളുത്തുള്ളിയുടെ വില ഞെട്ടിക്കുന്നത്…
കൊച്ചി: സംസ്ഥാനത്ത് വെളുത്തുള്ളിക്ക് തീ വില. കൊച്ചിയില്‍ ഒന്നാം തരം (ഹൈബ്രിഡ്) വെളുത്തുള്ളിക്ക് കിലോയ്ക്ക് 320 രൂപയാണ് വില. മുമ്പ് ഇതിന് കിലോ 120 രൂപയായിരുന്നു. മധ്യപ്രദേശിലെ മൻസൂരിൽനിന്നാണ് ഹൈബ്രിഡ് വെളുത്തുള്ളി കേരളത്തിലേക്ക് എത്തുന്നത്. വരും ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മൂന്നു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് വെളുത്തുള്ളി വില ഇത്രയും വര്‍ധിച്ചത്. വില വര്‍ധിച്ചതോടെ വിപണിയില്‍ വെളുത്തുള്ളിക്ക് ക്ഷാമം നേരിട്ടു തുടങ്ങി. നാളെയും വില വര്‍ധിക്കുകയാണെങ്കില്‍ ലോഡ് എടുക്കില്ലെന്നാണ് പച്ചക്കറി വ്യാപാരികള്‍ പറയുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ മാര്‍ക്കറ്റിലേക്ക് വെളുത്തുള്ളി എത്തുന്നത്. അവിടെ കൃഷി നാശവും കാലം തെറ്റിയുള്ള മഴയും കൃഷിയെ ബാധിച്ചു. ഇതോടെ കേരളത്തിലേക്കുള്ള വെളുത്തുള്ളി വരവും കുറഞ്ഞിട്ടുണ്ട്. വെളുത്തുള്ളി വിലയില്‍ 60 ശതമാനത്തോളം വര്‍ധന ഉണ്ടായതായി എറണാകുളം വെജിറ്റബിള്‍ മാര്‍ക്കറ്റ് അസോസിയേഷന് സെക്രട്ടറി കെ.കെ. അഷ്റഫ്…
Read Moreനീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും..! എടിഎം കൗണ്ടറിൽ പാമ്പ് കയറി; രണ്ട് മണിക്കൂർ സേവനം മുടക്കിയത് നീർക്കോലി
കോതമംഗലം: കോതമംഗലം നഗരത്തിലെ ഒരു ബാങ്ക് ശാഖയോട് ചേര്‍ന്നുള്ള എടിഎം കൗണ്ടറിൽ കയറിയ നീർക്കോലി പാമ്പ് ഉപഭോക്താക്കളെ ആശങ്കയിലാക്കി. ഒരു പാമ്പ് കയറിപോകുന്നത് കണ്ടതായി എടിഎം കൗണ്ടറിലെത്തിയവർ ബാങ്കില്‍ അറിയിച്ചതിനെ തുടർന്ന് രണ്ട് മണിക്കൂറോളം എടിഎം അടച്ചിട്ടു. എന്ത് പാമ്പാണെന്നോ വലുപ്പം എത്രയാണെന്നോ വ്യക്തതയില്ല. പുറത്തുനിന്നും നോക്കുമ്പോള്‍ പാമ്പിനെ കാണാതായതോടെ മെഷ്യന് അകത്തേക്ക് കടന്നിരിക്കാം എന്ന് അധികൃധരും സംശയിച്ചു. പിന്നീട് മൂവാറ്റുപുഴയില്‍ നിന്നും പാമ്പ് പിടുത്തക്കാരനെ വളിച്ചുവരുത്തി പരിശോധിച്ച് നീര്‍ക്കോലി കുഞ്ഞിനെ മെഷീന്റെ പിന്‍ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. പാന്പിനെ മാറ്റിയ ശേഷം എടിഎം കൗണ്ടര്‍ ഇടപാടുകാര്‍ക്കായി തുറന്നുകൊടുത്തു.
Read More