ഹോ​ട്ട​ലി​ല്‍​നി​ന്ന് സ്‌​കൂ​ട്ട​റും ചെ​മ്പു​പാ​ത്ര​ങ്ങ​ളും മോ​ഷ്ടി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: നോ​ര്‍​ത്ത് പ​ര​മാ​ര റോ​ഡി​ലെ ഹോ​ട്ട​ലി​ല്‍​നി​ന്ന് സ്‌​കൂ​ട്ട​റും ചെ​മ്പു​പാ​ത്ര​ങ്ങ​ളും മോ​ഷ്ടി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​ജ​യ (50)നെ​യാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​താ​പ് ച​ന്ദ്ര​ന്‍, എ​സ്‌​ഐ എ​ന്‍. ആ​ഷി​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന് പു​ല​ര്‍​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 30-നാ​യി​രു​ന്നു ഹോ​ട്ട​ലി​നു സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്‌​കൂ​ട്ട​റും ഹോ​ട്ട​ലി​ല്‍ നി​ന്ന് 27,000 രൂ​പ വി​ല വ​രു​ന്ന ചെ​മ്പു​പാ​ത്ര​ങ്ങ​ളും വി​ജ​യ​ന്‍ മോ​ഷ്ടി​ച്ച​ത്.

ഇ​തി​നു​ശേ​ഷം ഇ​യാ​ള്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ എ​റ​ണാ​കു​ളം ക​ലൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment