നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും..! എ​ടി​എം കൗ​ണ്ട​റി​ൽ  പാമ്പ് കയറി; ര​ണ്ട് മ​ണി​ക്കൂ​ർ സേ​വ​നം മുടക്കിയത് നീർക്കോലി

 കോ​തമം​ഗ​ലം: കോ​ത​മം​ഗ​ലം ന​ഗ​ര​ത്തി​ലെ ഒ​രു ബാ​ങ്ക് ശാ​ഖ​യോ​ട് ചേ​ര്‍​ന്നു​ള്ള എ​ടി​എം കൗ​ണ്ട​റി​ൽ ക​യ​റി​യ നീ​ർ​ക്കോ​ലി പാ​മ്പ് ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി.

ഒ​രു പാ​മ്പ് ക​യ​റി​പോ​കു​ന്ന​ത് ക​ണ്ട​താ​യി എ​ടി​എം കൗ​ണ്ട​റി​ലെ​ത്തി​യ​വ​ർ ബാ​ങ്കി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ട് മ​ണി​ക്കൂ​റോ​ളം എ​ടി​എം അ​ട​ച്ചി​ട്ടു. എ​ന്ത് പാ​മ്പാ​ണെ​ന്നോ വ​ലു​പ്പം എ​ത്ര​യാ​ണെ​ന്നോ വ്യ​ക്ത​ത​യി​ല്ല.

പു​റ​ത്തു​നി​ന്നും നോ​ക്കു​മ്പോ​ള്‍ പാ​മ്പി​നെ കാ​ണാ​താ​യ​തോ​ടെ മെ​ഷ്യ​ന് അ​ക​ത്തേ​ക്ക് ക​ട​ന്നി​രി​ക്കാം എ​ന്ന് അ​ധി​കൃ​ധ​രും സം​ശ​യി​ച്ചു.

പി​ന്നീ​ട് മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും പാ​മ്പ് പി​ടു​ത്ത​ക്കാ​ര​നെ വ​ളി​ച്ചു​വ​രു​ത്തി പ​രി​ശോ​ധി​ച്ച് നീ​ര്‍​ക്കോ​ലി കു​ഞ്ഞി​നെ മെ​ഷീ​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പാ​ന്പി​നെ മാ​റ്റി​യ ശേ​ഷം എ​ടി​എം കൗ​ണ്ട​ര്‍ ഇ​ട​പാ​ടു​കാ​ര്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.

Related posts

Leave a Comment