കൊച്ചി: വാക്കുതര്‍ക്കത്തിനിടെ നഗരമധ്യത്തില്‍ യുവാവിനെ വയോധികന് കുത്തിക്കൊന്ന സംഭവത്തില്‍ സാബുവിനൊപ്പം വന്ന സ്ത്രീയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിലൂടെ സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. നഗരത്തില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 45 വയസുള്ള സാബുവാണ് ഇന്നലെ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. ഇയാളുടെ സ്വദേശം എവിടെയാണെന്ന് കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോര്‍ട്ടുകൊച്ചി സ്വദേശി സി.എ. റോബിന്(71)നെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതി എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അവിടെനിന്നാണ് ഇയാളെ എറണാകുളം സെന്‍ട്രല്‍ പോലീസിന് കൈമാറിയത്. ഇരുവരും വഴിയോരത്ത് അന്തിയുറങ്ങുന്നവരാണ്. കഴിഞ്ഞ ദിവസം രാത്രി ഒരു സ്ത്രീയുമായി വന്ന സാബുവിനെ പ്രതി റോബിന് തുറിച്ചു നോക്കിയതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ റോബിന് കൈയിലിരുന്ന കത്തി…
Read MoreCategory: Kochi
ആര്‍ഷോയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് കേസ്; കെഎസ്യു നേതാക്കളെ ഉടന്‍ ചോദ്യം ചെയ്യും; അഖില നന്ദകുമാർ ഹാജരായി
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട കേസില്‍ മൂന്നും നാലും പ്രതികളായ അലോഷ്യസ് സേവ്യര്‍, സി.എ. ഫാസില്‍ എന്നിവരെ അന്വേഷക സംഘം ഉടന്‍ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവര്‍ക്ക് വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നുതവണ നോട്ടീസ് നല്‍കിയിട്ടും ഇവര്‍ ഹാജരായിരുന്നില്ല. അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തു. കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഖില നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ക്രൈംബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളമാണ് അഖിലയെ ചോദ്യം ചെയ്തത്. കെ. വിദ്യയുടെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കോളജിലെത്തിയത്. ഈ വാര്‍ത്ത ലൈവ് ആയി നല്‍കുന്നതിനിടെ കോളജിലുണ്ടായിരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ ആര്‍ഷോയ്ക്കെതിരേ…
Read Moreവിമാനത്തിനുളളില്‍ മോശം പെരുമാറ്റം; നടന് വിനായകന് ഹൈക്കോടതി നോട്ടീസയച്ചു
കൊച്ചി: വിമാനത്തിനുളളില്‍ വച്ച് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ നടന് വിനായകന് ഹൈക്കോടതി നോട്ടീസയച്ചു. വിമാനക്കമ്പനിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ജിബി ജെയിംസാണ് കോടതിയെ സമീപിച്ചത്. മേയ് 27ന് ഗോവയില്‍ നിന്ന് കൊച്ചിയിലേക്കുളള യാത്രയ്ക്കിടെ നടന് മോശമായി പെരുമാറിയെന്നാണ് പരാതി. വ്യോമയാന മന്ത്രാലയം, ഇന്‍ഡിഗോ എയലൈന്‍സ് എന്നിവരെ എതിര് കക്ഷികളാക്കി നല്കിയ ഹരജിയില്‍ വിനായകനെയും കക്ഷി ചേര്‍ക്കാന്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് നിര്‍ദേശിക്കുകയായിരുന്നു.
Read Moreശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിക്ക് അണുബാധ; സൗന്ദര്യ ചികിത്സാകേന്ദ്രത്തിലെ ഡോക്ടര്‍ക്കായി തെരച്ചിൽ
കൊച്ചി: കൊച്ചിയിലെ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് യുവതിക്ക് അണുബാധയേറ്റ സംഭവത്തില്‍ കടവന്ത്രയിലെ സൗന്ദര്യ ചികിത്സാകേന്ദ്രത്തിലെ ഡോക്ടര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. ഡോക്ടര്‍ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ കുടുംബമാണ് കടവന്ത്ര പോലീസില്‍ പരാതി നല്‍കിയത്. ഗുരുതരാവസ്ഥയിലായ യുവതിയിപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവ് മൂലമണ് അണുബാധയേറ്റിട്ടുള്ളതെന്നാണ് യുവതിയുടെ കുടുംബം നല്കിയ പരാതിയിലുള്ളത്. വയറിയെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് യുവതി ചെയ്തത്. സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ചികിത്സയ്ക്കായി കൊച്ചിയിലെത്തിയത്. മേയില്‍ നടത്തിയ ശസ്ത്രക്രിയ ഫലപ്രദമാകാഞ്ഞതോടെ യുവതി പരാതിപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞമാസം വീണ്ടും എത്താന്‍ ആവശ്യപ്പെട്ടു. കടവന്ത്രയിലെ ക്ലിനിക്കിലെത്തിയ യുവതിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തി. ഇത് അശാസ്ത്രീയമായിരുന്നതായും അണുബാധയെത്തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്നുമാണ് കുടുംബം പറയുന്നത്.
Read Moreതൃക്കാക്കര നഗരസഭ; കോൺഗ്രസ് വിമതർ തിരികെയെത്തി; ഭരണം ഉറപ്പിച്ച് യുഡിഎഫ്
കാക്കനാട്: കോൺഗ്രസിലെ എ-ഐ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് എൽഡിഎഫ് പാളയത്തിലേക്ക് പോയ കോൺഗ്രസ് വിമതർ തിരികെ എത്തിയതോടെ തൃക്കാക്കര നഗരസഭയിൽ ഭരണം നഷ്ടപ്പെടില്ലെന്ന ആശ്വാസത്തിൽ യുഡിഎഫ് ക്യാമ്പ്. നാല് വിമതന്മാരുടെ പിന്തുണയോടെയാണ് തൃക്കാക്കരയിൽ കഴിഞ്ഞ രണ്ടര വർഷം യുഡിഎഫ് ഭരിച്ചിരുന്നത്. മറ്റൊരു വിമതനായ ഇ.പി. കാദർ കുഞ്ഞുമായി ഇന്നലെ കോൺഗ്രസ് ജില്ലാ നേതൃത്വം ചർച്ച നടത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ ഇരുവരെയും യുഡിഎഫ് പാളയത്തിലെത്തിക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. എന്നാൽ എൽഡിഎഫ് ഭരണം പിടിച്ചെടുക്കേണ്ടെന്ന നിലപാടിലാണ്. വിമതർ സിപിഎം നേതൃത്വവുമായി ചർച്ച നടത്തി സ്വമേധയാ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേതൃത്വം ഉണ്ടാക്കിയ കരാർ പ്രകാരം നിലവിലെ ചെയർപേഴ്സൻ ഐ ഗ്രൂപ്പിലെ അജിത തങ്കപ്പൻ മാറിയാൽ എ ഗ്രൂപ്പിലെ രാധാമണി പിളളയ്ക്കാണ് തുടർന്നുളള രണ്ടര വർഷം. എന്നാൽ കോൺഗ്രസ് ഐ ഗ്രൂപ്പും…
Read Moreമാരകായുധങ്ങളുമായെത്തി അംഗപരിമിതന്റെ വീട് അടിച്ചുതകര്‍ത്തു; ആലുവയിലെ അഞ്ചംഗ ഗുണ്ടാസംഘം അറസ്റ്റില്‍
കളമശേരി: കളമശേരി വികലാംഗനായ പളളിലാംകര പ്ലാത്താഴത്ത് സുരേഷിന്റെ വീട് അടിച്ചു തകര്‍ത്ത അഞ്ചംഗ ഗുണ്ടാ സംഘത്തെ കളമശേരി എസ്എച്ച്ഒ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ഗുണ്ടാസംഘത്തിന്റെ അക്രമണത്തില്‍ കിടപ്പുരോഗിയായ ഗൃഹനാഥനും രണ്ടു കുടുംബാംഗങ്ങള്‍ക്കും മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. കേസുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തില്‍പ്പെട്ട ആലുവ ഈസ്റ്റ് കൈലാസ് കോളനിയില്‍ വളവില്‍ വീട്ടില്‍ വിനീത്(36), കൈലാസ് കോളനിയില്‍ വടക്കേടത്ത് വീട്ടില്‍ സൈലേഷ്(36), വാഴക്കുളം കീയംപടി തച്ചേരി വീട്ടില്‍ ജോമിറ്റ്(34), എടത്തല നീരിയേലി വീട്ടില്‍ ഫൈസല്‍ (38), തേവയ്ക്കൽ തണ്ണിക്കോട്ട് വീട്ടിൽ വിപിൻ (32) എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ നല്കിയ ഗുണ്ടാസംഘത്തില്‍പ്പെട്ടയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. ഒളിവില്‍ കഴിയുന്ന ഗുണ്ടാ നേതാവിന്റെ സഹോദരി സുരേഷിന്റെ വീട്ടിൽ വന്നു പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ടാറ്റാ സുമോ…
Read Moreനെട്ടൂര്‍ മാര്‍ക്കറ്റിലെ ലോറി മോഷണം; ലോറി കടത്തിയത് പൊള്ളാച്ചിയിലെ വാഹനമോഷണ റാക്കറ്റ്
കൊച്ചി: നെട്ടൂര്‍ മാര്‍ക്കറ്റില്‍ നിന്നും ലോറി മോഷണം പോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ പൊള്ളാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന വാഹനമോഷണ റാക്കറ്റിലെ കണ്ണികളെന്നു പോലീസ്. കേസുമായി ബന്ധപ്പെട്ട് പൊള്ളാച്ചി സ്വദേശി ശബരിനാഥ് (40), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ അന്‍സില്‍ (25), വിഷ്ണു രാജ് (32) എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. മോഷണം പോയ വാഹനം പൊള്ളാച്ചിയിലെ വാഹനങ്ങള്‍ പൊളിക്കുന്ന ഗോഡൗണില്‍നിന്നും കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ പാലക്കാട് നിന്ന് മഹീന്ദ്ര നിസാന്‍ ടിപ്പര്‍ മോഷ്ടിച്ചതും ഇവര്‍ ആന്നെന്ന് സമ്മതിച്ചിട്ടുണ്ട്. പാലക്കാട് നിന്നും 20 ഓളം വാഹനങ്ങള്‍ പൊള്ളാച്ചിയിലേക്ക് കടത്തിയതായും പ്രതികള്‍ സമ്മതിച്ചു. കഴിഞ്ഞ മേയ് 22 നായിരുന്നു കേസിന് ആസ്പദമായ സംഭവം. നെട്ടൂര്‍ മാര്‍ക്കറ്റില്‍ സംസം ഫ്രൂട്ട്സ് എന്ന സ്ഥാപനം നടത്തുന്ന ആളുടെ വാഹനം മാര്‍ക്കറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്നാണ് മോഷണം പോയത്. പരാതിയില്‍ കേസെടുത്ത്…
Read Moreകെ. സുധാകരനെതിരായ തട്ടിപ്പ് കേസ്; ഹൈക്കോടതി തീരുമാനത്തിനുശേഷം കൂടുതൽ നടപടിയിലേക്ക് ക്രൈംബ്രാഞ്ച്
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കൂടുതല്‍ നടപടി ഹൈക്കോടതി തീരുമാനത്തിനുശേഷം മതിയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. മോന്സണ് മാവുങ്കല്‍ വ്യാജ പുരാവസ്തുക്കളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ രണ്ടാം പ്രതിയായ സുധാകരന് അനുവദിച്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം ഈ മാസം ഏഴുവരെ ഹൈക്കോടതി നീട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധിക്കുശേഷം നടപടിയിലേക്കു നീങ്ങാന്‍ അന്വേഷണസംഘം കാത്തിരിക്കുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജൂണ്‍ 23 നു സുധാകരന് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായിരുന്നു. ചോദ്യം ചെയ്യലിനുശേഷം സുധാകരനെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ജാമ്യത്തില്‍ വിട്ടു. മോന്സണ് പത്തുകോടി രൂപ തട്ടിയെടുത്തെന്നും ഇതില്‍ 25 ലക്ഷം രൂപ കൈമാറുമ്പോള്‍ കെ. സുധാകരന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെന്നുമുള്ള പരാതിക്കാരുടെ മൊഴിയെത്തുടര്‍ന്നാണ് സുധാകരനെ പ്രതി ചേര്‍ത്തത്. കേസില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണസംഘം…
Read Moreഡോ. വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
കൊച്ചി: ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. സുരക്ഷാവീഴ്ചകള്‍ പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കേസില്‍ അറസ്റ്റിലയ പ്രതി സന്ദീപ് സംഭവസമയം ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ലെന്ന ഫോറന്‍സിക് പരിശോധനാ ഫലം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സംഭവത്തില്‍ സംസ്ഥാന പോലീസിനെ വിമര്‍ശിച്ച് രാഷ്ട്രീയ നേതക്കളടക്കം രംഗത്തുവന്നിരുന്നു. പോലീസ് സംഭവസമയത്ത് ഇടപെട്ടതില്‍ വീഴ്ചകളുണ്ടെന്നും ആക്രമിക്കപ്പെട്ട ആശുപത്രിയില്‍ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നല്‍കിയില്ലെന്നും വ്യക്തമാക്കി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മയും രംഗത്തെത്തിയിരുന്നു.
Read Moreകെ. സുധാകരനെതിരായ എം.വി. ഗോവിന്ദന്റെ ആരോപണം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച്
കൊച്ചി: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ എം.വി. ഗോവിന്ദന് അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് ഇന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും. പരാതിക്കാരനായ പൊതുപ്രവര്ത്തകന് പായിച്ചിറ നവാസിനോട് ഇന്ന് രാവിലെ 11 ന് കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയുള്ള പരാതി ക്രൈംബ്രാഞ്ച് എറണാകുളം എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് എടുക്കണമോയെന്ന കാര്യം തീരുമാനിക്കുക. മോന്സണ് മാവുങ്കല്‍ പ്രതിയായ പോക്സോ കേസിലെ അതിജീവിത കെ. സുധാകരനെതിരേ രഹസ്യമൊഴി നല്‍കിയിരുന്നുവെന്നായിരുന്നു എം.വി. ഗോവിന്ദന്റെ ആരോപണം. ഇതിന് പിന്നാലെയാണ് പായിച്ചിറ നവാസ് എം.വി. ഗോവിന്ദനെതിരേ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയത്.
Read More