നെ​ട്ടൂ​ര്‍ മാ​ര്‍​ക്ക​റ്റി​ലെ ലോ​റി മോ​ഷ​ണം; ലോറി കടത്തിയത് പൊ​ള്ളാ​ച്ചിയിലെ വാ​ഹ​ന​മോ​ഷ​ണ റാ​ക്ക​റ്റ്


കൊ​ച്ചി: നെ​ട്ടൂ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും ലോ​റി മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ പൊ​ള്ളാ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ റാ​ക്ക​റ്റി​ലെ ക​ണ്ണി​ക​ളെ​ന്നു പോ​ലീ​സ്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി ശ​ബ​രി​നാ​ഥ് (40), തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ന്‍​സി​ല്‍ (25), വി​ഷ്ണു രാ​ജ് (32) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണം പോ​യ വാ​ഹ​നം പൊ​ള്ളാ​ച്ചി​യി​ലെ വാ​ഹ​ന​ങ്ങ​ള്‍ പൊ​ളി​ക്കു​ന്ന ഗോ​ഡൗ​ണി​ല്‍നി​ന്നും ക​ണ്ടെ​ടു​ത്തു.

പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ പാ​ല​ക്കാ​ട് നി​ന്ന് മ​ഹീ​ന്ദ്ര നി​സാ​ന്‍ ടി​പ്പ​ര്‍ മോ​ഷ്ടി​ച്ച​തും ഇ​വ​ര്‍ ആ​ന്നെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് നി​ന്നും 20 ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ പൊ​ള്ളാ​ച്ചി​യി​ലേ​ക്ക് ക​ട​ത്തി​യ​താ​യും പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു.

ക​ഴി​ഞ്ഞ മേ​യ് 22 നാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. നെ​ട്ടൂ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ സം​സം ഫ്രൂ​ട്ട്‌​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന ആ​ളു​ടെ വാ​ഹ​നം മാ​ര്‍​ക്ക​റ്റി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണ് മോ​ഷ​ണം പോ​യ​ത്.

പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ദ്യം ശ​ബ​രി​നാ​ഥാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ​യാ​ണ് മ​റ്റു ര​ണ്ടു​പേ​രും അ​റ​സ്റ്റി​ലാ​യ​ത്.

സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​വ​രു​ടെ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും പ​ന​ങ്ങാ​ട് പോ​ലീ​സ് പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം എ​സി​പി രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ന​ങ്ങാ​ട് എ​സ്എ​ച്ച്ഒ മോ​ഹി​ത് റാ​വു​ത്ത്, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ ജി​ന്‍​സ​ണ്‍ ഡോ​മി​നി​ക്ക്, എ​സ്‌​ഐ ജോ​സി, എ​എ​സ്‌​ഐ അ​നി​ല്‍​കു​മാ​ര്‍, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ സ​നീ​പ് കു​മാ​ര്‍, എം. ​മ​ഹേ​ഷ്, ബി.​രാ​ജേ​ഷ്, സി​പി​ഒ മ​ഹേ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് മോ​ഷ​ണ​സം​ഘ​ത്തെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment