കൊച്ചി: മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി 83 കാരനായ പൂജാരിക്ക് 45 വർഷം കഠിത തടവും 80,000 രൂപ പിഴയും വിധിച്ച് പോക്സോ കോടതി. ഉദയം പേരൂർ സ്വദേശി പുരുഷോത്തമനെയാണ് ഏറണാകുളം കോടതി ശിക്ഷിച്ചത്. കൽക്കണ്ടവും മുന്തിരിയും നൽകിയാണ് മൂന്നര വയസുകാരായെ ഇയാൾ പീഡനത്തിനിരയാക്കിയത്. 2019-2020 കാലഘട്ടത്തിലാണ് കേസിനാസ്പതമായ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയിൽ പെട്ട മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയിൽ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. പോക്സോ കേസ് ഉൾപ്പെടെ 10 ഓളം കേസുകളാണ് ഇയാൾക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചു കുട്ടിയുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്തത് അതിഹീനമായ പ്രവർത്തിയാണെന്നും അതിനാൽ ഇയാൾ യാതൊരു ദയയും ഇദ്ദേഹം അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
Read MoreCategory: Kochi
വീടിനുള്ളിൽ വീട്ടമ്മ മരിച്ച നിലയിൽ; അന്വേഷ ണം നടക്കുന്നതിനിടെ ഗൃഹനാഥൻ കായലിൽ ചാടി മരിച്ചു; ചെറായിലെ സംഭവം ഇങ്ങനെ…
ചെറായി: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ റോ റോ ജങ്കാറിൽനിന്നും കായലിൽ ചാടി മരിച്ചു. ചെറായി ദേവസ്വം നടയിൽ പള്ളിപ്പുറം പഞ്ചായത്താഫീസിനു വടക്ക് സിൽവർ ലൈൻ റോഡിൽ കുറ്റിപ്പിള്ളിശേരി ലളിത (57) യെ കൊലപ്പെടുത്തിയ ശേഷം സ്ഥലംവിട്ട ഭർത്താവ് ശശി (62) ആണ് കായലിൽ ചാടി മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം. ചെണ്ടമേളക്കാരനായ മകൻ ശരത്ത് മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ് ഇന്ന് പുലർച്ചെ 5.30ന് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കിടപ്പുമുറിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ അയൽക്കാരെയും പോലീസിനെയും അറിയിച്ച് പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് വിവരമറിഞ്ഞ് മുനമ്പം സിഐ. എ. എൽ. യേശുദാസിന്റെ നേതൃത്വത്തിൽ പോലീസ് വീട്ടിലും ആശുപത്രിയിലുമെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇതിനിടെ ഭർത്താവ് ശശിയെ കാണാതാകുകയായിരുന്നു. ഇയാളെ പുലർച്ചെ നാലോടെ ദേവസ്വം നട കവലയിൽ കണ്ടിരുന്നു. ചില പരിചയക്കാർ ചോദിച്ചപ്പോൾ…
Read Moreകുഞ്ഞിനെ മോഹിച്ചു, കുരുക്കിലായി; കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് അന്വേഷണത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദം സംബന്ധിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ മൂന്നംഗ സംഘം ഇന്ന് വിവരം ശേഖരിക്കും. അന്വേഷണ സംഘം ഇന്ന് കളമശേരി മെഡിക്കൽ കോളജിലെത്തിയാകും വിവരങ്ങൾ ശേഖരിക്കുക. മെഡിക്കൽ കോളജ് സൂപ്രണ്ട്, പ്രിൻസിപ്പാൾ, നഴ്സുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ജനുവരി 31ന് കുഞ്ഞ് പിറന്നുവെന്നു കാണിക്കുന്ന രേഖകൾ പരിശോധിക്കുന്നതിനോടൊപ്പം ഓഗസ്റ്റ് 27ന് ജനിച്ച മറ്റൊരു കുഞ്ഞിന്റെ ജനനസംബന്ധമായ രേഖകളും മൂന്നംഗ സംഘം പരിശോധിക്കും. കുഞ്ഞിനെ ഇന്ന് ഹാജരാക്കിയേക്കുംവ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് കുഞ്ഞിനെ ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുന്പാകെ ഹാജരാക്കിയേക്കും. തൃപ്പൂണിത്തുറ സ്വദേശികളായ ദന്പതികൾ കുഞ്ഞിനെ കൈമാറുമെന്നു സൂചന ലഭിച്ചതായി സിഡബ്ല്യുസി ചെയർമാൻ കെ.കെ. ഷാജു പറഞ്ഞു. കുട്ടിയെ സിഡബ്ല്യുസിയിൽ ഹാജരാക്കിയാൽ ഉടൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. തുടർന്ന് യഥാർഥ മാതാപിതാക്കൾ ഹാജരാകണം. അവർ എത്തിയില്ലെങ്കിൽ കുട്ടിയെ…
Read Moreകൊച്ചി ശക്തമായ നിരീക്ഷണത്തിലാണെന്ന് പോലീസ്; മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം നഗരത്തെ നടുക്കി വീണ്ടും കൊലപാതകം
സ്വന്തം ലേഖികകൊച്ചി: കൊച്ചി നഗരവും പരിസര പ്രദേശങ്ങളും ശക്തമായ പോലീസ് കാവലിലാണെന്ന് പോലീസ് ഉന്നതർ അവകാശപ്പെടുന്പോഴും നഗരത്തിൽ വീണ്ടും കൊലപാതകം ആവർത്തിക്കപ്പെടുന്നു. ഇന്നു പുലർച്ചെ അഞ്ചിന് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പാലക്കാട് സ്വദേശി സന്തോഷ് (41) ആണ് കുത്തേറ്റു മരിച്ചത്. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് നഗരത്തിൽ വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്. കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും എല്ലാ പോലീസുകാരും ബീറ്റ് ഓഫീസർമാർ ആകാനുള്ള പുതിയ പരിഷ്ക്കാരത്തിനൊരുങ്ങുന്ന കൊച്ചി സിറ്റി പോലീസ് വീണ്ടും ഉണ്ടായ കൊലപാതകത്തിൽ പകച്ചു നിൽക്കുകയാണ്. 2022 ഓഗസ്റ്റ് രണ്ടാം വാരം മുതൽ ഒടുവിൽ കഴിഞ്ഞ ഒക്ടോബറിൽ നേപ്പാളി സ്വദേശിനി ഭഗീരഥി ഥാമിയുടെ കൊലപാതകം വരെ എത്തി നിൽക്കുന്നതായിരുന്നു നഗരത്തെ നടുക്കിയ കൊലപാതക പരന്പര. ഈ കേസുകളിലെല്ലാം പ്രതിയെ കൊച്ചി സിറ്റി പോലീസ് പിടികൂടിയിരുന്നു. ലഹരിയും വാക്കു തർക്കവുമൊക്കെയായിരുന്നു പല കേസുകളിലും…
Read Moreബജറ്റ് ജനവിരുധം; എറണാകുളത്തെ അവഗണിച്ചു; ബജറ്റ് കോപ്പി കത്തിച്ച് എറണാകുളത്ത് കോൺഗ്രസ് പ്രതിഷേധം
കൊച്ചി: സംസ്ഥാന ബജറ്റിനെതിരെ എറണാകുളത്ത് കോൺഗ്രസ് പ്രതിഷേധം. ബജറ്റ് കോപ്പി കത്തിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം. ബജറ്റ് ജനവിരുധമാണെന്നും എറണാകുളം ജില്ലയെ സർക്കാർ പൂർണമായി അവഗണിച്ചെന്നും ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു. നേരത്തെ, ബജറ്റ് അവതരണത്തിന് പിന്നാലെ സഭയ്ക്കകത്ത് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പെട്രോളിനും ഡീസലിനുമടക്കം സെസ് വർധിപ്പിച്ച കാര്യം ധനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ബജറ്റ് അവതരണത്തിന്റെ അവസാന ഘട്ടത്തിലാണ് ധനമന്ത്രി നികുതി വർധന ഉൾപ്പെടെ അവതരിപ്പിച്ചത്. ഇതോടെയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.
Read Moreജഡ്ജിമാർക്കെന്ന പേരിൽ കൈക്കൂലി; അഡ്വ. സൈബി ജോസിന്റെ കേസ്പ രിഗണിക്കുന്നത് വിജിലൻസ് കോടതി
കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരായ കേസ് വിജിലൻസ് കോടതി പരിഗണിക്കും. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് കൈമാറി. 2019 ജൂലൈ മുതൽ ഇയാൾ കൈക്കൂലി വാങ്ങിയെന്നാണ് എഫ്ഐആറിലുള്ളത്. അഴിമതി നിരോധന നിയമം വകുപ്പ് 7(1), ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് അഡ്വ. സൈബിക്കെതിരേ കേസ് എടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘംകേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്പി കെ.എസ്. സുദർശൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ എ.എസ്. ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ്ഐ മാരായ കലേഷ് കുമാർ, ജോഷി സി.…
Read Moreഎൻജിനിയറിംഗ് വിദ്യാർഥികൾ നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവം; പ്രതികളെ കുടുക്കിയത് ഗൂഗിൾ പേ
കൊച്ചി: നെട്ടൂരിലെ പെറ്റ് ഷോപ്പിൽനിന്നും എൻജിനീയറിംഗ് വിദ്യാർഥികൾ നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ പ്രതികളിലേക്ക് എത്തിച്ചത് ഗൂഗിൾ പേ ഇടപാടിലെ വിവരങ്ങൾ. കേസുമായി ബന്ധപ്പെട്ട് കർണാടക കർക്കളയിലെ എൻജിനീയറിംഗ് കോളജ് വിദ്യാർഥികളായ നിഖിൽ (23) ശ്രേയ (23) എന്നിവരെയാണ് പനങ്ങാട് പ്രിൻസിപ്പൽ എസ്ഐ ജിൻസൻ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗളൂരുവിൽനിന്ന് ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. 45 ദിവസം പ്രായമുളള നായ്ക്കുട്ടിയെ ഇവരുടെ താമസസ്ഥലത്തുനിന്ന് കണ്ടെത്തി. ഇവർ സഞ്ചരിച്ചിരുന്നു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്നു പുലർച്ചെ കൊച്ചിയിലെത്തിച്ചു. ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. അവധിക്കാലം ചെലവഴിക്കാൻ കേരളത്തിലെത്തിയ ഇരുവരും കഴിഞ്ഞ 28ന് രാത്രി ഏഴോടെയാണ് നെട്ടൂരിലെ കടയിൽ നിന്നും 15,000 രൂപ വിലയുള്ള സ്വിഫ്റ്റർ ഇനത്തിൽപ്പെട്ട നായ്കുട്ടിയെ ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയത്. ഇടപ്പള്ളി സ്വദേശിയിൽനിന്ന് കടയുടമ വാങ്ങിച്ച മൂന്ന് നായ്ക്കുട്ടികളിൽ ഒന്നിനെയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. നായ്ക്കുട്ടിയെ വാങ്ങിക്കുന്നതിന്…
Read Moreപോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ കവർച്ച; പ്രതികളെ പോലീസ് പിടികൂടിയത് സിനിമാ സ്റ്റൈലിൽ; കൊച്ചിയിലെ സംഭവം ഇങ്ങനെ
കൊച്ചി: പോലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് വൃദ്ധയെ ഭീഷണിപ്പെടുത്തി സ്വർണം കവർന്ന സംഘത്തിൽ അറസ്റ്റിലായ നാലു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബൈക്കിൽ രക്ഷപ്പെട്ട മറ്റൊരാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി . കർണാടക ബിദാർ ചിദ്രി റോഡ് ബദ്രോദിൻ കോളനിയിൽ അസദുള്ള അഫ്സൽ അലി ഖാൻ(33), കർണാടക ബിദാർ ചിദ്രി റോഡ് ഹ്സൈനി കോളനി ടക്കി അലി(41), ഹ്സൈനി കോളനി മുഹമ്മദ് അൽ(22), അസകർ അൽ(41) എന്നിവരെയാണ് അതിസാഹസികമായി എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി മുളവുകാട് കണ്ടെയ്നർ റോഡിൽ ടോൾ പ്ലാസയ്ക്ക് സമീപം കാർ തടഞ്ഞാണ് കീഴ്പ്പെടുത്തിയത്. കണ്ടെയ്നർ ലോറി കുറുകെയിട്ട് പ്രതികൾ സഞ്ചരിച്ച ഗുജറാത്ത് രജിസ്ട്രേഷനുള്ള കാർ തടയുകയായിരുന്നു. കാർ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കവേ കാർ ബൈക്കിലിടിച്ചു. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയ…
Read Moreതാലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്നിന്ന് പിന്മാറി വധു; പിറ്റേന്ന് നാടകീയ രംഗങ്ങൾ
പറവൂർ: അമ്പലനടയിൽ വിവാഹ മുഹൂർത്തത്തിൽ വരണമാല്യവുമായി വധൂവരന്മാർ നിൽക്കുന്നതിനിടെ വധു വരനോട് ആ സ്വകാര്യം പറഞ്ഞു. പെട്ടെന്നുള്ള അമ്പരപ്പിൽ വരൻ പതറിയെങ്കിലും വധുവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വരൻ വിവാഹത്തിൽനിന്നു പിൻമാറി. ശുഭമുഹൂർത്തത്തിന് സാക്ഷിയാകാൻ ഇരുഭാഗത്തുനിന്നുമെത്തിയ ബന്ധുക്കൾ അത്യപൂർവമായ നാടകീയ രംഗം കണ്ട് അമ്പരന്നു. പറവൂർ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് വ്യാഴാഴ്ച ബന്ധുക്കൾ നിശ്ചയിച്ച താലിചാർത്തലിനു തൊട്ടുമുമ്പ് ഈ ജീവിതനാടകം അരങ്ങേറിയത്. വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂർ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ക്ഷണപ്രകാരം ബന്ധുക്കളും മറ്റുമെത്തിയിരുന്നു. ആദ്യം വധുവിന്റെ സംഘമാണെത്തിയത്. പിന്നീട് വരന്റെ ആളുകളും. ക്ഷേത്രനടയിൽ നിശ്ചിത സമയത്ത് താലി ചാർത്തുന്നതിനുള്ള കർമങ്ങൾ നടക്കവേ കാർമികൻ നിർദേശിച്ചിട്ടും വധു വരണമാല്യം അണിയിക്കാതെ മടിച്ചുനിന്നു. തുടർന്ന് യുവതി വരനോട് താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിയിച്ചു. ഈ വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ നിരന്തര നിർബന്ധത്തിനു…
Read Moreജഡ്ജിയുടെ പേരിൽ 25 ലക്ഷം രൂപ കൈക്കൂലി: പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
കൊച്ചി: ഹൈക്കോടതി ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ സിനിമാ നിർമാതാവിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ആരോപണവിധേയനായ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ ഹൈക്കോടതി നിർദേശ പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് ഡിജിപി അനിൽകാന്തിന് കൈമാറും. ഇ-മെയിൽ മുഖാന്തരം ആണ് റിപ്പോർട്ട് കൈമാറുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം തുടരുക. സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ നേരിട്ടാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്. അതേസമയം ആരോപണവിധേയനായ സൈബി ജോസ്, സിനിമാ നിർമാതാവ്, ഏതാനും ജൂണിയർ അഭിഭാഷകർ എന്നിവരിൽനിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഡ്വ. സൈബിയുടെ ചില രേഖകളും പോലീസ് പരിശോധിക്കുകയുണ്ടായി.അതേസമയം അഡ്വ. സൈബി ജോസ് കിടങ്ങൂർ തന്റെ കക്ഷികളിൽനിന്ന് വൻ തുകകൾ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മൂന്നു ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ…
Read More