ബ​ജ​റ്റ് ജ​ന​വി​രു​ധം; എ​റ​ണാ​കു​ള​ത്തെ അ​വ​ഗ​ണി​ച്ചു; ബ​ജ​റ്റ് കോ​പ്പി ക​ത്തി​ച്ച് എ​റ​ണാ​കു​ള​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

കൊ​ച്ചി: സംസ്ഥാന ബ​ജ​റ്റി​നെ​തി​രെ എ​റ​ണാ​കു​ള​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. ബ​ജ​റ്റ് കോ​പ്പി ക​ത്തി​ച്ചാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം.

ബ​ജ​റ്റ് ജ​ന​വി​രു​ധ​മാ​ണെ​ന്നും എ​റ​ണാ​കു​ളം ജി​ല്ല​യെ സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചെ​ന്നും ജി​ല്ലാ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മു​ഹ​മ്മ​ദ് ഷി​യാ​സ് ആ​രോ​പി​ച്ചു.

നേരത്തെ, ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് പി​ന്നാ​ലെ സ​ഭ​യ്ക്ക​ക​ത്ത് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധിച്ചിരുന്നു. പെ​ട്രോ​ളി​നും ഡീ​സ​ലി​നു​മ​ട​ക്കം സെ​സ് വ​ർ​ധി​പ്പി​ച്ച​ കാര്യം ധനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പ്ര​തി​പ​ക്ഷം പ്രതിഷേധിച്ചത്.

ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് ധ​ന​മ​ന്ത്രി നി​കു​തി വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

Related posts

Leave a Comment