വീടിനുള്ളിൽ വീട്ടമ്മ മരിച്ച നിലയിൽ; അന്വേഷ ണം നടക്കുന്നതിനിടെ ഗൃഹനാഥൻ കാ​യ​ലി​ൽ ചാ​ടി മ​രി​ച്ചു; ചെറായിലെ സംഭവം ഇങ്ങനെ…

ചെ​റാ​യി: ഭാ​ര്യ​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ റോ ​റോ ജ​ങ്കാ​റി​ൽ​നി​ന്നും കാ​യ​ലി​ൽ ചാ​ടി മ​രി​ച്ചു. ചെ​റാ​യി ദേ​വ​സ്വം ന​ട​യി​ൽ പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്താ​ഫീ​സി​നു വ​ട​ക്ക് സി​ൽ​വ​ർ ലൈ​ൻ റോ​ഡി​ൽ കു​റ്റി​പ്പി​ള്ളി​ശേ​രി ല​ളി​ത (57) യെ ​കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്ഥ​ലം​വി​ട്ട ഭ​ർ​ത്താ​വ് ശ​ശി (62) ആ​ണ് കാ​യ​ലി​ൽ ചാ​ടി മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം.

ചെ​ണ്ട​മേ​ള​ക്കാ​ര​നാ​യ മ​ക​ൻ ശ​ര​ത്ത് മൂ​ത്ത​കു​ന്നം ക്ഷേ​ത്ര​ത്തി​ലെ മേ​ളം ക​ഴി​ഞ്ഞ് ഇ​ന്ന് പു​ല​ർ​ച്ചെ 5.30ന് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ​യെ കി​ട​പ്പു​മു​റി​യി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ അ​യ​ൽ​ക്കാ​രെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ച് പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞ് മു​ന​മ്പം സി​ഐ. എ. ​എ​ൽ. യേ​ശു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് വീ​ട്ടി​ലും ആ​ശു​പ​ത്രി​യി​ലു​മെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഇ​തി​നി​ടെ ഭ​ർ​ത്താ​വ് ശ​ശി​യെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പു​ല​ർ​ച്ചെ നാ​ലോ​ടെ ദേ​വ​സ്വം ന​ട ക​വ​ല​യി​ൽ ക​ണ്ടി​രു​ന്നു. ചി​ല പ​രി​ച​യ​ക്കാ​ർ ചോ​ദി​ച്ച​പ്പോ​ൾ ന​ട​ക്കാ​നി​റ​ങ്ങി​യ​താ​ണെ​ന്നാ​ണ് ഇ​യാ​ൾ മ​റു​പ​ടി പ​റ​ഞ്ഞ​ത​ത്രെ.

ഇ​തി​നി​ട​യി​ൽ 6.30ഓ​ടെ​യാ​ണ് ഒ​രാ​ൾ ഫോ​ർ​ട്ടു​കൊ​ച്ചി റോ ​റോ ജ​ങ്കാ​റി​ൽ നി​ന്ന് ചാ​ടി മ​രി​ച്ച​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കാ​യ​ലി​ൽ ചാ​ടി മ​രി​ച്ച​ത് ശ​ശി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ല​ളി​ത​യു​ടെ മൃ​ത​ദേ​ഹം പ​റ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും ശ​ശി​യു​ടെ മൃ​ത​ദേ​ഹം ഫോ​ർ​ട്ടു​കൊ​ച്ചി ആ​ശു​പ​ത്രി​യി​ലു​മാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം സം​സ്കാ​രം ന​ട​ക്കും. ശ്യാം ​ആ​ണ് മ​റ്റൊ​രു മ​ക​ൻ.

Related posts

Leave a Comment