ചാത്തന്നൂർ: ഓണത്തിന് 220 പുതിയ ബസുകൾനിരത്തിലിറക്കാനുള്ള കെഎസ്ആർടിസിയുടെ മോഹം വിഫലമായി. ബസ് വാങ്ങാൻ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗീകാരം നല്കുകയും കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ഗതാഗത മന്ത്രി നിയമസഭയെ അറിയിക്കുകയും ജൂണിൽ ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്ത ബസ് വാങ്ങൽ പദ്ധതിയാണ് എങ്ങുമെത്താതായത്. ഫുൾ ബോഡിയോട് കൂടിയ 10.5 മീറ്റർ നീളമുള്ള നോൺ എസി ബസുകൾക്കാണ് ടെൻഡർ ക്ഷണിച്ചത്.നാലു സിലിണ്ടർ ഡീസൽ ബസുകൾ ബി എസ് -6 സിരിസിൽ പെട്ടതായിരിക്കണം. മൂന്ന് വർഷമോ അല്ലെങ്കിൽ 4 ലക്ഷം കിലോമീറ്ററോ കമ്പനി വാറന്റി ഉറപ്പാക്കണം. ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകൾ. സംസ്ഥാന ബജറ്റിൽ കെ എസ് ആർടി സിയ്ക്ക് പ്ലാൻ ഫണ്ടായി നീക്കിവച്ച 96 കോടി രൂപ വിനിയോഗിച്ചാണ് 220 ബസുകൾ വാങ്ങാൻ നീക്കം നടത്തിയത്. ജൂണിന്…
Read MoreCategory: Kollam
സ്ലീപ്പർ കോച്ചുകൾ കുറയ്ക്കാനുള്ള തീരുമാനം ദീർഘദൂര യാത്രക്കാരെ ദുരിതത്തിലാക്കും; ദക്ഷിണ റെയിൽവേയുടെ തീരുമാനം വിവാദത്തിൽ
കൊല്ലം: അടുത്ത വർഷം മുതൽ 15 ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച ശേഷം പകരം ജനറൽ കോച്ചുകൾ ഏർപ്പെടുത്താനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം വിവാദത്തിൽ. കേരളം വഴി കടന്നുപോകുന്ന ആറ് ട്രെയിനുകളിൽ അടക്കമാണ് ഇങ്ങനെയൊരു മാറ്റം വരുത്തുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. രാവും പകലും സർവീസ് നടത്തുന്ന ഈ ട്രെയിനുകളിൽ ടിക്കറ്റ് റിസർവ് ചെയ്യുന്ന ദീർഘദൂര യാത്രികരെ ഇത് ഏറെ പ്രതികൂലമായി ബാധിക്കും എന്ന കാര്യം ഉറപ്പാണ്. പലരും കുടുംബ സമേതമാണ് റിസർവ് ചെയ്ത് യാത്ര ചെയ്യുന്നത്. റെയിൽവേയുടെ തീരുമാനം 2025 ജനുവരി രണ്ടാമത്തെ ആഴ്ച മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അതോടെ ഈ ട്രെയിനുകളിൽ 75 മുതൽ 150 വരെ ബർത്തുകളുടെ എണ്ണം കുറയും. ഇത് സ്ലീപ്പർ ടിക്കറ്റ് യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ്. ചെന്നൈ സെൻട്രൽ -തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ്, തിരുവനന്തപുരം സെൻട്രൽ-മധുര…
Read Moreകിടപ്പുരോഗിയുടെ പെൻഷൻ തട്ടിയെടുത്തു; ബാങ്കിലെ താത്കാലിക ജീവനക്കാരി വ്യാജരേഖ ചമച്ച് കവർന്നത് രണ്ടര ലക്ഷത്തോളം രൂപ
കൊല്ലം : കിടപ്പു രോഗിയായ വയോധികയുടെ മൂന്നു വർഷത്തെ പെൻഷൻ തട്ടിയെടുത്ത ബാങ്കിലെ താത്ക്കാലിക ജീവനക്കാരി അറസ്റ്റിൽ. ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കൊട്ടാരക്കര പുലമൺ ഇടക്കുന്നിൽ രജനി(35)യെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. പുലമൺ സ്വദേശിയായ വയോധികയുടെ പേരിൽ ദേശസാത്കൃത ബാങ്കിലുള്ള സേവിംഗ്സ് അക്കൗണ്ടിൽനിന്നു 2021 മുതൽ 2024 മാർച്ച് വരെ 28 തവണകളായി 2,40,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി. വയോധികയുടേതെന്ന പേരിൽ വ്യാജ വിരലടയാളം പതിച്ചായിരുന്നു തട്ടിപ്പ്. ഏറെ വർഷങ്ങളായി ബാങ്കിൽ താത്കാലിക ജീവനക്കാരിയായി പ്രവർത്തിച്ചിരുന്ന രജനി എല്ലാവരുടെയും വിശ്വാസ്യത നേടിയെടുത്തിരുന്നു. പണം പിൻവലിക്കൽ ഫോം കൊണ്ടുപോയി സ്വന്തം വിരലടയാളം പതിച്ചു നൽകുകയുമായിരുന്നു. വയോധികയുടെ ബന്ധു ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പിൻവലിച്ചിരിക്കുന്നതായി കണ്ടെത്തിയതും പരാതി നൽകിയതും. എസ്.ഐ.ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനിയെ അറസ്റ്റ് ചെയ്തത്.
Read Moreആവശ്യത്തിന് ട്രെയിനുകളില്ല: ഓണത്തിന് നാട്ടിലെത്താൻ കഴിയാതെ മുംബൈ മലയാളികൾ; അധികൃതർ കനിയുമെന്ന പ്രതീക്ഷയിൽ മലയാളി സമൂഹം
കൊല്ലം: ഓണത്തിന് ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്തതിനാൽ നാട്ടിൽ എത്താൻ കഴിയാതെ മുംബൈ മലയാളികൾ വലയുന്നു. ഓണത്തിന് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിലേക്ക് പ്രത്യേക ട്രെയിനോ കൂടുതല് ബോഗികളോ അനുവദിക്കണമെന്ന ആവശ്യവുമായി മുംബൈയിലെ മലയാളികള്. വിമാന ടിക്കറ്റ് രണ്ട് ഇരട്ടിയിലേറെ വർധിച്ചതും ട്രെയിന് ടിക്കറ്റ് കിട്ടാതായതും ഇവരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. നാലായിരത്തില് താഴെയായിരുന്ന വിമാന ടിക്കറ്റ് കഴിഞ്ഞ രണ്ടാഴ്ചയായി പതിനായിരത്തോടടുത്തതായി മുംബൈ മലയാളി അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ആകെയുള്ള ആശ്വാസം ട്രെയിനുകളായിരുന്നു. അതിലിപ്പോള് സീറ്റുമില്ല. അവയെല്ലാം മാസങ്ങൾക്ക് മുമ്പേ പൂർണമായും ബുക്ക് ചെയ്ത് കഴിഞ്ഞു. ആയിരക്കണക്കിന് ആൾക്കാരാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത്. മുംബൈയില് നിന്നും കേരളത്തിലേക്ക് ദിവസവുമുള്ളത് രണ്ട് ട്രെയിന് മാത്രം. കൊങ്കൺ വഴിയുള്ള. ലോകമാന്യതിലക് -തിരുവനന്തപുരം നേത്രാവതി എക്സ്പ്രസാണ് ഇതിൽ ഒന്ന്. പൂനെ- കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ആണ് മറ്റൊന്ന്. നേരത്തേ ഛത്രപതി…
Read Moreപ്രതിഷേധം ഫലം കണ്ടു: ഓണം സ്പെഷൽ ട്രെയിൻ ദീർഘിപ്പിച്ചു; യാത്രക്കാരുടെ സൗകര്യാർഥം മറ്റ് ചില സ്പെഷൽ ട്രെയിനുകളുടെ കാലാവധിയും നീട്ടി
കൊല്ലം: യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള പ്രതിഷേധത്തിനു ഫലം കണ്ടു. ഓണക്കാല സ്പെഷൽ സർവീസ് ദീർഘിപ്പിച്ച് റെയിൽവേ.ബംഗളുരുവിന് സമീപത്തെ യലഹങ്ക സ്റ്റേഷനിൽനിന്ന് എറണാകുളത്തേക്കുള്ള ത്രൈവാര ഗരീബ് രഥ് എക്സ്പ്രസ് സ്പെഷലാണ് 19 വരെ ദീർഘിപ്പിച്ചത്. ഇത് സംബന്ധിച്ച റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇന്ന് പുലർച്ചെയാണ് പുറത്തിറങ്ങിയത്. ഈ ട്രെയിനിൽ ഏസി ത്രീ ടയർ, ഏസി ചെയർകാർ കോച്ചുകൾ മാത്രമേ ഉണ്ടാകൂ. സർവീസ് ദീർഘിപ്പിച്ചത് ഈ മേഖലയിലെ ആയിരക്കണക്കിന് യാത്രികർക്ക് വലിയ ആശ്വാസമാകും.എറണാകുളം – യലഹങ്ക സ്പെഷൽ ( 06101) എട്ടിനും 18 – നും മധ്യേ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ് നടക്കുക. ഏറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.40 ന് പുറപ്പെടുന്ന വണ്ടി അന്ന് രാത്രി 11 – ന് യലഹങ്കയിൽ എത്തും. 06102 എലഹങ്ക -എറണാകുളം സ്പെഷൽ ഒമ്പതിനും 19-നും മധ്യേ തിങ്കൾ,…
Read Moreവാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സുഹൃത്തുക്കൾ പിടിയിൽ; ആര്യയുടെ പേരിൽ മുൻപും ലഹരിക്കേസ്
കൊല്ലം: ഓണാആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ലഹരിക്കെതിരെ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി കൊല്ലം വെസ്റ്റ് പോലീസും കൊല്ലം സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ വില്പനക്കായി കൊണ്ടുവന്ന 46.79 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പുത്തൻ നഗർ 197 റെജി ഭവനിൽ റെജി(35), എറണാകുളം പെരുമ്പള്ളി ചെല്ലാട്ട് വീട്ടിൽ ആര്യ(26) എന്നിവരാണ് വാഹന പരിശോധനക്കിടെപിടിയിലായത്. ആര്യ എറണാകുളത്ത് എംഡിഎംഎ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൊല്ലം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശ പ്രകാരം കൊല്ലം എ സി പി ഷെരീഫ് , ഐഎസ്എച്ച്ഒ ഷെഫീഖ്, സബ് ഇൻസ്പെക്ടർ മാരായ ജോസ് പ്രകാശ്, ജയലാൽ, അൻസർഖാൻ , പോലീസുകാരായ ശ്രീലാൽ, ദീപു ദാസ് ,എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കൊല്ലംവെസ്റ്റ് പോലീസും , ഡാൻസാഫ് സബ് ഇൻസ്പെക്ടർ കണ്ണൻ. ബൈജു ജെറോം. പോലീസ്…
Read Moreയാത്രക്കാരെ പിഴിയാൻ ഗരീബ് രഥ് കോച്ചുകൾ പൊടിതട്ടി സ്പെഷൽ ട്രെയിനായി ഓടിക്കുന്നു; പുതിയ ഓണം സ്പെഷൽ നാളെ മുതൽ
കൊല്ലം: ഗരീബ് രഥ് കോച്ചുകൾ പൊടിതട്ടി മിനുക്കിയെടുത്ത് സ്പെഷൽ ട്രെയിനായി ഓടിച്ച് യാത്രക്കാരെ പിഴിയാൻ റെയിൽവേ. ഇത്തരത്തിൽ ഒരു ട്രെയിൻ നാളെ മുതൽ എറണാകുളത്തിനും ബംഗളുരുവിന് സമീപത്തെ യലഹങ്ക സ്റ്റേഷനും മധ്യേ ഓണം സ്പെഷലായി സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. പച്ചനിറത്തിലുള്ള ഗരീബ് രഥ് കോച്ചുകൾ കാലഹരണപ്പെട്ടതിനാൽ അവ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ചതാണ്. പകരം എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുമെന്നും അറിയിപ്പ് വന്നിരുന്നു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഗരീബ് രഥ് കോച്ചുകളുടെ നിർമാണം അവസാനിപ്പിച്ചിട്ട് മാസങ്ങളായി. ഇപ്പോൾ ഗരീബ് രഥ് ട്രെയിനുകൾ കേരളത്തിൽ അടക്കം സർവീസ് റദ്ദാക്കിയിട്ടാണ് പകരം അവ സ്പെഷൽ ട്രെയിനായി ഓടിക്കുന്നത്.ഇത്തരത്തിൽ റദ്ദാക്കിയ ശേഷം ചേപ്പാട് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ലോകമാന്യതിലക് -കൊച്ചുവേളി (12201/12202) ഗരീബ് രഥ് എക്സ്പ്രസിന്റെ 13 കോച്ചുകളാണ് നാളെ മുതൽ ആരംഭിക്കുന്ന എറണാകുളം – യലഹങ്ക സർവീസിന്…
Read Moreമൂന്നംഗ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; മകന് പിന്നാലെ അച്ഛനും മരിച്ചു; അപകടനിലതരണം ചെയ്ത് അമ്മ; എന്തിനുചെയ്തെന്നറിയാതെ ബന്ധുക്കൾ
ചാത്തന്നൂർ : ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ മകന് പിന്നാലെ അച്ഛനും മരിച്ചു. പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം കിഴക്കേ തൊടിയിൽ സൂര്യയിൽ സജിത് (40), മകൻ ശിവ ( ആമ്പാടി – 14) എന്നിവരാണ് മരിച്ചത്. സജിതിന്റെ ഭാര്യ ശ്രീദേവി (36) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് മാതാവും പിതാവും മകനും ഉൾപ്പടെ മൂന്നു പേരെ വിഷം കഴിച്ച് അബോധാവസ്ഥയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. വൈകുന്നേരം നാലര മണിയോടേ സജിത്ത് സുഹൃത്തായ ചാത്തന്നൂർ സ്വദേശിഷാനിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് വിഷം കഴിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഷാൻ പാഞ്ഞെത്തുകയും സ്വന്തം കാറിൽ ഇവരെആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ശ്രീദേവിയുടെ അമ്മയും ഇവരോടൊപ്പമാണ് താമസം. ഈ സമയം അവർ ജോലിക്ക് പോയിരിക്കുകയായിരുന്നു. മൂവരെയും പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശിവ മരിക്കുകയായിരുന്നു.…
Read Moreകേരളത്തിനു കടുത്ത അവഗണന; ഓണം സ്പെഷൽ ട്രെയിൻ റദ്ദാക്കി; പ്രതിഷേധിക്കാതെ കേരള എംപി മാർ; തമിഴ്നാടിന് രണ്ട് വന്ദേ ഭാരത്
കൊല്ലം: കേരളത്തോടുള്ള റെയിൽവേ അധികൃതരുടെ കടുത്ത അവഗണന തുടരുന്നു. ഓണത്തിരക്ക് ഒഴിവാക്കാൻ ചെന്നൈ-കൊച്ചുവേളി റൂട്ടിൽ അനുവദിച്ച സ്പെഷൽ ട്രെയിൻ റദ്ദാക്കിയതാണ് കൊടിയ അവഗണനയുടെ ഒടുവിലത്തെ ഉദാഹരണം. മാത്രമല്ല തമിഴ്നാടിനു പുതുതായി രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചപ്പോൾ കേരളത്തെ പരിഗണിച്ചത് പോലുമില്ല. നിലവിൽ ഉണ്ടായിരുന്ന ബംഗളുരു – എറണാകുളം ത്രൈവാര വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ് അവസാനിപ്പിക്കുകയും ചെയ്തു. ഇത് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന ആവശ്യവും റെയിൽവേ അധികൃതർ പരിഗണിച്ചിട്ടില്ല.ചെന്നൈ-കൊച്ചുവേളി റൂട്ടിൽ സെപ്റ്റംബർ നാല്, ഏഴ്, 11, 18 നു പ്രഖ്യാപിച്ച ഓണം സ്പെഷൽ ട്രെയിൻ സർവീസ് റദ്ദാക്കിയെന്ന റെയിൽവെയുടെ അറിയിപ്പുവന്നത് ഇന്നലെയാണ്. തിരികെ കൊച്ചുവേളി – ചെന്നൈ സെൻട്രൽ റൂട്ടിൽ സെപ്റ്റംബർ അഞ്ച്, 12, 19, 26ന് ഓടുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്പെഷൽ ട്രെയിനും റദ്ദാക്കി. സാങ്കേതിക കാരണങ്ങളാൽ സർവീസുകൾ റദ്ദാക്കുന്ന എന്ന ഒറ്റവരി വിശദീകരണമാണ് റെയിൽവേ ഇക്കാര്യത്തിൽ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകൻ പിടിയിൽ
ചവറ: കരാട്ടെ പഠിക്കാനെത്തിയ പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പരിശീലകൻ പിടിയിൽ. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ ക്ലാസിൽ ചേർന്നതിന് പിന്നാലെ രതീഷ് പെൺകുട്ടിയോട് അടുപ്പം സ്ഥാപിച്ചു. തുടർന്ന് കുട്ടിയെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡന വിവരം പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ വീട്ടിൽ വച്ചും ഇയാൾ ലൈംഗികാതിക്രമം നടത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം പ്രകടമായതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രതീഷിനെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മൈസൂരുവിലായിരുന്ന പ്രതി ട്രെയിനിൽ കൊല്ലത്ത് എത്തിയ ഉടൻ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More