വ​രു​മാ​ന​ത്തി​ൽ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡു​മാ​യി കെ​എ​സ്ആ​ർ​ടി​സി; ടാ​ർ​ഗ​റ്റ് പൂ​ർ​ത്തി​യാ​ക്കി​യ​ത് 83 ഡി​പ്പോ​ക​ൾ

ചാ​ത്ത​ന്നൂ​ർ: വ​രു​മാ​ന​ത്തി​ൽ ച​രി​ത്ര​നേ​ട്ട​വു​മാ​യി കെഎ​സ്ആ​ർ​ടി​സി. തി​ങ്ക​ളാ​ഴ്ച നേ​ടി​യ​ത് 13.01 കോ​ടി രൂ​പ. ടി​ക്ക​റ്റ് വ​രു​മാ​ന​മാ​യി നേ​ടി​യ​ത് 12.18 കോ​ടി​യും ടി​ക്ക​റ്റി​ത​ര​വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത് 83.5 ല​ക്ഷ​വു​മാ​ണ്. ഇ​തി​ന് മു​മ്പ് ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന ടി​ക്ക​റ്റ് വ​രു​മാ​ന നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ എട്ടിനാ​ണ്. അ​ന്ന് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ടി​ക്ക​റ്റ് വ​രു​മാ​ന​മാ​യി 10.19 കോ​ടി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി നേ​ടി​യ​ത്. ജ​നു​വ​രി അഞ്ചിന് ​എ​ല്ലാ റെ​ക്കാ​ർ​ഡു​ക​ളും ഭേ​ദി​ച്ചാ​ണ് 13.01 കോ​ടി രൂ​പ ആ​കെ നേ​ടി​യ​ത്.​ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ ദി​വ​സം സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ 09.08 കോ​ടി രൂ​പ​യാ​യി​രു​ന്നു ടി​ക്ക​റ്റ് വ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച തോ​റും ഓ​രോ യൂ​ണി​റ്റു​ക​ൾ​ക്കും ടാ​ർ​ഗ​റ്റ് നി​ശ്ച​യി​ച്ചു ന​ല്കു​ന്നു​ണ്ട്. അഞ്ചിന് നി​ശ്ച​യി​ച്ചു ന​ൽ​കി​യി​രു​ന്ന ടാ​ർ​ഗ​റ്റ് 83 ഡി​പ്പോ​ക​ൾ​ക്ക് നേ​ടാ​നാ​യി.

Read More

യു​ഡി​എ​ഫി​ന് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ടം; നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു​വെ​ങ്കി​ല്‍ ച​വ​റ​യി​ല്‍ നി​ന്നാ​യി​രി​ക്കു​മെ​ന്ന് ഷി​ബു ബേ​ബി​ജോ​ണ്‍

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു​വെ​ങ്കി​ല്‍ ച​വ​റ​യി​ല്‍ നി​ന്നാ​യി​രി​ക്കു​മെ​ന്ന് ആ​ര്‍​എ​സ്പി നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ ഷി​ബു ബേ​ബി​ജോ​ണ്‍. ച​വ​റ​യു​മാ​യു​ള്ള​ത് വൈ​കാ​രി​ക ബ​ന്ധ​മാ​ണു​ള്ള​ത്. വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് അ​തി​ശ​യി​പ്പി​ക്കു​ന്ന തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം നേ​ടും. യു​ഡി​എ​ഫി​ന് ഈ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. കൊ​ല്ലം ജി​ല്ല​യ്ക്ക് പു​റ​ത്ത് ആ​ര്‍​എ​സ്പി​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള സീ​റ്റു​ക​ള്‍ മാ​റ്റി ന​ല്‍​ക​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. ആ​റ്റി​ങ്ങ​ല്‍, മ​ട്ട​ന്നൂ​ര്‍ സീ​റ്റു​കൾ ആ​ര്‍​എ​സ്പി​ക്ക് വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Read More

ഡ്രൈ​വ​ർ​മാ​ർ 1.4 ല​ക്ഷ​ത്തി​ല​ധി​കം: ഭാ​ര​ത് ടാ​ക്സി സ​മ്പൂ​ർ​ണ ലോ​ഞ്ചിം​ഗ് ഈ ​മാ​സം അ​വ​സാ​നം

പ​ര​വൂ​ർ: സ​ർ​ക്കാ​ർ പി​ന്തു​ണ​യു​ള്ള ഭാ​ര​ത് ടാ​ക്സി സ​ർ​വി​സ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഡ​ൽ​ഹി​യ​ട​ക്കം രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ സ​മ്പൂ​ർ​ണ സേ​വ​നം ആ​രം​ഭി​ക്കു​ന്നു. 2025 ഡി​സം​ബ​ർ ര​ണ്ടു മു​ത​ൽ ഡ​ൽ​ഹി​യി​ൽ ഈ ​ആ​പ്പ് വ​ഴി​യു​ള്ള ടാ​ക്സി സ​ർ​വീ​സ് പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ക​യു​ണ്ടാ​യി. അ​തി​നുശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 4000, മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് 1500 – ഉം ​ഉ​ൾ​പ്പെ​ടെ പ്ര​തി​ദി​നം ശ​രാ​ശ​രി 5500 റൈ​ഡു​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ക്യാ​ബ്, ഓ​ട്ടോ​റി​ക്ഷ, ബൈ​ക്ക് തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 1.4 ല​ക്ഷ​ത്തി​ല​ധി​കം ഡ്രൈ​വ​ർ​മാ​ർ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.ഭാ​ര​ത് ടാ​ക്സി ആ​പ്പി​നെ പി​ന്തു​ണ​യ്ക്കു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും സ​ഹ​ കാ​ർ ടാ​ക്സി കോ-​ഓ​പ്പ​റേ​റ്റീ​വ് ലി​മി​റ്റ​ഡാ​ണ്. ഇ​തി​ൽ എ​ട്ട് പ്ര​മു​ഖ സ​ഹ​ക​ര​ണ, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു. സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം വ​ഴി കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് ഈ ​സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ മു​ഖ്യ പ്ര​മോ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല സം​ഘ​ത്തി​ന്‍റെ ഭ​ര​ണ…

Read More

ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സം​ഗം; എം. ​സ്വ​രാ​ജി​നെ​തി​രേ കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി

കൊ​ല്ലം: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം നേ​താ​വ് എം ​സ്വ​രാ​ജ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി കോ​ട​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കൊ​ല്ലം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി പൊ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്. 2018ലെ ​പ്ര​സം​ഗ​ത്തി​ന്റെ വീ​ഡി​യോ സ​ഹി​ത​മാ​യി​രു​ന്നു പ​രാ​തി.ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ വി​വാ​ദ​പ​ര​വും അ​ടി​സ്ഥാ​ന ര​ഹി​ത​വു​മാ​യ പ്ര​സ്താ​വ​ന എം ​സ്വ​രാ​ജ് ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് വി​ഷ്ണു സു​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. അ​യ്യ​പ്പ​ന്‍റെ ബ്ര​ഹ്മ​ച​ര്യം അ​വ​സാ​നി​ച്ചു എ​ന്നും മാ​ളി​ക​പ്പു​റ​ത്ത​മ്മ​യു​ടെ ക​ണ്ണു​നീ​രാ​ണ് പ്ര​ള​യ​മാ​യി ന​ദി​ക​ളി​ലൂ​ടെ ഒ​ഴു​കി വ​ന്ന​തെ​ന്നു​മാ​യി​രു​ന്നു എം. ​സ്വ​രാ​ജി​ന്‍റെ പ്ര​സം​ഗം. വി​ഷ​യ​ത്തി​ല്‍ കൊ​ല്ലം വെ​സ്റ്റ് എ​സ്എ​ച്ച്ഒ​യ്ക്കും സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കും വി​ഷ്ണു സു​നി​ല്‍ നേ​ര​ത്തെ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കേ​സ് എ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

ഏ​ഴു മാ​സ​ത്തി​നി​ടെ തീ​വ​ണ്ടി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 17 കോ​ടി​യു​ടെ വ​ർ​ധ​ന

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ഏ​ഴ് മാ​സ​ത്തി​നി​ടെ ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 17 കോ​ടി​യു​ടെ വ​ർ​ധ​ന. റെ​യി​ൽ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ൾ വ​രു​മാ​ന​വും 94,927 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.2025 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 17.61 കോ​ടി​യു​ടെ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​ത്യ​ൻ റെ​യി​ൽ​വേ രാ​ജ്യ​ത്ത് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം 12,617 ആ​ണ്.ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ആ​ദ്യം മു​ത​ൽ ഒ​ക്ടോ​ബ​ർ അ​വ​സാ​നം വ​രെ 425.41 കോ​ടി പേ​ർ യാ​ത്ര ചെ​യ്ത​താ​യാ​ണ് ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്ന​ത്.അ​തേ സ​മ​യം ഈ ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 443.02 കോ​ടി ആ​ൾ​ക്കാ​രാ​ണ് യാ​ത്ര ചെ​യ്തി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 31 വ​രെ യാ​ത്രാ​ക്കൂ​ലി ഇ​ന​ത്തി​ൽ മാ​ത്രം ല​ഭി​ച്ച​ത് 70,693 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം ഇ​തേ…

Read More

ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ ജ​നു​വ​രി മു​ത​ൽ മാ​റ്റം; ചി​ല ട്രെ​യി​നു​ക​ൾ​ക്ക് ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മാ​റ്റം

പ​ര​വൂ​ർ: രാ​ജ്യ​ത്ത് ട്രെ​യി​ൻ സ​മ​യ​ങ്ങ​ളി​ൽ 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​റ്റം വ​രു​ന്നു. 90 ശ​ത​മാ​നം വ​ണ്ടി​ക​ൾ​ക്കും സ​മ​യ​മാ​റ്റ​മു​ണ്ട്. ര​ണ്ട് മി​നി​റ്റ് മു​ത​ൽ ഒ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ ചി​ല ട്രെ​യി​നു​ക​ൾ​ക്ക് സ​മ​യ​മാ​റ്റം ഉ​ണ്ട്.സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച് ട്രെ​യി​നു​ക​ളു​ടെ പ​ട്ടി​ക ദ​ക്ഷി​ണ റെ​യി​ൽ​വേ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. അ​തേ സ​മ​യം ചി​ല സോ​ണു​ക​ളി​ൽ അ​ധി​കൃ​ത​ർ ട്രെ​യി​ൻ ടൈം ​ടേ​ബി​ൾ മാ​റ്റം അ​റി​യി​ച്ചി​ട്ടു​മു​ണ്ട്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക ആ​പ്പ് ആ​യ നാ​ഷ​ണ​ൽ ട്രെ​യി​ൻ എ​ൻ​ക്വ​യ​റി സി​സ്റ്റ​ത്തി​ൽ (എ​ൻ​ടി​ഇ​എ​സ്) സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച അ​പ്ഡേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഉ​ത് പൂ​ർ​ണ​മാ​യാ​ൽ മാ​ത്ര​മേ പൂ​ർ​ണ​മാ​യ ചി​ത്രം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ. ഇ​ത് കൂ​ടാ​തെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ആ​ർ​സി​റ്റി​സി) വെ​ബ്സൈ​റ്റി​ലും സ​മ​യ​മാ​റ്റം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി വ​രി​ക​യാ​ണ്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​കും.കേ​ര​ള​ത്തി​ലും നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ൾ​ക്കും പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ​ക്കും സ​മ​യ​മാ​റ്റം ഉ​ണ്ട്. ന്യൂ​ഡ​ൽ​ഹി- തി​രു​വ​ന​ന്ത​പു​രം…

Read More

രാ​ജ്യ​ത്ത് 2,626 സൗ​രോ​ർ​ജ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ

പ​ര​വൂ​ർ: രാ​ജ്യ​ത്ത് സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് 2,626 റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ൾ. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ത്ര​യ​ധി​കം സ്റ്റേ​ഷ​നി​ൽ സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ റെ​യി​ൽ​വേ പു​രോ​ഗ​തി കൈ​വ​രി​ച്ച​തെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഊ​ർ​ജ ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തു​ട​നീ​ളം കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​യ റെ​യി​ൽ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഈ ​മാ​റ്റം ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ്റ്റേ​ഷ​നു​ക​ളി​ൽ സൗ​രോ​ർ​ജ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​ത്തി​ൽ വ​ലി​യ പു​രോ​ഗ​തി ഉ​ണ്ടാ​യ​ത് ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​ണ്. ന​വം​ബ​ർ 30 വ​രെ മാ​ത്രം 318 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളെ സോ​ളാ​ർ ശൃം​ഖ​ല​യി​ൽ ചേ​ർ​ക്കാ​ൻ സാ​ധി​ച്ചു. ഈ ​കൂ​ട്ടി​ച്ചേ​ർ​ക്ക​ലോ​ടെ​യാ​ണ് സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 2,626 ആ​യി ഉ​യ​ർ​ന്ന​ത്. 2025 ന​വം​ബ​ർ ആ​യ​പ്പോ​ഴേ​ക്കും റെ​യി​ൽ​വേ അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 898 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജം ക​മ്മീ​ഷ​ൻ ചെ​യ്തു. 2014…

Read More

ഐ​ആ​ർ​സി​റ്റി​സി രാ​ജ്യ​ത്ത് 3.03 കോ​ടി വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​ജീ​വ​മാ​ക്കി

പ​ര​വൂ​ർ: ഐ​ആ​ർ​സി​റ്റി​സി വെ​ബ്സൈ​റ്റി​ലെ പു​തി​യ ഉ​പ​ഭോ​ക്തൃ ഐ​ഡി​ക​ളി​ൽ റെ​യി​ൽ​വേ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി വി​ജ​യ​ക​ര​മാ​യി കു​റ​വ് വ​രു​ത്തി.ഉ​പ​ഭോ​ക്തൃ ഐ​ഡി​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ പു​തി​യ ഐ​ഡി​ക​ൾ പ്ര​തി​ദി​നം ഏ​ക​ദേ​ശം ഒ​രു ല​ക്ഷം എ​ന്ന ക​ണ​ക്കി​ൽ നി​ന്ന് ഇ​പ്പോ​ൾ ദി​നം​പ്ര​തി 5,000 പു​തി​യ ഐ​ഡി​ക​ളാ​യി കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞു. ഈ ​ക​ർ​ശ​ന ന​ട​പ​ടി​യി​ലൂ​ടെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ 3.03 കോ​ടി​യി​ല​ധി​കം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളാ​ണ് നി​ർ​ജീ​വ​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ത് കൂ​ടാ​തെ സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് 2.7 കോ​ടി ഐ​ഡി​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത രീ​തി​യി​ൽ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​ട്ടു​മു​ണ്ട്. ഈ ​ഐ​ഡി​ക​ളി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് ഐ​ആ​ർ​സി​റ്റി​സി​യു​ടെ തീ​രു​മാ​നം. വ്യാ​ജ ഐ​ഡി​ക​ൾ വ​ഴി വ്യാ​പ​ക​മാ​യി ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ ബു​ക്കിം​ഗ് ന​ട​ത്തു​ന്ന​തി​നെ​തി​രേ റെ​യി​ൽ​വേ ആ​രം​ഭി​ച്ചി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ന​ല്ല ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഐ​ആ​ർ​സി​റ്റി​സി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ല്ലാ…

Read More

കൈ നിറ‍യെ പണം വരുന്ന ദിനം… തി​ങ്ക​ളാ​ഴ്ച 11 കോ​ടിയുടെ വ​രു​മാ​നം ഉണ്ടാക്കണം; ടാ​ർ​ഗ​റ്റു​മാ​യി കെഎ​സ്ആ​ർടിസി

ചാ​ത്ത​ന്നൂ​ർ: അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച 11 കോ​ടി വ​രു​മാ​നം നേ​ടാ​ൻ ടാ​ർ​ഗ​റ്റു​മാ​യി കെ​എ​സ്ആ​ർടി സി . ഓ​ണം ക​ഴി​ഞ്ഞ് ആ​ദ്യ​ത്തെ തി​ങ്ക​ളാ​ഴ്ച 10.19 കോ​ടി ടി​ക്ക​റ്റ് വ​രു​മാ​നം നേ​ടി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വ​രു​മാ​നം. എ​ന്നാ​ൽ തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു​ള്ള ആ​ദ്യ​ത്തെ തി​ങ്ക​ളാ​ഴ്ച 11 കോ​ടി വ​രു​മാ​നം നേ​ടു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. സിഎംഡി ​പ്ര​മോ​ജ് ശ​ങ്ക​ർ ഇ​ത് സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി. ഓ​ണം, ഉ​ത്സ​വം തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു​ള്ള ആ​ദ്യ​തി​ങ്ക​ളാ​ഴ്ച​ക​ളി​ലാ​ണ് കെ​എ​സ് ആ​ർ​ടി​സി ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടു​ന്ന​തും ലാ​ഭ​ക​ര​മാ​യി ആ ​ദി​വ​സ​ങ്ങ​ൾ മാ​റ്റു​ന്ന​തും. ഈ ​തി​ങ്ക​ളാ​ഴ്ച 11 കോ​ടി​യി​ല​ധി​ക​മാ​ണ് ടാ​ർ​ഗ​റ്റ്. പ​മ്പ​യൂ​ണി​റ്റി​നാ​ണ് ഏ​റ്റ​വും വ​ലി​യ ടാ​ർ​ഗ​റ്റ്. 65 ല​ക്ഷം. തി​രു​വ​ന​ന്ത​പു​രം​സി​റ്റി യൂ​ണി​റ്റി​ന് 41 ല​ക്ഷ​വും കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ന് 35 ല​ക്ഷ​വു​മാ​ണ് ടാ​ർ​ഗ​റ്റ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. ടാ​ർ​ഗ​റ്റ് നേ​ടു​ന്ന​തി​ന് മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്യ​ണം. ഓ​രോ യൂ​ണി​റ്റി​നു​മു​ള്ള ടാ​ർ​ഗ​റ്റ് തു​ക…

Read More

സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​വ​ച്ച് … തീ​ർ​ഥാ​ട​ക ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച്‌ വി​ദ്യാ​ർ​ഥി​നി​ക​ൾക്കും ഓ​ട്ടോ ഡ്രൈ​വർക്കും ദാരുണാന്ത്യം

കൊ​ല്ലം: അ​ഞ്ച​ലി​ല്‍ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച്‌ മൂ​ന്നു പേ​ർ മ​രി​ച്ചു. ഓ​ട്ടോ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ക​ര​വാ​ളൂ​ർ നീ​ല​മ്മാ​ള്‍ പ​ള്ളി​വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ശ്രു​തി​ല​ക്ഷ്മി (16), ത​ഴ​മേ​ല്‍ ചൂ​ര​ക്കു​ളം ജ​യ​ജ്യോ​തി ഭ​വ​നി​ല്‍ ജ്യോ​തി​ല​ക്ഷ്മി (21), ഓ​ട്ടോ ഡ്രൈ​വ​ർ ത​ഴ​മേ​ല്‍ ചൂ​ര​ക്കു​ളം അ​ക്ഷ​യ് ഭ​വ​നി​ല്‍ അ​ക്ഷ​യ് (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച​ല്‍ പു​ന​ലൂ​ർ പാ​ത​യി​ലെ മാ​വി​ള​യി​ല്‍ ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ശ്രു​തി ല​ക്ഷ്മി ക​ര​വാ​ളൂ​ർ എ​എം​എം​എ​ച്ച്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും ജ്യോ​തി​ല​ക്ഷ്മി ബം​ഗ​ളൂ​രു​വി​ല്‍ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും അ​ഞ്ച​ലി​ല്‍​നി​ന്ന് പു​ന​ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ചൂ​ര​ക്കു​ള​ത്തെ ജ്യോ​തി​ല​ക്ഷ്മി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് ശ്രു​തി​ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഓ​ട്ടോ. അ​പ​ക​ട സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ഓ​ട്ടോ ഡ്രൈ​വ​ർ അ​ക്ഷ​യ് മ​രി​ച്ചു. അ​ഞ്ച​ല്‍ പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Read More