ചെറുതോണി: ലൈഫ്മിഷൻ പദ്ധതിയിൽ അനുവദിച്ച വീട് നിർമിക്കുന്നതിന് വനംവകുപ്പ് അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് ആദിവാസി കുടുംബം ഇടുക്കി വെള്ളാപ്പാറ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുന്നിൽ സമരം ആരംഭിച്ചു. കണ്ണംപടി വലിയമൂഴിക്കൽ രാജപ്പൻ, ഭാര്യ ലൈലാമ്മ എന്നിവരാണ് സമരം ആരംഭിച്ചത്. ലൈഫ് മിഷനിൽ വീട് അനുവദിച്ചെങ്കിലും വനംവകുപ്പ് വീട് നിർമിക്കുന്നതിന് അനുവാദം നൽകുന്നില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ ഇവർക്ക് പല സ്ഥലങ്ങളിലായി മൂന്നര ഏക്കർ സ്ഥലമുണ്ടെന്നും ഇതിൽ ഒരു സ്ഥലത്തിന് വനംവകുപ്പ് കൈവശരേഖ നല്‍കിയിട്ടുണ്ട്. ഈ രേഖ ഉപയോഗിച്ചാണ് വീട് പണിയുന്നതിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. എന്നാൽ രേഖയുള്ള സ്ഥലത്ത് വീട് പണിയാതെ നിയമവിധേയമല്ലാതെ മറ്റൊരു സ്ഥലത്ത് വീട് പണിയുന്നതിന് അനുമതിരേഖ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവർ സമരം നടത്തുന്നതെന്നും അതിന് രേഖാമൂലം അനുവാദം നല്കാൻ കഴിയില്ലന്നും ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും റിപ്പോർട്ട് നല്‍കിയിട്ടുണ്ടെന്നും ഇടുക്കി…
Read MoreCategory: Kottayam
ചക്കുളത്തുകാവ് പൊങ്കാല വെള്ളിയാഴ്ച: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിര്‍വഹിക്കും
എടത്വ: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല വെള്ളിയാഴ്ച നടക്കും. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഒന്പതിനു വിളിച്ചുചൊല്ലി പ്രാര്‍ഥനയും. ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍നിന്നു ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദര്‍ശിയുമായ രാധാകൃഷ്ണന് നമ്പൂതിരി പകരുന്ന തിരിയില്‍ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പ്രോജ്വലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്കു തുടക്കംകുറിക്കും. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സംഗമത്തില്‍ കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം സഹമന്ത്രി സുരേഷ് ഗോപിയും സഹധർമിണി രാധിക സുരേഷ് ഗോപിയും പൊങ്കാലയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആര്.സി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് റെജി ചെറിയാന് മുഖ്യാതിഥിയാകും. ഉത്സവ കമ്മിറ്റി സെക്രട്ടറി പി.കെ സ്വാമിനാഥന് ആമുഖ പ്രഭാഷണം നടത്തും. മേല്‍ശാന്തിമാരായ അശോകന് നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുര്‍ഗാദത്തന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ നടക്കും. ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല 11 ന്…
Read Moreഡോക്ടർമാരുടെ സ്ഥിരംനിയമനം “വാഗ്ദാനം’; കട്ടപ്പന താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് തീരാദുരിതം
കട്ടപ്പന: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാതായതോടെ ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികൾ പ്രതിസന്ധിയിലായി.കഴിഞ്ഞ ദിവസം രോഗികളുടെ നീണ്ടനിരയാണ് ആശുപത്രിക്ക് മുന്നിൽ ഉണ്ടായത്. ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നടപടി ഉണ്ടാകുന്നില്ല. തിങ്കളാഴ്ച മൂന്നു ഡോക്ടർമാരുടെ സേവനം മാത്രമാണ് ഉണ്ടായിരുന്നത്. രാവിലെ മുതൽ മണിക്കൂറുകൾ രോഗികൾക്ക് കാത്തിരിക്കേണ്ടി വന്നു. ചിലർ ഡോക്ടറെ കാണാതെ മടങ്ങുകയും ചെയ്തു.താലൂക്ക് ആശുപത്രിയിൽ ഇതു നാളുകളായി തുടരുന്ന പ്രതിസന്ധിയാണ്. നിരവധി പരാതികളും നിവേദനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിട്ടും ഡോക്ടർമാരുടെ സ്ഥിരമായിട്ടുള്ള നിയമനം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. ആകെ 12 ഡോക്ടർമാരുടെ തസ്തികയുള്ളടത്താണിപ്പോൾ മൂന്നു ഡോക്ടർമാർ മാത്രം സേവനത്തിനുള്ളത്. ഇത് നിലവിലുള്ള ഡോക്ടർമാരുടെ ജോലി ഭാരം കൂട്ടുന്നതിനും കാരണമാകുന്നു.താലൂക്ക് ആശുപത്രിയിൽ നിയമിച്ചിട്ടുള്ള ചില ഡോക്ടർമാർ സ്വന്തം താത്പര്യപ്രകാരം മറ്റ് ആശുപത്രിയിലേക്ക് മാറിപ്പോകുന്നതായും ആക്ഷേപമുണ്ട്. പ്രതിഷേധം ശക്തമാകുന്പോൾ താത്കാലിക നിയമനങ്ങൾ നടത്തി അധികൃതർ തടിതപ്പുകയാണ്. വിഷയം…
Read Moreഇടുക്കിയിൽ മൂന്നു സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായി; കത്തെഴുതിവച്ചിട്ട് കുട്ടികൾ പോയത് ചെന്നൈയിലേക്ക്
ഇടുക്കി: പതിനഞ്ചുകാരായ മൂന്നു സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായി. ഇടുക്കി രാജകുമാരി സ്വദേശികളായ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് ഞായറാഴ്ച മുതല്‍ കാണാതായത്. ഹൈറേഞ്ചിലെ ഒരു എയ്ഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് കാണാതായ മൂന്നു പേരും. രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തമിഴ്നാട് ബോഡി നായ്ക്കന്നൂരില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബോഡിനായ്ക്കന്നൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. മൂന്നു കുട്ടികളും കത്തെഴുതി വച്ചിട്ടാണ് വീട്ടില്‍നിന്ന് പുറപ്പെട്ടത്. ഇന്നലെ രാവിലെ ഇവര്‍ ചെന്നൈയിലെത്തിയെന്നും തമിഴ്നാട് പോലീസിനും ആര്‍പിഎഫിനും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും രാജാക്കാട് സിഐ വി. വിനോദ് കുമാര്‍ പറഞ്ഞു. രാജാക്കാട് സ്റ്റേഷനില്‍ നിന്നുള്ള അന്വേഷണസംഘവും ബന്ധുക്കളും ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്.
Read Moreകാനനവാസാ കലിയുഗ വരദാ… അഗസ്ത്യാർകൂടത്തിലെ വനവാസികൾ ദർശനപുണ്യംതേടി ശബരിമലയിൽ
ശബരിമല.അഗസ്ത്യാർകൂടത്തിലെ വനവാസികൾ ഇത്തവണയും അയ്യപ്പദർശനപുണ്യം തേടി ശബരിമലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ വന വിഭവങ്ങളുമായി എത്തിയത്. എല്ലാവർഷവും മണ്ഡലകാലത്ത് അയ്യപ്പന് സമർപ്പിക്കാനായി തേൻ, കാട്ടുപൂക്കൾ, കദളിക്കുല തുടങ്ങിയ വിഭവങ്ങളുമായാണ് ഇവർ മല ചവിട്ടുന്നത്. തിരുവനന്തപുരത്തെ പാറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തിവയൽ, പൊടിയം, കൊമ്പിടി, ചോനാംപാറ, മാങ്കോട്, മുളമൂട്, കൈതോട്, പാങ്കാവ്, ആമല തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രാവിള, കോതയാർ, ആറുകാണി നിവാസികളുമാണ് ഇത്തവണത്തെ സംഘത്തിൽ ഉൾപ്പെട്ടത്.സംഘാംഗമായ ഭിന്ന ശേഷിക്കാരൻ അയ്യപ്പൻ കാണി ഇഴഞ്ഞാണ് മല കയറിയത്. 45 കാരനായ ഇദ്ദേഹം ഇത് മൂന്നാം തവണയാണ് ശബരിമല ദർശനത്തിനായി എത്തുന്നത്. മുളംകുറ്റികളിൽ നിറച്ച കാട്ടുതേൻ, കദളിക്കുല, കുന്തിരിക്കം, കരിമ്പ് തുടങ്ങിയ വനവിഭവങ്ങളും പൂക്കൂടകൾ, പൂവട്ടികൾ തുടങ്ങിയ…
Read Moreരണ്ടാംമൈൽ-പനമറ്റം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി; വാഴ നട്ട് പ്രതിഷേധിച്ച് ഓട്ടോറിക്ഷാ ഡ്രൈവർമാർ
എലിക്കുളം: റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായതോടെ രണ്ടാംമൈൽ-പനമറ്റം അക്കരക്കുന്ന് റോഡിന്റെ ശ്യോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി ഓട്ടോറിക്ഷാ ഡ്രൈവർമാർ. റോഡിൽ വാഴ വച്ചാണ് ഇവർ പ്രതിഷേധിച്ചത്. രണ്ടാം മൈൽ-പനമറ്റം അക്കരക്കുന്ന് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുഃസഹമായിരിക്കുകയാണ്. അധികൃതരോട് നിരവധിത്തവണ പരാതികൾ പറഞ്ഞിട്ടും യാതൊരു പരിഹാരവും ഇല്ലാതെ വന്നതോടെയാണ് വാഴ നട്ട് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിഷേധിച്ചത്. ഓട്ടം വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഓട്ടം പോയി തിരികെ വരുമ്പോൾ വാഹനം നേരേ വർക്ക്ഷോപ്പിലേക്ക് പ്രവേശിപ്പിക്കേണ്ടി വരുന്നുവെന്നും ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു. പനമറ്റം ഗവൺമെന്റ് സ്കൂളിലേക്ക് ഉൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. അതുകൊണ്ടുതന്നെ ഈ ദുരിത യാത്രയ്ക്ക് പരിഹാരം അടിയന്തരമായി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു. എലിക്കുളം പഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉൾപ്പെട്ടതാണ് ഈ പ്രദേശം. അധികൃതരുടെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടായില്ലെങ്കിൽ കടുത്ത…
Read Moreവെൺമേഘ പത്തിരി താളിൽനല്ല താറാവിൻ ചൂടുള്ള നാടൻ കറി വേണ്ടേ: നാടൻ മുതൽ ചൈനീസ് വരെ; പാലായുടെ ‘രുചിയുത്സവം’, ഭക്ഷ്യമേളയ്ക്ക് നാളെ തുടക്കം
പാലാ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് യൂത്ത് വിംഗിന്റെ നേത്യത്വത്തില്‍ ആഗോള വൈവിധ്യങ്ങളുമായി പാലായില്‍ ഭക്ഷ്യമേളയ്ക്കു തുടക്കമാവുന്നു. നാവൂറും ഭക്ഷ്യവിഭവങ്ങള്‍ ഒരു കൂടക്കീഴിലൊരുക്കി വിളമ്പുന്ന അഞ്ചു ദിനങ്ങളാണ് സമാഗതമാകുന്നത്. പുഴക്കര മൈതാനിയിയില്‍ ആറു മുതല്‍ പത്തു വരെയാണ് ഫുഡ് ഫെസ്റ്റ്. ചൈനീസ്, അറബിക്, തായ്, കോണ്ടിനെന്റല്, ഫ്യൂഷന്‍ എന്നിവയും വിവിധതരം ഇന്‍ഡ്യന്‍, തനിനാടന്‍ കറികള്‍, ശീതളപാനീയങ്ങള്‍, ഐസ്ക്രീമുകള്‍, ഷെയ്ക്കുകള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവയും ഫുഡ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറിനു വൈകുന്നേരം നാലിന് മാണി സി. കാപ്പന് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആറ്, ഒന്‍പത്, പത്തിന് വൈകുന്നേരം നാലിനും ജൂബിലി തിരുനാള്‍ പ്രധാന ദിവസമായ ഏഴ്, എട്ടിനും ഉച്ചയ്ക്ക് 12 മണിക്കും ഭക്ഷ്യമേള ആരംഭിക്കും. വൈകുന്നേരം 11 വരെ ഭക്ഷ്യമേള ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.സി. ജോസഫ്, ബൈജു കൊല്ലംപറമ്പില്‍, ജോണ്‍ ദര്‍ശന, എബിസണ്‍ ജോസ്, ജോസ്റ്ററ്യന്…
Read Moreഒറ്റയ്ക്ക് താമസിച്ച വീട്ടമ്മയെ ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ; പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ
കോന്നി: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ അതിക്രമിച്ചു കയറി ക്രൂരമായി ദേഹോപദ്രവം ഏല്പിക്കുകയും പീഡനത്തിനു വിധേയമാക്കാൻ ശ്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരി പറമ്പാട്ട് എബിന് മോഹനെയാണ് (സനോജ്, 37) അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യ-മയക്കുമരുന്നുകള്‍ക്ക് അടിമയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. വീട്ടമ്മയുടെ വായ്ക്കുള്ളില്‍ മുറിവ് ഉണ്ടാവുകയും ഒരു പല്ല് നഷ്ടമാകുകയും ചെയ്തു. കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത കോന്നി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കോന്നിയിലെ മാരുതി ഷോറൂമില്‍ സ്പ്രേ പെയിന്ററായി ജോലി ചെയ്തുവരികയാണ് എബിൻ മോഹനെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Read Moreയുവതിയോട് അപമര്യാദയായി പെരുമാറി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
ഇടുക്കി: യുവതിയെ തടഞ്ഞു നിർത്തി അശ്ലീലം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്. ഇടുക്കി പോത്തിൻകണ്ടം സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരെയാണ് കേസെടുത്തത്. ബിജു ബാബു പല തവണ വാഹനത്തിൽ പിന്തുടർന്ന് ശല്യം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി. തുടർന്ന് ബിജുവിനെതിരെ വണ്ടൻമേട് പോലീസാണ് കേസെടുക്കുകയായിരുന്നു. അതേസമയം ബിജു ബാബുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.
Read Moreപുതിയ പാക്കേജുകളുമായി ബജറ്റ് ടൂറിസം സെൽ കെഎസ്ആർടിസി
തിരുവല്ല: ഡിസംബർ മാസത്തിൽ പുതിയ പാക്കേജുകളുമായി യാത്രക്കാരെ ആകർഷിക്കാൻ തയാറായി ബഡ്ജറ്റ് ടൂറിസം സെൽ. ബഡ്ജറ്റിൽ ഒതുങ്ങുന്ന യാത്രകളാണ് പാക്കേജിൽ ഉൾപെടുത്തിയിട്ടുള്ളത്. സൈലന്റ് വാലി, നെല്ലിയാമ്പതി, പാലക്കാട്,വയനാട്, മൂന്നാർ – മറയൂർ – കാന്തല്ലൂർ, വാഗമൺ, ഗവി, തുടങ്ങിയ ജനപ്രിയ ടൂർ പാക്കേജുകൾക്കൊപ്പം ഹൌസ് ബോട്ട് യാത്രകൾ, ക്രൂയ്സ് യാത്രകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിൽ പോകുന്ന അയ്യപ്പഭക്തർക്കായി വിവിധ ക്ഷേത്രങ്ങൾ തൊഴുതു മടങ്ങിവരാവുന്ന രീതിയിൽ യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. മുൻകൂർ ബുക്ക് ചെയ്യാൻ കഴിയും. അന്തർസംസ്ഥാന ട്രിപ്പുകൾ -വേളാങ്കണ്ണി, തഞ്ചാവൂർ, കന്യാകുമാരി, മഹാബലിപുരം, ചെന്നൈ തുടങ്ങിയടത്തേക്കും ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ട്രാവൽ ടു ടെക്നോളജി -വിനോദവും വിജ്ഞനവും എന്ന ലക്ഷ്യത്തോടെ സ്കൂൾ കുട്ടികൾക്കായി വ്യവസായശാലകൾ, ചരിത്രസ്മാരകങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ കൂട്ടിചേർത്ത് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. തീർത്ഥാടനയാത്രകൾ അയ്യപ്പ ക്ഷേത്രങ്ങൾ (കുളത്തൂപുഴ-ആര്യങ്കാവ് -അച്ചൻകോവിൽ-പന്തളം) പ്രശസ്ത ശിവക്ഷേത്രങ്ങൾ, പിറവം പുരുഷമംഗലം ക്ഷേത്രം,തിരുവല്ലം -ആഴിമല -ചെങ്കൽ,…
Read More