മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ശു​ചി​മു​റി​മാ​ലി​ന്യം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നു: കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​നി​​ലെ മു​​റി​​ക​​ളി​​ൽ വെ​ളി​ച്ചം​ ഇ​ല്ലാ​താ​​യി​​ട്ട് ആ​​ഴ്ച​​ക​​ൾ; ഗൗനിക്കാതെ അ​​ധി​​കാ​​രി​​ക​ൾ

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി ശു​​ചി​​മു​​റി​​യി​​ലെ പൈ​​പ്പ് പൊ​​ട്ടി മ​​ലി​​ന​ജ​​ലം പു​​റ​​ത്തേ​​ക്ക് ഒ​​ഴു​​ക്കു​​ന്നു. ആ​​ശു​​പ​​ത്രി വ​ള​പ്പി​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കാ​​രു​​ണ്യ സു​​ര​​ക്ഷ ഇ​​ൻ​ഷ്വ​റ​​ൻ​​സ് കൗ​​ണ്ട​​റി​​നോ​​ട് ചേ​​ർ​​ന്ന ശു​​ചി മു​​റി​​യി​​ലെ പൈ​​പ്പാ​​ണ് പൊ​​ട്ടി​​യൊ​​ഴു​​കു​​ന്ന​​ത്. ഡോ​​ക്ട​​ർ​​മാ​​ർ കാ​​ർ പാ​​ർ​​ക്ക് ചെ​​യ്യു​​ന്ന പാ​​ർ​​ക്കിം​​ഗ് ഏ​​രി​​യ​​യി​​ലേ​​ക്കാ​​ണ് ശു​​ചി​മു​​റി​​യി​​ൽ​നി​​ന്നു​​ള്ള മ​​ലി​​ന​ജ​​ലം ഒ​​ഴു​​കി​​യെ​​ത്തു​​ന്ന​​ത്. ആ​​ശു​​പ​​ത്രി അ​​ധി​​കാ​​രി​​ക​​ളെ ജീ​​വ​​ന​​ക്കാ​​ർ വി​​വ​​രം അ​​റി​​യി​​ച്ചെ​​ങ്കി​​ലും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ന​​ട​​പ​​ടി ഉ​​ണ്ടാ​​യി​​ല്ല. അ​​തേ​​സ​​മ​​യം ആ​​ശു​​പ​​ത്രി​​യി​​ലെ രോ​​ഗി​​ക​​ളും കൂ​​ട്ടി​​രി​​പ്പു​​കാ​​രും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ന്‍റെ പൈ​​പ്പും ബ്ലോ​​ക്കാ​​യി​​ട്ടു​​ണ്ട്. കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​നി​​ലെ മു​​റി​​ക​​ളി​​ൽ വെ​ളി​ച്ചം​ ഇ​ല്ലാ​താ​​യി​​ട്ട് ആ​​ഴ്ച​​ക​​ളാ​​യി. ഇ​​തേ തു​​ട​​ർ​​ന്ന് കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​ൻ രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ ഇ​​രു​​ട്ടി​​ലാ​​ണ്. ഇ​​ത് രോ​​ഗി​​ക​​ൾ​​ക്കും കൂ​​ട്ടി​​രി​​പ്പു​​കാ​​ർ​​ക്കും വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​ണ് ഉ​​ണ്ടാ​​ക്കു​​ന്ന​​ത്. ഇ​​തി​​നു പു​​റ​​മേ കം​​ഫ​​ർ​​ട്ട് സ്റ്റേ​​ഷ​​നി​​ലെ ​​ഫ്ലഷ് ടാ​​ങ്ക്, ഷ​​വ​​ർ തു​​ട​​ങ്ങി​​യ​വ​​യെ​​ല്ലാം ത​​ക​​രാ​​റി​​ലാ​​ണ്. ആ​​യി​​ക്ക​​ണ​​ക്കി​​ന് രോ​​ഗി​​ക​​ളും കൂ​​ട്ടി​​രി​​പ്പു​​കാ​​രു​​മെ​​ത്തു​​ന്ന മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ശു​​ചി​മു​​റി​​ക​​ളു​​ടെ ത​​ക​​രാ​​റു​​ക​​ൾ അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

Read More

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ അ​ധ്യാ​പി​ക​യെ സ്‌​കൂ​ളി​ല്‍ ക​യ​റി ക​ഴു​ത്ത​റത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

ഏ​റ്റു​മാ​നൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ അ​ധ്യാ​പി​ക​യെ ഭ​ര്‍​ത്താ​വ് സ്‌​കൂ​ളി​ല്‍ ക​യ​റി ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. പേ​രൂ​ർ സൗ​ത്ത് പൂ​വ​ത്തും​മൂ​ട് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ 10.30നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യും പാ​റ​മ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​യ ഡോ​ണി​യ ഡെ​ന്നീ​സ് (36) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഭ​ർ​ത്താ​വ് പാ​റ​മ്പു​ഴ മു​രി​ങ്ങോ​ത്തു​പ​റ​മ്പി​ൽ കൊ​ച്ചു​മോ​നെ (46) ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഡോ​ണി​യ ഭ​ർ​ത്തൃ​ഗൃ​ഹ​ത്തി​ൽ​നി​ന്നു മാ​റി ഏ​റ്റു​മാ​നൂ​രി​ലെ ഒ​രു ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞ് തീ​ർ​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്‌​കൂ​ളി​ൽ എ​ത്തി​യ​താ​യി​രു​ന്നു കൊ​ച്ചു​മോ​ൻ. ക്ലാ​സി​ലാ​യി​രു​ന്ന ഡോ​ണി​യ​യെ സ്‌​റ്റാ​ഫ് റൂ​മി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഭ​ർ​ത്താ​വു​മാ​യി സം​സാ​രി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ കൊ​ച്ചു​മോ​ൻ കൈ​യി​ൽ ഒ​ളി​പ്പി​ച്ച ക​ത്തി ഉ​പ​യോ​ഗി​ച്ച് ഡോ​ണി​യ​യു​ടെ ക​ഴു​ത്ത് അ​റ​ക്കാ​ൻ ശ്ര​മി​ച്ചു. ഡോ​ണി​യ പി​ന്നി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടാ​യി​ല്ല. കു​ത​റ​ിമാ​റി​യ ഡോ​ണി​യ തൊ​ട്ട​ടു​ത്ത ക്ലാ​സ് റൂ​മി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡോ​ണി​യ​യു​ടെ നി​ല​വി​ളി…

Read More

മൂ​ന്നു​മാ​സം മു​മ്പ് കാ​ണാ​താ​യ വയോധികന്‍റെ അസ്ഥികൂടം റബര്‍തോട്ടത്തില്‍; സംശയം പ്രകടിപ്പിച്ച് നാട്ടുകാർ

പു​തു​പ്പ​ള്ളി: കാ​ടു​പി​ടി​ച്ചു​കി​ട​ന്ന റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. പു​തു​പ്പ​ള്ളി പ​ള്ള​ത്തോ​ട്ട് കു​ടും​ബ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ട്ട​ത്തി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. തോ​ട്ട​ത്തി​ലെ കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​സ്ഥി​കൂ​ടം ആ​ദ്യം ക​ണ്ട​ത്. ഇ​തി​ന് സ​മീ​പ​ത്തു നി​ന്ന് യൂ​റി​ന്‍ ബാ​ഗും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ട​ന്‍ത​ന്നെ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ​യും കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ടു. മൂ​ന്നു​മാ​സം മു​മ്പ് കാ​ണാ​താ​യ സ​മീ​പ​വാ​സി​യാ​യ ത​ച്ചു​കു​ന്ന് ക​ടു​പ്പി​ല്‍ ഇ.​ജെ. ചെ​റി​യാ​ന്‍റെ (74) അ​സ്ഥി​കൂ​ട​മാ​ണി​തെ​ന്ന സം​ശ​യം ഉ​യ​ര്‍ന്ന​തോ​ടെ മ​ക​ന്‍ ഷെ​റി​ന്‍ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 19ന് ​ഉ​ച്ച​യ്ക്ക് 12 നാ​ണ് ചെ​റി​യാ​നെ വീ​ട്ടി​ല്‍നി​ന്നു കാ​ണാ​താ​യ​ത്.രോ​ഗി​യാ​യി​രു​ന്ന​തി​നാ​ല്‍ യൂ​റി​ന്‍ ബാ​ഗ് ഇ​ട്ടി​രു​ന്ന​താ​യും സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത ഒ​ന്നു​മി​ല്ലെ​ന്നും ഡി​എ​ന്‍എ പ​രി​ശോ​ധ​ന​യെ​ത്തു​ട​ര്‍ന്നു മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റു​മെ​ന്നും ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ കി​ട​പ്പു​രോ​ഗി​യാ​യി ക​ഴി​ഞ്ഞി​രു​ന്ന ചെ​റി​യാ​ന്‍…

Read More

പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് സി​ല്‍​വ​ര്‍​ലൈ​ന്‍ വി​രു​ദ്ധ​സ​മ​ര​സ​മി​തി

ച​ങ്ങ​നാ​ശേ​രി: കെ ​റെ​യി​ലി​ന്‍റെ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍റെ​യും പ്ര​സ്താ​വ​ന​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ​ര​സ​മി​തി ഉ​ണ​രാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു. പ​ദ്ധ​തി​യി​ല്‍ ഇ​നി പ്ര​തീ​ക്ഷ വ​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ന്നു​വെ​ന്ന് അ​ര്‍​ഥ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ക​ണ്ണൂ​ര്‍ പ്ര​സ് ക്ല​ബി​ലെ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. അ​തി​വേ​ഗ റെ​യി​ല്‍​യാ​ത്രാ പ​ദ്ധ​തി​യാ​യ സി​ല്‍​വ​ര്‍​ലൈ​നു​മാ​യി മു​മ്പോ​ട്ടു പോ​കാ​നാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ്ര​തി​ക​രി​ച്ച​ത്.തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള 530 കി​ലോ​മീ​റ്റ​ര്‍ പാ​ത​യ്ക്ക് 63,941കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് കേ​ര​ള​സ​ര്‍​ക്കാ​ര്‍ വി​ഭാ​വ​നം ചെ​യ്ത​ത്. പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തു മു​ത​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഐ​തി​ഹാ​സി​ക​മാ​യ സ​മ​ര സ​ന്നാ​ഹ​ങ്ങ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​തി​ല്‍ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് ച​ങ്ങ​നാ​ശേ​രി​ക്ക​ടു​ത്ത് മാ​ട​പ്പ​ള്ളി റീ​ത്തു​പ​ള്ളി ജം​ഗ്ഷ​നി​ല്‍ 1320 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന സ​മ​ര​പ​ര​മ്പ​ര​യാ​ണ്. 2022 ഏ​പ്രി​ല്‍ ഇ​രു​പ​തി​നാ​ണ്…

Read More

കോ​ട്ട​യം പ​പ്പാ​ന​ഗ​ര​മാ​കും; ബോ​ണ്‍ ന​ത്താ​ലേ സീ​സ​ണ്‍ – 5ല്‍ അ​ണി​നി​ര​ക്കുന്നത് 5000 ​ക്രി​സ്മ​സ് പ​പ്പാ​മാർ

കോ​ട്ട​യം: കോ​ട്ട​യം ഇ​ന്നു പ​പ്പാന​ഗ​ര​മാ​കും. ഒ​ന്നും ര​ണ്ടു​മ​ല്ല ആ​യി​ര​ക്ക​ണ​ക്കി​നു ക്രി​സ്മ​സ് പ​പ്പ​മാ​ര്‍ ന​ഗ​ര​ത്തി​നു ക്രി​സ്മ​സ് വി​രു​ന്നാ​യെ​ത്തും. കോ​ട്ട​യം സി​റ്റി​സ​ണ്‍സ് ഫോ​റ​ത്തി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള ക്രി​സ്മ​സ് പ​പ്പാ വി​ളം​ബ​ര റാ​ലി (ബോ​ണ്‍ ന​ത്താ​ലേ സീ​സ​ണ്‍-5) ഇ​ന്നു ന​ട​ക്കും. ഈ ​വ​ര്‍ഷം 5000 പപ്പാ​മാ​രാ​ണ് റാ​ലി​യി​ല്‍ അ​ണി​ചേ​രു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഷാ​ഹു​ല്‍ ഹ​മീ​ദ് ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍വ​ഹി​ക്കും. തു​ട​ര്‍ന്ന് നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളു​ടെ​യും താ​ള​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ശാ​സ്ത്രി റോ​ഡ്, സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​ന്‍, കെ​കെ റോ​ഡ് വ​ഴി മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ എ​ത്തി​ച്ചേ​രും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍…

Read More

എ​രു​മേ​ലി​യി​ൽ കാ​ര്‍ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു: നാ​ല് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്ക്

മു​ക്കൂ​ട്ടു​ത​റ: ശ​ബ​രി​മ​ല പാ​ത​യി​ല്‍ മു​ക്കൂ​ട്ടു​ത​റ ഇ​ട​ക​ട​ത്തി പ​മ്പാ​വാ​ലി റോ​ഡി​ല്‍ ഉ​മി​ക്കു​പ്പ​യി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ കാ​ര്‍ വീ​ട്ടു​മു​റ്റ​ത്തേ​ക്ക് മ​റി​ഞ്ഞു. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തൃ​ശൂ​ര്‍ മാ​ള സ്വ​ദേ​ശി​ക​ളാ​യ നാ​ലു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ര്‍​ച്ചെ 5.40ന് ​ആ​യി​രു​ന്നു അ​പ​ക​ടം. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. പ​ന്പ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

Read More

ഉ​ഴ​വൂ​രി​ൽ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് 23-കാ​ര​ന് ദാ​രു​ണാ​ന്ത്യം

ഉ​ഴ​വൂ​ര്‍: ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ഉ​ഴ​വൂ​രി​നു സ​മീ​പം കു​ടു​ക്ക​പ്പാ​റ​യി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണു സം​ഭ​വം. കു​ടു​ക്ക​പ്പാ​റ പാ​ട്ടു​പാ​റ​യി​ല്‍ അ​മ​ല്‍ (23) ആ​ണ് മ​രി​ച്ച​ത്. കാ​റ്റ​റിം​ഗ് ജോ​ലി ക​ഴി​ഞ്ഞ് പു​ല​ര്‍​ച്ചെ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു അ​മ​ല്‍. സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​ര്‍ മോ​നി​പ്പ​ള്ളി സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

ഒന്നര പതിറ്റാണ്ടിന്‍റെ പഴക്കം; കോട്ടയത്ത് നൂറിലേറെ വോ​​ട്ടിം​​ഗ് യ​​ന്ത്രം പ​​ണി​​പ​​റ്റി​​ച്ചു

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ കാ​​ല​​പ്പ​​ഴ​​ക്കം തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍ അ​​ല​​ങ്കോ​​ല​​മാ​​ക്കു​​ന്നു. ഇ​​ന്ന​​ലെ ജി​​ല്ല​​യി​​ലെ വി​​വി​​ധ ബൂ​​ത്തു​​ക​​ളി​​ലാ​​യി നൂ​​റി​​ലേ​​റെ യ​​ന്ത്ര​​ങ്ങ​​ളാ​​ണു ത​​ക​​രാ​​റി​​ലാ​​യ​​ത്. വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍​ക്ക് ഉ​​പ​​യോ​​ഗി​​ച്ച​​ശേ​​ഷം കേ​​ടു​​ള്ള​​വ ന​​ന്നാ​​ക്കാ​​തെ സ്‌​​ട്രോം​​ഗ് റൂ​​മി​​ല്‍ വ​​യ്ക്കു​​ക​​യാ​​ണു പ​​തി​​വ്.കേ​​ടു​​പാ​​ടു​​ള്ള​​വ ന​​ന്നാ​​ക്കി​​യാ​​ല്‍​ത​​ന്നെ പ​​ല​​പ്പോ​​ഴും തു​​ട​​ര്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​തെ​​യാ​​ണു വീ​​ണ്ടും ഉ​​പ​​യോ​​ഗി​​ക്കു​​ക. ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ പ​​ഴ​​ക്ക​​മു​​ള്ള യ​​ന്ത്ര​​ങ്ങ​​ളാ​​ണ് ഇ​​പ്പോ​​ഴും ബൂ​​ത്തു​​ക​​ളി​​ലെ​​ത്തി​​ക്കു​​ന്ന​​ത്. ബൂ​​ത്തു​​ക​​ളി​​ല്‍ നി​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് യ​​ന്ത്രം കേ​​ടാ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വ​​ലി​​യ ആ​​ശ​​ങ്ക​​യാ​​ണു​​ണ്ടാ​​കു​​ക. കേ​​ടാ​​യ യ​​ന്ത്ര​​ത്തി​​ലെ വോ​​ട്ടു​​ക​​ളെ ചൊ​​ല്ലി ബ​​ഹ​​ളം പ​​തി​​വാ​​ണ്. എ​​ത്ര വോ​​ട്ടു​​ക​​ള്‍ പോ​​ള്‍ ചെ​​യ്തു എ​​ന്ന​​തു​​ള്‍​പ്പെ​​ടെ ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം വേ​​ണം കേ​​ടാ​​യ യ​​ന്ത്രം സീ​​ല്‍ ചെ​​യ്ത് മാ​​റ്റാ​​ന്‍. പോ​​ളിം​​ഗ് വൈ​​കും​​തോ​​റും വി​​ദൂ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നു ചു​​മ​​ത​​ല​​ക്കാ​​രാ​​യി എ​​ത്തു​​ന്ന വ​​നി​​താ ജീ​​വ​​ന​​ക്കാ​​രാ​​ണ് ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്.

Read More

ത​പാ​ല്‍ വോ​ട്ടി​ന് അ​നു​മ​തി​യി​ല്ല; ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ലു​ള്ള​വ​രു​ടെ വോ​ട്ടു​ക​ള്‍ ന​ഷ്ട​പ്പെ​ടും; വോട്ടവകാശം നഷ്ടമാകുന്നത് 7000ത്തോളം പേർക്ക്

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് നാ​ളെ​യും 11നു​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന പോ​ലീ​സു​കാ​ര​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വോ​ട്ട് ന​ഷ്ട​പ്പെ​ടും. ദേ​വ​സ്വം, പോ​ലീ​സ്, കെ​എ​സ്ആ​ര്‍​ടി​സി, ആ​രോ​ഗ്യം, ബാ​ങ്ക്, മ​രാ​മ​ത്ത്, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഫ​യ​ര്‍​ഫോ​ഴ്‌​സ്, ജ​ല​അ​ഥോ​റി​റ്റി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ​യും താ​ത്കാ​ലി​ക ജോ​ലി​ക​ള്‍​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ​യും വോ​ട്ടു​ക​ളാ​ണ് ന​ഷ്ട​മാ​കു​ന്ന​ത്. ഏ​ക​ദേ​ശം ഏ​ഴാ​യി​ര​ത്തോ​ളും ആ​ളു​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ നി​ന്നു മാ​ത്രം സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും എ​ഴു​നൂ​റോ​ളം സ്ഥി​രം ജീ​വ​ന​ക്കാ​രും 1500 താ​ത്കാ​ലി​ക ജോ​ലി​ക്കാ​രു​മു​ണ്ട്. മ​രാ​മ​ത്ത് ഓ​ഫീ​സ്, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ത​ര​വി​ഭാ​ഗ​ങ്ങ​ള്‍ എ​ന്നീ ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍ 200നു ​മു​ക​ളി​ലാ​ണ്. ശ​ബ​രി​മ​ല, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 3000 പോ​ലീ​സു​കാ​രു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ പ​മ്പ​യി​ല്‍ മാ​ത്രം 699 ജീ​വ​ന​ക്കാ​രു​ണ്ട്. വി​വി​ധ ഡി​പ്പോ​ക​ളി​ല്‍ നി​ന്ന് ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രാ​ണി​വ​ര്‍. 200 വ​ന​പാ​ല​ക​ര്‍ ശ​ബ​രി​മ​ല​യി​ലു​ണ്ട്. കെ​എ​സ്ഇ​ബി, ജ​ല​അ​ഥോ​റി​റ്റി, ജ​ല​സേ​ച​നം, അ​ഗ്നി​ശ​മ​ന സേ​ന, ആ​രോ​ഗ്യം വി​ഭാ​ഗ​ങ്ങ​ളി​ലും…

Read More

നീർനായ ശല്യം; കോ​ട്ട​യ​ത്തെ ക​ട​വു​ക​ളി​ല്‍ ക​രു​ത​ല്‍ വേണം; പഠന റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ

കോ​ട്ട​യം: മീ​ന​ച്ചി​ലാ​റി​ന്‍റെ തു​ട​ക്കഭാ​ഗ​ത്ത് നീ​ര്‍​നാ​യ സാ​ന്നി​ധ്യം കു​റ​ഞ്ഞു വ​രു​ന്ന​താ​യി റിപ്പോർട്ട്. അതേസമയം, ഒ​രു കൃ​ഷി​യും പി​ന്നീ​ട് ത​രി​ശാ​യി കി​ട​ക്കു​ന്നതും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യ ഭൂ​മി ഏ​റെ​യു​ള്ള, പു​ഴ​യു​ടെ താ​ഴോ​ട്ടു​ള്ള ഭാ​ഗ​ത്തും പു​ഴ കാ​യ​ലി​ലേ​ക്കെ​ത്തു​ന്ന ഇ​ട​ങ്ങ​ളി​ലും നീർനായ സാന്നിധ്യം കൂടതലായി ഉണ്ടെന്ന് സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്.​ ജ​ല​വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗകേ​ന്ദ്രം കോ​ട്ട​യം സെ​ന്‍റ​റും ട്രോ​പ്പി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ക്കോ​ള​ജി​ക്ക​ല്‍ സ​യ​ന്‍​സ​സും വ​നം വ​കു​പ്പ് സാ​മൂ​ഹ്യ വ​ന​വ​ത്ക്ക​ര​ണ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി കേ​ര​ള സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ര്‍​വേ സം​ഘ​ടി​പ്പി​ച്ച​ത്. പാ​ലാ, മു​ത്തോ​ലി, ചെ​മ്പി​ലാ​വ്, കി​ട​ങ്ങൂ​ര്‍ തു​ട​ങ്ങി പാ​റ​മ്പു​ഴ, ചു​ങ്കം വ​രെ ഉ​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി അ​ഞ്ചു മു​ത​ല്‍ 10 വ​രെ ഉ​ള്ള കൂ​ട്ട​ങ്ങ​ളാ​ണു​ള്ള​ത്. പാ​ണം​പ​ടി, മ​ല​രി​ക്ക​ല്‍ തു​ട​ങ്ങി കു​മ​ര​കം വ​രെ ഉ​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ 20 മു​ത​ല്‍ 25 വ​രെ എ​ണ്ണ​വും ക​ണ്ടു​വ​രു​ന്നു. സ​ര്‍​വേ ടീം ​അം​ഗ​ങ്ങ​ള്‍​ക്ക് കു​മ​ര​ക​ത്ത് ഒ​ന്നും ചു​ങ്ക​ത്ത് അ​ഞ്ചും നീ​ര്‍​നാ​യ​ക​ളെ…

Read More