കട്ടപ്പന: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കാഞ്ചിയാർ അഞ്ചുരുളിയിലേക്കുള്ള പാതയുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ. കക്കാട്ടുകട അഞ്ചുരുളി റോഡിൽ ജോണിക്കടയിൽനിന്നു പ്രകടനം നടത്തി. തുടർന്ന് റോഡിലെ ഗർത്തത്തിൽ വാഴനട്ടും പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് പാത. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പെടെ ടാക്സി വാഹനങ്ങൾ പോലും എത്താത്ത അവസ്ഥയാണ്. കെഎസ്ആർടിസിയുടെ അടക്കം നിരവധി വിനോദസഞ്ചാര പാക്കേജുകൾ മേഖലയിലൂടെ കടന്നുപോയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇവയെല്ലാം നിർത്തേണ്ട സാഹചര്യമാണ്. വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും വലയ്ക്കുന്ന പാതയുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഗ്രാമ പഞ്ചായത്ത് അംഗം ഷാജി വേലംപറമ്പിൽ, ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, അനിത സത്യൻ, ഗിരിജ അനീഷ്, ജോയ് ആനത്താനം, മോനിച്ചൻ മുട്ടത്ത്, ബിനോയ് പതിപ്പള്ളിയിൽ, ലാലിച്ചൻ മുട്ടത്ത്, സോണിയ ജോബി, ജോസ് പ്ലാപ്പറമ്പിൽ, റെജി പാലപ്ലാക്കൽ…
Read MoreCategory: Kottayam
അതിശക്തമായ മഴ: ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതിനും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതിനും നിരോധനം
പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഉത്തരവായി.അതിശക്തമായ മഴ മുന്നറിയിപ്പ് പിന്‍വലിക്കും വരെയാണ് നിരോധനം. ഒറ്റപ്പെട്ട അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അണക്കെട്ടുകളില്‍ നിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഇറങ്ങാനോ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. പമ്പയിലും ജാഗ്രതാ നിര്ദേശംശബരിമല പമ്പയില്‍ ജലനിരപ്പുയര്‍ന്നതോടെ പമ്പാ സ്നാനത്തില്‍ പങ്കെടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി പോലീസ്. കുളിക്കടവുകള്‍ പോലീസും ഫയര്‍ഫോഴ്സും…
Read Moreവിവാദം കൊഴുക്കുന്നു; ആകാശപാത ഇല്ലാതാക്കാന്ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: ഊരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍മാണം പിടിച്ചുകൊടുക്കാന്‍ നാടിന്റെ മുഖമാവേണ്ട ആകാശപാത പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. പണമില്ലാത്തതിനാലാണ് ആദ്യം പണി മുടങ്ങിയത്. ഇപ്പോഴുന്നയിക്കുന്ന സ്ഥലത്തിന്റെ വിഷയം ഇതുവരെ തന്നെ അറിയിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. നാറ്റ്പാക്ക് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആകാശപാത നിര്‍മാണം ആരംഭിച്ചത്. പദ്ധതി സുഗമമായി മുന്നോട്ടു കൊണ്ടുപോയ കിറ്റ്കോയെ മാറ്റണമെന്നു മന്ത്രിമാര്‍ ആവശ്യപ്പെട്ടതാണ്. മന്ത്രിതല ചര്‍ച്ചകള്‍ക്കു പിന്നാലെ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ കിറ്റ്കോ തുടരണമോ അതോ ഊരാളുങ്കല്‍ പോലുള്ള സൊസൈറ്റികള്‍ വേണമോ എന്ന തീരുമാനത്തിലാണ് എത്തിയത്. പണവും അനുവദിച്ച് ഏജന്‍സിയെ ചുമതലപ്പെടുത്തിയ പദ്ധതിയാണ് പാതിവഴിയില്‍ ഇല്ലാതായത്. പണം കൊടുത്താല്‍ എട്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കിറ്റ്കോ അറിയിച്ചിരുന്നു.ഒമ്പതു വര്‍ഷമായി പെയിന്റു പോലും ചെയ്യാതെ മഴയും വെയിലുമേറ്റ് കിടക്കുന്നതിനാലാണ് തൂണുകള്‍ തുരുമ്പിക്കുന്നത്. 2022ല്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ആവശ്യമായ തുക ആസ്തി വികസന ഫണ്ടില്‍ നിന്ന്…
Read Moreജനവാസ മേഖലയില്‍ വീണ്ടും പടയപ്പ; നാട്ടുകാര്‍ ബഹളം വച്ചതോടെ കൊമ്പന് ഇവിടെ നിന്നു മാറി; ആനയെ നിരീക്ഷിച്ച് വനപാലകർ
മൂന്നാര്‍: ആശങ്കയുയര്‍ത്തി പടയപ്പ വീണ്ടും ജനവാസ മേഖലയില്‍. ദേവികുളം ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലെ മാനില ഡിവിഷനിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. ലയങ്ങളുടെ സമീപത്തൂടെ പടയപ്പ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. നാട്ടുകാര്‍ ബഹളം വച്ചതോടെയാണ് കാട്ടു കൊമ്പന് ഇവിടെ നിന്നു മാറിയത്. നാലു ദിവസത്തോളമായി പടയപ്പ ഈ മേഖലയില്‍ തന്നെയാണ് നിലയുറപ്പിച്ചിരുന്നത്. പലപ്പോഴും ശാന്തനായി കാണപ്പെട്ടിരുന്ന പടയപ്പ ഇപ്പോള്‍ ആക്രമണവാസനയും പതിവാക്കിയതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം സ്കൂള്‍ ബസിനു നേരേ പടയപ്പ പാഞ്ഞടുത്തിരുന്നു. ഡ്രൈവര്‍ ഏറെ ദൂരം വാഹനം പിന്നോട്ട് ഓടിച്ചാണ് ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടത്. പടയപ്പ വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നതും വാഹനത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ ഭയപ്പെട്ട് അലറിക്കരയുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബസിനു കടന്നുപോകാന്‍ പാകത്തില്‍ പാതയോരത്തുനിന്നു മാറി കാട്ടില്‍ നിന്നിരുന്ന പടയപ്പ സ്കൂള്‍ ബസ് അടുത്തെത്തി ഇരപ്പിച്ചതു മൂലമുണ്ടായ പ്രകോപനം മൂലമാണു ബസിനു നേരേ തുമ്പിക്കൈ…
Read Moreപതിനാലുകാരിയെ വിവാഹം ചെയ്യാനെത്തിയ 25കാരൻ പിടിയിൽ; പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസ്
കുമളി: പതിനാലുകാരിയുടെ വിവാഹം നടത്തുവാനുള്ള നീക്കം പോലീസ് ഇടപെട്ട് തടഞ്ഞു. ’വരൻ’ അറസ്റ്റിലായി. കുമളി മുരുക്കടിയിൽ (വിശ്വനാഥപുരം) ഇന്നലെയാണ് സംഭവം. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനെത്തിയ തമിഴ്നാട് സ്വദേശി ഗോപി (25) ആണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് സംഭവം പുറത്തായത്. ചൈൽഡ് ലൈന്റെ പരാതിയെത്തുടർന്ന് തമിഴ്നാട് സ്വദേശികളും ഇപ്പോൾ കുമളി മുരുക്കടിയിൽ സ്ഥിര താമസക്കാരുമായ പെണ്‍കുട്ടിയുടെ മാതാപിതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Read Moreകെടിഡിഎഫ്സിയെ ഒഴിവാക്കാൻ തടസം: 2.75 കോടിയുടെ തർക്കം
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപ്പറേഷനെ( കെടിഡിഎഫ്സി ) ഒഴിവാക്കാൻ തടസമായിരിക്കുന്നത് 2.75 കോടി രൂപയുമായി ബന്ധപ്പെട്ട തർക്കം. ഇത് വെറും സാങ്കേതികമാണെന്നും ചർച്ചയിലൂടെ പരിഹരിച്ച് കെടിഡിഎഫ്സിയെ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് ഈ ആഴ്ച തന്നെ ഒഴിവാക്കുമെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു. കെഎസ്ആർടിസി യുടെ ബാങ്ക് കൺസോർഷ്യത്തിൽ എസ്ബിഐ, കാനറ ബാങ്ക്, യൂണിയൻ ബാങ്ക്, ഡിബിഎസ്സി ( പഴയ ലക്ഷ്മിവിലാസം ബാങ്ക്, ) കെടിഡിഎഫ്സി എന്നിവയാണ് ഉള്ളത്. തകർച്ചയിലായ കെടിഡിഎഫ് സിയെ ഒഴിവാക്കാനും പകരം കേരളാ ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്താനും കെഎസ്ആർടിസി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കെഎസ്ആർടിസിയുടെ ശ്രമങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പിന്തുണയും അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ വിജയത്തിലെത്തിയ അവസ്ഥയിലാണ്. അവസാന ഘട്ടത്തിലെ കെഎസ്ആർടിസിയുടെ കണക്കുകൾ അനുസരിച്ച് കെടിഡിഎഫ്സിയ്ക്ക് കൊടുക്കാനുള്ളത് 297.25 കോടിയാണ്. എന്നാൽകെഎസ്ആർടിസി ഇതിന് വേണ്ടി 300 കോടി കൺസോർഷ്യത്തിൽ…
Read Moreപതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട് വിവാദം: 23 പോലീസുകാരെ തീവ്രപരിശീലനത്തിനയച്ചു
തിരുവനന്തപുരം/പത്തനംതിട്ട: ശബരിമലയിലെ പതിനെട്ടാം പടിയിൽ ശ്രീകോവിലിനു പുറംതിരിഞ്ഞുനിന്ന് പോലീസുകാർ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവത്തിൽ 23 പോലീസുകാർക്കെതിരേ നടപടി. വിവാദത്തിൽ അകപ്പെട്ട എസ്എപി ക്യാമ്പിലെ പോലീസുകാരെ കണ്ണൂർ കെഎപി -4 ക്യാമ്പിലേക്ക് തീവ്രപരിശീലനത്തിന് അയച്ചു. നല്ലനടപ്പിന്റെ ഭാഗമായാണ് നടപടി. തീവ്രപരിശീലനത്തിനുശേഷം ഇവരെ ശബരിമലയിൽ ശുചീകരണപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന വിശുദ്ധിസേനയ്ക്കൊപ്പം നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീവ്രപരിശീലന കാലയളവില്‍ പോലീസുകാര്‍ക്ക് അവധിയടക്കം നിഷേധിക്കപ്പെടാം. എഡിജിപി എസ്. ശ്രീജിത്ത് ആണ് നടപടി സ്വീകരിച്ചത്. വിഷയത്തിൽ ഡിജിപി എഡിജിപിയോട് റിപ്പോർട്ട് തേടിയതിനു പിന്നാലെ സന്നിധാനം സ്പെഷല്‍ ഓഫിസര്‍ കെ.ഇ. ബൈജുവിനോട് എഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നു. ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണു പതിനെട്ടാംപടിയിൽനിന്ന് ഫോട്ടോ എടുത്തത്. ഹൈക്കോടതിയും ഈ വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു. ആചാരലംഘനമാണെന്ന് അറിയില്ലായെന്നാണ് ഭൂരിഭാഗം പേരും മേലുദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ ഈ വിശദീകരണം അംഗീകരിക്കപ്പെട്ടില്ല. പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞു നിന്ന് ഫോട്ടോ…
Read Moreനഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: എസ്സി, എസ്ടി വകുപ്പുകള്‍കൂടി ചേര്‍ത്തു
പത്തനംതിട്ട: ചുട്ടിപ്പാറ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥിനി അമ്മു എ.സജീവ് സ്വകാര്യ ഹോസ്റ്റലിന്റെ മുകളില്‍ നിന്നു വീണു മരിച്ച കേസില്‍ പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ അന്വേഷണസംഘം. ഇതു വ്യക്തമാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്വേഷണച്ചുമതല പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറിനാണ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതല്‍ തെളിവെടുപ്പ് നടത്തി. സഹപാഠികളായ മൂന്ന് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇവരെ ചോദ്യം ചെയ്യാന്‍ പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നു രാവിലെ 11ന് അവസാനിക്കും. മൂന്നുപേരെയും പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Read More“ഓൾഡ് ഈസ് ഗുഡ്” … കേരളം കാണാൻ വിന്റേജ് കാറുകളിൽ വിദേശസഞ്ചാരികൾ
കുമരകം: വിന്റേജ് കാറുകളിൽ കേരളാസന്ദർശനം നടത്തുന്ന വിദേശവിനോദസഞ്ചാരികൾ കുമരകത്തെത്തി. 40 വർഷത്തിലേറെ പഴക്കമുള്ള കാറുകളിലാണ് സംഘം കേരളത്തിലെ പ്രധാനകേന്ദ്രങ്ങൾ സന്ദർശിക്കുന്നത്. ഇന്നലെ കുമരകം ലേക്ക് റിസോർട്ടിലെത്തി വിശ്രമിച്ച സംഘം ഇന്നു രാവിലെ കുമരകത്തുനിന്ന് യാത്ര പുനഃരാരംഭിച്ചു. തേക്കടിയിലേക്കാണു സംഘം പോകുന്നത്. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന കാറിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് “ഓൾഡ് ഈസ് ഗുഡ്’ എന്നായിരുന്നു സംഘത്തിലെ മുതിർന്ന സഞ്ചാരിയുടെ ചെറുപുഞ്ചിരിയോടെയുള്ള മറുപടി. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ കൊച്ചിയിലെത്തിയ ശേഷമാണ് വിന്റേജ് കാറുകളിൽ സഞ്ചാരം ആരംഭിച്ചത്. വിന്റേജ് കാറുകളിൽ കേരളാസന്ദർശനം നടത്തുന്ന വിനോദസഞ്ചാരികൾ കുമരകത്ത് എത്തിയപ്പോൾ.
Read Moreകുറുവാ സംഘമെന്ന പേരിൽ സിസി ടിവി ദൃശ്യങ്ങൾ; വ്യാജപ്രചരണങ്ങൾക്ക് പിന്നിൽ സാമൂഹ്യവിരുദ്ധരെന്ന് പോലീസ്
ഏറ്റുമാനൂർ: കുറുവാ സംഘത്തിന്റേതെന്ന പേരിൽ നവമാധ്യമ ങ്ങളിലൂടെ വ്യാജപ്രചരണം വ്യാപകമായതോടെ ജനം ഭീതിയിൽ. അതിരമ്പുഴ, നീണ്ടൂർ, കല്ലറ തുടങ്ങിയ പ്രദേശങ്ങളിലെത്തിയ തസ്കര ഭീകരരായ കുറുവാ സംഘത്തിന്റേതെന്ന പേരിലാണ് സിസി ടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാൽ എല്ലായിടത്തും പ്രചരിപ്പിക്കുന്നത് ഒരേ ദൃശ്യങ്ങളാണ്. ദൃശ്യങ്ങൾക്കൊപ്പമുള്ള ശബ്ദസന്ദേശത്തിൽ പട്രോളിംഗിനിറങ്ങിയ പോലീസ് ജീപ്പിനു മുന്നിൽപ്പെട്ട കുറുവാ സംഘം ഓടി രക്ഷപ്പെട്ടതായും പറയുന്നുണ്ട്. വാട്സാപ് ഗ്രൂപ്പുകളിൽ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതോടെ ജനങ്ങൾ ഭീതിയിലാണ്. പലയിടത്തും വീടുകളിൽ ഉറക്കമിളച്ച് കാത്തിരിക്കുന്ന സ്ഥിതി വരെയായി. എന്നാൽ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങളിൽ യാതൊരു വസ്തുതയുമില്ലെന്നും ഇത്തരത്തിൽ മോഷ്ടാക്കളെ കണ്ടതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും ഏറ്റുമാനൂർ പോലീസ് എസ്എച്ച്ഒ എ.എസ്. അൻസൽ പറഞ്ഞു. കേരളത്തിൽ ഇപ്പോൾ കുറുവാ സംഘത്തിന്റെ സാന്നിധ്യമില്ല. സംഘത്തിൽപ്പെട്ടവരെ പോലീസ് പിടികൂടിയാൽ മറ്റു സംഘാംഗങ്ങൾ മടങ്ങിപ്പോകുകയാണ് അവരുടെ രീതിയെന്ന് അദ്ദേഹം പറഞ്ഞു. 2021 ഡിസംബർ 26ന് അതിരമ്പുഴയിൽ ഏഴു…
Read More