ഉടുന്പന്നൂർ മ​ല​യി​ഞ്ചി​യി​ൽ കാ​ട്ടാ​ന​യു​ടെ വി​ള​യാ​ട്ടം: ഭയന്ന് വിറച്ച് നാട്ടുകാർ

തൊ​ടു​പു​ഴ: ഉ​ടു​ന്പ​ന്നൂ​ർ മ​ല​യി​ഞ്ചി​യി​ൽ കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം. ഒ​രു വീ​ട് കാ​ട്ടാ​ന ത​ക​ർ​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ല​യി​ഞ്ചി കാ​ക്ക​യാ​നി​ക്ക​ൽ ച​ന്ദ്ര​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണമു​ണ്ടാ​യ​ത്. വീ​ട്ടി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. ഇ​വി​ടെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​ർ മ​റ്റൊ​രു മേ​ഖ​ല​യി​ൽ ജോ​ലി​ക്കാ​യി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന ആ​ക്ര​മ​ണം ഭ​യ​ന്ന് ച​ന്ദ്ര​നും കു​ടും​ബ​വും ഇ​പ്പോ​ൾ ഇ​വി​ടെനി​ന്നു മാ​റിത്താമ​സി​ക്കു​ക​യാ​ണ്. മ​ല​യി​ഞ്ചി പു​ഴ​യ്ക്ക് അ​ക്ക​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് സം​ഭ​വം. തൊ​ടു​പു​ഴ വ​നം റേ​ഞ്ചി​നു കീ​ഴി​ൽ വ​രു​ന്ന വേ​ളൂ​ർ വ​ന മേ​ഖ​ല​യി​ൽനി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ പ​തി​വാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കെ​ത്തു​ന്ന​ത്. ഏ​താ​നും ദി​വ​സം മു​ന്പ് ആ​ൾ​ക്ക​ല്ല് ക​രി​മു​ണ്ട​യ്ക്ക​ൽ ച​ന്ദ്ര​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ 200 ഓ​ളം വാ​ഴ​ക​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചി​രു​ന്നു. മ​ല​യി​ഞ്ചി മേ​ഖ​ല​യി​ൽ പ​തി​വാ​യി കൃ​ഷി​യും മ​റ്റും ന​ശി​പ്പി​ക്കു​ന്ന ഒ​റ്റ​യാ​നാ​ണ് വീ​ടും​കൃ​ഷി​യും ന​ശി​പ്പി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഈ ​വീ​ടി​നു നേ​രേ മു​ൻ​പും ര​ണ്ടു ത​വ​ണ കാ​ട്ടാ​ന ആ​ക്ര​മ​ണം…

Read More

ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള പോ​ലീ​സ്, സി​ആ​ർ​പി​എ​ഫ് – ആ​ർ​എ​എ​ഫ്, എ​ൻ​ഡി​ആ​ർ​എ​ഫ് , ആ​ന്റി സ​ബോ​ട്ടേ​ജ് ചെ​ക്ക് ടീം, ​ബോം​ബ് ഡി​റ്റ​ക്ഷ​ൻ ആ​ൻ​ഡ് ഡി​സ്പോ​സ​ൽ സ്ക്വാ​ഡ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​ന്നീ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി. ചി​ല സം​ഘ​ട​ന​ക​ൾ ബാ​ബ​റി ദി​നാ​ച​ര​ണം ആ​ഹ്വാ​നം ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​ണ് അ​ധി​ക സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ന്ന് പോ​ലീ​സ് സ്പെ​ഷ്ൽ ഓ​ഫീ​സ​ർ ആ​ർ. ശ്രീ​കു​മാ​ർ അ​റി​യി​ച്ചു. രാ​ത്രി ന​ട അ​ട​ച്ചു ക​ഴി​ഞ്ഞാ​ൽ ഭ​ക്ത​രെ പ​തി​നെ​ട്ടാം​പ​ടി ക​യ​റാ​ൻ അ​നു​വ​ദി​ക്കി​ല്ല. ന​ട അ​ട​ച്ച ശേ​ഷം തി​രു​മു​റ്റ​വും പ​രി​സ​ര​വും കേ​ര​ളാ പോ​ലീ​സി​ന്‍റെ ആ​ന്‍റി സ​ബോ​ട്ടേ​ജ് ടീം ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ന​ട​യ​ട​ച്ച ശേ​ഷം വ​രു​ന്ന ഭ​ക്ത​ർ​ക്ക് ന​ട​പ്പ​ന്ത​ലി​ലെ ക്യൂ​വി​ൽ കാ​ത്തു​നി​ൽ​ക്കാം, പി​റ്റേ​ന്ന് രാ​വി​ലെ മാ​ത്ര​മേ പ​ടി ക​യ​റാ​ൻ സാ​ധി​ക്കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബോം​ബ് ഡി​റ്റ​ക്ഷ​ൻ സ്ക്വാ​ഡി​ലേ​ക്ക്…

Read More

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​നം മ​തി​ലി​ല്‍ ഇ​ടി​ച്ച് നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: കൈ​പ്പ​ട്ടൂ​രി​നു സ​മീ​പം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​ന്‍റെ മ​തി​ലി​ല്‍ ഇ​ടി​ച്ച് നാ​ലു​പേ​ര്‍​ക്കു പ​രി​ക്ക്. കൈ​പ്പ​ട്ടൂ​ര്‍ പോ​ലീ​സ് ഫിം​ഗ​ര്‍ പ്രി​ന്‍റ് ഓ​ഫീ​സി​നു സ​മീ​പം ഇ​ന്നു രാ​വി​ലെ​യാ​ണ് അ​പ​ക​ടം. കൊ​ല്ലം അ​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഡ്രൈ​വ​ര്‍ ഹേ​മ​ന്ത്, തീ​ർ​ഥാ​ട​ക​രാ​യ സു​നി​ല്‍ (50), മ​ണി​ക​ണ്ഠ​ന്‍ (45), അ​ര്‍​ജു​ന്‍ (14) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ര്‍ വാ​ഹ​ന​ത്തി​ല്‍​നി​ന്നു തെ​റി​ച്ചു​വീ​ണു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കൈ​പ്പ​ട്ടൂ​ര്‍ കാ​വും​കോ​ട്ട് ജോ​ര്‍​ജി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്കാ​ണ് ഇ​ന്നോ​വ ഇ​ടി​ച്ചു​ക​യ​റി​യ​ത്.

Read More

ഫേസ്ബുക്കിലൂടെ യുവതിയെ അധിക്ഷേപിച്ചു; കോട്ടയം സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്

കോ​ട്ട​യം: ഫേസ്ബു​ക്കി​ലൂ​ടെ യു​വ​തി​യെ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ച് വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച കോ​ട്ട​യം വേ​ളൂ​ര്‍ പ​തി​ന​ഞ്ചി​ല്‍​ക​ട​വ് സ്വ​ദേ​ശി പി. ​ജെ​റി​ന്‍ (39) പോ​ലീ​സ് പി​ടി​യി​ല്‍. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ജെ​റി​നെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. ബി​എ​ന്‍​എ​സ് 64 മു​ത​ല്‍ 71 സെ​ക്ഷ​ന്‍ പ്ര​കാ​രം നേ​മം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​യെ​യാ​ണ് കോ​ട്ട​യം സൈ​ബ​ര്‍ ക്രൈ​ബ​ര്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റു​ചെ​യ്ത​ത്. ന​വം​ബ​ര്‍ 30നു ​വൈ​കു​ന്നേ​രം മോ​ശ​മാ​യും ലൈം​ഗി​ക​മാ​യും അ​തി​ജീ​വി​ത​യെ പ​രാ​മ​ര്‍​ശി​ച്ച വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച വോ​യി​സ് ഓ​ഫ് മ​ല​യാ​ളി എ​ന്ന ഫേസ്ബുക്ക് പേ​ജിന്‍റെ ഉ​ട​മ​യാ​ണു പ്ര​തി. വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഔ​ദ്യോ​ഗി​ക ഇ​മെ​യി​ലി​ല്‍ ര​ണ്ടി​നു ല​ഭി​ച്ച അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ഫേസ്ബുക്ക് വീ​ഡി​യോ ലി​ങ്കി​ന്‍റെ യു​ആ​ര്‍​എ​ല്‍ പ​രി​ശോ​ധി​ച്ചാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

Read More

ഫ്‌​​ള​​ക്‌​​സ് തരംഗത്തിൽ മുങ്ങി നാട്; സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ റീ​​ല്‍​സ്, പ്ര​​ചാ​​ര​​ണ വീ​​ഡി​​യോ ത​​രം​​ഗം

കോ​​ട്ട​​യം: ന​​ഗ​​ര​​ങ്ങ​​ളി​​ലും നാ​​ല്‍​ക്ക​​വ​​ല​​ക​​ളി​​ലും ആ​​ളു​​ക​​ളു​​ടെ ക​​ണ്ണെ​​ത്തു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ലു​​മെ​​ല്ലാം സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ ചി​​രി​​ക്കു​​ന്ന മു​​ഖ​​മു​​ള്ള ഫ്‌​​ള​​ക്‌​​സ് ബോ​​ര്‍​ഡു​​ക​​ള്‍, ചി​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ വ​​ലു​​തും ചെ​​റു​​തു​​മാ​​യ മ​​തി​​ലു​​ക​​ളി​​ല്‍ ചു​​വ​​രെ​​ഴു​​ത്തു​​ക​​ള്‍, സോ​​ഷ്യ​​ല്‍ മീ​​ഡി​​യ തു​​റ​​ന്നാ​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ പ്ര​​ചാ​​ര​​ണ റീ​​ലു​​ക​​ളും സ്റ്റി​​ക്ക​​റു​​ക​​ളും വോ​​ട്ട​​ഭ്യ​​ര്‍​ഥ​​ന സ​​ന്ദേ​​ശ​​ങ്ങ​​ളും. കാ​​ലം മാ​​റി​​യ​​പ്പോ​​ള്‍ പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ കോ​​ല​​വും മാ​​റി. നാ​​ട്ടി​​ന്‍​പു​​റ​​ങ്ങ​​ള്‍ ഫ്‌​​ള​​ക്‌​​സ് ബോ​​ര്‍​ഡു​​ക​​ളാ​​ല്‍ സ​​മ്പ​​ന്ന​​മാ​​ണ്. സ്ഥാ​​നാ​​ര്‍​ഥി പ്ര​​ഖ്യാ​​പ​​നം വ​​ന്ന​​യു​​ട​​ന്‍ ത​​ന്നെ ഇ​​ട​​ത്ത​​രം പ്ര​​ചാ​​ര​​ണ ബോ​​ര്‍​ഡു​​ക​​ള്‍ എ​​ല്ലാ​​യി​​ട​​ത്തും നി​​റ​​ഞ്ഞു. നാ​​ല്‍​ക്ക​​വ​​ല​​ക​​ളി​​ൽ​​എ​​ല്ലാ മു​​ന്ന​​ണി​​ക​​ളു​​ടെ​​യും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ ഫ്‌​​ള്ക്‌​​സ് ബോ​​ര്‍​ഡു​​ക​​ള്‍ കൗ​​തു​​ക കാ​​ഴ്ച​​യാ​​ണ് സ​​മ്മാ​​നി​​ക്കു​​ന്ന​​ത്. ചെ​​റി​​യ വാ​​ച​​ക​​ങ്ങ​​ളി​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​യു​​ടെ ടാ​​ഗ് ലൈ​​ന്‍, ഫോ​​ട്ടോ, വാ​​ര്‍​ഡും പേ​​രും ചി​​ഹ്ന​​വും ഇ​​ത്ര​​മാ​​ത്രം വി​​വ​​ര​​ങ്ങ​​ളേ​​യു​​ള്ളൂ ഫ്‌​​ള​​ക്‌​​സ് ബോ​​ര്‍​ഡി​​ല്‍.ന്യൂ ​​ജെ​​ന്‍ കാ​​ല​​ത്തും ചു​​വ​​രെ​​ഴു​​ത്തു​​ക​​ള്‍ അ​​ത്ര സ​​ജീ​​വ​​മ​​ല്ലെ​​ങ്കി​​ലും ചി​​ല​​യി​​ട​​ങ്ങ​​ളി​​ല്‍ വ​​ലി​​യ മ​​തി​​ലു​​ക​​ള്‍ പാ​​ര്‍​ട്ടി​​ക​​ള്‍ മു​​ന്‍​കൂ​​ട്ടി ബു​​ക്ക് ചെ​​യ്ത് സ്ഥാ​​നാ​​ര്‍​ഥി​​യു​​ടെ പേ​​രും ചി​​ഹ്ന​​വും മ​​നോ​​ഹ​​ര​​മാ​​യി എ​​ഴു​​തി പ്ര​​ചാ​​ര​​ണം ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. സ്ഥാ​​നാ​​ര്‍​ഥി​​യു​​ടെ ഫോ​​ട്ടോ​​യും പേ​​രും ചി​​ഹ്ന​​വും വ​​ച്ചു​​ള്ള സ്റ്റി​​ക്ക​​റു​​ക​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പ്…

Read More

മു​ണ്ട​ക്ക​യ​ത്തെ സ്ഥാ​നാ​ർ​ഥി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം; പു​ക​പ്പു​ര​യി​ൽ നി​ന്ന് ന​ഷ്ട​മാ​യ​ത് മു​പ്പ​തോ​ളം റ​ബ​ർ ഷീ​റ്റ്

മു​ണ്ട​ക്ക​യം: ത​സ്ക​ര​ന് എ​ന്തു സ്ഥാ​നാ​ർ​ഥി, എ​ന്ത് പ്ര​ചാ​ര​ണം. അ​വ​സ​രം കി​ട്ടി​യാ​ൽ മോ​ഷ്ടി​ക്കു​ക അ​ത്ര​ത​ന്നെ. അ​താ​യി​രു​ന്നു മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ലി​ൽ ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണ​ത്തി​ന് പോ​യ ത​ക്കം​നോ​ക്കി​യാ​ണ് പു​ക​പ്പു​ര​യി​ൽ ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന മു​പ്പ​തോ​ളം റ​ബ​ർ ഷീ​റ്റു​ക​ൾ ത​സ്ക​ര​ൻ അ​പ​ഹ​രി​ച്ച​ത്. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ജെ. ജോ​ൺ​സ​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടു​പി​ടി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നും ജോ​ൺ​സ​ൺ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More

കു​റ​വി​ല​ങ്ങാ​ട്ട് വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട; ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ പി​ടി​യി​ൽ; പിടിച്ചെടുത്തത് ഒരു കോടി രൂപ

കോ​ട്ട​യം: കു​റ​വി​ല​ങ്ങാ​ട് വ​ന്‍ കു​ഴ​ല്‍​പ്പ​ണ വേ​ട്ട. അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സി​ല്‍ പ​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു പേ​രെ കോ​ട്ട​യം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഒ​രു​കോ​ടി രൂ​പ ഇ​വ​രി​ല്‍​നി​ന്നു ക​ണ്ടെ​ടു​ത്തു. ബം​ഗ​ളൂ​രി​ല്‍​നി​ന്നു പ​ത്ത​നാ​പു​ര​ത്തേ​ക്കു​ള്ള അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ് ഇ​ന്നു​രാ​വി​ലെ 8.30ന് ​കു​റ​വി​ല​ങ്ങാ​ട് എ​ത്തി​യ​പ്പോ​ഴാ​ണ് എ​ക്സൈ​സ് സം​ഘം വാ​ഹ​നം പ​രി​ശോ​ധി​ച്ച് ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ ദേ​ഹ​ത്തും ബാ​ഗി​ലും പ​ണം ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നു.

Read More

ദേ​ശീ​യ ഡ്രാ​ഗ​ൺ ബോ​ട്ട് റേ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ്: കു​മ​ര​ക​ത്തി​ന് അ​ഭി​മാ​ന​മാ​യി ഇ​ര​ട്ട​ക​ൾ

കു​മ​ര​കം: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ന​ട​ന്ന ദേ​ശീ​യ ഡ്രാ​ഗ​ൺ ബോ​ട്ട് റേ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നാ​യി മ​ത്സ​രി​ച്ച കു​മ​ര​കം സ്വ​ദേ​ശി​ക​ളാ​യ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ ഗോ​പു കൃ​ഷ്ണ​യും ഗോ​കു​ൽ കൃ​ഷ്ണ​യും മെ​ഡ​ലു​ക​ൾ നേ​ടി മി​ക​ച്ച നേ​ട്ടം കൊ​യ്തു. കോ​ട്ട​യം ജി​ല്ല​യി​ൽ​നി​ന്ന് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത് ഇ​വ​ർ​ക്കു മാ​ത്ര​മാ​ണ്. ക​വ​ണാ​റ്റി​ൻ​ക​ര ക​ണ്ട​വ​ള​വി​ൽ കെ.​എം. ബി​നോ​യി​യു​ടെ​യും ഹ​രി​ത​യു​ടെ​യും മ​ക്ക​ളാ​യ ഗോ​പു കൃ​ഷ്ണ ഏ​ഴു സ്വ​ർ​ണം, 11 വെ​ള്ളി, നാ​ലു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ ആ​കെ 22 മെ​ഡ​ലു​ക​ൾ നേ​ടി​യ​പ്പോ​ൾ, ഗോ​കു​ൽ കൃ​ഷ്ണ നാ​ലു സ്വ​ർ​ണം, എ​ട്ടു വെ​ള്ളി, നാ​ല് വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ 16 മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി. കു​മ​ര​കം ഇ​രു​വ​രും എ​സ്കെ​എം സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

Read More

പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ യു​വാ​വ് ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ ആ​റ് വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ലാ​യി

വ​ണ്ടി​പ്പെ​രി​യാ​ർ: ആ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പോ​ക്സോ കേ​സി​ൽ ജ​യി​ലിലാ​യി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് വീ​ര​പാ​ണ്ടി സ്വ​ദേ​ശി അ​രു​ണ്‍ (28) നെ​യാ​ണ് പോ​ലീ​സ് വീ​ര​പാ​ണ്ടി​യി​ലെ വീ​ട്ടി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. 2019ൽ ​വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണ് അ​രു​ണ്‍. ഇ​യാ​ളെ ക​ട്ട​പ്പ​ന പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പീ​രു​മേ​ട് കോ​ട​തി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച​തി​നു ശേ​ഷം ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ വീ​ര​പാ​ണ്ടി​യി​ലെ വീ​ട്ടി​ൽ ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ഇ​യാ​ളെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ വീ​ട്ടി​ൽ നി​ന്ന് ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ​യും​കൂ​ടി സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കേ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ എ​സ്ഐ ടി.​എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തിലായിരുന്നു അറസ്റ്റ്.

Read More

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ യാ​ത്ര​ചെ​യ്യ​വെ ലൈം​ഗി​ക അ​തി​ക്ര​മം: 19 കാ​രി​യു​ടെ പ​രാ​തി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് പി​ടി​യി​ൽ

നെ​ടു​ങ്ക​ണ്ടം: ഓ​ട്ടോ​റിക്ഷ​യി​ല്‍ യാ​ത്ര​ചെ​യ്യ​വെ 19 കാ​രി​ക്കെ​തി​രേ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യാളെ ക​മ്പം​മെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​ണാ​പു​രം ചേ​ന്നാ​ക്കു​ളം ഉ​ണ​ക്ക​പാ​റ​യി​ല്‍ സ​ജി (50)യെ​യാ​ണ് ക​മ്പം​മെ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11.20ന് ​ട്രി​പ്പ് ഓ​ട്ടോ​യി​ല്‍ സ​ഞ്ച​രി​ക്ക​വേ​യാ​ണ് കൂ​ട്ടാ​ര്‍ തേ​ര്‍​ഡ്ക്യാ​മ്പ് നീ​രേ​റ്റു​പു​റം ഭാ​ഗ​ത്തു​വ​ച്ച് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. മാ​ന​ഹാ​നി​യും മ​നോ​വി​ഷ​മ​വും വ​രു​ത്തി സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ​യു​ള്ള പോ​ലീ​സ് കേ​സ്. എ​സ്ഐ ബി​ജു, എ​എ​സ്ഐ ബി​ന്ദു, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​യി​രു​ന്നു ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More