പത്തനംതിട്ട: ചണ്ഡിഗഢിലെ കരസേന ബേസ് ക്യാമ്പില്‍ എത്തിച്ച തോമസ് ചെറിയാന്റെ മൃതദേഹം രണ്ടു ദിവസത്തിനുള്ളില്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരും. തോമസ് ചെറിയാന്റെ മൂത്ത സഹോദരന് പരേതനായ തോമസ് മാത്യുവിന്റെ വീട്ടില്‍ അന്ത്യശുശ്രൂഷ നടക്കും. തുടര്‍ന്ന് ഇലന്തൂര്‍ കാരൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരം നടത്തും. 1968ല്‍ ഫെബ്രുവരി ഏഴിനാണ് ഹിമാചല്‍ പ്രദേശിലെ റോത്താേംഗ് പാസില്‍ തോമസ് ചെറിയാന് അടക്കം 102 സൈനികര്‍ സഞ്ചരിച്ച വ്യോമസേന വിമാനം കാണാതായത്. തകര്‍ന്നു വീണതിന്റെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി. ഒന്‍പതു പേരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇതേവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. കരസേനയുടെ ഡോഗ്രാ സ്കൗട്ടിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ 24ന് ആരംഭിച്ച തെരച്ചിലിനിടെയാണ് തോമസ് ചെറിയാന്, സ്വദേശി നാരായണ്‍ സിംഗ്, മല്ഖാസിംഗ് എന്നീ സൈനികരുടെ മൃതദേഹങ്ങള്‍ കിട്ടിയത്. യൂണിഫോമില്‍ നെയിംബോര്‍ഡും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ബുക്കില്‍ നിന്നുമാണ് തോമസ് ചെറിയാനെ തിരിച്ചറിഞ്ഞത്.…
Read MoreCategory: Kottayam
വിവാദ വിഷയങ്ങളില്‍ ചര്‍ച്ചയില്ല; സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ തണുപ്പന്‍ പ്രതികരണം
കോഴഞ്ചേരി: പാര്‍ട്ടിയിലെ വിവാദ വിഷയങ്ങളില്‍ ചര്‍ച്ച അനുവദിക്കാതെയും നേതാക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചും നിയന്ത്രണങ്ങള്‍ ഉണ്ടായതോടെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ തണുപ്പന്‍ പ്രതികരണം. മുന്‍കാലങ്ങളില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആവേശത്തോടെയാണ് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരുന്നത്. ഇതിനോടൊപ്പം പാര്‍ട്ടി അനുഭാവികളും വര്‍ഗ ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും സമ്മേളത്തില്‍ പങ്കെടുക്കുമായിരുന്നു. ഇപ്പോള്‍ നടന്നുവരുന്ന സമ്മേളനങ്ങളില്‍ പാര്‍ട്ടി മെംബര്‍മാര്‍ മാത്രമാണ് പലയിടത്തുമുള്ളത്. ഇതോടെ പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഉദ്ഘാടന സമയത്ത് പാര്‍ട്ടി അനുഭാവികളും പ്രദേശവാസികളുമുള്‍പ്പെടെ കുറഞ്ഞത് 50 പേര് പങ്കെടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശമെങ്കിലും പല സ്ഥലങ്ങളിലും 20 പേര് മാത്രമാണ് പങ്കെടുക്കുന്നതെന്നും, ചില സ്ഥലങ്ങളില്‍ ഇതിലും കുറവാണെന്നും ജില്ലയിലെ ഒരു മുതിര്‍ന്ന സിപിഎം നേതാവ് ചൂണ്ടിക്കാട്ടി. മേല്‍ഘടകങ്ങളില്‍ നിന്നു നിയന്ത്രണം ഉണ്ടായിട്ടും ബ്രാഞ്ച് സമ്മേളനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് പ്രതിനിധികള്‍ നടത്തുന്നത്. എന്നാല്‍ സംഘടനാ രംഗത്തുള്ള തെറ്റുകളും…
Read Moreഅപകടവഴിയായി അടൂര്‍ ബൈപാസ്; വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ല
അടൂര്‍: ബൈപാസില്‍ വാഹനങ്ങളുടെ അമിത വേഗം അപകടങ്ങള്‍ക്കു കാരണമാകുന്നു. എംസി റോഡില്‍ നെല്ലിമൂട്ടില്‍പടി മുതല്‍ ബൈപാസ് അവസാധിക്കുന്ന കരുവാറ്റ ഭാഗം വരെ അഞ്ചിലധികം വളവുകളും പത്തിലധികം ഉപറോഡുകളുമാണ് ഉള്ളത്. ബൈപാസ് നിര്‍മിച്ച ഘട്ടത്തില്‍ പ്രദേശം ജനവാസമേഖലയായിരുന്നില്ല. അതിനാല്‍ വളവുകള്‍ പരമാവധി ഒഴിവാക്കി നിര്‍മാണം നടത്തുന്നതിലേക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനാകുമായിരുന്നു. എന്നാല്‍ ഇതിലുണ്ടായ വീഴ്ചയാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. ഉപറോഡുകളില്‍ നിന്നു ബൈപാസിലേക്കു കയറുന്ന വാഹനങ്ങള്‍ക്ക് ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയുന്നില്ല. അതേപോലെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗിനു സ്ഥലം ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിരവധി അപകടവളവുകളാണ് ബൈപാസിലുള്ളത്. വളവുകളുള്ള ഭാഗത്ത് ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും തുടങ്ങിയതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. സ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങള്‍ വളവുകള്‍ക്കരികില്‍ പാര്‍ക്ക് ചെയ്യുന്നതും സ്ഥാപനങ്ങളില്‍ കയറിയശേഷം അശ്രദ്ധമായി വാഹനങ്ങള്‍ മുമ്പോട്ടെടുക്കുന്നതുമെല്ലാം അപകടങ്ങള്‍ക്കു കാരണമാകുന്നു. ബൈപാസിലെ തുടര്‍ച്ചയായ വളവുകള്‍ കാരണം ഡ്രൈവര്‍മാര്‍ക്ക് ദൂരക്കാഴ്ച ലഭിക്കാറില്ല. ഇതിനൊപ്പം…
Read Moreഹേമ കമ്മറ്റി റിപ്പോര്‍ട്ട്: കോട്ടയത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു; മേക്കപ്പ് ആർട്ടിസ്റ്റ് പരാതി നൽകിയത് മേക്കപ്പ് മാനേജർക്കെതിരെ
കോട്ടയം: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു.കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മേക്കപ്പ് മാനേജര്‍ക്കെതിരേ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരേയാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. പൊന്‍കുന്നം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുന്പില് മൊഴി നല്‍കിയിരുന്നു. പിന്നാലെ പോലീസിലും പരാതി നല്‍കുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്കിയ ഒരാള്‍ പൊലീസില്‍ പരാതിയുമായെത്തുന്നത്. കൊല്ലം പുയബ്ലിളിയിലും, കോട്ടയം പൊന്‍കുന്നത്തും നല്കിയ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read Moreഎന്നു നന്നാക്കും ജനറൽ ആശുപത്രി റോഡ്? ദുരിതത്തിലായി രോഗികൾ
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രിയിലേക്കുള്ള റോഡ് തകർന്നത് ആശുപത്രിയിലെത്തുന്നവരെയും രോഗികളെയും ദുരിതത്തിലാക്കുന്നു. ആശുപത്രി കവാടം മുതൽ റോഡിലെ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ട നിലയിലാണ്. പഴയ അത്യാഹിത വിഭാഗംവരെ ഇന്റർ ലോക്ക് ഇട്ടിട്ടുണ്ടെങ്കിലും മുന്നോട്ട് പുതിയ ആശുപത്രി കെട്ടിടത്തിലേക്ക് പോകുന്ന റോഡ് തകർന്ന നിലയിലാണ്. ഈ ഭാഗങ്ങളിലും ചെറിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കിടപ്പുരോഗികളെ കൊണ്ടുവരുന്ന വാഹനങ്ങളും ആംബുലൻസും ഈ കുഴികളിൽ ചാടി വേണം പോകാൻ. ഇത് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്. ആശുപത്രിയിലെത്തുന്നവർ അധികൃതരോട് പരാതി അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. രോഗികളുടെ നടുവൊടിക്കുന്ന ദുരിതയാത്രയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് ആശുപത്രിയിലെത്തുന്നവർ ആവശ്യപ്പെട്ടു.
Read Moreബീറ്റ്റൂട്ടിട്ട മസാല ദോശകൾ ഇനി രുചിയോർമ മാത്രം; ചങ്ങനാശേരി കുരിശുംമൂട്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടും
ചങ്ങനാശേരി: കുരിശുംമൂട്ടിലെ ഇന്ത്യന്‍ കോഫി ഹൗസ് ഇന്നു പൂട്ടും. ഇന്ന് രാത്രി ഒമ്പതിന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും നാളെ മുതല്‍ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ലെന്നും കാണിച്ച് മാനേജര്‍ കോഫി ഹൗസിന്റെ വാതിലില്‍ നോട്ടീസ് പതിപ്പിച്ചു. ചങ്ങനാശേരി കെഎസ്ആർടിസി ജംഗ്ഷനിര് പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് 12വര്‍ഷങ്ങള്‍ക്കുമുമ്പ് പൂട്ടിയിരുന്നു. പെരുന്ന സലിം കോംപ്ലക്സില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസാണ് കുരിശുംമൂട്ടിലേക്കു മാറ്റി പ്രവര്‍ത്തിച്ചുവന്നിരുന്നത്. നഷ്ടമാണെന്ന കാരണത്താലാണ് ഈ കോഫിഹൗസ് പ്രവര്‍ത്തനം നിർത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കോഫി ഹൗസ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ഇവിടുത്തെ വലിയ ഒരു സൗഹൃദ കൂട്ടായ്മയുടെ ഇരിപ്പിടമാണു നഷ്ടമാകുന്നത്.
Read Moreവളർത്തുമത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി; അയല്‍വാസി കുളത്തില്‍ വിഷം കലക്കിയെന്ന് കര്ഷകന്
വൈക്കം: വളർത്തുമത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. അയല്‍വാസി കുളത്തില്‍ വിഷം കലക്കിയതാണെന്ന സംശയത്തില്‍ കര്ഷകന് പോലീസില്‍ പരാതി നല്കി. വൈക്കം വടക്കേമുറി നെടിയാഴത്ത് ബി. ജയശങ്കറിന്റെ കുളത്തിലെ കരിമീന്‍ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പശുക്കളെയും പക്ഷികളെയും വളര്‍ത്തിയാണ് ജയശങ്കര്‍ ഉപജീവനം നടത്തുന്നത്. കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും കുടിക്കാൻ ഈ കുളത്തിലെ വെള്ളമാണു നല്‍കുന്നത്. മത്സ്യങ്ങള്‍ ചത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയതിനാല്‍ പശുക്കള്‍ക്കും പക്ഷികള്‍ക്കും കുളത്തിലെ വെള്ളം നല്‍കിയില്ല. മത്സ്യങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച് പശുക്കളും പക്ഷികളും ചത്ത് തന്റെ ജീവിതം വഴിമുട്ടുമായിരുന്നെന്ന് ജയശങ്കര്‍ പറഞ്ഞു. പ്രദേശത്ത് ഗതാഗതയോഗ്യമായ വഴിയില്ലാതിരുന്നതിനാല്‍ തന്റെ 13 സെന്റ് സ്ഥലം കൂടി വിട്ടു നല്‍കിയാണ് വഴി തീര്‍ത്തത്. തന്റെ പുരയിടത്തിലേക്ക് ടിപ്പര്‍ ലോറിയില്‍ പൂഴി കൊണ്ടുവന്നപ്പോള്‍ വഴിയോരത്ത് താമസിക്കുന്ന അയല്‍വാസിയുടെ പത്തലുകള്‍ ലോറി തട്ടി ചാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അയല്‍വാസി തന്നെയും കുടുംബത്തെയും അസഭ്യം പറഞ്ഞിരുന്നു.…
Read Moreബാങ്ക് തെരഞ്ഞെടുപ്പുകളില്‍ അവഗണന; സിപിഎമ്മിനെതിരേ കേരള കോണ്‍ഗ്രസ്-എമ്മില്‍ അതൃപ്തി
കോട്ടയം: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ സിപിഎം കേരള കോണ്‍ഗ്രസ്-എമ്മിനെ അവഗണിക്കുന്നതായി ആക്ഷേപം. പല ബാങ്കുകളും സിപിഎം കുത്തകയാക്കിയെന്നും മാണി വിഭാഗത്തിന് പ്രാതിനിധ്യം നല്കുന്നില്ലെന്നുമാണ് പരാതി. കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളിലെ സഹകരണ ബാങ്ക് ഇലക്ഷനുകളിലെ അവഗണന എല്‍ഡിഎഫ് ജില്ലാ, സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കാനുള്ള നീക്കത്തിലാണ് മാണി വിഭാഗം. പനച്ചിക്കാട്, കുമാരനല്ലൂര്‍, കുമരകം, തിരുവാര്‍പ്പ് ബാങ്ക് തെരഞ്ഞെടുപ്പുകളില്‍ പരിഗണന ലഭിച്ചില്ല. കാരപ്പുഴ ബാങ്കിലെ സീറ്റ് വിഭജനത്തിലും എതിര്‍പ്പുണ്ട്. ഇക്കാര്യം എല്‍ഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയില്‍ മാണി വിഭാഗം പ്രതിഷേധം അറിയിച്ചു. തുടര്‍ യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്നും തീരുമാനമെടുത്തു. യുഡിഎഫിലായിരുന്നപ്പോള്‍ എല്ലാ സഹകരണബാങ്ക് ഇലക്ഷന് പാനലിലും പരിഗണന ലഭിച്ചിരുന്നെന്നും എൽഡിഎഫിൽ ഇതു തുടര്‍ന്നാല്‍ തദ്ദേ ശ തെരഞ്ഞെടുപ്പിലും സിപിഎം നല്കുന്നതുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും ആശങ്കയുയര്‍ന്നു. കുമാരനല്ലൂര്‍ ബാങ്കില്‍ തഴഞ്ഞതിനെരേ കേരള കോണ്‍ഗ്രസ് പ്രതിഷേധ യോഗം ചേര്‍ന്നിരുന്നു. പ്രാതിനിധ്യം ആവശ്യപ്പെട്ടപ്പോള്‍ സിപിഎം…
Read Moreനിയന്ത്രണം വിട്ട് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു; ചതുപ്പിൽ തലകുത്തിവീണ ഡ്രൈവർക്ക് ദാരുണാനാന്ത്യം
വൈക്കം: വെച്ചൂർ ഇടയാഴം – കല്ലറ റോഡിൽ കൊടുതുരുത്തിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചേർത്തല മുട്ടത്തിപ്പറമ്പ് ഉള്ളാടശേരിൽ ജിബുമോനാ(47)ണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭാര്യ സുരമ്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജിബുമോൻ ഭാര്യക്കൊപ്പമെത്തി മരുന്നു വാങ്ങിയശേഷം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കൊടുതുരുത്തിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ പാടത്തേക്ക് മറിയുകയായിരുന്നെന്ന് പറയപ്പെടുന്നു. വീഴ്ചയിൽ ഓട്ടോറിക്ഷയിൽനിന്ന് ജിബുമോൻ തെറിച്ച് പാടത്തിനു സമീപത്തായുള്ള ചതുപ്പിലെ ചെളിയിൽ മുഖം കുത്തി വീഴുകയായിരുന്നു. ഇരുവരെയും നാട്ടുകാർ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജിബുമോൻ മരിച്ചു. ശ്വാസകോശത്തിൽ ചെളി നിറഞ്ഞതും വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ സുരമ്യയുടെ പരിക്കുകൾ ഗുരുതരമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: അഭിറാം,…
Read Moreവഴിതെറ്റിച്ച് വീണ്ടും വില്ലനായി ഗൂഗിൾ മാപ്പ്; സ്ഫോടക വസ്തുക്കളുമായി വന്ന ലോറി മറിഞ്ഞു; ഒഴിവായത് വൻ അപകടം
ഉടുന്പന്നൂർ: സ്ഫോടക വസ്തുക്കളുമായി വന്ന ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. 11 കെവി ലൈൻ തകർത്താണ് ലോറി മറിഞ്ഞതെങ്കിലും വൻ അപകടം ഒഴിവായി. പെരിങ്ങാശേരിക്ക് സമീപം ഉപ്പുകുന്ന് റോഡിലാണ് ഇന്നലെ വൈകുന്നേരം നാലരയോടെ ലോറി മറിഞ്ഞത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വന്ന വാഹനത്തിന് വഴി തെറ്റുകയായിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷൻ വാഹനമാണ് കയറ്റം കയറുന്നതിനിടെ പിന്നോട്ടുരുണ്ട് 11 കെവി വൈദ്യുതി ലൈൻ തകർത്തു മറിഞ്ഞത്. ലോറി ഡ്രൈവർക്കും സഹായിക്കും നിസാര പരിക്കേറ്റു. ഉപ്പുതറ സ്വദേശിയായ ലൈസൻസിക്ക് കൊണ്ടുവന്ന സ്ഫോടക വസ്തുക്കളായിരുന്നു ലോറിയിലുണ്ടായിരുന്നത്. വാഗമണ്‍ വഴി പോകേണ്ടിയിരുന്ന വാഹനം മൂവാറ്റുപുഴയിൽനിന്നു വഴിതെറ്റിയാണ് പെരിങ്ങാശേരിയിലെത്തിയതെന്ന് കരിമണ്ണൂർ സിഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. ലോറിയിലുള്ള സ്ഫോടക വസ്തുക്കൾ എറണാകുളത്തുനിന്നെത്തിയ വിദഗ്ധരുടെ സഹായത്തോടെ മറ്റൊരു വാഹനത്തിലേക്ക് സുരക്ഷിതമായി മാറ്റി കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് രേഖകൾ പരിശോധിച്ചതിനു ശേഷമായിരിക്കും വാഹനം വിട്ടു നൽകുകയെന്ന് പോലീസ്…
Read More