പോ​ക്സോ കേ​സ് പ്ര​തി​ക്ക് 27 വ​ർ​ഷം ക​ഠി​ന ത​ട​വ്

മാ​ഹി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ കോ​ട​തി ശി​ക്ഷി​ച്ചു. പ​ള്ളൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2021ൽ ​പോ​ക്സോ ആ​ക്ട് വ​കു​പ്പു​ക​ൾ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി ത​ല​ശേ​രി നെ​ടു​മ്പ്രം സ്വ​ദേ​ശി സ​ർ​വീ​സ് എ​ൻ​ജി​നീ​യ​ർ എം.​കെ. ജ്യോ​തി​ലാ​ലി​നെ (23) യാ​ണ് ശി​ക്ഷി​ച്ച​ത്.

പു​തു​ച്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് കോ​ർ​ട്ട് (പോ​ക്സോ) ജ​ഡ്ജി വി. ​സോ​ഫ​നാ ദേ​വി 20 വ​ർ​ഷം ക​ഠി​ന ത​ട​വി​നാ​ണ് ശി​ക്ഷി​ച്ച​ത്. പോ​ക്‌​സോ നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ ആ​റ് പ്ര​കാ​രം 20 വ​ർ​ഷ​വും ഐ​പി​സി 449 വ​കു​പ്പ് പ്ര​കാ​രം ഏ​ഴു വ​ർ​ഷ​വും ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

പ്ര​തി ശി​ക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. പി​ഴ​യാ​യി 7,000 രൂ​പ ന​ൽ​ക​ണം. ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് നാ​ല് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം.

Related posts

Leave a Comment