മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ജ്യേഷ്ഠന് കുത്തിക്കൊന്നു. പൂക്കോട്ടൂര്‍ പള്ളിമുക്കിലാണ് നാടിനെ നടുക്കിയ സംഭവം.പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊലപ്പെട്ടത്. ജ്യേഷ്ഠന് ജുനൈദ് (28) ആണ് കുത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാൾ കത്തിയുമായി ബൈക്കിൽ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കൊലപാതകം. കുടുംബവഴക്കും സാമ്പത്തിക ഇടപാടുകളുംസംബന്ധിച്ച വാക്കുതര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമീര്‍ സുഹൈലിന്റെ നെഞ്ചിലാണ് നിരവധി തവണ കുത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജുനൈദിന്റെ ഭാര്യയും മക്കളും അവരുടെ വീട്ടിലായിരുന്നു. അമീർ അവിവാഹിതനാണ്.
Read MoreCategory: Kozhikode
കാസർഗോട്ടെ സംഗീത പരിപാടിയിലെ തിരക്ക്: പോലീസ് മുന്നറിയിപ്പ് അവഗണിച്ചതിന് സംഘാടകർക്കെതിരേ കേസ്
കാസര്‍ഗോഡ്: നഗരമധ്യത്തില്‍ നടന്ന സംഗീതപരിപാടിക്കിടെയുണ്ടായ നിയന്ത്രണാതീതമായ തിരക്കും സംഘർഷവുമായി ബന്ധപ്പെട്ട് സംഘാടകർക്കെതിരെ കേസ്. പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ സ്പീഡ് വേ ഗ്രൗണ്ടില്‍ കാസര്‍ഗോഡ് യുവജനകൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഫ്ളി ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി സംഘടിപ്പിച്ച സംഗീതപരിപാടിയിലാണ് തിരക്ക് നിയന്ത്രണാതീതമായത്. പോലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് പരിപാടി സംഘടിപ്പിച്ചതിനും മനുഷ്യജീവനും പൊതുജന സുരക്ഷയ്ക്കും അപകടം വരുത്തുന്ന വിധത്തിൽ പ്രവർത്തിച്ചതിനുമാണ് സംഘാടകരായ അഞ്ചുപേർക്കും കണ്ടാലറിയാവുന്ന മറ്റാളുകൾക്കും എതിരെ കേസെടുത്തത്. മേളയുടെ സമാപനദിനത്തിൽ ഗായകന് ഹനാന് ഷായുടെ (ചിറാപുഞ്ചി മഴയത്ത് ഫെയിം) സംഗീതപരിപാടി കാണാനാണ് ആളുകള്‍ ഒഴുകിയെത്തിയത്. വൈകുന്നേരത്തോടെ തന്നെ മേള നടക്കുന്ന മൈതാനത്തിനു ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ നഗരിയിലേക്ക് എത്തിയിരുന്നു. ചെറിയ സ്ഥലത്ത് പതിനായിരത്തോളം ആള്‍ക്കാരാണ് പരിപാടി കാണാനെത്തിയത്. 3,000 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിക്കാണ് പോലീസ് അനുമതി നൽകിയിരുന്നത്. നൂറു രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.…
Read Moreപിണറായിക്കെതിരേ പ്രസംഗിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രകടനവും തെറിവിളിയും; പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രസംഗിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്കെതിരെ വളയത്ത് ഡിവൈഎഫ്ഐ പ്രകടനം. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനത്തിലെ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. ഉദ്ഘാടകനായ ഷാഫി പറമ്പിൽ എംപി വേദി വിട്ടതിനു പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്. യുഡിഎഫ് സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപന പരിപാടിയിൽ റിജിൽ മാക്കുറ്റി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രകോപിതരായ ഡിവൈഎഫ് ഐ പ്രവർത്തകരാണ് വളയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി തെറി പറഞ്ഞത്. ഷാഫി പറമ്പിൽ എംപി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. എന്നാൽ എംപി വേദിയിൽ നിന്ന് പോയതിനു പിറകെയാണ് ഡിവൈഎഫ് ഐ പ്രകടനം നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ടൗണിലൂടെയാണ് പ്രകടനം നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപേരാമ്പ്ര സംഘർഷം; ഷാഫി പറമ്പിൽ എംപിയുടെ ആരോപണം: നിയമ നടപടിക്ക് അനുമതി തേടി പോലീസ് ഉദ്യോഗസ്ഥന്
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടി വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയിരിക്കുന്നത്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് മുതിരുന്നത്. എംപി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാണ് അഭിലാഷിന്റെ ആരോപണം. ഇത് സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ്പി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷാണ് തന്നെ മർദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഷാഫിപറമ്പില്‍ എംപി ആരോപണമുയര്‍ത്തിയത്. പേരാമ്പ്ര സംഘര്‍ഷ സമയത്ത് തന്നെ ആസൂത്രിതമായി ആക്രമിക്കാന്‍ നേതൃത്വം നല്കിയതും തന്നെ അടിച്ചതും ഈ ഉദ്യോഗസ്ഥനാണെന്നുമാണ് എംപി ആരോപിച്ചത്. അഭിലാഷ് ഡേവിഡിനെ കൃത്യവിലോപത്തിന് നേരത്തെ സര്‍വിസില്‍നിന്നും പുറത്താക്കിയതാണെന്നും ഷാഫി ചൂണ്ടിക്കാട്ടിയിരുന്നു. അതിനുശേഷമാണ് വീണ്ടും സര്‍വീസിലേക്ക് തിരികെ കയറ്റിയത്. ഇയാള്‍ അത്ര…
Read Moreവയനാട്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിനു മുകളില്‍ കത്തിക്കരിഞ്ഞ് മൃതദേഹം; രണ്ടു കാലിലും വയര്‍ ചുറ്റിയ നിലയിൽ
കല്‍പ്പറ്റ: വയനാട്ടില്‍ നിര്‍മാണത്തിലുള്ള മൂന്നുനില കെട്ടിടത്തിനു മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കമ്പളക്കാട്-പള്ളിക്കുന്ന് റോഡില്‍ ഖര്ഫ റസ്റ്റോറൻഡിനു എതിര്‍വശം പ്രവൃത്തി നടക്കുന്ന കെട്ടിടത്തിനു മുകള്‍ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നു രാവിലെ കെട്ടിടത്തില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടു കാലിലും വയര്‍ ചുറ്റിയ നിലയിലാണ് മൃതദേഹമെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. സ്ഥലത്തെത്തിയ കമ്പളക്കാട് പോലീസ് തുടര്‍നടപടി സ്വീകരിച്ചു.
Read Moreക്ഷേത്രമുറ്റം അടിച്ചുവാരുന്നതിനിടെ ആല്‍മരത്തിന്റെ കൊമ്പ് തലയിൽ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ക്ഷേത്ര മുറ്റം അടിച്ചുവാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു. കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി ശാന്തമ്മ(81) ആണ് മരിച്ചത്. ഇന്ന് രാവിലെയാണു സംഭവം. പന്നിയങ്കര മായംപള്ളി ദേവീക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശാന്തയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടുനൽകും. ഇവരുടെ തന്നെ കുടുംബക്ഷേത്രമാണിത്. വലിയ ആല്‍മരത്തിന്റെ കൊമ്പാണ് പൊട്ടിവീണത്. അമ്പലത്തിനും കേടുപാടുകള്‍ സംഭവിച്ചു. ഭര്‍ത്താവ് പരേതനായ ദാമോദര സ്വാമി. മക്കള്‍: ഗിരീഷ്, ഹരീഷ്, ശ്രീജ, ജീജ.
Read Moreപട്ടാപ്പകൽ വീട്ടിലെത്തി വയോധികയുടെ മാല കവർന്ന സംഭവം; സിസിടിവി ദൃശ്യം കിട്ടി; അന്വേഷണം ഊർജിതമാക്കി പോലീസ്
കൂത്തുപറമ്പ്: കൂത്തുപറമ്പിൽ ബൈക്കിൽ വീട്ടിലെത്തിയ ആൾ വയോധികയുടെ സ്വർണമാല കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. നീല ജൂപ്പിറ്റർ സ്കൂട്ടറിൽ ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ ആളുടെ ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്. സ്കൂട്ടറിന്റെ നമ്പറും മറച്ച നിലയിലാണ്. കണിയാർ കുന്നിലെ കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ ഒരു പവനിലധികം തൂക്കം വരുന്ന സ്വർണമാലയാണ് ബൈക്കിലെത്തിയ ആൾ ഇന്നലെ പൊട്ടിച്ചു കടന്നുകളഞ്ഞത്. വീടിന്റെ പിൻവശത്തുനിന്നും മീൻ മുറിക്കുന്നതിനിടെ ജാനകിയുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ച ശേഷം വീടിന്റെ ഉള്ളിൽ പ്രേവേശിച്ച് മുൻ ഭാഗത്തുകൂടിയാണ് ഓടി രക്ഷപ്പെട്ടതെന്ന് ജാനകിപറയുന്നു. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നുവെന്നും കണ്ണിന് കാഴ്ചക്കുറവുള്ളതിനാൽ ആളെ വ്യക്തമായി കാണാൻ സാധിച്ചില്ലെന്നും ജാനകി പറയുന്നു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും മോഷ്ടാവ് ബൈക്കിൽ രക്ഷപ്പെട്ടിരുന്നു.
Read Moreവീട്ടിൽ വൈകി വരുന്നതിനെ ചോദ്യം ചെയ്തു; ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു; ലഹരി ക്കെതിരെ നടപടിവേണമെന്ന് നാട്ടുകാർ
കോഴിക്കോട് : താമരശേരി വെഴുപ്പൂരിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു. താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്നുമ്മൽ അശോകനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മകൻ നന്ദു കിരൺ വീട്ടിൽ വൈകി എത്തുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസിന്റെ കൺമുന്നിൽ വെച്ച് മൊബൈൽ ഫോണുകൊണ്ട് പിതാവിനെ എറിയുകയും, ഇതേ തുടർന്ന് മുറിവേൽക്കുകയുമായിരുന്നു.മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി പതിവായി രാസ ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് പല യുവാക്കളും മയക്ക് മരുന്ന് മാഫിയയയുടെ വലയിലാണെന്നും വിൽപനസംഘത്തെ പിടികൂടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണെമന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreപേരാമ്പ്ര സംഘർഷം: സ്ഫോടകവസ്തു എറിഞ്ഞതാര് ?പരിശോധനയുമായി ഫോറന്‍സിക് വിദഗ്ധരും
പേരാമ്പ്ര (കോഴിക്കോട്): യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തു എറിഞ്ഞതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ സംഭവസ്ഥലത്ത് പരിശോധനയുമായി ഫോറന്‍സിക് വിദഗ്ദരും. ഒക്ടോബർ 10 ന് വൈകിട്ട് നടന്ന യുഡിഎഫ് പ്രകടനം പോലീസ് തടഞ്ഞതോടെ ഉടലെടുത്ത സംഘർഷാവസ്ഥ ഉടലെടുത്ത സ്ഥലത്ത് പുറകിൽ നിന്ന് ആരോ സ്ഫോടക വസ്തു എറിഞ്ഞതായുള്ളെ സിപിഎം ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന. ഇവിടെ വെച്ച് ഷാഫി പറമ്പിൽ എംപി ക്ക് പോലീസ് ലാത്തിചാര്‍ജില്‍ മൂക്കിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. പോലീസിന് നേരെ സ്ഫോടക വസ്തു അക്രമണം യുഡിഎഫ് പ്രവർത്തകർക്കിടയിൽ നിന്നാണ് ഉണ്ടായത് എന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിഷേധ മാർച്ച് തടയുകയും സ്ഫോടക വസ്തു എറിഞ്ഞതായി പറയപ്പെടുകയും കണ്ണീർ വാതകവും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്ത മെയിൻ റോഡിലെ ചേനോളി റോഡ് ജംഗ്ഷന് സമീപമാണ് ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയത്.…
Read Moreആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; ഡോക്ടർ വിപിന്റെ ആരോഗ്യനിലയില്‍ പുരോഗതി
കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്റെ വെട്ടേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന താമരശേരി താലൂക്ക് ആശുപത്രിയിലെ അസി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.പി വിപിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഡോക്ടറെ റൂമിലേക്ക് മാറ്റി.ബുധനാഴ്ച അര്‍ധരാത്രി േഡാക്ടര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് സൂപ്രണ്ടിന്റെ മുറിയില്‍വച്ച് ഡോക്ടര്‍ക്ക് വെട്ടേറ്റത്. അമീബീക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒമ്പതുകാരി അനയയുടെ അച്ഛന് താമരശേരി കോരങ്ങാട് ആനപ്പാറപൊയില്‍ സനൂപാണ് വെട്ടിയത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥകാരണമാണ് മകള്‍ മരിച്ചതെന്നാരോപിച്ചായിരുന്നു ആക്രമണം.സനൂപിനെ ഇന്നലെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങുന്നതു വരെയും മാനവ വിഭവ ശേഷിക്കുറവ് പരിഹരിക്കുന്നതു വരെയും താമരശേരി താലൂക്ക് ആശുപത്രിയിലുള്ള അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള യാതൊരു സേവനവും നല്‍കുന്നതല്ലെന്ന് കെജിഎംഒഎ േനതാക്കള്‍ അറിയിച്ചു.
Read More