കോഴിക്കോട്: അരീക്കോട് പോലീസ് സ്റ്റേഷന് പരിധിയിലെ കിണറടപ്പിൽ മയക്കുമരുന്ന് ലഹരിയിൽ യുവാവ് പോലീസ് ജീപ്പിന്റെ ചില്ല് ചവിട്ടി തകർത്തു. കിണറടപ്പ് സ്വദേശി നിയാസ് (30)നെയാണ് അരീക്കോട് എസ്ഐ വി. സിജിത്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. യുവാവ് പ്രദേശത്ത് മയക്കുമരുന്ന് ലഹരിയിൽ കത്തി ഉപയോഗിച്ച് നാട്ടുകാർക്ക് മേൽ തട്ടിക്കയറി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പലരെയും യുവാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ഇയാളെ തടയാൻ കഴിയാതെ വന്നതോടെയാണ് പ്രദേശവാസികൾ അരീക്കോട് പോലീസിനെ വിവരം അറിയിച്ചത്. ഇതോടെ യുവാവ് സമീപത്തെ മെമ്പറുടെ വീട്ടിൽ കയറി ഒളിച്ചു നിൽക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് അരീക്കോട് പോലീസ് സംഭവസ്ഥലത്തെത്തി യുവാവിനോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് പോലീസ് ജീപ്പിന് മുകളിൽ കയറി ജീപ്പിന്റെ മുൻവശത്തെ ചില്ല് ചവിട്ടി തകർക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പോലീസുകാരെ ഇയാൾ കൈയേറ്റം ചെയ്യാൻ…
Read MoreCategory: Kozhikode
കോഴിക്കോടുനിന്നു കാണാതായ പെണ്‍കുട്ടിയും യുവാവും ബംഗളൂരുവില്‍; മകളെ തട്ടിക്കൊണ്ടു പോയതാണെന്ന് കുടുംബം
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽനിന്നു കാണാതായ പതിമൂന്നുകാരിയെയും ബന്ധുവായ യുവാവിനെയും ബംഗളൂരുവിൽ കണ്ടെത്തി. താമരശേരി പോലീസ് നല്കിയ ഫോട്ടോയില്‍നിന്നാണ് കര്‍ണാടക പോലീസ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. ഒപ്പം യുവാവുമുണ്ടായിരുന്നു. താമരശേരി പോലീസ് പെൺകുട്ടിയെയും യുവാവിനെയും ഇന്ന് ഉച്ചയോടെ താമരശേരിയില്‍ എത്തിക്കും. മാര്‍ച്ച് 11 മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. തിരോധാനത്തിന് പിന്നില്‍ ബന്ധുവായ യുവാവാണെന്ന് കുട്ടിയുടെ അമ്മ ആദ്യംതന്നെ പറഞ്ഞിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെതിരേ മുന്‍പ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യുവാവും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. പരാതി പിൻവലിച്ചില്ലെങ്കിൽ പെണ്‍കുട്ടിയെ ലക്ഷ്യം വയ്ക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലുമെന്നും ഭീഷണിമുഴക്കിയതായും ഇവര്‍ പറയുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയാണു പെൺകുട്ടി. പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് രാവിലെ ഒന്‍പതിന് സ്കൂളിലേക്ക് പുറപ്പെട്ട മകള്‍ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് അച്ഛൻ താമരശേരി…
Read Moreകുറ്റ്യാടി ചുരം റോഡിൽ കാറിനുനേരേ പാഞ്ഞടുത്ത് കാട്ടാന; കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്
കോഴിക്കോട്: കുറ്റ്യാടി പക്രംതളം ചുരം റോഡിൽ കാറിനുനേരേ പാഞ്ഞടുത്ത് കാട്ടാന. വയനാട് സ്വദേശികളായ കാർ യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വാളാട് പുത്തൂർ വള്ളിയിൽ റിയാസ് ആണ് കാറോടിച്ചിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ബന്ധുവിനെ കൂട്ടാനായി പോയതായിരുന്നു ഇവർ. വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വച്ചാണ് കാട്ടാന കാറിനുനേരേ പാഞ്ഞടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ കാർ യാത്രികർ പകർത്തി. ആന ആക്രമിക്കാനെന്നോണം പാഞ്ഞടുക്കുന്നതും പിന്നീട് പെട്ടെന്നുതന്നെ തിരികെ പോകുന്നതും വീഡിയോയില്‍ കാണാം. കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക്തൃശൂർ: കാട്ടാനയെ കണ്ട് ഓടിയ വീട്ടമ്മ വീണ് പരിക്കേറ്റു. മുരിക്കങ്ങൽ സ്വദേശിനി റെജീനയ്ക്കാണ് പരിക്കേറ്റത്. പാലപ്പിള്ളി കുണ്ടായി എസ്റ്റേറ്റിൽ ഇന്നു രാവിലെയാണ് സംഭവം. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റ റെജീനയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഎങ്ങനെ കോപ്പി അടിക്കണം? യുട്യൂബ് വീഡിയോ വൈറൽ; വിശദീകരണവുമായി വിദ്യാർഥി; ഒടുവിൽ അപ്രത്യക്ഷമായി
കോഴിക്കോട്: എങ്ങനെ കോപ്പി അടിക്കണം, കോപ്പി എവിടെ ഒളിപ്പിക്കണം, ഇന്‍വിജിലേറ്ററെ എങ്ങനെ കളിപ്പിക്കാം? പരീക്ഷാക്കാലത്ത് ഒരു വിദ്യാര്‍ഥി യൂട്യൂബില്‍ പങ്കുവച്ച വീഡിയോ വൈറലായതിനു പിന്നാലെ അപ്രത്യക്ഷമായി. പരീക്ഷയില്‍ കോപ്പി അടിക്കാന്‍ മാര്‍ഗനിര്‍ദേശം നല്കുന്ന യൂട്യൂബ് വീഡിയോയെക്കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് സിദ്ദീഖുല്‍ അക്ബര്‍ എന്ന വിദ്യാർഥി യൂട്യൂബിലെ അക്ബര്‍ മൈന്‍ഡ് സെറ്റ് എന്ന തന്റെ അക്കൗണ്ടില്‍നിന്ന് വീഡിയോ പിന്‍വലിച്ചത്. ഒരാഴ്ച മുമ്പ് യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ സിദീഖുല്‍ അക്ബര്‍, ഇംഗ്ലീഷ് പരീക്ഷയില്‍ താന്‍ കോപ്പി അടിച്ചെന്നും സ്കൂള്‍ മാനേജരുടെ ഓഫീസില്‍ കയറി കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തെന്നും വെളിപ്പെടുത്തുന്നുണ്ട്. വീഡിയോ വൈറലായതിനിടെ വിദ്യാര്‍ഥി വീണ്ടും വീഡിയോ ലൈവില്‍ വന്നു. യൂട്യൂബില്‍ വീഡിയോ ഇട്ടതില്‍ ഖേദം ഇല്ലെന്നായിരുന്നു നിലപാട്. പരീക്ഷകളുടെ നിലവാരം കൂടിയിട്ടും അധ്യാപകരുടെ നിലവാരം കൂടിയില്ല. അപ്പോള്‍ വിദ്യാർഥികള്‍ എന്ത് ചെയ്യുമെന്നാണ്…
Read Moreമദ്യലഹരിയില്‍ പിതാവിനെ മർദിച്ചുകൊന്ന സംഭവം; യുവാവിനായി ഊർജിത തെരച്ചിൽ
കോഴിക്കോട്: പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ യുവാവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കുണ്ടായിത്തോട് ചെറിയ കരിമ്പാടം കോളനിയിൽ താമസിക്കുന്ന വളയന്നൂർ ഗിരീഷ് (49) ആണ് മകൻ സനലി(22)ന്റെ മർദനമേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ മരിച്ചത്. തനിക്കു വന്ന വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് പിതാവ് മോശം പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് സനല്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് സനല്‍ മദ്യപിച്ചിരുന്നു. സനല്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണു കേസിനാസ്പദമായ സംഭവം. സനലും മാതാവ് പ്രസീതയും ഗിരീഷിൽനിന്നു മാറി മാതൃവീട്ടിലായിരുന്നു താമസം. സംഭവദിവസം ഫോൺ വഴി നടന്ന വാക്കുതർക്കത്തത്തുടർന്ന് രാത്രി വീട്ടിലെത്തിയ സനൽ, ഗിരീഷിനെ മർദിക്കുകയായിരുന്നു. സനൽ മദ്യപിച്ചാണു ഗിരീഷിന്റെ വീട്ടിലെത്തിയത്. നേരത്തേ മർദനവുമായി ബന്ധപ്പെട്ട് ഗിരീഷിന്റെ സഹോദരിയുടെ പരാതിയിൽ നല്ലളം പൊലീസ് കേസെടുത്തിരുന്നു. കൂലിപ്പണിക്കാരനായിരുന്നു…
Read Moreഫ്ളാറ്റിന്റെ ഏഴാം നിലയില്‍നിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍നിന്നുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. നല്ലളം കീഴ്വനപാടം എംപി ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിഷ ദമ്പതികളുടെ മകന് ഇവാന് ഹൈബല്‍ (7) ആണ് മരിച്ചത്. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് ‘അബാക്കസ്’ ബില്‍ഡിംഗില്‍ ഇന്നലെ രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ കയറിയ കുട്ടി ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് ഇവാനെ ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Read Moreപോലീസിനെ കണ്ട് എംഡിഎംഎയുടെ പൊതിവിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: പോലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് കോടഞ്ചേരി മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ട് താമരശേരിയില്‍ വച്ചാണ് ഇയാള്‍ പോലീസിന്റെ പടിയിലായത്. പോലീസിനെ കണ്ടപ്പോള്‍ ഇയാള്‍ ഓടുകയും കൈയിലുള്ള പൊതി വിഴുങ്ങുകയുമായിരുന്നു. പിന്തുടര്‍ന്ന പോലീസ് ഇയാളെ പിടികൂടി. താന്‍ എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് ഇയാള്‍ പറഞ്ഞതോടെ പോലീസ് ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്‍ഡോസ്കോപി പരിശോധനയും സ്കാനിംഗും നടത്തിയപ്പോള്‍ വയറ്റിനകത്ത് രണ്ടു പ്ളാസ്റ്റിക് കവറുകള്‍ കണ്ടെത്തി.വെളുത്ത തരികളുള്ള പൊതി എംഡിഎംഎ ആണെന്ന് പോലീസ് തിരിച്ചറിയുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ ഇയാളുടെ ജീവന് രക്ഷിക്കാന്‍ മെഡിക്കല്‍ കോളജില്‍ ശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. രാവിലെ പത്തരയോടെയാണ് മരണം. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. ഇയാള്‍ക്കെതിരേ മയക്കുമരുന്ന്…
Read Moreഇഡി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഗൗരവതരം; എസ്ഡിപിഐയെ നിരോധിച്ചേക്കുമെന്നുസൂചന; പ്രതിരോധിക്കാൻ നേതൃത്വം
കോഴിക്കോട്: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയെ (എസ്ഡിപിഐ) കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുമോ? സംഘടനയുടെ ദേശീയ പ്രസിഡന്റിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ രാജ്യമൊട്ടാകെയുയരുന്ന സജീവ ചര്‍ച്ചയാണിത്. ദേശീയ അധ്യക്ഷന്‍ കെ. മൊയ്തീന്‍കുട്ടി എന്ന എം.കെ. ഫൈസിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിനു പിന്നാലെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ നടത്തിയ വാര്‍ത്താസമ്മേളനം വിരൽചൂണ്ടുന്നത് എസ്ഡിപിഐയെ നിരോധിച്ചേക്കും എന്നതിലേക്കാണെന്നു വില യിരുത്ത പ്പെടുന്നു. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റനാഷണല്‍ വിമാനത്താവളത്തില്‍ വച്ചാണ് ഫൈസി അറസ്റ്റിലായത്. 2018 മുതല്‍ എസ്ഡിപിഐ അധ്യക്ഷനാണ് അദ്ദേഹം. ഇഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഎഫ്ഐയും എസ്ഡിപിഐയും ഒന്നാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ജിഹാദ് എല്ലാ രൂപത്തിലും നടപ്പാക്കാന്‍ പിഎഫ്ഐ ശ്രമിച്ചതിന്റെ ഭാഗമായിട്ടാണ് എസ്ഡിപിഐ രൂപീകരിച്ചതെന്നും അന്വേഷണ ഏജന്‍സി ആരോപിക്കുന്നുണ്ട്. എസ്ഡിപിഐയെ അടിമുടി വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇഡി കോടതിയില്‍ എത്തിച്ചിരിക്കുന്നത്. 2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ…
Read Moreമദ്യലഹരിയില്‍ വീട്ടില്‍ കയറി ആക്രമണം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കുംസുഹൃത്തുക്കൾക്കുമെതിരേ കേസ്
കോഴിക്കോട്: വയനാട്ടില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും മദ്യലഹരിയില്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. വയനാട് കറുവൻതോട് ബ്രാഞ്ച് സെക്രട്ടറി ഷാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരേയാണ് ആരോപണം. കറുവന്തോട് സ്വദേശ് സുരേഷിനും പങ്കാളി അനിതയ്ക്കുമാണ് പരിക്കേറ്റത്. മദ്യലഹരിയില്‍ ആയിരുന്ന ഷാബുവും സുഹൃത്തുക്കളും വീട്ടില്‍ കയറി മരക്കഷ്ണം ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നു പറയുന്നു. വീടിന്റെ ജനല്‍ അടിച്ചു തകർക്കുകയും വീടിന് നേരേ കല്ലെറിയുകയും ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്‍ക്കുമെതിരേ കേസെടുത്തു.
Read Moreക്രഷർ മാനേജർക്കുനേരേ തോക്കുചൂണ്ടി 10 ലക്ഷം കവർന്ന സംഭവം; നാലംഗസംഘം പിടിയിൽ
കാഞ്ഞങ്ങാട്: ക്രഷർ മാനേജർക്കു നേരെ തോക്കുചൂണ്ടി 10 ലക്ഷം രൂപ കവർന്ന് രക്ഷപ്പെട്ട നാലംഗ സംഘം പിടിയിലായി. ഇന്നലെ വൈകുന്നേരത്തോടെ മാവുങ്കാൽ ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് അഗ്രഗേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്റ്റോക്ക് യാർഡിലായിരുന്നു സംഭവം. മാനേജരായ കോഴിക്കോട് മരുതോങ്കര പൊയിലുപറമ്പത്ത് വീട്ടിൽ രവീന്ദ്രനു (56) നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസ് അടച്ച് പണമടങ്ങിയ ബാഗുമായി കല്യാൺ റോഡിലെ താമസസ്ഥലത്തേക്ക് പോകാൻ ഓട്ടോ കാത്തുനിൽക്കുമ്പോൾ കാറിലെത്തിയ സംഘം തോക്കു ചൂണ്ടി ചവിട്ടി വീഴ്ത്തി ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നിന്ന് പെട്ടെന്നുതന്നെ വിവരം സമീപ സ്റ്റേഷനുകളിലേക്കും കർണാടക പോലീസിനും കൈമാറിയിരുന്നു. മണിക്കൂറുകൾക്ക് ശേഷം മംഗളൂരുവിൽനിന്നാണ് പ്രതികളെ കർണാടക പോലീസ് പിടികൂടിയത്. ബിഹാർ സ്വദേശികളായ ഇബ്രാൻ ആലം, മുഹമ്മദ് മാലിക്, മുഹമ്മദ് ഫാറൂഖ്, അസം സ്വദേശി ധനഞ്ജയ് ബോറ എന്നിവരാണ് കവർച്ചാ സംഘത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച…
Read More