തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സമരത്തിൽ ഐഎൻടിയുസി സ്വീകരിച്ച നിലപാടിനെത്തുടർന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ താക്കീത് ചെയ്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ആശ സമരത്തിൽ സർക്കാർ വിളിച്ച ചർച്ചയിൽ സർക്കാരിന് അനുകുലമായി നിലപാട് സ്വീകരിച്ചതിനാണ് ചന്ദ്രശേഖരനെ താക്കീത് ചെയ്തത്. ചന്ദ്രശേഖരന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് സുധാകരന്റെ നിലപാട്. പാർട്ടി ഒറ്റക്കെട്ടായി ആശ പ്രവർത്തകർക്കൊപ്പം നിൽക്കുന്പോൾ ചന്ദ്രശേഖരൻ സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് മുതിർന്ന പൊതുപ്രവർത്തകന് ചേർന്ന പ്രവർത്തിയല്ല. ഇത്തരത്തിലുള്ള വീഴ്ചകൾ മേലിൽ ഉണ്ടാകാൻ പാടില്ലെന്നാണ് താക്കീത് ചെയ്തിരിക്കുന്നത്. ആശ സമരസമിതി നേതാക്കൾ നേരത്തേ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരേ രംഗത്ത് വന്നിരുന്നു. സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുത്ത് സർക്കാരിന് അനുകൂലമായതും തങ്ങൾക്ക് ദോഷകരവുമായ നിലപാട് ചന്ദ്രശേഖരൻ സ്വീകരിച്ചുവെന്നായിരുന്നു ആശ സമരസമിതിയുടെ ആരോപണം. സമരം ചെയ്യുന്ന ആശ സമരസമിതി നേതാക്കൾ വിട്ടുവീഴ്ചാ മനോഭാവമില്ലാത്തവരാണെന്നാണ് ചന്ദ്രശേഖരൻ…
Read MoreCategory: TVM
വെഞ്ഞാറമ്മൂട് കൂട്ടക്കൊല: മകനോട് ക്ഷമിക്കാൻ കഴിയില്ല; അഫാൻ മൊബൈൽ ആപ്പ് വഴി കടമെടുത്തിരുന്നുവെന്ന് മാതാവ്
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മൊബൈൽ ആപ്പുകൾ വഴി പണം കടം എടുത്തിരുന്നെന്ന് മാതാവ് ഷെമി. 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണ് തങ്ങൾക്കുള്ളതെന്നും ഷെമി പറയുന്നു. അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല. അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു.എന്നാൽ വൈരാഗ്യം ഉള്ളതായി അറിയില്ലെന്നും ഷെമി പറയുന്നു. ആക്രമണത്തിന്റെ തലേ ദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്നു സംശയിക്കുന്നതായും ഷെമി പറഞ്ഞു. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് അഫാനുണ്ടായിരുന്ന എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസം നിന്നതിനാണെന്നും ഷെമി പറഞ്ഞു.
Read Moreഒന്നും രണ്ടുമല്ല ഒന്നരക്കോടി രൂപ പിടിച്ചെടുത്തു; ഗോകുലം സ്ഥാപനങ്ങളിലെ പരിശോധനയിൽ നിർണായക രേഖകളും കണ്ടെടുത്തതായി ഇഡി
തിരുവനന്തപുരം: ഗോകുലം സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനകളിൽ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും കണ്ടെടുത്തതായാണ് വിവരം. വിദേശ നാണയ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്നാട്ടിലുമായി പത്തിടങ്ങള്ളിൽ പരിശോധന നടത്തിയെന്ന് ഇഡി വക്താവ് അറിയിച്ചു. ഗ്രൂപ്പ് ചെയർമാനായ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഇഡി ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന. അതേസമയം, ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള്‍ കഴിഞ്ഞ മൂന്നു മാസമായി ഇഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം. 2022ൽ ഇഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇടപെടുകളിൽ സംശയം തോന്നിയതോടെയാണ് റെയ്ഡ് നടത്തിയത്. സമീപകാല വിവാദങ്ങളുമായി റെയ്ഡിനു ബന്ധമില്ലെന്നും ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ഗോകുലം നിർമിച്ച ചില സിനിമകളിൽ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമെന്നാണ്…
Read Moreരാപ്പകൽ സമരം 55-ാം ദിവസം; നാലു ട്രേഡ് യൂണിയനുകൾ സമ്മർദത്തിലാക്കാൻ ശ്രമിച്ചെമ്മ് ആശാ സമരസമിതി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം 55-ാം ദിവസത്തിലേക്ക് കടന്നു. അതേസമയം ട്രേഡ് യൂണിയനുകൾക്കെതിരേ കടുത്ത വിമർശനമുന്നയിച്ച് ആശാ സമരസമിതി രംഗത്തെത്തി. നാല് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് തങ്ങളെ സമ്മർദത്തിലാക്കാൻ ശ്രമിച്ചുവെന്നും മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിൽ ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്നും ആശ സമര സമിതി നേതാവ് മിനി മാധ്യമങ്ങളോടു പറഞ്ഞു. ആശമാരുടെ വേതനം വർധിപ്പിക്കാൻ പഠനസമിതി എന്ന ആവശ്യം മുന്നോട്ടു വച്ചത് ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനാണ്. മുൻധാരണയോടെയാണ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെ ചർച്ചയ്ക്ക് എത്തിയത്. എന്നാൽ തങ്ങൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച വഴിമുട്ടിയെന്നാണ് ഇപ്പോൾ അവർ ആരോപിക്കുന്നതെന്നും മിനി പറയുന്നു. അതേസമയം ആരോപണങ്ങൾ ആർ.ചന്ദ്രശേഖരൻ നിഷേധിച്ചു. സമരസമിതിക്ക് ഒത്തുതീർപ്പ് മനഃസ്ഥിതി ഇല്ലെന്ന് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ആശമാരുടെ നിരാഹാര സമരം ഇന്ന് 16 ാം ദിവസത്തിലേക്ക്…
Read Moreലഹരിക്കേസിലെ തൊണ്ടിമുതൽ മുക്കിയ സംഭവം; തിരുവല്ലം എസ്ഐയ്ക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് അന്വേഷണറിപ്പോർട്ട്
തിരുവനന്തപുരം: തിരുവല്ലത്തെ ലഹരിക്കേസിലെ തൊണ്ടിമുതൽ മുക്കിയെന്ന ആരോപണത്തിൽ കേസ് കൈകാര്യം ചെയ്ത എസ്ഐക്ക് ജാഗ്രത കുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. ചൊവ്വാഴ്ച ഗുണ്ടാത്തലവൻ ഷാജഹാനിൽ നിന്നാണ് ലഹരിമരുന്നായ ഹാഷിഷ് പോലീസ് കണ്ടെടുത്തത്. ലഹരിമരുന്നും രണ്ട് കാറുകളും ഉൾപ്പെടെ ഷാഡോ പോലീസ് പിടികൂടിയ പ്രതിയെ തിരുവല്ലം പോലീസിന് കൈമാറിയിരുന്നു. എന്നാൽ പോലീസ് തയാറാക്കിയ മഹസറിൽ ലഹരിമരുന്നിന്റെ തോത് കുറച്ച് രേഖപ്പെടുത്തുകയും ഒരു കാർ ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം ഉയർന്നത്.പ്രതികളില്‍ നിന്നും 30 ഗ്രാം കഞ്ചാവും ,65, 000 രൂപയും എയര്‍ ഗണ്ണും പിടിച്ചെടുത്തിരുന്നു. ഗുണ്ടാ നേതാവും വളളക്കടവ് സ്വദേശിയുമായ ഷാജഹാൻ, നെടുമം സ്വദേശി ആഷിഖ്, വളളക്കടവ് സ്വദേശി മാഹീന് , കാര്‍ഷിക കോളജ് കീഴുര്‍ സ്വദേശി വേണു എന്നിവരാണ് കേസിലെ പ്രതികൾ. സിറ്റി പോലീസ് കമ്മീഷണർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിസിപി. നകുൽ ദേശ്മുഖിനെ നിയോഗിച്ചിരുന്നു. അദ്ദേഹം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസ്…
Read Moreഗുണ്ടാതലൻ ഉൾപ്പെട്ട ലഹരിക്കേസ് അട്ടിമറിക്കാൻ ശ്രമം: അന്വേഷിക്കാൻ ഉത്തരവിട്ട് പോലീസ് കമ്മീഷണർ
തിരുവനന്തപുരം: ഗുണ്ടാ സംഘത്തലവനിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയ കേസിൽ പോലീസ് അട്ടിമറി നടത്തിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പോലീസ് കമ്മീഷണർ . ഡിസിപി നകുൽ ദേശ്മുഖിനെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷണർ നിർദേശിച്ചിരിക്കുന്നത്. ഗുണ്ടാത്തലവൻ ഷാജഹാനെ 1.2 ഗ്രാം ഹാഷിഷ് ലഹരി മരുന്നുമായി ഷാഡോ പോലീസ് പിടികൂടി തിരുവല്ലം പോലീസിന് കൈമാറിയിരുന്നു. രണ്ട് കാറുകളും പിടിച്ചെടുത്തിരുന്നു. എന്നാൽ തിരുവല്ലം എസ്ഐ. തയാറാക്കിയ മഹസറിൽ ലഹരിമരുന്നിന്റെ അളവ് കുറച്ച് രേഖപ്പെടുത്തുകയും കാറിന്റെ എണ്ണം കുറച്ച് കാണിക്കുകയും ചെയ്തിരുന്നു. ഇത് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വിശദമായ അന്വേഷണത്തിന് കമ്മീഷണർ ഉത്തരവിട്ടത്.
Read Moreതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവാളത്തില്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം ഉടന്‍
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവാളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുളളവര്‍ക്കും ഇന്ത്യന്‍ പൗരന്മാര്ക്കും സംവിധാനം ഉപയോഗപ്പെടുത്താം. ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിച്ചു വെരിഫിക്കേഷന് പൂര്‍ത്തിയാക്കി ക്ലിയറന്‍സ് ലഭിച്ചാല്‍ 5 വര്‍ഷം സംവിധാനം പ്രയോജനപ്പെടുത്താം എന്നതാണ് രീതി. വിമാനത്താവളത്തിലെ ഇ-ഗേറ്റില്‍ ബോര്‍ഡിംഗ് പാസ് സ്കാന്‍ ചെയ്താല്‍ അടുത്ത ഗേറ്റിലേയ്ക്ക് പ്രവേശിക്കാം. ഇവിടെ ബയോമെട്രിക് വിവരങ്ങള്‍ നല്കിയാല് വെരിഫിക്കേഷനു ശേഷം ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കും. വിമാനത്താവളത്തിനുളളിലെ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ പാസ്പോര്‍ട്ടും വീസയും പരിശോധനയ്ക്കായി ക്യൂവില്‍ കാത്ത്നില്ക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ് നേട്ടം. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാമിന്റെ (എഫ്ടിഐടിടിപി) ഭാഗമായി www.ftittp.mha.gov.in വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാവുന്നതാണ്. രജിസ്ട്രേഷന് ആരംഭിച്ചെങ്കിലും സംവിധാനം പ്രാബല്യത്തില്‍ വരാന്‍ രണ്ട് മാസം…
Read Moreകാരണവർ വധക്കേസ്; ഷെറിനെ മോചിപ്പിക്കാനുള്ള നടപടികൾ താത്കാലികമായി നിർത്തിവച്ചു
തിരുവനന്തപുരം : ഭാസ്കര കാരണവർ വധക്കേസിൽ കോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ച ഷെറിന്റെ മോചന കാര്യത്തിൽ സർക്കാർ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. ഷെറിൻ കണ്ണൂർ ജയിലിൽ സഹതടവുകാരിയെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്തത് വിവാദമായതിനെ തുടർന്നാണ് സർക്കാരിന്റെ പിൻമാറ്റം. ജനുവരിയിലാണ് ഷെറിന്റെ ജീവപര്യന്തം ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചത്. എന്നാൽ ഇത് സംബന്ധിച്ച ഫയൽ ഗവർണർക്ക് കൈമാറിയിരുന്നില്ല. ഷെറിന്റെ മോചന കാര്യത്തിൽ ഏറെ ചർച്ചകളും വിവാദവും ഉയർന്നിരുന്നു. മോചിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിൽ ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണവും ഉയർന്നിരുന്നു. സർക്കാർ സമർപ്പിക്കുന്ന ഫയൽ ഗവർണർ തള്ളുമൊ കൊള്ളുമൊ എന്ന കാര്യത്തിൽ സർക്കാരിനും സംശയം ഉണ്ടായിരുന്നു. കൂടാതെ ഭാസ്കര കാരണവരുടെ ബന്ധുക്കളും ഷെറിന്റെ മോചനത്തിനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു.
Read Moreഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണം; ആൺസുഹൃത്തിന്റെ ഫോണ്‍ കണ്ടെത്തണമെന്ന് കുടുംബം
പത്തനംതിട്ട: തിരുവനന്തപുരം എയര്‍പോര്‍ട്ട് ഐബി ഉദ്യോഗസ്ഥയായിരുന്ന അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടില്‍ മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഐബി ഉദ്യോഗസ്ഥന് മലപ്പുറം സ്വദേശി സുകാന്തിനെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം. മേഘയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനാകാത്തവിധം നഷ്ടമായ സാഹചര്യത്തില്‍ സുകാന്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ഇതില്‍നിന്നു ലഭ്യമാകും. മകളെ സുകാന്ത് സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നതായി അച്ഛന് മധുസൂദനന് പറഞ്ഞു. ഇതു സംബന്ധിച്ച് പോലീസിനും ഐബിക്കും മധുസൂദനന് പരാതി നല്‍കിയിട്ടുണ്ട്. ഐബിയില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണ് സുകാന്ത്. മേഘ തിരുവനന്തപുരം എയര്‍പോര്‍ട്ടിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനസമയത്ത് കേരളത്തിനു പുറത്തായിരുന്നപ്പോഴാണ് ഇരുവരും അടുപ്പത്തിലാകുന്നത്. സൗഹൃദം പ്രണയമായി വളര്‍ന്നതോടെ സുകാന്തുമായുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ തയാറായിരുന്നുവെന്നും എന്നാൽ സുകാന്ത് പിന്മാറുകയായിരുന്നുവെന്നും മാതാപിതാക്കൾ പറഞ്ഞു.
Read Moreപണി വരുന്നുണ്ട് അവറാച്ചാ…. ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവ മാറ്റണം: ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. ഏപ്രിൽ 15നകം പോസ്റ്ററുകളും പരസ്യ ബോർഡുകളും നീക്കിയില്ലെങ്കിൽ പിഴ ഈടാക്കും. ഇത് സ്ഥാപിച്ചവർ തന്നെ പരസ്യ ബോർഡുകൾ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കെഎസ്ഇബി തന്നെ ഇവ മാറ്റുകയും അതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണ്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Read More