തിരുവനന്തപുരം: എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടയിലെ ബ്ലേഡ് പ്രയോഗം, പോലീസ് കേസെടുത്തു. മാരകായുധം ഉപയോഗിച്ച് പോലീസിനെ ആക്രമിച്ച വകുപ്പും പൊതുമുതല്‍ നശിപ്പിച്ച വകുപ്പും ചുമത്തി. എസ്എഫ്ഐ സംസ്ഥാന നേതാക്കള്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഇന്നലെയാണ് എസ്എഫ്ഐ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തിയിരുന്നു. ഇതിനിടെയാണ് ബ്ലേഡുകള് നിലത്തുവീണത്. പോലീസിനെ ആക്രമിക്കാന്‍ സമരക്കാര്‍ കൊണ്ട് വന്ന ബ്ലേഡുകളാണെന്ന് പോലീസ് ആരോപിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ആരോപണം എസ്എഫ്ഐ നിഷേധിച്ചിരുന്നു.
Read MoreCategory: TVM
മദ്യനയത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചും തൂഫാന് പദ്ധതിയിൽ രമേശ് ചെന്നിത്തലയെ അഭിനന്ദിച്ചും വി.എം.സുധീരന്
തിരുവനന്തപുരം: മദ്യനയത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്. ആദ്യം ചര്‍ച്ച നടത്തേണ്ടത് പാര്‍ട്ടിയിലാണ്. പിന്നീട് മുന്നണിയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു. എങ്കില്‍ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച അനിവാര്യമാണെന്നും സുധീരന് വ്യക്തമാക്കി. മദ്യവ്യാപനവും ഉപയോഗവും കുറയ്ക്കുകയാണ് വേണ്ടത്. ലഹരിക്കെതിരെ ശക്തമായ പോരാട്ടം സര്‍ക്കാര്‍ നടത്തണം. മയക്കുമരുന്നിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ശക്തമായ നടപടിയെടുത്ത് ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കണം. സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്ക്കുന്ന ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ല. ജനങ്ങളുടെ പിന്തുണ ഏറ്റവും കുടുതല്‍ ലഭിച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളത്. മാതൃക സര്‍ക്കാരായി പ്രവര്‍ത്തിക്കണം. വിവാദങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്ന ഓപ്പറേഷന് തൂഫാന് പദ്ധതിയെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കേരള പോലീസിനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ തീരുമാനം നീട്ടിക്കൊണ്ട് പോകാന്‍ പാടില്ല. എല്‍ഡിഎഫിന്റെ മദ്യനയത്തെ ഉള്‍പ്പെടെ വിമര്‍ശിച്ചയാളാണ്…
Read Moreമുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസംമാറി; പ്രവേശനം പാലുകാച്ചൽ ചടങ്ങോടെ കുടുംബ സമേതം
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. ഇന്ന് രാവിലെ പാലുകാച്ചല്‍ നടത്തിയാണ് അദ്ദേഹവും കുടുംബവും താമസം ആരംഭിച്ചത്. അടുത്ത ബന്ധുക്കളും ചില ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവായിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം താമസിച്ചിരുന്ന കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് ഇന്ന് രാവിലെ 6.45 ഓടെയാണ് മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസിലേക്ക് യാത്ര തിരിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഒരു മാസം കഴിഞ്ഞ ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് അദ്ദേഹം താമസം മാറിയിരിക്കുന്നത്. അറ്റകുറ്റപണികള്‍ തീരുന്നതിന് മുന്‍പാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് താമസത്തിനെത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലേക്ക് താമസം മാറ്റാത്തതിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് അറ്റകുറ്റപണികള്‍ക്ക് ശേഷം പിണറായി വിജയന് താമസത്തിനെത്തും.
Read Moreവീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; അമ്പതുകാരൻ രമേശൻ പിടിയിൽ
പേരൂർക്കട: വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് പിടികൂടി. കാത്തിരംപാറ വി.കെ.പി. നഗർ സ്വദേശിയും കുമാരപുരം പൊതുജനം ലെയിനിൽ താമസിച്ചുവരുന്ന ആളുമായ രമേശനാണ് (50) പിടിയിലായത്. പേരൂർക്കട നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. പോലീസ് കേസെടുക്കാതിരുന്നത് വിവാദമായിരുന്നു. കമ്മീഷണർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെട്ടതോടെയാണ് കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡു ചെയ്തു.
Read Moreവിഴിഞ്ഞം തുറമുഖത്തിന് ചരിത്രനേട്ടം;1000 എന്ന നമ്പർ തികച്ച് എംഎസ്സി ലൂസിയാന ഇന്ന് വിഴിഞ്ഞത്ത്
വിഴിഞ്ഞം: ആയിരം എന്ന നമ്പർ തികച്ച് എംഎസ്സിയുടെ കൂറ്റൻ മദർഷിപ്പ് ലൂസിയാന ഇന്ന് വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞം തീരമണയും. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇത് ചരിത്രനേട്ടമാകും. രണ്ടു വർഷത്തിനു താഴെ സമയത്തിനുള്ളിൽ ആയിരം കപ്പലുകൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന തുറമുഖങ്ങളിൽ ഒന്നായി വിഴിഞ്ഞം മാറി. പ്രതീക്ഷിച്ചതിനുമപ്പുറം 21.1 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്തു എന്ന നേട്ടവും കൈവരിച്ചുള്ള ജൈത്രയാത്ര തുടരുകയാണ് വിഴിഞ്ഞം തുറമുഖം. അന്താരാഷ്ട്ര കപ്പൽ പാതയിൽനിന്ന് വെറും പത്തു നോട്ടിക്കൽ മൈൽ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞം, ദക്ഷിണേഷ്യ, പാശ്ചാത്യേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വളർന്നു. 2024 ജൂലൈ 11ന് ആദ്യകപ്പലായ സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് കപ്പ ൽ വരവിനു തുടക്കംകുറിച്ച തുറമുഖം ഡിസംബർ മൂന്നു മുതൽ വാണിജ്യാടിസ്ഥാനത്തിൽ…
Read Moreകോഴിക്കറിയില്‍ ഉപ്പ് കുറഞ്ഞതിനെ ചൊല്ലി തർക്കം; ബാര്‍ ജീവനക്കാരന് മര്‍ദനം: രണ്ടു യുവാക്കൾ അറസ്റ്റിൽ
തിരുവല്ലം: കോഴിക്കറിയില്‍ ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ബാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. കോവളം സ്വദേശികളായ ഷാഫി (30), യാസീന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ബൈപാസിനു സമീപത്തെ ബാറില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു കേസിനിടയായ സംഭവം നടന്നത്. ബാറിലെത്തിയ യുവാക്കള്‍ക്ക് ഭക്ഷണത്തോടൊപ്പം നല്കിയ കോഴിക്കറിയില്‍ ഉപ്പ് കുറവെന്ന കാരണത്താല്‍ ബാര്‍ ജീവനക്കാരനുമായി വാക്കു തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ജീവനക്കാരനെ ക്രൂരമായി മര്ദിക്കുകയുമായിരുന്നതായി പോലീസ് പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. പിടിയിലായ ഷാഫിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുളളതായും റൗഡി പട്ടികയിലുള്പ്പെട്ടയാളാണെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreമദ്യനികുതി തർക്കം; മന്ത്രി എം.ലിജു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ മന്ത്രി എം. ലിജു ഇന്ന് മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തും. നിയമസഭ നടക്കുന്നതിനിടയിൽ വെച്ചായിരിക്കും ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചത് എക്സൈസ് വകുപ്പിനെ അറിയിച്ചിരുന്നില്ല എന്നതാണ് പ്രധാന തർക്കവിഷയം. ധനവകുപ്പ് മാത്രമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മറ്റ് കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം യുഡിഎഫിനുള്ളിൽ തന്നെ ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് തുറന്ന കത്തെഴുതി. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകുന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് വിരുദ്ധമാണെന്നും സുധീരൻ വ്യക്തമാക്കി.
Read More50 ശതമാനം നികുതിയിളവ് കൊണ്ട് ഗുണമില്ല; ബജറ്റിൽ പ്രതീക്ഷിച്ച പാക്കേജുകൾ ഒന്നും ഇല്ലെന്ന് സ്വകാര്യബസ് ഉടമകൾ
തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. ജൂലൈ ഒന്നിനുശേഷം ഓടാൻ കഴിയാത്ത അവസ്ഥ വരും. ഉദ്ദേശിച്ച പാക്കേജുകൾ ഒന്നും ബജറ്റിൽ ഉണ്ടായില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. പ്രൈവറ്റ് ബസുകൾക്കുള്ള 50 ശതമാനം നികുതിയിളവ് കൊണ്ട് ഗുണമില്ല. 106.50 – 142.50 രൂപ മാത്രമാണ് നികുതി കുറച്ചത് കൊണ്ട് നിത്യേനയുള്ള ചെലവിൽ നിന്ന് കുറയുന്നത്. സ്ത്രീ യാത്രക്കാർ സ്വകാര്യ ബസിൽ വളരെ കുറവാണ്. പലരും ബസ് സർവീസ് നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കണം. അതിന്റെ പണം സർക്കാരിൽ നിന്ന് ലഭിക്കണം. അല്ലെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിശ്ചലമാകും. പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസുകൾക്ക് 1000…
Read Moreപ്രണയം നിരസിച്ച കൗമാരക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: പ്രണയം നിരസിച്ച 16കാരിയെ കുത്തി പരിക്കേൽപ്പിച്ചു. കന്യാകുളങ്ങര സ്വദേശിനിയായ പെൺകുട്ടിക്ക് കഴുത്തിനാണ് കുത്തേറ്റത്. പനവൂർ സ്വദേശിയായ ഫഹദാണ് പ്രണയം നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. പെൺകുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമരച്ചീനിയുടെ ഉപയോഗം കുറഞ്ഞു; ഗ്രാമീണമേഖലയിലെ കർഷകർ മരച്ചീനി കൃഷി ഉപേക്ഷിക്കുന്നു
വെള്ളറട: ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍ മരച്ചീനി കൃഷി ഉപേക്ഷിക്കുന്നു. മരച്ചീനിയുടെ ഉപയോഗം കുറഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിൽ. ഒരേക്കറില്‍ മരിച്ചീനി കൃഷി നടത്തിയാല്‍ അത് മൊത്തത്തില്‍ ഏറ്റെ ടുക്കാന്‍ ആളില്ലാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. വിളവ് കഴിഞ്ഞ് ഒരു മാസംവരെ മരച്ചീനി പിഴുതെടുക്കാനുള്ള കാലാവധിയുള്ളതിനാല്‍ വന്‍നഷ്ടം വരാതെ കര്‍ഷകര്‍ ഒരു വിധം പിടിച്ചു നില്‍ക്കുകയാണ്.മരച്ചീനി കൃഷിക്കായി ഒരു ലക്ഷം രൂപ ചെലവാക്കുന്നവര്‍ക്ക് 50,000 രൂപയ്ക്ക് മരച്ചീനി വില്‍ക്കേണ്ട അവസ്ഥയാണ്. മരച്ചീനി കൃഷിക്ക് കിഴങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കി ലും വിപണി പാടെ തകര്‍ന്നതിനാല്‍ കൃഷിയുമായി മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ മടിക്കുന്നു. ഗ്രാമീണ മേഖലകളില്‍ പ്രധാനമായും കണ്ടുവരുന്നത് 70 വര്‍ഷത്തിലേറെ കൃഷി പാരമ്പര്യമുള്ള മരച്ചിനിയിനത്തില്പെട്ടവയാണ്. കലിയന് മരച്ചിനി, വെള്ളപ്പിരിയന്‍, സുന്ദരിവെള്ള, കാലന്, ചിത്തിരക്കാലി, ചുണ്ട് ചുവപ്പന്‍, മാംകുഴന്തന്‍, കരിയില മുട്ടന്‍, നൂറുമുട്ടന്, കാച്ചില്ല് മുടന്‍, മഞ്ഞകാച്ചിലി മുട്ടന്‍ തുടങ്ങിയ ഇനങ്ങളാണ്…
Read More