പാറശാല: ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ചയാളെ നാട്ടുകാരും പോലീസും ഓടിച്ചിട്ടു പിടിച്ചു. പാറശാലയ്ക്കു സമീപം ഉദിയൻകുളങ്ങര വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിൽ ആണ് മോഷണത്തിന് ശ്രമമുണ്ടായത്. സേലം സ്വദേശി സെന്തിലിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പന്ത്രണ്ടിനാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ സെന്തിൽ ക്ഷേത്രത്തിലെ പൂട്ടു അടിച്ചു പൊളിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ ഇയാൾ സമീപത്തെ റെയിൽവേ ട്രാക്കിന്റെ ഭാഗത്തോട്ടു മാറുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ചു എസ്.ഐ വേലപ്പൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടെ ട്രാക്കിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സെന്തിലിനെ പോലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. പ്രതി സംസാര ശേഷിയില്ലാത്ത ആളാണെന്ന് പോലീസ് പറഞ്ഞു.രണ്ടു മാസം മുൻപും ഇതേ ക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നിരുന്നു.
Read MoreCategory: TVM
കെ. സുരേന്ദ്രൻ തന്നെ തുടരുമെന്ന് കേന്ദ്രം: ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ട
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ തന്നെ തുടരട്ടെയെന്ന നിലപാടിൽ കേന്ദ്രനേതൃത്വം. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷനെ മാറ്റേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് വരെ സുരേന്ദ്രൻ തുടരട്ടെയെന്നും കേന്ദ്ര നേതൃത്വം നിലപാടെടുത്തു. പാലക്കാട്ടെ തോൽവി സംബന്ധിച്ച് സുരേന്ദ്രൻ നൽകിയ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്ര നേതൃത്വം ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വിവാദങ്ങൾ വേണ്ടെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ സംഘടനാ ഘടകങ്ങളിൽ ഉന്നയിക്കണമെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. പരസ്യപ്രസ്താവന നടത്തിയാൽ അച്ചടക്ക ലംഘനമായി കണക്കാക്കും. സുരേന്ദ്രന് രാജി സന്നദ്ധത അറിയിച്ചിരുന്നു. പാലക്കാട്ട് നേരിട്ട തിരിച്ചടിയെത്തുടർന്ന് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്നും എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ്, എ.എന്‍.രാധാകൃഷ്ണന് എന്നിവര്‍ വിട്ടുനിന്നതും ശ്രദ്ധേയമായിരുന്നു.
Read Moreപരസ്യപ്രതികരണങ്ങൾ ജനങ്ങളെ അകറ്റിയോ? അന്വേഷിക്കാൻ ബിജെപി ദേശീയ നേതൃത്വം
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വേളയിൽ നേതാക്കൾ നടത്തിയ പരസ്യപ്രതികരണങ്ങൾ തിരിച്ചടിയായോ എന്ന് പരിശോധിക്കാൻ ബിജെപി ദേശീയ നേതൃത്വം. പരസ്യപ്രതികരണങ്ങൾ പരിശോധിച്ച് നടപടികളിലേക്ക് കടക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് വേളയിൽ നേതാക്കൾ നടത്തിയ എല്ലാ പരസ്യപ്രതികരണങ്ങളും ഇംഗ്ലീഷിലേക്ക് തർജയ ചെയ്ത് അയച്ചുനൽകണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നേതാക്കളുടെ പരസ്യപ്രസ്താവനകൾ ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റാൻ ഇടയാക്കിയോ എന്നാണ് പരിശോധിക്കുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീറിനാണ് ചുമതല നൽകിയിരിക്കുന്നത്.ദേശീയ നേതാവ് അപരാജിത സാരങ്കി വിവാദ വീഡിയോകളിൽ അന്വേഷണം നടത്തും. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ ഉൾപ്പെടെ കൂടുതൽ ദേശീയ നേതാക്കൾ അന്വേഷണ സംഘത്തിൽ ഉണ്ടാകും എന്നാണ് സൂചന. പരസ്യപ്രസ്താവനകൾ ഉൾപ്പെടെ എല്ലാം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും പറഞ്ഞിരുന്നു. പാർട്ടിക്കകത്ത് ഒരു സംവിധാനം ഉണ്ടെന്നും അതിനു മുകളിൽ പ്രവർത്തിച്ചവർ ആരായിരുന്നാലും പരിശോധിക്കുമെന്നും…
Read Moreബംഗാൾ ഉൾക്കടലിന് മുകളിൽ ശക്തി കൂടിയ ന്യൂനമർദം; അടുത്ത നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത പാലിക്കണം
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദം ഇന്ന് തീവ്രമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് നാളെ മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Read Moreതാലൂക്കുതല അദാലത്തുകള്‍ അടുത്തമാസം 9 മുതൽ; അപേക്ഷകള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകള്‍ വഴിയും സ്വീകരിക്കും
തിരുവനന്തപുരം: “കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകള്‍ അടുത്ത മാസം ഒന്‍പത് മുതല്‍ ജനുവരി 13 വരെ നടക്കും. മന്ത്രിമാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരത്താണ്. ഡിസംബര്‍ രണ്ട് മുതല്‍ അദാലത്തിലേക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകള്‍ വഴിയും സ്വീകരിക്കും. ഓണ്‍ലൈനായി അയയ്ക്കാന്‍ കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി പോര്‍ട്ടല്‍ ഉണ്ടാക്കും. പരാതികള്‍ പൊതുജനങ്ങളില്‍നിന്ന് നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്കുതല സെല്ലും രൂപീകരിക്കും. ലഭിക്കുന്ന പരാതികള്‍ പരിശോധിക്കുന്നതിനായി വകുപ്പുതലത്തില്‍ ജില്ലാ അദാലത്ത് സെല്ലും പരാതിയിലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലുകളും പ്രവര്‍ത്തിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്കാന് നിശ്ചിത സര്‍വീസ് ചാര്‍ജ് ഇടാക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പരാതിക്കാരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണം. പരാതി…
Read Moreസെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്; സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അനക്സ്-ഒന്നിലെ ശുചിമുറിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റി. മുറിവിൽ ഒൻപത് തുന്നലുകളിട്ടതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
Read Moreകാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു; തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തരുടെ വാഹനം ശ്രീജിത്തിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
തിരുവനന്തപുരം : കാറും ബൈക്കും കൂട്ടിയിടിച്ചു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരം കുളം സ്വദേശിയും തിരുവല്ലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ ശ്രീജിത്ത് (38) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചിന് വിഴിഞ്ഞം ബൈപാസ് റോഡിൽ പയറും മൂടിന് സമീപം ആയിരുന്നു അപകടം. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന ശ്രീജിത്ത് സഞ്ചരിച്ച ബൈക്കിന് പിറകിൽ തമിഴ് നാട് സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. മൃതദേഹം ഉച്ചക്ക് ശേഷം തിരുവല്ലം പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വയ്ക്കും
Read Moreസജി ചെറിയാൻ രാജിവയ്ക്കുമോ ? “കോടതി വിധിയനുസരിച്ച് അന്വേഷണം നടക്കട്ടെയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കു പിന്നാലെ മന്ത്രി സജി ചെറിയാനെ സംരക്ഷിച്ച് സിപിഎം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പാർട്ടിയും സർക്കാരും ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കോടതി വിധിയനുസരിച്ച് അന്വേഷണം നടക്കട്ടെ. നിയമവിദഗ്ധരുമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം സജി ചെറിയാൻ രാജിവയ്ക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഗോവിന്ദൻ തയാറായില്ല. മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. പോലീസ് നൽകിയ റിപ്പോർട്ട് തള്ളിയ കോടതി, കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും അത് സ്വീകരിച്ച മജിസ്ട്രേറ്റ് ഉത്തരവും കോടതി റദ്ദാക്കി. കേസിൽ കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥൻ കേസ്…
Read Moreസന്ദീപ് വാര്യരുടെ ഭൂമി കൈമാറ്റം അമ്മ ജീവിച്ചിരുന്നകാലത്തുള്ള കാര്യമെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ ഭൂമി ആർഎസ്എസിന് കൈമാറ്റം ചെയ്യാനുള്ള തീരുമാനം അദ്ദേഹത്തിന്റെ അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണ്. അല്ലാതെ അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ലെന്ന് കെ. മുരളീധരൻ. സന്ദീപ് കോൺഗ്രസുകാരനായതിന് ശേഷം ആർഎസ്എസ് ബിജെപിയുമായി ബന്ധപ്പെട്ട ഒരു കാര്യവും സന്ദീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലായെന്ന് അദ്ദേഹം പാർട്ടിക്ക് ഉറപ്പ് നല്കിയിട്ടുള്ളതാണ്. അതിനനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. ആര്‍എസ്എസിന് ഭൂമി വിട്ടു നല്‍കാനുള്ള സന്ദീപിന്റെ കുടുംബത്തിന്റെ മുന്‍ പ്രഖ്യാപനത്തിനെതിരേ വലിയ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സന്ദീപിനെ ന്യായീകരിച്ച് കെ. മുരളീധരൻ രംഗത്തെത്തിയത്. സന്ദീപ് വാര്യര്‍ക്കെതിരേ സുപ്രഭാതം, സിറാജ് പത്രങ്ങളില്‍ ഇന്നലെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വിഷപാമ്പിനെ സ്വീകരിക്കുകയോ കഷ്ടം എന്ന തലക്കെട്ടിലായിരുന്നു പരസ്യം. ഒരു രാഷ്ട്രീയ പാർട്ടി ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിതെന്ന് കെ. മുരളീധരന് പറഞ്ഞു. ഇടതിന്റെ ശൈലിക്ക് തന്നെ എതിരാണിത്. എൽഡിഫിലെ…
Read Moreവിൽക്കാനായി എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍; 4 ഗ്രാം എംഡിഎംഎ 11 പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു
പൂന്തുറ: കച്ചവടത്തിനായി സൂ ക്ഷിച്ച നാല് ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വില്ലേജില്‍ വള്ളക്കടവ് ജമാ മസ്ജിത്ത് റോഡിൽ സഭക്കത്തലി (26) യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടുകൂടി അമ്പലത്തറ പരവന്‍കുന്ന് ഭാഗത്തുള്ള ഷൂട്ടിംഗ്മുടുക്കില് നിന്നുമാണ് ഇയാളെ എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎ 11 പൊതികളാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിൽപ്പനയ്ക്കായാണ് പ്രതി ഇവയെത്തിച്ചതെന്ന് പോലീസിനോട് പറഞ്ഞു. പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍, ജയപ്രകാശ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More