തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ ആരുടെ ഭാഗത്തുനിന്നാണ് വീഴ്ച ഉണ്ടായതെന്ന് ഉടൻ കണ്ടെത്തുമെന്നും കർശന നടപടി ഉണ്ടാകുമെന്നും കൃഷി മന്ത്രി പി. പ്രസാദ്. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് കൈമാറിയ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ ഭക്ഷ്യയോഗ്യമല്ലാതായി മാറാനുള്ള കാരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. അതേസമയം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും പണം കൊണ്ട് വോട്ട് പിടിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. പണാധിപത്യം കേരള ജനത സ്വീകരിക്കില്ല. പാലക്കാടും വയനാടും പണം കൊടുത്ത് വോട്ട് വാങ്ങാൻ ശ്രമം നടത്തുന്നു. ജനാധിപത്യം പറയുകയും പണാധിപത്യം പ്രവർത്തിക്കുകയും ചെയ്യുന്നു. ഇരട്ടത്താപ്പാണ് കോൺഗ്രസും ബിജെപിയും കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് സമീപിക്കാൻ കഴിയുന്ന ആളാണ് ജനപ്രതിനിധി ആകേണ്ടതെന്നും അത് വയനാട്ടുകാർ തിരിച്ചറിയുമെന്നും മന്ത്രി പി. പ്രസാദ് കൂട്ടിച്ചേർത്തു.
Read MoreCategory: TVM
മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ്: ഹാക്കിംഗ് നടന്നില്ലെന്ന് മെറ്റ കമ്പനി; ചീഫ് സെക്രട്ടറി വിശദീകരണം തേടും
തിരുവനന്തപുരം : മല്ലു ഹിന്ദു വാട്ട്സ് ആപ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ ഗോപാല കൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. പോലീസ് ഇക്കാര്യത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ ഇന്നലെ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് മുൻപാകെ സമർപ്പിച്ചിരുന്നു. ഡിജിപി യുടെ ശിപാർശയോടെ ഈ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. തന്റെ വാട്ട്സ് ആപ് ആരോ ഹാക്ക് ചെയ്താണ് മതാടിസ്ഥാനത്തിൽ ഐ എ എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഗ്രൂപ്പ് രൂപീകരിച്ചതെന്നായിരുന്നു ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണുകൾ പരിശോധനക്ക് നൽകാൻ പോലീസ് നിർദ്ദേശിച്ചതിനെ തുടർന്ന് ഫോണുകൾ ഫോർമാറ്റ് ചെയ്ത ശേഷം പോലീസിന് നൽകുകയായിരുന്നു. പോലീസ് വാട്ട്സ് ആപ് മെറ്റ കമ്പനിയോട് ഹാക്കിങ് നടന്നോ യെന്ന് രേഖാമൂലം ആവശ്യപെട്ടിരുന്നു. ഹാക്കിങ് നടന്നില്ലെന്ന് മെറ്റ…
Read Moreമല്ലു ഹിന്ദു വാട്സാപ് ഗ്രൂപ്പ്: ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിക്കും;ഗോപാലകൃഷ്ണന്റെ ഫോൺ ഫോറൻസിക് പരിശോധനയിൽ
തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്ട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ ഇന്ന് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ വാട്ട്സാപ് അക്കൗണ്ട് കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണ റിപ്പോർട്ട് ആണ് സമർപ്പിക്കുന്നത്. ഗോപാലകൃഷ്ണന്റെ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. ഫോണിന്റെ ഫോറൻസിക് ഫലം ഉൾപ്പെടെ റിപ്പോർട്ടിൽ ഉണ്ടാകും. തന്റെ വാട്സാപ് ആരോ ഹാക്ക് ചെയ്തുവെന്നാണ് ഗോപാലകൃഷ്ണൻ പോലീസിനോട് വ്യക്തമാക്കിയത്. വാട്ട്സ് ആപ് ഹാക്ക് ചെയ്തോയെന്നും അക്കൗണ്ട് വിവരങ്ങൾ രേഖാമൂലം സമർപ്പിക്കാനും പോലീസ് വാട്സാപ് മെറ്റ കമ്പനിക്ക് മെയിൽ അയച്ചിരുന്നു. എന്നാൽ ഹാക്കിംഗ് നടന്നിട്ടില്ലെന്നാണ് വാട്സാപ് കമ്പനി പോലീസിനെ രേഖമൂലം അറിയിച്ചത്. ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് ഗൂഗിളും പോലീസിന് മറുപടി നൽകി. ഗോപാലഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തല്ല വാട്സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചതെന്നാണ്…
Read Moreവീട്ടിൽ വെടിയുണ്ട പതിച്ച സംഭവം: വ്യക്തത തേടി പോലീസിനൊപ്പം കരസേനയും എയർഫോഴ്സും
കാട്ടാക്കട: വീട്ടിൽ വെടിയുണ്ട പതിച്ച സംഭവത്തിൽ കൂടുതൽ വ്യക്തത തേടി കരസേനയും എയർഫോഴ്സും പോലീസും പരിശോധന നടത്തും. വെടിയുണ്ട പോലീസിന്റേതാണെന്നും എയർഫോഴ്സിന്റേതാണെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങൾ ഉയർന്നു വന്ന പശ്ചാത്തലത്തിലാണ് മൂവരും അന്വേഷണം നടത്തുന്നത്. അതേസമയം വെടിയുണ്ട പതിച്ച വീടിന് സമീപത്തു നിന്ന് ഇന്ന് മറ്റൊരു വെടിയുണ്ട കൂടി ലഭിച്ചു. ഇന്നു രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് നാട്ടുകാർ വെടിയുണ്ട കണ്ടത്. ഇത് ഇന്നലെ പതിച്ചതാണോ അതോ മുൻപ് വീണതാണോ എന്നതു സംബന്ധിച്ച് പരിശോധന നടത്താൻ ബന്ധപ്പെട്ട അധികാരികൾക്ക് ഇന്നു കൈമാറും. വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ. ആനന്ദും കുടുംബവും വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് ഇന്നലെ വെടിയുണ്ട കണ്ടെത്തിയത്. സംഭവ സമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല.ആശുപത്രിയിൽ പോയിരുന്നു കുടുംബം ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴാണ് ഹാളിലെ സോഫയിൽ വെടിയുണ്ട കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഷീറ്റ് ഇട്ട വീടിന്റെ മേൽക്കൂര തുളച്ചാണ് വെടിയുണ്ട വീടിനുള്ളിൽ പതിച്ചിരിക്കുന്നത്. സമീപത്തെ…
Read Moreറീല്‍സ് ചിത്രീകരിക്കാന്‍ അഭ്യാസം; ബൈക്കുകൾ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു
നെടുമങ്ങാട് : റീല്‍സ് ചിത്രീകരിക്കാന്‍ അഭ്യാസം നടത്തിയ ബൈക്കുകൾ പിടിച്ചെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. വലിയമല പോലീസ് പരിധിയില്‍ രണ്ടു ബൈക്കുകളും നെടുമങ്ങാട് പോലീസ് പരിധിയിൽ രണ്ടു ബൈക്കുകളുമാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി പൊലീസ് സ്റ്റേഷനുകളില്‍ കൈമാറിയത്. കുറച്ചു നാളുകളായി ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡു ചെയ്ത റീല്‍സുകള്‍ മോട്ടോര്‍ വാഹനവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. അപകടരമായി റോഡില്‍ അഭ്യാസങ്ങള്‍ നടത്തി മറ്റു യാത്രക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങള്‍ ഓടിച്ച് റീല്‍സുകള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്. ആരുടെയൊക്കെ വാഹനം പിടിച്ചെടുക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് കൃത്യമായി വിവരം തയാറാക്കിയാണ് വാഹനങ്ങള്‍ പിടിച്ചെടുക്കല്‍ ആരംഭിച്ചത്. പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് എതൊക്കെ തരത്തിലുള്ള പിഴ ചുമത്തണമെന്ന കാര്യത്തില്‍ ആലോചനയിലാണ് മോട്ടോര്‍ വാഹനവകുപ്പ്. സംസ്ഥാനത്താകമാനം നടത്തുന്ന ഓപ്പറേഷന്റെ ഭാഗമായി ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ നെടുമങ്ങാട് സബ്ഡിവിഷന്റെ കീഴില്‍ നടത്തിയ പരിശോധനയില്‍ ആണ് ബൈക്കുകൾ…
Read Moreഹോട്ടല്‍ പരിശോധനയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തി;രാഹുൽമാങ്കുട്ടത്തിൽ പറഞ്ഞത് നുണയെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന റെയ്ഡിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്. ഹോട്ടൽ പരിശോധനയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞത് നുണയാണെന്ന് ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വ്യക്തമായെന്നും കോണ്‍ഗ്രസ് എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സിനിമാ നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യുസേഴ്സ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയ നടപടിയിലും മന്ത്രി പി.രാജീവ് പ്രതികരിച്ചു. എല്ലാ സംഘടനകളിലും സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരം വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും സംഘടനകള്‍ക്ക് ഉള്ളിലെ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതാത് സംഘടനകളാണെന്നും മന്ത്രി പറഞ്ഞു.
Read Moreതിരുവനന്തപുരം കോർപ്പറേഷനു മുന്നിൽ വീണ്ടും ആത്മഹത്യാഭീഷണിയുമായി ശുചീകരണത്തൊഴിലാളികൾ
തിരുവനന്തപുരം : കോർപ്പറേഷൻ വളപ്പിൽ വീണ്ടും ആത്മഹത്യഭീഷണി സമരവുമായി ശുചീകരണ തൊഴിലാളികൾ. ഇന്ന് രാവിലെ പെട്രോളും കയറുമായി രണ്ട് യുവാക്കൾ മരത്തിനു മുകളിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലും സമാന രീതിൽ ശുചീകരണത്തൊഴിലാളികൾ സമരം നടത്തിയിരുന്നു. അന്ന് മന്ത്രി ഉൾപ്പെടെയുള്ളവർ ഇവരുടെ വിഷയത്തിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിച്ചില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. മാലിന്യ ശേഖരണ ശുചീകരണ തൊഴിലാളികളെ ശുചീകരണ സേനയായി അംഗീകരിക്കുക , തൊഴിലാളികളുടെ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം കോർപ്പറേഷന് മുന്നിൽ ശുചീകരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാലമായി കുടിൽ കെട്ടി സമരം നടത്തുന്ന തൊഴിലാളികൾ ആണ് ആത്മഹത്യ ഭീഷണി മുഴക്കി മരത്തിനുമുകളിൽ കയറി നിലയുറപ്പിച്ചത്. ഇവർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനെതിരെ കോർപറേഷൻ നടപടി സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ആത്മഹത്യാഭീഷണി…
Read Moreസിപിഐയോട് സിപിഎമ്മിന് കുടിപ്പക; സിപിഐ ഇനിയെങ്കിലും അടിമ മനോഭാവം ഉപേക്ഷിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഇടതുപക്ഷ ഐക്യത്തിന് സിപിഐയ്ക്ക് താല്പര്യമില്ലെന്ന സിപിഎം അവലോകന റിപ്പോർട്ടിലെ പരാമർശം സിപിഐയോട് 1964 ലെ ഭിന്നിപ്പു മുതലുള്ള കുടിപ്പക ഇപ്പോഴുമുണ്ടെന്ന് വിളംബരം ചെയ്തിരിക്കുകയാണെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. കോൺഗ്രസ് ദാനം ചെയ്ത പി.കെ.വാസുദേവൻ നായരുടെ മുഖ്യമന്ത്രി സ്ഥാനം 1979 ൽ ഇടതുപക്ഷ ഐക്യത്തിനു വേണ്ടി സിപിഐ ബലിയർപ്പിച്ചു. അതിനു ശേഷം സിപിഎം പറമ്പിലെ കുടികിടപ്പുകാർ മാത്രമാണ് സിപിഐക്കാർ. കുടിയാനോടുള്ള ജന്മിയുടെ പഴയ മനോഭാവമാണ് സിപിഎം ഇപ്പോഴും അവരോട് പുലർത്തുന്നത്. കേരളം കഴിഞ്ഞാൽ സിപിഎം നേക്കാൾ ശക്തിയുള്ള പാർട്ടിയായ സിപിഐ യെയാണ് സിപിഎം അവലോകന റിപ്പോർട്ടിലൂടെ അധിക്ഷേപിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. സിപിഐയിലെ അച്യുതമേനോനും പികെവിയും മുഖ്യമന്ത്രിമാരായിരുന്ന കോൺഗ്രസുമായി സഖ്യമുണ്ടായിരുന്ന 1969 മുതൽ 79 വരെയുള്ള സുവർണകാലം ബിനോയ് വിശ്വത്തിന് അയവിറക്കാനേ കഴിയൂ. സിപിഎമ്മിന്റെ ആട്ടും തുപ്പുമേറ്റു കഴിയുന്ന സിപിഐ ഇനിയെങ്കിലും അടിമ മനോഭാവം…
Read Moreകാൽനടക്കാർ സൂക്ഷിച്ചോ… കുറവൻകോണത്തെ ട്രാഫിക് പോസ്റ്റ് അപകടാവസ്ഥയിൽ; ഏതുനിമിഷവും അപകടം സംഭവിക്കാം
പേരൂർക്കട: കുറവൻകോണം ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പോസ്റ്റ് അപകടാവസ്ഥയിൽ. കവടിയാർ ജംഗ്ഷനിൽ നിന്ന് പട്ടത്തേക്ക് പോകുന്ന ഭാഗത്ത് ഇടതുവശത്തായിട്ടാണ് ഫുട്പാത്തിനോട് ചേർന്ന് ട്രാഫിക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. നാല് റോഡുകൾ ചേരുന്ന കുറവൻകോണം ജംഗ്ഷനിൽ വാഹന യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 10 വർഷത്തിനു മുമ്പാണ് ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ സ്ഥാപിച്ചത്.’ മൊത്തം നാല് ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ സ്ഥാപിച്ചിരുന്നതെങ്കിലും കഷ്ടിച്ച് ഒരാഴ്ച മാത്രമാണ് ഇവ പ്രവർത്തിച്ചത്. കുറവൻകോണം ജംഗ്ഷനിൽ സിഗ്നൽ പോസ്റ്റ് സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുക പ്രായോഗികമല്ലെന്ന് മനസിലായതോടുകൂടിയാണ് സിഗ്നൽ പോസ്റ്റുകൾ നോക്കുകുത്തികളായത്.’ അറ്റകുറ്റപ്പണി ഇല്ലാതായതോടെ മഴയും വെയിലുമേറ്റ് സിഗ്നൽ പോസ്റ്റ് തുരുമ്പെടുത്ത് ചരിഞ്ഞ അവസ്ഥയിലാണ്. ഇതിനു സമീപത്ത് കൂടിയാണ് കാൽനടയാത്രികർ സഞ്ചരിക്കുന്നത്. പോസ്റ്റ് ഏതു നിമിഷവും ചരിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഉപയോഗശൂന്യമായ ട്രാഫിക് സിഗ്നൽ പോസ്റ്റ് സ്ഥലത്തുനിന്ന് നീക്കം ചെയ്യേണ്ടതുണ്ട്.
Read Moreകേരളത്തിന്റെ സിൽവർലൈൻ പദ്ധതി വീണ്ടും ചർച്ചയാവുന്നു; പുതിയ നിബന്ധനകൾ ചെലവ് കൂട്ടും
തിരുവനന്തപുരം: കേരളത്തിന്റെ അർധഅതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൽ വീണ്ടും ചർച്ചയിലേക്ക്. പുതിയ നിബന്ധനകൾ അംഗീകരിച്ചാൽ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവനയാണു പദ്ധതിയെ വീണ്ടും ചൂടു പിടിപ്പിച്ചിരിക്കുന്നത്. കേരളം വിശദപദ്ധതി രേഖ (ഡിപിആർ) സമർപ്പിച്ച് നാലുവർഷം കഴിഞ്ഞിട്ടും റെയിൽവേ ബോർഡോ കേന്ദ്ര സർക്കാരോ അന്തിമാനുമതി ഇതുവരെ നൽകിയിട്ടില്ലെങ്കിലും പുതിയ നിബന്ധനകൾ അടങ്ങിയ കത്ത് റെയിൽവേ ബോർഡ് താമസിയാതെ ദക്ഷിണ റെയിൽവേയ്ക്കും കേരളത്തിനും കൈമാറുമെന്നു സൂചന. സാങ്കേതിക-പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി. അബ്ദുറഹിമാനും ഡൽഹിയിൽ കേന്ദ്രമന്ത്രിയെ 2024 ഒക്ടോബർ 16ന് കണ്ടപ്പോൾ സിൽവർ ലൈൻ പദ്ധതിയുടെ കാര്യവും ചർച്ച ചെയ്തിരുന്നു. തുടർന്ന്…
Read More