വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കൂട്ടക്കൊലയ്കക്കു കാരണം കടബാധ്യതയെന്ന് ഉറപ്പിച്ച് പൊലീസ്. കേസിൽ പോലീസിന്റെ അന്വേഷണം പൂർത്തിയായി. കേസിലെ ഏകപ്രതിയായ അഫാന്റെ കുടുംബത്തിന് 48 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണം പൂർത്തിയായതിനു പിന്നാലെ കുറ്റപത്രം തയാറാക്കൽ നടപടികളിലേക്ക് പോലീസ് കടന്നു. അടുത്തമാസത്തോടെ കുറ്റപത്രം സമർപ്പിക്കും. കുതിച്ചുയർന്ന കടവും കടക്കാർ പണം തിരികെ ചോദിച്ചതിലെ ദേഷ്യവുമാണ് കൊലയുടെ കാരണമായി അന്വേഷണസംഘം കണ്ടെത്തിയത്. ബന്ധുക്കളിൽ നിന്നായി 16 ലക്ഷം രൂപയും 17 ലക്ഷം രൂപയുടെ ഹൗസിംഗ് ലോണും മൂന്നുലക്ഷം രൂപയുടെ പഴ് സണൽ ലോണും ഒന്നര ലക്ഷത്തിന്റെ ബൈക്ക് ലോണും 10 ലക്ഷത്തിന്റെ പണയവുമായിരുന്നു കടം. അമ്മയും വല്ല്യമ്മയും സഹോദരനും ബന്ധുക്കളും കാമുകിയുമടക്കം ആറു പേരെയാണ് അഫാൻ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയത്. കടം വീട്ടാൻ സഹായിക്കാതിരുന്നതോടെയാണ് വല്ല്യമ്മ, പിതൃസഹോദരൻ, ഇദ്ദേ ഹത്തിന്റെ ഭാര്യ എന്നിവരെ കൊന്നതെന്നും പണയംവച്ച സ്വർണം തിരികെ…
Read MoreCategory: TVM
മേയ് ദിനത്തിൽ വിപുലമായ സമരപരിപാടിയുമായി ആശാ പ്രവർത്തകർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന ആശാ പ്രവർത്തകരുടെ രാപ്പകൽ സമരവുമായി ബന്ധപ്പെട്ട് മേയ്ദിനത്തിൽ തലസ്ഥാനത്ത് വിപുല പരിപാടികൾക്ക് തയാറെടുപ്പ് നടത്തി സമരസമിതി. ഇതിന് വേണ്ടി വിവിധ സന്നദ്ധ സംഘടന പ്രവർത്തകരെയും സാംസ്കാരിക പ്രവർത്തകരെയും അണിനിരത്തിയുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഐക്യദാർഢ്യ പരിപാടികൾക്ക് വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. അടുത്ത മാസം കാസർഗോഡ് നിന്നാരംഭിക്കുന്ന ഐക്യദാർഢ്യ യാത്ര ജൂണിൽ തലസ്ഥാനത്തെത്തിച്ചേരും. വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണ കുടുതൽ ആർജിച്ച് കൊണ്ട് ശക്തമായ സമരപരിപാടികളാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സമരസമിതി പറഞ്ഞു. അതേ സമയം ഓണറേറിയം വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാപ്പകൽ സമരവും നിരാഹാര സമരവും നടത്തുന്ന ആശ പ്രവർത്തകരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇതുവരേയ്ക്കും തയാറായിട്ടില്ല.
Read Moreപെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശല്യപ്പെടുത്തൽ; പോക്സോ കേസിൽ അറസ്റ്റ് ചെയ്തു പോലീസ്
മാറനല്ലൂർ: വീട്ടിലേക്കു നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശല്യപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോക്സോ ചുമത്തി മാറനല്ലൂർ പോലീസ് അറസ്റ്റുചെയ്തു. ഊരൂട്ടമ്പലം അരുവാക്കോട് ജിതീഷ് ഭവനിൽ അനീഷ് കുമാർ(30) ആണ് അറസ്റ്റിലായത്. ഊരൂട്ടമ്പലത്തു പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read Moreഇടിമിന്നലോടുകൂടിയ മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കും. അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.8 മുതല്‍ 1.7 മീറ്റര്‍ വരെയും, കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 0.8 മുതല്‍ 1.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കണമെന്നും നിർദേശമുണ്ട്.
Read Moreകള്ളക്കടൽ പ്രതിഭാസം: കേരളാതീരത്ത് നാളെ കടലാക്രമണ സാധ്യത
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ഈ മാസം 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.
Read Moreഐബി ഉദ്യോഗസ്ഥയുടെ മരണം: ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പോലീസ്; കുടുംബം ഇന്ന് ഡിജിപിയെ കാണും
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ അന്വേഷണം ഇഴയുന്നുവെന്ന പരാതിയുമായി ഉദ്യോഗസ്ഥയുടെ ബന്ധുക്കൾ ഇന്ന് സംസ്ഥാന പോലീസ് മേധാവിയെ കാണും. പത്തനംതിട്ടയിൽ നിന്നാണ് യുവതിയുടെ പിതാവും ബന്ധുക്കളും തിരുവനന്തപുരത്തെത്തി എഡിജിപി മനോജ് എബ്രഹാം, സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് എന്നിവരെ കാണുന്നത്. യുവതി മരണമടഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും ഉത്തരവാദിയായ പ്രതിയെ പിടികൂടാൻ പോലീസിന് കഴിയാത്തതിലുള്ള പരാതി ബന്ധുക്കൾ ഡിജിപിയെ അറിയിക്കും. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന സുകാന്ത് കുടുംബ സമേതമാണ് ഒളിവിൽ കഴിയുന്നത്. പോലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നുവെങ്കിൽ സുകാന്തിനെ പിടികൂടാമായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്. അതേസമയം സുകാന്തിന്റെ മുൻകൂർ ജാമ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച സുകാന്തിന്റെ മലപ്പുറം എടപ്പാളിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പൂട്ടിയിട്ടിരുന്ന വീട് തുറന്ന് പരിശോധന നടത്തിയത്. ഹാർഡ് ഡിസ്ക്കും പാസ് ബുക്കുകളും മൊബൈൽ…
Read Moreഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിനെ ഇനിയും പിടികൂടാനാകാതെ പോലീസ്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം നടന്നിട്ട് ഒരു മാസമാകാറായിട്ടും പ്രതി സുകാന്തിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പേട്ട പോലീസിന്റെ അലംഭാവത്തിൽ ഐബി ഉദ്യോഗസ്ഥയുടെ ബന്ധുക്കൾ കടുത്ത അതൃപ്തിയിലാണ്.ഐബി ഉദ്യോഗസ്ഥയായ യുവതിയുടെ സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത്. സുകാന്ത് വിവാഹത്തിൽനിന്നു പിൻമാറിയതിലുള്ള മനോവിഷമമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. മരണത്തിന് കാരണം സുകാന്താണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചതിനെ തുടർന്ന് പോലീസ് സുകാന്തിനെ പ്രതി ചേർത്തിരുന്നു. ഇതോടെ സുകാന്ത് കുടുംബസമേതം ഒളിവിൽ പോകുകയായിരുന്നു. ഇന്നലെ സുകാന്തിന്റെ എടപ്പാളിലെ വീട്ടിൽ പേട്ട പോലീസ് പരിശോധന നടത്തിയിരുന്നു. പൂട്ടിയിട്ടിരുന്ന വീടിന്റെ താക്കോൽ അടുത്ത വീട്ടിൽനിന്നു വാങ്ങിയശേഷമാണ് പോലീസ് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഹാർഡ് ഡിസ്ക്കുകളും പാസ്ബുക്കുകളും പോലീസ് കണ്ടെടുത്തിരുന്നു. സാന്പത്തികമായും ലൈംഗികമായും സുകാന്ത് യുവതിയെ ചൂഷണം ചെയ്തിരുന്നുവെന്നാണ് പോലീസിന്റെ അനുമാനം. കഴിഞ്ഞമാസം 24…
Read Moreവെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് രോഗിക്ക് പരിക്ക്; അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
നെടുമങ്ങാട്: വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരുന്നു വാങ്ങാനെത്തിയയാൾക്ക് കോൺക്രീറ്റ് പാളി അടർന്നു തലയിൽ വീണതിനെ തുടർന്നു പരിക്കേറ്റു. മിത്രാനികേതൻ കരിമൺകോട് തടത്തരികത്തു വീട്ടിൽ കെ. ഗോപാലൻ നാടാർക്ക് (63) ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. ഭാര്യയ്ക്കു വേണ്ടി ജീവിതശൈലി രോഗങ്ങൾക്കുള്ള ഗുളികകൾ വാങ്ങാൻ എത്തിയതായിരുന്നു ഗോപാലൻ നാടാർ. ആശുപത്രിയിൽ പഴയ അത്യാഹിതവിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് മരുന്നു വിതരണം ചെയ്യുന്നത്. ഗോപാലൻ നാടാർ രാവിലെ മരുന്നു വാങ്ങാനെത്തിയപ്പോൾ നല്ല തിരക്കായിരുന്നു. തുടർന്നു കെട്ടിടത്തിന്റെ മുൻവശത്തുള്ള പടിയിൽ ഊഴം കാത്തിരിക്കുമ്പോഴാണു മുകളിലുള്ള കോൺക്രീറ്റ് പാളിയുടെ ഒരുഭാഗം അടർന്നു തലയിൽ വീണത്. സാരമായി പരിക്കേറ്റ ഗോപാലൻ നാടാർ വെള്ളനാട് ആശുപത്രിയിൽ തന്നെ ചികിത്സ തേടി. ആശുപത്രിയിൽ ഉച്ചയ്ക്കുശേഷം വരുന്ന കാഷ്വാലിറ്റിയും ചില ദിവസങ്ങളിലെ സ്പെഷൽ ക്ലിനിക്കുകളും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ പല ഭാഗത്തും കോൺക്രീറ്റ് പാളികൾ അടർന്നിരിക്കുകയാണ്.…
Read Moreവാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച അബിന്‍ ശശിക്കു മരണമില്ല; ആറുപേരിലൂടെ ഇനിയും ജീവിക്കും
മെഡിക്കല്‍കോളജ്: ഇടുക്കി പാറേമാവ് തോണിയില്‍ വീട്ടില്‍ അബിന്‍ ശശി(25)ക്ക് മരണമില്ല; യുവാവിന്റെ അവയവങ്ങള്‍ ആറുപേരിലൂടെ പുതുജീവന്‍ കൈവരിക്കും. വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച അബിന്റെ അവയവങ്ങള്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കാണ് ദാനം ചെയ്തത്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആയുര്‍വേദ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന അബിന്‍ കഴിഞ്ഞ 15ന് രാവിലെ കൊട്ടാരക്കര പുത്തൂരിൽ വച്ചാണ് അപകടത്തില്‍പ്പെട്ടത്. യുവാവ് സഞ്ചരിച്ച ബൈക്ക് ഒരു ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബിനെ ആദ്യം കൊട്ടാരക്കരയിലും തുടര്‍ന്നു തിരുവനന്തപുരത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 18ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ബന്ധുക്കളുടെ സമ്മതപ്രകാരം വൃക്കകൾ, കരള്‍, ഹൃദയ വാല്‍വുകള്‍, കോര്‍ണിയകൾ എന്നിവയാണ് ദാനം ചെയ്തത്. ശശിയുടെയും ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലക്ഷ്മി ശശിയുടെയും മകനാണ് അബിന്‍ ശശി. അബിന്റെ മൃതദേഹം ഇന്നു വീട്ടുവളപ്പില്‍ സംസ്കരിക്കും.
Read Moreയുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഊട്ടിയിൽനിന്നും പിടികൂടി
തിരുവനന്തപുരം: യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായശേഷം ഒളിവിൽ പോവുകയും, തുടർ ന്നു ലഹരി വിപണനം നടത്തുകയും ചെയ്തിരുന്ന യുവാവിനെ ഊട്ടിയിൽ നിന്നും കഠിനംകുളം പോലീസ് പിടികൂടി. 2025 ഫെബ്രുവരി 25നു മത്സ്യത്തൊഴിലാളികളായരണ്ടു യുവാക്കളെ രണ്ടു സംഭവങ്ങളിലായി കൊല്ലാൻ ശ്രമിച്ച കഠിനംകുളം പഴഞ്ചിറ മണക്കാട്ട് വീട്ടിൽ എയ്സ് കണ്ണൻ എന്നു വിളിക്കുന്ന വിപിൻ (26) നെയാണ് പോലീസ് പിടികൂടിയത്. ഒന്നരമാസമായി വിവിധ സ്ഥലങ്ങളിലായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അതിനിടയിൽ ലഹരി ഉപയോഗത്തിനും വ്യാപാരത്തിനും പത്തനാപുരം എക്സൈസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഠിനംകുളം, പൂജപ്പുര, മണ്ണഞ്ചേരി, പൂന്തുറ, ചാത്തന്നൂർ, പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ തിരുവനന്തപുരം റൂറൽ എസ്പി സുദർശനന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജു ലാൽ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു, സബ് ഇൻസ്പെക്ടർ…
Read More