യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല്ലാ​ൻ ശ്ര​മം; ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ഊ​ട്ടി​യി​ൽ​നി​ന്നും പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ​ശേ​ഷം ഒ​ളി​വി​ൽ പോ​വു​ക​യും, തു​ട​ർ ന്നു ​ല​ഹ​രി വി​പ​ണ​നം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്ന യു​വാ​വി​നെ ഊ​ട്ടി​യി​ൽ നി​ന്നും ക​ഠി​നം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. 2025 ഫെ​ബ്രു​വ​രി 25നു ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ​ര​ണ്ടു യു​വാ​ക്ക​ളെ ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലാ​യി കൊ​ല്ലാ​ൻ ശ്ര​മി​ച്ച ക​ഠി​നം​കു​ളം പ​ഴ​ഞ്ചി​റ മ​ണ​ക്കാ​ട്ട് വീ​ട്ടി​ൽ എ​യ്സ് ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന വി​പി​ൻ (26) നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഒ​ന്ന​ര​മാ​സ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​തി​നി​ട​യി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും വ്യാ​പാ​ര​ത്തി​നും പ​ത്ത​നാ​പു​രം എ​ക്സൈ​സ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ക​ഠി​നം​കു​ളം, പൂ​ജ​പ്പു​ര, മ​ണ്ണ​ഞ്ചേ​രി, പൂ​ന്തു​റ, ചാ​ത്ത​ന്നൂ​ർ, പ​ത്ത​നാ​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. പ്ര​തി​യെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി സു​ദ​ർ​ശ​ന​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി മ​ഞ്ജു ലാ​ൽ, വ​ർ​ക്ക​ല ഡി​വൈ​എ​സ്പി ഗോ​പ​കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ഠി​നം​കു​ളം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ…

Read More

വ​നി​താ പോ​ലീ​സ് ​റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന് തീ​രും; വൈ​കു​ന്നേ​രം 5ന് ​മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: വ​നി​താ പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ഇ​ന്ന് രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കും. നി​യ​മ​ന​ത്തി​നുവേ​ണ്ടി സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ നി​രാ​ശ​യി​ൽ.ച​ർ​ച്ച​യ്ക്കുപോ​ലും വി​ളി​ക്കാ​തെ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. എ​ഴു​ത്തുപ​രീ​ക്ഷ​യും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ​യും പാ​സാ​യി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ത​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത​യി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി ത​ങ്ങ​ളെ അ​പ​മാ​നി​ച്ചു​വെ​ന്നാ​ണ് വൈ​കാ​രി​ക​മാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്ര​തി​ക​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് ഹാ​ൾ ടി​ക്ക​റ്റ് ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ച ശേ​ഷം വൈ​കു​ന്നേ​രം അ​ഞ്ചിന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യശേ​ഷം സ​മ​രം ഇ​ന്ന് അ​വ​സാ​നി​പ്പി​ച്ച് എ​ല്ലാ​വ​രും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങും. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി രാ​വും പ​ക​ലും സ​മ​രം ചെ​യ്ത വ​നി​താ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വി​തു​ന്പ​ലോ​ടെ​യാ​ണ് ത​ങ്ങ​ളു​ടെ അ​വ​സ്ഥ​ക​ൾ വി​വ​രി​ച്ച​ത്. അ​തേസ​മ​യം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സ്ഥ​യ്ക്ക് താ​ത്കാ​ലി​ക പ​രി​ഹാ​ര​മാ​യി ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച് ഭാ​ര​വാ​ഹി പ്ര​കാ​ശ് തോ​മ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സ​മ​ര​സ്ഥ​ല​ത്തെ​ത്തി…

Read More

“റാങ്ക് ലിസ്റ്റിന്‍റെ  കാലാവധി ഡി​സം​ബ​ര്‍ 31 വ​രെ​യെ​ങ്കി​ലും നീ​ട്ട​ണം ‘; മുഖ്യമന്ത്രിക്ക് വി.എം. സുധീരന്‍റെ കത്ത് 

തി​രു​വ​ന​ന്ത​പു​രം: വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇടപ്പെട്ട് പ്ര​ശ്‌​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​നി​യും വൈ​കു​ന്ന​ത് അ​ങ്ങേ​യ​റ്റ​ത്തെ കൃ​ത്യ​വി​ലോ​പ​മാ​കു​മെ​ന്ന് കാ​ട്ടി കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം.​ സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. 2024 ഏ​പ്രി​ല്‍ 20ന് ​നി​ല​വി​ല്‍​വ​ന്ന വ​നി​താ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി 2025 ഏ​പ്രി​ല്‍ 19 ന് ​തീ​രു​ക​യാ​ണ്. ഇ​പ്പോ​ള്‍ ഈ ​കാ​റ്റ​ഗ​റി​യി​ല്‍ 570 വേ​ക്ക​ന്‍​സി​ക​ള്‍ ഉ​ള്ള​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്. ഇ​വ​ര്‍​ക്ക് നി​യ​മ​നം ന​ല്‍​കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും പ്ര​ക​ട​മാ​യ കാ​ല​താ​മ​സ​ത്തി​ലു​ണ്ടാ​യ ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് സ്വാ​ഭാ​വി​ക​മാ​യും അ​വ​രെ സ​മ​ര​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. നി​ല​വി​ലു​ള്ള വേ​ക്ക​ന്‍​സി​ക​ളും ഈ ​വ​ർ​ഷം ഉ​ണ്ടാ​കാ​നി​ട​യു​ള്ള വേ​ക്ക​ന്‍​സി​ക​ളും കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​പ്പോ​ഴ​ത്തെ റാ​ങ്ക് ലി​സ്റ്റി​ല്‍​നി​ന്നും നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും തൊ​ഴി​ല്‍ ര​ഹി​ത​രോ​ടു​ള്ള പ്ര​ഖ്യാ​പി​ത പ്ര​തി​ബ​ന്ധ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ഈ ​വ​ർ​ഷം ഡി​സം​ബ​ര്‍ 31 വ​രെ​യെ​ങ്കി​ലും നീ​ട്ട​ണം- ക​ത്തി​ൽ…

Read More

സ​ർ​ക്കാ​രിനെ​തി​രേ കേസ് കൊടുക്കാൻ സാ​ഹ​ച​ര്യം ഒ​രു​ക്ക​രു​തെന്ന് എൻ. പ്രശാന്ത്

തി​രു​വ​ന​ന്ത​പു​രം: അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദ മു​ര​ളീ​ധ​ര​നു മു​ന്നി​ല്‍ ഹി​യ​റിം​ഗി​നു ഹാ​ജ​രാ​യ എ​ന്‍. പ്ര​ശാ​ന്ത്  ഹി​യ​റിം​ഗി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചു. താ​നി​തു​വ​രെ സ​ർ​ക്കാ​രിനെ​തി​രെ ഒ​രു കേ​സും കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും  കേ​സു​കൊ​ടു​ക്കാ​നു​ള്ള  സാ​ഹ​ച​ര്യം ഒ​രു​ക്ക​രു​തെ​ന്നും പ്ര​ശാ​ന്ത് പ​റ​യു​ന്നു.  ആ​റ് മാ​സ​ത്തി​ൽ തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് നി​യ​മ​മു​ണ്ടാ​യി​രി​ക്കെ മൂ​ന്ന് വ​ർ​ഷ​മാ​യി​ട്ടും ഫ​യ​ൽ പൂ​ഴ്ത്തിവച്ച് അ​തി​ന്‍റെ  പേ​രി​ൽ  2022 മു​ത​ൽ അ​കാ​ര​ണ​മാ​യും നി​യ​മ​വി​രു​ദ്ധ​മാ​യും ത​ട​ഞ്ഞുവച്ച ത​ന്‍റെ  പ്ര​മോ​ഷ​ൻ ഉ​ട​ന​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ശാ​ന്ത്  ഓ​രോ ഫ​യ​ലും ഓ​രോ ജീ​വ​നെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി കാ​ണ​രു​തെ​ന്നും കു​റി​ക്കു​ന്നു.  ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യും അ​ഖി​ലേ​ന്ത്യാ സ​ർ​വീസ് ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യും ഫേ​സ് ബു​ക്ക് പോ​സ്റ്റി​ന്‍റെ പേ​രി​ൽ വീ​ണ്ടു​മൊ​രു അ​ന്വേ​ഷ​ണം തു​ട​ങ്ങാ​ൻ ശ്ര​മി​ക്കാ​തെ ഈ ​പ്ര​ഹ​സ​നം ഇ​വി​ടെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും  ⁠ഡോ. ​ജ​യ​തി​ല​കി​നും ഗോ​പാ​ല​കൃ​ഷ്ണ​നും ഒ​രു മാ​ധ്യ​മ​ത്തി​നുമെതിരേ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യും വ്യാ​ജ​രേ​ഖ സൃ​ഷ്ടി​ക്ക​ലും സ​ർ​ക്കാ​ർ രേ​ഖ​യി​ൽ കൃ​ത്രി​മം കാ​ണി​ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള…

Read More

പി​എം ശ്രീ ​പ​ദ്ധ​തി: കേ​ന്ദ്ര​ത്തി​ന്‍റെ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക്  വ​ഴ​ങ്ങ​രു​തെ​ന്നു സി​പി​ഐ മു​ഖ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: ​കേന്ദ്രസർക്കാരിന്‍റെ പിഎം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രേ സി​പി​ഐ മു​ഖ​പ​ത്രം. കേ​ന്ദ്ര​ത്തി​ന്‍റെ സ​മ്മ​ർ​ദങ്ങ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും സ​ർ​ക്കാ​രും വ​ഴ​ങ്ങ​രു​തെ​ന്നും സം​സ്ഥാ​ന​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സി​പി​എം മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗ​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗം പ​റ​യു​ന്നു. പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ ധാ​ര​ണ​പ​ത്രം ഒ​പ്പി​ടാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​മ​ഗ്ര​ശി​ക്ഷാ അ​ഭി​യാ​ന്‍ പ​ദ്ധ​തി​പ്ര​കാ​രം കേ​ര​ള​ത്തി​ന് ല​ഭി​ക്കേ​ണ്ട 1500 കോ​ടി​യോ​ളം രൂ​പ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​നു പു​റ​മേ ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ​ബം​ഗാ​ള്‍, പ​ഞ്ചാ​ബ് തു​ട​ങ്ങി പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു​ള​ള വി​ഹി​ത​വും നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ല്‍ പ​റ​യു​ന്നു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​ദ്ധ​തി​യി​ൽ ചേ​രാ​നു​ള്ള തി​ടു​ക്ക​ത്തെ മു​ഖ​പ്ര​സം​ഗം എ​തി​ർ​ക്കു​ക​യാ​ണ്. കേ​ര​ള​മ​ട​ക്കം രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും മി​ക​വും അ​വ​ഗ​ണി​ച്ച് ഈ ​രം​ഗ​ത്തെ തു​ട​ര്‍​വി​കാ​സ​ത്തെ​യും വ​ള​ര്‍​ച്ച​യെ​യും ത​ട​യാ​ന്‍ മാ​ത്ര​മേ മോ​ദി സ​ര്‍​ക്കാ​രി​ന്റെ ദു​ശാ​ഠ്യ​ത്തി​ന് ക​ഴി​യൂ. അ​ത്ത​രം സ​മ്മ​ര്‍​ദങ്ങ​ള്‍​ക്ക് വ​ഴ​ങ്ങാ​തെ അ​ര്‍​ഹ​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ക​ണ​ക്കു​പ​റ​ഞ്ഞ് വാ​ങ്ങാ​ന്‍ രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യും സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​വ​സ​രം…

Read More

“എ​ത്ര വി​ചി​ത്ര​മാ​യ ലോ​ക​മാ​ണ്’ ; വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ദി​വ്യ.​എ​സ്.​അ​യ്യ​ർ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​കെ.​ രാ​ഗേ​ഷി​നെ പ്ര​ശം​സി​ച്ച​തി​ന് ത​നി​ക്കെ​തി​രേ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ദി​വ്യ.​എ​സ്.​അ​യ്യ​ര്‍. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ദി​വ്യയു​ടെ പ്ര​തി​ക​ര​ണം. സ്വ​ന്തം അ​നു​ഭ​വ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ ചി​ല മ​നു​ഷ്യ​രി​ലു​ള്ള ന​ന്മ ലോ​ക​ത്തോ​ട് വി​ളി​ച്ച് പ​റ​ഞ്ഞ​തി​നാ​ണ് ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി താ​ന്‍ വി​മ​ര്‍​ശ​നം ഏ​റ്റു​വാ​ങ്ങി കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും എ​ത്ര വി​ചി​ത്ര​മാ​യ ലോ​ക​മാ​ണ് എ​ന്ന് ത​നി​ക്ക് ചി​ന്തി​ക്കേ​ണ്ടി വ​രു​ന്ന​താ​യും ദി​വ്യ പ​റ​യു​ന്നു. “ന​മ്മ​ള്‍ ആ​രും എ​ല്ലാം തി​ക​ഞ്ഞ​വ​ര​ല്ല. ന​മു​ക്ക് ചു​റ്റി​ലു​മു​ള്ള എ​ല്ലാ​വ​രി​ലും ന​ന്മ​യു​ടെ വെ​ളി​ച്ചം ഉ​ണ്ടാ​വും. ന​മു​ക്ക് ഇ​ല്ലാ​ത്ത ഒ​ട്ടേ​റെ ഗു​ണ​ങ്ങ​ള്‍ അ​വ​രി​ല്‍ ഉ​ണ്ടാ​യി​രി​ക്കും. അ​ത് ക​ണ്ടെ​ത്തു​ക എ​ന്ന​ത് അ​ത്ര വ​ലി​യ കാ​ര്യ​മ​ല്ല. പ്ര​യാ​സ​മേ​റി​യ കാ​ര്യം ഒ​ന്നു​മ​ല്ല. ആ ​ക​ണ്ടെ​ത്തു​ന്ന ന​ന്മ​ക​ള്‍ പ​ര​ത്തു​ക എ​ന്ന​തി​ലും വ​ലി​യ പ്ര​യാ​സം ഒ​ന്നു​മി​ല്ല. ക​ഴി​ഞ്ഞ ഒ​ന്നൊ​ന്ന​ര വ​ര്‍​ഷ​മാ​യി​ട്ട് ഒ​രു​പ​ക്ഷേ രൂ​ക്ഷ​മാ​യി​ട്ടു​ള്ള വാ​ക്കു​ക​ളി​ലു​ള്ള വി​മ​ര്‍​ശ​ന​വും അ​ല്ലെ​ങ്കി​ല്‍ ക​യ്‌​പ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ളും ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത് എ​ന്തി​നാ​ണ്…

Read More

പൂജപ്പുരയിൽ ഇ​രി​ക്കാ​ന്‍ ഇ​ട​മി​ല്ലാ​ത്ത ബ​സ് കാത്തിരിപ്പു കേന്ദ്രം; ഭീ​ഷ​ണി​യാ​യി വ​ൻ​വ​ര​വും

പേ​രൂ​ര്‍​ക്ക​ട: പൂ​ജ​പ്പു​ര ജി​ല്ലാ ജ​യി​ലി​നു സ​മീ​പ​മു​ള്ള ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ ഇ​രി​ക്കാ​നി​ട​മി​ല്ല. ക​ര​മ​ന ഭാ​ഗ​ത്തു​നി​ന്ന് വ​ഴു​ത​ക്കാ​ട്, വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍​ക്ക് സ​ഹാ​യ​ക​മാ​യി പ​ണി​ത വെ​യി​റ്റിം​ഗ് ഷെ​ഡി​ലാ​ണ് ഒ​രാ​ള്‍​ക്കു​പോ​ലും ഇ​രി​ക്കാ​നു​ള്ള സം​വി​ധാ​നം ഇ​ല്ലാ​ത്ത​ത്. അ​തേ​സ​മ​യം ഇ​തി​ന് എ​തി​ർ​വ​ശ​ത്താ​യു​ള്ള ഷെ​ഡി​ൽ പ​ത്തോ​ളം പേ​ര്‍​ക്ക് ഒ​രേ​സ​മ​യം ഇ​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മു​ണ്ട്. മ​ഴ​യും വെ​യി​ലും ഏ​ല്‍​ക്കാ​തെ നി​ല്‍​ക്കാ​മെ​ന്ന​തു​മാ​ത്ര​മാ​ണ് ഈ ​ഷെ​ഡു​കൊ​ണ്ടു​ള്ള പ്ര​യോ​ജ​നം. അ​തേ​സ​മ​യം ഷെ​ഡി​ന് മു​ക​ളി​ല്‍ ഒ​രു വ​ന്‍​മ​ര​ത്തി​ന്‍റെ ശാ​ഖ​ക​ള്‍ തൊ​ട്ടു​നി​ല്‍​ക്കു​ന്ന​ത് ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ഭീ​ഷ​ണി​യും സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​രി​പ്പി​ട​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ മ​ഴ​യി​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ അ​ധി​ക​മാ​രും ഷെ​ഡി​നു​ള്ളി​ലേ​ക്ക് ക​യ​റാ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ഉ​ള്‍​പ്പെ​ടെ വെ​യി​റ്റിം​ഗ് ഷെ​ഡി​നു മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്നു​ണ്ട്.

Read More

എം.​ആ​ർ.​ അ​ജി​ത്കു​മാ​റി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ഡി​ജി​പി; മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് നി​ർ​ണാ​യ​കം

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി. പി.​വി​ജ​യ​നെ​തി​രേ വ്യാ​ജ​മൊ​ഴി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ബ​റ്റാ​ലി​യ​ൻ എ​ഡി​ജി​പി. എം.​ആ​ർ. അ​ജി​ത്കു​മാ​റി​നെ​തി​രേ കേ​സെ​ടു​ക്കാ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കി. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​കും. പി. ​വി​ജ​യ​ന് സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​ജി​ത്കു​മാ​ർ നേ​ര​ത്തെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ആ​രോ​പ​ണം അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നും അ​ജി​ത്കു​മാ​റി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി​യി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷേ​ഖ് ദ​ർ​ബേ​ഷ് സാ​ഹേ​ബ് ആ​ണ് സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​ത്. അ​തേസ​മ​യം വി​ജ​യ​ന്‍റെ പ​രാ​തി​യി​ൽ അ​ജി​ത്കു​മാ​റി​നെ​തി​രേ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ ഒ​രു വി​ഭാ​ഗം ഐ​പി​എ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് അ​തൃ​പ്തി​യു​ണ്ട്.വ്യാ​ജമൊ​ഴി ന​ൽ​കി​യ​തി​നെതിരേ ക്രി​മി​ന​ൽ, സി​വി​ൽ നി​യ​മ പ്ര​കാ​രം കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ഡി​ജി​പി സ​ർ​ക്കാ​രിനോ​ട് ശി​പാ​ർ​ശ ചെ​യ്തി​ട്ടും ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ഇ​തു​വ​രെയും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ​ത്ത​ന്നെ ഇ​തി​ൽ മു​റു​മു​റു​പ്പു​ണ്ട്. അ​ജി​ത് കു​മാ​റി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് പ​ല…

Read More

യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലെ സം​ഘ​ര്‍​ഷം; കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​നു മ​ർ​ദ​ന​മേ​റ്റ സം​ഭ​വം: പോ​ലീ​സ് കേ​സെ​ടു​ത്തു

പേ​രൂ​ര്‍​ക്ക​ട: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലെ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ണി​ക്ക​ല്‍ എ​ട​ത്ത​റ ഒ​ഴു​കും​പാ​റ അ​ഞ്ചേ​ക്ക​ര്‍ ഹൗ​സി​ല്‍ അ​ഷ്‌​റ​ഫി​ന്‍റെ മ​ക​ന്‍ അ​ല്‍ അ​മീ​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. യൂ​ണി​വേ​ഴ്‌​സി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 10നു ​വൈ​കു​ന്നേ​രം 5 ന് ​അ​ൽ അ​മീ​ന്‍ കോ​ള​ജ് കാ​ന്പ​സി​ൽ നി​ന്നു പു​റ​ത്തേ​ക്ക് വ​രു​മ്പോ​ള്‍ അ​ഞ്ചം​ഗ​സം​ഘം യു​വാ​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും ഹെ​ല്‍​മെ​റ്റ് കൊ​ണ്ട് മൂ​ക്കി​നി​ടി​ക്കു​ക​യും അ​ടി​വ​യ​റ്റി​ല്‍ ച​വി​ട്ടു​ക​യും നി​ല​ത്തു​വീ​ണ​ശേ​ഷം വീ​ണ്ടും സം​ഘം ചേ​ര്‍​ന്ന് ച​വി​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. ത​ന്‍റെ സു​ഹൃ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച പ്ര​തി​കാ​ര​മാ​ണ് ത​ന്നോ​ടു തീ​ര്‍​ത്ത​തെ​ന്നാ​ണ് അ​ല്‍ അ​മീ​ന്‍ പ​റ​യു​ന്ന​ത്. ഒ​രാ​ള്‍ ചു​വ​പ്പും മ​റ്റൊ​രാ​ള്‍ നീ​ല​യും ടീ​ഷ​ര്‍​ട്ട് ധ​രി​ച്ച​വ​രാ​ണ്. കൂ​ടാ​തെ മൂ​ന്നു​പേ​ര്‍​കൂ​ടി ഇ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വ​രെ ക​ണ്ടാ​ല്‍ തി​രി​ച്ച​റി​യാ​മെ​ന്നും അ​ല്‍​അ​മീ​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ കി​ള്ളി​പ്പാ​ലം പി​ആ​ര്‍​എ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​ത്സ തേ​ടി. സം​ഭ​വ​ത്തി​ല്‍ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത്…

Read More

രാ​പ്പ​ക​ൽ സ​മ​രം  62 ദി​വ​സം പി​ന്നി​ട്ടു;​ ആ​ശാ​സ​മ​ര​ത്തി​നു പി​ന്തു​ണ​യു​മാ​യി പൗ​ര​സാ​ഗ​രം

തി​രു​വ​ന​ന്ത​പു​രം : സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​ന്ന ആ​ശ പ്ര​വ​ർ​ത്ത​ക​ർക്ക് പിന്തുണ‍യുമായി പൗ​ര​സാ​ഗ​രം. രാ​വി​ലെ പ​തി​നൊ​ന്നി​ന് തു​ട​ങ്ങി​യ പൗ​ര സാ​ഗ​ര​ത്തി​ൽ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ക്കും. ജ​സ്റ്റി​സ് ഷം​സു​ദീ​ൻ, ജോ​യ് മാ​ത്യു, എം. ​എ​ൻ. കാ​ര​ശേ​രി, ഖ​ദീ​ജ മും​താ​സ്, എം. ​പി. അ​ഹ​മ്മ​ദ്‌, ഡോ. ​കെ. ജി. ​താ​ര, സാ​റ ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ളി​ൽ അ​നു​കൂ​ല ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ശ​മാ​ർ സ​മ​രം ക​ടു​പ്പി​ക്കു​ന്ന​ത്. ഇ​ന്ന​ത്തെ സ​മ​ര​ത്തി​ൽ സ​മൂ​ഹ​ത്തി​ലെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നു​ള്ള പ​തി​നാ​യി​ര​ത്തി​ൽ പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. രാ​വി​ലെ പെ​യ്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് ആ​ശ പ്ര​വ​ർ​ത്ത​ക​ർ സ​മ​രം ശ​ക്ത​മാ​ക്കാ​ൻ ത​യാ​റെ​ടു​പ്പു ക​ൾ ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം ആ​ശ​മാ​ർ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​രം…

Read More