കോട്ടയം: ഉന്നാവോ പെൺകുട്ടിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട ബിനീഷ് കോടിയേരിക്ക് സോഷ്യൽ മീഡിയയിൽ അസഭ്യ പൊങ്കാല. ഫേസ് ബുക്കിലെ പോസ്റ്റിന് വന്ന കമന്റിലാണ് ബിനീഷ് കോടിയേരിയുടെ ജ്യേഷ്ഠൻ ബിനോയ് കോടിയേരിക്കെതിരേയുള്ള പീഡന പരാതിയെ മുൻനിർത്തി നിരവധി കമന്റ് വന്നിട്ടുള്ളത്. “ഉന്നാവോ പെൺകുട്ടിക്ക് നീതി കിട്ടും എന്ന പ്രതീക്ഷ നമുക്കില്ല, പക്ഷെ നമ്മൾ ഓരോരുത്തരും മനസ് വച്ചാൽ ബീഹാറിലെ ആ ബാലന് നീതി ലഭ്യമാകും. അതിന് താങ്കൾ തന്നെ മുന്നിട്ടിറങ്ങണം, കൂടെയുണ്ട്’ എന്ന പരിഹാരസ്വരത്തോടെയുള്ള കമന്റുകളും അസഭ്യത കലർന്ന നിരവധി കമന്റുകളുമാണ് വന്നിരിക്കുന്നത്. നിലവിൽ ബിഹാർ സ്വദേശിനിയുടെ പീഡനപരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കേസുണ്ട്. ഈയൊരു കേസിൽ മൗനം പ്രകടിപ്പിക്കുകയും ഉന്നാവോ കേസിൽ പ്രതികരിക്കുകയും ചെയ്തതിനാലാണ് സോഷ്യൽ മീഡിയയിൽ ബിനീഷിന് വിമർശിച്ച് പൊങ്കാലയിട്ടത്. ഉന്നാവോ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ വാഹനത്തിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ രോഷം പ്രകടിപ്പിച്ചും പെൺകുട്ടിയോട്…
Read MoreCategory: Editor’s Pick
അമ്പൂരിയിലെ അരുംകൊല! രാഖിയെ അഖില്‍ നേരത്തെ വിവാഹം ചെയ്തിരുന്നു; അഖില്‍ ഡല്‍ഹിയിലും ലഡാക്കിലുമില്ലെന്ന് പോലീസ്; രാഹുല്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: അന്പൂരിയിൽ തിരുപുറം സ്വദേശിയായ രാഖി എന്ന യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന മുഖ്യപ്രതിയും സൈനികനുമായ അഖിലിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുൽ പോലീസ് കസ്റ്റഡിയിൽ. ഇന്നു രാവിലെ തിരുവനന്തപുരം-തമിഴ്നാട് അതിർത്തി മേഖലയിലെ ഒളിസങ്കേതത്തിൽ നിന്നുമാണ് രാഹുലിനെ പോലീസ് പിടികൂടിയത്. ഇന്നു വൈകുന്നേരത്തോടെ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നു. ഇപ്പോൾ രഹസ്യ കേന്ദ്രത്തിൽ പോലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രാഖിയെ ഇല്ലാതാക്കുന്നതിന് അഖിലും സഹോദരൻ രാഹുലും സുഹൃത്ത് ആദർശും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. കൊലപാതകം നടത്തിയ വിധവും മൃതദേഹം കുഴിച്ച് മൂടിയതെല്ലാം പിടിയിലായ ആദർശ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. രാഹുൽ കേരളത്തിൽ തന്നെയുണ്ടാകാമെന്ന് പോലീസിന് നേരത്തെ ധാരണയുണ്ടായിരുന്നെങ്കിലും പൂവാർ എസ്ഐ സജീവിന്റെ നേതൃത്വത്തിലുള്ള മറ്റൊരുസംഘം തമിഴ്നാട്ടിലും അന്വേഷണം നടത്തിയിരുന്നു. അതേസമയം അഖിൽ ഡൽഹിയിലും ലഡാക്കിലും ഇല്ലെന്ന്…
Read Moreപാർട്ടി എതിർത്തു! 20 കോടിയുടെ പദ്ധതി ഉപേക്ഷിച്ചെന്ന് യുവ സംരംഭകൻ; മുടങ്ങിയത് ആയുർവേദ ചികിത്സാകേന്ദ്രവും ഫാം ടൂറിസംപദ്ധതിയും അടക്കമുള്ള സംരംഭം; ആരോപണത്തിൽ കഴമ്പില്ലെന്ന് സിപിഎം
ഷൊർണൂർ: യുവസംരംഭകൻ 20 കോടി രൂപ ചെലവിൽ തുടങ്ങാനിരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ ചികിത്സാ കേന്ദ്രവും ഫാം ടൂറിസംപദ്ധതിയും സിപിഎം എതിർപ്പുമൂലം ഉപേക്ഷിക്കേണ്ടി വന്നതായി പരാതി. പട്ടിത്തറ പഞ്ചായത്തിൽ തുടങ്ങാനിരുന്ന പദ്ധതിക്കാണ് അകാലത്തിൽ ചരമക്കുറിപ്പ് എഴുതേണ്ട സാഹചര്യം ഉണ്ടായതെന്ന് രഹ്ന ഹോംസ് ആൻഡ് ഡെവലപ്പേഴ്സ് ഉടമ പേരാമംഗലം സ്വദേശി സക്കീർ ഹുസൈൻ പറഞ്ഞു. രണ്ടുവർഷം മുന്‍പാണ് സിപിഎം പ്രവർത്തകരുടെ സമരത്തെതുടർന്ന് പട്ടിത്തറ പഞ്ചായത്തിൽ തുടങ്ങാനിരുന്ന സംരംഭം മുടങ്ങിപ്പോയതെന്ന് അദ്ദേഹം പറയുന്നു. പദ്ധതി പാതിവഴിയിൽ നിലച്ചതോടെ നല്ലൊരു തുക കടബാധ്യത വന്നതായും ഈ പദ്ധതി ഉപേക്ഷിക്കുന്നതിന് സിപിഎമ്മുകാരാണ് പൂർണ ഉത്തരവാദികളെന്നും സക്കീർ ഹുസൈൻ കുറ്റപ്പെടുത്തി. 20 കോടി രൂപയുടെ പ്രോജക്ടാണ് പാതിവഴിയിൽ നിലച്ചത്. പട്ടിത്തറ പഞ്ചായത്തിന് മുന്‍പിലാണ് പദ്ധതിയുടെ നിർമാണം തുടങ്ങിയിരുന്നത്. സ്ഥലംവാങ്ങിയ അന്നുമുതൽ സിപിഎം നേതാക്കൾ പണം ആവശ്യപ്പെട്ടു സമീപിച്ചിരുന്നതായി ഇദ്ദേഹം പറഞ്ഞു. രണ്ടുവർഷത്തോളം നിർമാണത്തിന്റെ വിവിധഘട്ടങ്ങളിൽ…
Read Moreമരണത്തിലേക്ക് ഒരു മിസ്ഡ്കോള്! രാഖിമോളുടെ ജീവിതം ഇല്ലാതാക്കിയ പ്രണയത്തിലേക്ക് നയിച്ച അതേ ഫോണ്‍ ഒടുവില്‍ കൊലപാതകത്തിനു തുമ്പുമായി; അമ്പൂരിയിലെ അരുംകൊലയുടെ പിന്നാമ്പുറ കഥകള്‍
സ്വന്തംലേഖകൻ അന്പൂരി: ഒരു മിസ്ഡ്കോളിൽ തുടങ്ങിയ പ്രണയം, ഒരു ജീവിതം പറിച്ചെടുത്തു. തളിരിട്ടു തുടങ്ങിയ ജീവിത സ്വപ്നങ്ങൾ കാമുകന്റെ വീടിന്റെ പിന്നിലെ കുഴിമാടത്തിൽ അവസാനിച്ചു. രാഖിമോളുടെ ജീവിതം ഇല്ലാതാക്കിയ പ്രണയത്തിലേക്ക് നയിച്ച അതേ ഫോൺ ഒടുവിൽ കൊലപാതകത്തിനു തുന്പുമായി. രാഖിമോളുടെ മൃതദേഹം അഖിലിന്റെ വീടിന്റെ പിന്നിൽ നിന്ന് കണ്ടെടുക്കുന്പോൾ അക്ഷരാർഥത്തിൽ നാട്ടുകാർ ഞെട്ടി. 20 ദിവസംമുന്പ് നടന്ന ക്രൂരകൃത്യം മണത്തറിഞ്ഞ് പോലീസ് എത്തുംവരെ അങ്ങിനെയൊരു സംഭവം നടന്നതിന്റെ സൂചനപോലും അവശേഷിച്ചിരുന്നില്ല. നാടിനെ നടുക്കിയ ഈ കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന രാഖിമോള്‍ അമ്പൂരി തട്ടാമുക്ക് സ്വദേശിയായ അഖിലുമായി പരിചയപ്പെടുന്നത് ഒരു മിസ്ഡ് കോളിലൂടെ ആയിരുന്നു. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലായി. വ്യത്യസ്ത മതവിഭാഗക്കാരായിരുന്നെങ്കിലും പ്രണത്തിന് അതു തടസമായില്ല. എന്നാൽ കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശിനിയുമായി അഖിന്റെ വിവാഹം ഉറപ്പിച്ച തോടുകൂടി ഇവരുടെ…
Read Moreകസേര കത്തിച്ച് ഗുരുദക്ഷിണ! ഇത് എറണാകുളം മഹാരാജാസ് കോളജ്; പ്രിന്‍സിപ്പല്‍ സംഭവസ്ഥലത്ത് ഇല്ലാതിരുന്നതു ഭാഗ്യമെന്നു വിദ്യാര്‍ഥികളും ഒരുപറ്റം അധ്യാപകരും
ജോൺസൺ വേങ്ങത്തടം ഇത് എറണാകുളം മഹാരാജാസ് കോളജ്. സമരങ്ങളും കലാപവും ലാത്തിച്ചാർജും മഹാരാജാസ് കോളജിനു പുത്തരിയല്ല. എന്നാൽ കോളജ് പ്രിൻസിപ്പലിന്റെ കസേര അധ്യാപകർ തന്നെ എടുത്തു വിദ്യാർഥികൾക്കു കത്തിക്കാൻ കൊടുക്കുന്നതു മഹാരാജാസിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു. ജീവനെടുക്കുന്നതിനു തുല്യമായ പ്രവൃത്തി. പ്രിൻസിപ്പൽ സംഭവസ്ഥലത്ത് ഇല്ലാതിരുന്നതു ഭാഗ്യമെന്നു വിദ്യാർഥികളും ഒരുപറ്റം അധ്യാപകരും പറയുന്നു. കേരളത്തിൽ സർക്കാർ മേഖലയിലുള്ള ഏക സ്വയംഭരണ കോളജാണു മഹാരാജാസ്. എന്നാൽ, മഹത്തായ ഈ കലാലയം ഇന്നു വാർത്തകളിൽ നിറയുന്നത് അക്കഡെമിക് മികവിന്റെ പേരിലല്ല, അക്രമങ്ങളുടെയും ഗുരുനിന്ദയുടെയുമെല്ലാം പേരിലാണ്. എസ്എഫ്ഐയുടെ തേർവാഴ്ച നടക്കുന്ന ഇവിടെ അവർക്കെതിരേ നിന്നാൽ പ്രിൻസിപ്പലിനുപോലും രക്ഷയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതസ്പർധ വളർത്തുന്ന ചുവരെഴുത്തു നടത്താൻപോലും മടിക്കാത്തവരുമുണ്ട് ഇവർക്കിടയിൽ. എസ്എഫ്ഐയുടെ തോന്ന്യാസങ്ങൾക്കു കൂട്ടുനിൽക്കാൻ ഒരു വിഭാഗം അധ്യാപകരുമുണ്ട്. പാരന്പര്യപ്പെരുമപേരുപോലെ രാജകീയമാണു മഹാരാജാസ് കോളജിന്റെ പാരന്പര്യ പെരുമ. മഹാരഥന്മാരായ അധ്യാപക പ്രമുഖരുടെ നീണ്ട…
Read Moreകലിതുള്ളി കാലവർഷം; ചൊവ്വാഴ്ച വരെ കനത്ത മഴ; നാലുജില്ലകളിൽ റെഡ് അലർട്ട്; മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു; ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കാലവർഷം കലിതുള്ളിയെത്തിയപ്പോൾ സംസ്ഥാനത്തു പരക്കെ നാശനഷ്ടം. ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ 24 സെന്റിമീറ്റർ വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കാണ് സാധ്യത. കാസ ർഗോഡ്, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ശനിയാഴ്ച കൂടി തെക്കൻ കേരളത്തിൽ മഴ തുടരും. വടക്കൻ കേരളത്തിലാണ് കാലവർഷം പലേടത്തും നാശം വിതച്ചത്. കാസർഗോഡ്, മലപ്പുറം ജില്ലകളിൽ കനത്ത മഴയാണ് പെയ്തിറങ്ങിയത്. ചിലേടങ്ങളിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. മരങ്ങൾ വീണും മണ്ണിടിഞ്ഞും പലേടത്തും നാശനഷ്ടമുണ്ടായി. കാസർഗോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നൽകി. വിഴിഞ്ഞത്തുനിന്നും നീണ്ടകരയിൽനിന്നുമായി കടലിൽ പോയ ഏഴു മത്സ്യത്തൊഴിലാളികളെ കാണാതായി. തിരുവല്ലയിൽ മീൻപിടിക്കാൻ ഇറങ്ങിയ ആൾ പു ഴയിൽ മുങ്ങിമരിച്ചു. വള്ളംകുളം സ്വദേശി…
Read Moreവിലസിയ കോളജിൽ വിലങ്ങണിഞ്ഞ്! സ്റ്റൈലായി വന്നു കാണിച്ചുകൊടുത്തു, ദേ… കത്തി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കത്തി പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു. അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്ത്, യൂണിറ്റ് മുൻ സെക്രട്ടറി നസിം എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ യൂണിവേഴ്സിറ്റി കോളജിനകത്ത് നിന്നും കത്തി കണ്ടെടുത്തത്. കോളജ് കോന്പൗണ്ടിലെ മണ്‍കൂനയിൽ നിന്നാണ് കത്തി കണ്ടെടുത്തത്. ശിവരഞ്ജിത്ത് തന്നെയാണ് പോലീസിനെ കത്തി ഒളിപ്പിച്ച സ്ഥലം കാട്ടിക്കൊടുത്തത്. കന്റോൺമെന്റ് സിഐ. എം. അനിൽകുമാറിന്റെ നേതൃത്വത്തിൽ കനത്ത പോലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ് നടന്നത്. കത്തിയിൽ രക്തവും മണ്ണും പറ്റിപ്പിടിച്ച നിലയിലായിരുന്നു . ഫോറൻസിക് പരിശോധനയ്ക്കായി പോലീസ് സംഘം കത്തി ഫോറൻസിക് വിദഗ്ധർക്ക് കൈമാറി. നേരത്തെ ശിവരഞ്ജിത്തിനെയും നസീമിനെയും ചോദ്യം ചെയ്തപ്പോൾ കത്തി ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് പരസ്പര വിരുദ്ധമായാണ് മൊഴി നൽകിയിരുന്നത്. ഇക്കാരണത്താൽ ഇന്നലെ…
Read Moreഅഞ്ച് വർഷത്തിനിടെ പഠനം നിർത്തിയവർ 187 പേർ; ചെറിയാൻ ഫിലിപ്പിന്റെ ജീവിതം തകർത്ത കാമ്പസ് ആക്രമണം
ഡി.ദിലീപ് ഏതു വിദ്യാർഥിയുടെയും ഉള്ളിൽ എക്കാലവും പച്ചപിടിച്ചു നിൽക്കുന്നതാണ് കലാലയ ഓർമകൾ. ആ ഓർമകളിൽ പോലും ഭയംനിറച്ചു ജീവിക്കേണ്ടി വരുന്ന ഒരുപാടുപേരുണ്ട് യൂണിവേഴ്സിറ്റി കോളജിലെ പൂർവവിദ്യാർഥികൾക്കിടയിൽ. അവർ മാത്രമല്ല, അവിചാരിതമായി അവിടേക്കു കടന്നുവന്നതിന്റെ പേരിൽ മരിച്ചു ജീവിക്കുന്നവരും കഷ്ടിച്ചു രക്ഷപ്പെട്ടു പോയവരും കുറവല്ല. 2000 നവംബർ പത്തിനാണ് നിലമേൽ എൻഎസ്എസ് കോളജിലെ അന്നത്തെ കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയും കെഎസ്യു യൂണിറ്റ് പ്രസിഡന്റുമായ എ.ആർ. നിഷാദ് യൂണിവേഴ്സിറ്റി കോളജിലെത്തുന്നത്. നിലമേൽ കോളജിലെ തന്റെ സുഹൃത്തുക്കളായ എസ്എഫ്ഐ നേതാക്കളും നിഷാദിനൊപ്പമുണ്ടായിരുന്നു. നിലമേൽ കോളജിലെ യൂണിയൻ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയെ ഏർപ്പാടാക്കി നൽകാമെന്ന് അവർ ഉറപ്പു നൽകി. അതിനായി യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളെ കാണണം. അതുമാത്രമായിരുന്നു ഉദ്ദേശ്യം. പക്ഷേ യൂണിവേഴ്സിറ്റി കോളജിന്റെ ഗേറ്റ് കടന്ന നിമഷം നിഷാദിന്റെ ഒപ്പം വന്ന കൂട്ടുകാർ മാറിക്കളഞ്ഞു. ഉടൻതന്നെ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കൾ…
Read Moreഅതിതീവ്ര മഴ ! സംസ്ഥാനത്ത് മഴ കനക്കുന്നു; ഈ മാസം 22 വരെ വ്യാപക മഴ; 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത; താലൂക്ക് തലത്തില്‍ കണ്ട്രോള് റൂമുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഈ മാസം 22 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര അറിയിച്ചു. കേരളതീരത്ത് വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിലാകൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനായി കടലിൽ പോകരുത്. ഇന്ന് ഇടുക്കി , മലപ്പുറം എന്നീ ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, 20 ന് ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മില്ലിമീറ്ററിൽ കൂടുതൽ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും ക്യാമ്പുകൾ തയാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുകയുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ…
Read Moreപഠിച്ചിട്ടും പഠിച്ചിട്ടും തീരാത്ത ഫിലോസഫി! എസ്എഫ്ഐ നേതാവായ വിദ്യാര്‍ഥി വയസ് 28? നേതാവായി വിലസാന്‍ റീ അഡ്മിഷന്; ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
എംജെ ശ്രീജിത്ത് തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ കുത്തിയ കേസിലെ പ്രതി നസീം അഞ്ചു വർഷത്തിനിടെ റീ അഡ്മിഷൻ എടുത്തത് മൂന്നു തവണ. 28 വയസുകാരനായ നസീം ഇപ്പോഴും യുണിവേഴ്സിറ്റി കോളേജിലെ എം.എ ഫിലോസഫി വിദ്യാർഥിയാണ്. റീ അഡ്മിഷൻ എന്ന പഴുതു ഉപയോഗിച്ചാണ് നസീമിനെ പോലുള്ളവർ യൂണിവേഴ്സിറ്റി കോളേജിലെ നേതാവായി വിലസുന്നത്. ആവശ്യമായ ഹാജരില്ലെന്നും പഠിക്കുന്ന വിഷയങ്ങളിൽ ഏതെങ്കിലും പരീക്ഷ പാസായില്ലെന്നും ചൂണ്ടിക്കാട്ടി കോളജ് കൗൺസിലിന് അപേക്ഷ നൽകും. കോളജ് കൗൺസലാണ് റീ അഡ്മിഷൻ അനുവദിക്കുന്നത്. പ്രിൻസിപ്പൽ അടങ്ങുന്ന അധ്യാപകരുൾപ്പെട്ട ബോഡിയാണ് കൗൺസിലുള്ളത്. പ്രിൻസിപ്പലിന്റെ അധികാരത്തിന്റെ തണലിലാണ് റീ അഡ്മിഷൻ നടക്കുന്നത്. കോളജ് പ്രൻസിപ്പലിന് റീ അഡ്മിഷൻ കാര്യത്തിൽ തീരുമാനമെടുക്കാമെന്നതിനാൽ ഇവർ എത്രവർഷം വേണമെങ്കിലും പഠിക്കാമെന്ന അവസ്ഥയാണ്. നിലവിൽ പഠിക്കുന്ന വിഷയം ക്യാൻസൽ ചെയ്ത ശേഷം പുതിയതായി അഡ്മിഷൻ എടുത്ത് പഠിക്കുന്നതിനാൽ വീണ്ടും അവർക്ക് കോളജിൽ…
Read More