നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്നത്തിനും മുന്നില്‍ ഏതു പ്രതിബന്ധവും തോറ്റുപോകുമെന്നതിന് ഉദാഹരണമാണ് ജിലുമോള്‍ മരിയറ്റ് തോമസ് എന്ന പെണ്‍കുട്ടി. ആറു വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നേടിയെടുത്ത ഡ്രൈവിംഗ് ലൈസന്‍സ് പാലക്കാട് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ കൈകള്‍ ഇല്ലാതെ കാലുകൊണ്ട് കാര്‍ ഓടിച്ച് ലൈസന്‍സ് എടുത്തുവെന്ന ചരിത്ര നേട്ടം കൂടിയായിരുന്നു അത്. ചരിത്ര നേട്ടം ഡ്രൈവിംഗ് ലൈസന്‍സ് നേടിയെടുക്കുക എന്നത് ജിലുമോളുടെ വലിയ മോഹങ്ങളിലൊന്നായിരുന്നു. ജന്മനാതന്നെ ഇരുകൈകളുമില്ലാത്ത അവളുടെ അപേക്ഷ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ആര്‍ടിഒ ഓഫീസും നിരസിച്ചതോടെ നിയമപോരാട്ടത്തിനിറങ്ങി. ഹൈക്കോടതി ഇടപ്പെട്ടതോടെ എംവിഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തന്റെ പരിഷ്കരിച്ച കാര്‍ ഓടിക്കാന്‍ ജിലുമോള്‍ക്ക് കഴിഞ്ഞു. എന്നാല്‍ ലൈസന്‍സ് നല്കാന് ഉദ്യോഗസ്ഥര്‍ തയാറായില്ല. തുടര്‍ന്ന് വികലാംഗര്‍ക്കായുള്ള സംസ്ഥാന കമ്മീഷനെ ജിലുമോള്‍ സമീപിച്ചു. ഇരുകൈകളുമില്ലാത്ത ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ ഏഷ്യാക്കാരിയായ ഇന്‍ഡോറില്‍ നിന്നുള്ള വിക്രം അഗ്നിഹോത്രിയുടെ ഉദാഹരണമാണ്…
Read MoreCategory: RD Special
കലോത്സവം മത്സരമല്ല, ഉത്സവമാണ്; ഡോ. പത്മിനി കൃഷ്ണൻ
62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ദേശിംഗനാട്ടില്‍ അരങ്ങേറിയപ്പോൾ നാടിനും നാട്ടാര്‍ക്കും ഇത് ഉത്സവ കാലമായിരുന്നു. അതിഥികളെ സത്കരിക്കുന്നതിനു കൊല്ലംകാരേക്കാള് പ്രസിദ്ധര്‍ മറ്റെങ്ങുമില്ല. അത് തെളിയിക്കാന്‍ കൊല്ലം കണ്ടവനില്ലം വേണ്ടെന്ന പഴംചൊല്ല് മാത്രം ധാരാളം. നിരവധി കലാകാരന്മാരെ സമ്മാനിച്ച നാടാണ് കൊല്ലം. കലാകാരന്മാരുടെ നാട്ടില്‍ തന്നെ ഇത്തവണത്തെ കലാമാമാങ്കം അരങ്ങേറിയപ്പോൾ കലോത്സവ ഓര്‍മകള്‍ ഓര്‍ത്തെടുക്കുകയാണ് നീലമന സഹോദരിമാര്‍ എന്നറിയപ്പെടുന്ന ഡോ. ദ്രൗപതി പ്രവീണും, ഡോ. പത്മിനി കൃഷ്ണനും. കേരളത്തിനകത്തും പുറത്തും ‘നീലമന സിസ്റ്റേഴ്സ്’ എന്ന പേരില്‍ രണ്ടുപേരും നൃത്ത രംഗത്ത് ഇന്ന് സജീവമാണ്. ഇവര്‍ രണ്ട് പേരും ഇന്ന് ഡോക്ടര്‍മാരാണ്. എംബിബിഎസ് എന്ന ആഗ്രഹ സാഫല്യം നിറവേറിയിട്ടും നൃത്തത്തെ ഇവര്‍ കൈവിട്ടില്ല. നൃത്തമെന്നത് ഇവരുടെ ജീവനാഡിയാണ്. കലോത്സവ കാലഘട്ടത്തില്‍ കലാതിലകപട്ടം നീലമന ഇല്ലത്തേക്ക് തന്നെയാണ് ചെന്നെത്തുക. ഡോ. പത്മിനി കൃഷ്ണന് രാഷ്ട്രദീപികയോട് സംസാരിക്കുന്നു. 1.ആദ്യമായി ഏതു വര്‍ഷമാണ് കലോത്സവത്തിന്…
Read Moreവാഹനവിപണിയിൽ കുതിച്ചുചാട്ടം; കഴിഞ്ഞവർഷം വിറ്റഴിച്ചത് 41.08 ലക്ഷം കാറുകൾ
വൻ കുതിപ്പു രേഖപ്പെടുത്തി ഇന്ത്യൻ കാർ വിപണി. 2023ൽ ഇന്ത്യയിലെ കാർ വിപണിയിൽ വർഷത്തേക്കാൾ 8.3 ശതമാനം കൂടുതൽ വിൽപ്പന നേടി. 2022ൽ 37.92 ലക്ഷം കാറുകൾ രാജ്യത്ത് വിറ്റഴിഞ്ഞപ്പോൾ 2023ൽ അത് 41.08 ലക്ഷമായി കുതിച്ചുയർന്നു. ആകെ നാലരലക്ഷം കോടി രൂപയുടെ കാറുകൾ. ലോക സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം വാഹന വിണിയിലും ദൃശ്യമായി എന്നു വേണം കരുതാൻ. കഴിഞ്ഞ വർഷം വിറ്റ കാറുകളിൽ പകുതിയിലധികവും എസ്യുവികളായിരുന്നു എന്നതും ശ്രദ്ധേയമാണ്. മാരുതി സുസൂക്കി, ടാറ്റാ മോട്ടേഴ്സ്, ഹ്യൂണ്ടായ്, മഹീന്ദ്ര, ടൊയോട്ട തുടങ്ങിയ കമ്പനികളെല്ലാം തന്നെ വലിയ വളർച്ച രേഖപ്പെടുത്തി. ഒരു വർഷം 20 ലക്ഷത്തിലധികം വാഹനങ്ങൾ വിറ്റഴിച്ച് മാരുതി സുസുക്കി പുതിയ റിക്കാർഡ് സ്ഥാപിച്ചു. 20,66,219 കാറുകളാണ് 23ൽ മാരുതി രാജ്യത്തു വിറ്റഴിച്ചത്. ഹ്യുണ്ടായ് മോട്ടേഴ്സ് ആദ്യമായി ആറു ലക്ഷം യൂണിറ്റുകൾ വിറ്റ് പുതിയ തലം…
Read Moreമരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാരി ജില്ലയിലെ മരുന്നുവാഴുംമലൈ. മലയാളത്തിൽ അത് മരുത്വാമല. പശ്ചിമഘട്ടമലനിരയിലെ മരുത്വാമല. ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം, അറേബ്യൻ കടൽ അവയുടെ സംഗമസ്ഥാനമായ കന്യാകുമാരിയിൽ നിന്നും കേവലം 5 കിലോമീറ്റർ മാറിയുള്ള ഈ ഐതീഹ്യഭൂമിയിൽ ചരിത്രത്തിന്റെയും ആത്മീയതയുടേയും കാൽപ്പാടുകൾ പടർന്നുകിടപ്പുണ്ട്. ജൈവ വൈവിധ്യമേഖല സമുദ്രനിരപ്പിൽനിന്നും ഏകദേശം 800 അടിയോളം ഉയരത്തിൽ 625 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് മരുത്വാമല. മരുത്വാമല നിരവധി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമാണ്. മികച്ച ജൈവവൈവിധ്യമേഖല. ജനങ്ങളാണ് ഈ വനഭൂമിയുടെ സംരക്ഷകർ. വനംവകുപ്പ് കാര്യങ്ങൾ നോക്കുമെങ്കിലും ജനങ്ങളുടെ കൈകളിൽ ഈ മല ഭദ്രമാണ്. ആയുർവേദ മരുന്നുകളുടെ കാലവറയാണത്രെ ഈ കുന്ന്. മരുത്വാമലയിലെ ഔഷധ സസ്യങ്ങളെകുറിച്ച് ഒരുപാട് പഠനങ്ങളും നടന്നുവരുന്നു. ഐതിഹ്യപ്രകാരം ലങ്കാപുരിയിൽ നടന്ന യുദ്ധത്തിൽ നാഗാസ്ത്രമേറ്റ് ബോധരഹിതരാകുന്ന ലക്ഷ്മണന്റെയും അനുയായികളുടെയും ജീവൻ രക്ഷിക്കാനായി ജാംബവാന്റെ നിർദ്ദേശപ്രകാരം മൃതസഞ്ജീവനി തേടിപ്പോയ ഹനുമാൻ…
Read More‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം മാതാപിതാക്കള്‍ പെണ്‍കുഞ്ഞുങ്ങളെ അവരുടെ മൂല്യം മനസിലാക്കി വളര്‍ത്തിക്കൊണ്ടു വരണം. വിവാഹം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. മക്കള്‍ക്ക് മാത്രം അവകാശപ്പെട്ട നമ്മളുടെ സ്വത്ത് നിബന്ധന വച്ച് ഇത്ര സ്വര്‍ണം, ഇത്ര പണം, ഇന്ന വണ്ടി എന്നു നിര്‍ബന്ധിച്ചു വാങ്ങി പെണ്‍കുട്ടികളെ കല്യാണം കഴിച്ചുകൊണ്ടുപോകാന്‍ ആരെയും അനുവദിക്കരുത്. ഒരാളോട് ഇഷ്ടം തോന്നുന്നത് തെറ്റല്ല. പക്ഷേ ആ ഇഷ്ടത്തിന്റെ മൂല്യം മനസിലാകാത്തവര്‍ക്കു വേണ്ടി ജീവിതം നശിപ്പിച്ചു കളയാതിരിക്കാന്‍ മാനസികമായി കുട്ടികളെ പാകപ്പെടുത്താനാണ് മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഒരു തകര്‍ച്ച വന്നാല്‍ താങ്ങി നിര്‍ത്തേണ്ടത് മാതാപിതാക്കള്‍തന്നെയാണ്. നമ്മുടെ സ്വത്ത് മക്കള്‍ക്ക് അവകാശപ്പെട്ടതാണ്. അത് എങ്ങനെ കൊടുക്കണമെന്ന് നമ്മളും എങ്ങനെ വേണമെന്ന് മക്കളും ചേര്‍ന്ന് തീരുമാനിക്കട്ടെ. പെണ്‍കുട്ടികളെ ആത്മാഭിമാനമുള്ളവരായി വളര്‍ത്തുക. നമ്മുടെ പെണ്‍കുട്ടികള്‍ വ്യക്തിത്വവും നിലപാടുമുള്ളവരായിത്തീരട്ടെ. സ്വന്തം കഴിവും പ്രാപ്തിയും മനസിലാക്കാതെ സ്ത്രീധനത്തിന്റെ മുന്നില്‍ ജീവിതം ഹോമിക്കുന്ന…
Read Moreഅറബിക്കടല്‍ ആകെ മാറുന്നു; ഇനി ചുഴലിക്കാറ്റുകളുടെ കാലം; കടലിൽ താപനില ഉയരുന്ന സാഹചര്യമാണ് കൂടുതല്‍ ചുഴലിക്കാറ്റുകള്‍ സൃഷ്ടിക്കുന്നതെന്ന് പഠനം
കോട്ടയം: മഴക്കാലമോ വേനലോ വ്യത്യാസമില്ലാതെ അറബിക്കടല്‍ ഇനി ഏതു കാലത്തും പ്രക്ഷുബ്ധമാകാം. കേരളം മുതല്‍ ഗുജറാത്ത് വരെ അതിരിടുന്ന അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് പഠനം. കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിനു കീഴില്‍ പൂന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞരുടെ പഠനമനുസരിച്ച്, അറബിക്കടലില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളില്‍ ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ 52 ശതമാനവും അതിതീവ്ര ചുഴലിക്കാറ്റുകള്‍ 150 ശതമാനവും വര്‍ധിച്ചു. ഇതേകാലത്ത് കൂടുതല്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായും കണ്ടെത്തി. ചുഴലിക്കാറ്റ് വര്‍ധന ആഗോളതാപനം മൂലം വര്‍ധിച്ചുവരുന്ന സമുദ്ര താപനിലയും ഈര്‍പ്പത്തിന്റെ സാന്നിധ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. അറബിക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയിലും തീവ്രതയിലും രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. അറബിക്കടലിന്റെ ഭാവമാറ്റത്തില്‍ കിഴക്കന്‍തീരത്ത് ദുരന്തം വിതയ്ക്കാന്‍ അതിശക്തമായ ചുഴലിക്കാറ്റുകള്‍ ആസന്നഭാവിയിലും പ്രതീക്ഷിക്കാം. വന്‍ നാശം വിതച്ച ഗോനു (2007), ക്യാര്‍…
Read Moreമരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
ഋഷി മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മരുഭൂമിയിൽ കണ്ടെത്തിയ വലിയ മുട്ട അറേബ്യൻ ഒട്ടകപ്പക്ഷിയുടെതാണോ എന്ന് ചർച്ച പുരോഗമിക്കുമ്പോൾ മരുഭൂമിയിലെ കൊടും ചൂടിൽ സ്ട്രോബറി പൂത്തു തളിർത്തു നിറഞ്ഞു നിൽക്കുന്നത് മനോഹരമായ കാഴ്ചയുമാകുന്നു. ഒട്ടകപ്പക്ഷിയുടെ മുട്ടയോ അതോസൗദിയിലെ മരുഭൂമിയിൽ കണ്ടെത്തിയത് ഒട്ടകപ്പക്ഷിയുടെ മുട്ടയാണോ എന്തിനെക്കുറിച്ച് ഗവേഷകർ പഠനവും നിരീക്ഷണവും ആരംഭിച്ചു കഴിഞ്ഞു. സൗദി അറേബ്യയിലെ റുബുഉല്‍ ഖാലി മരുഭൂമിയിലാണ് ഒട്ടകപ്പക്ഷിയുടെ എന്നു കരുതുന്ന മുട്ട കണ്ടെത്തിയത്. മരൂഭൂമിയിലൂടെ സഞ്ചരിക്കുകയായിരുന്ന ഏതാനും പേരാണ് മണലില്‍ അഞ്ച് മുട്ടകള്‍ കണ്ടെത്തിയത്. ഏതാനും മുട്ടകളുടെ അവശിഷ്ടങ്ങളും സമീപത്തുണ്ട്. റുബുല്‍ ഖാലിയില്‍ ഇപ്പോള്‍ ഒട്ടകപ്പക്ഷികളില്ലെന്നാണ് പരിസ്ഥിതി വിദഗ്ധരും മറ്റും പറയുന്നത്. എന്നിട്ടും എങ്ങനെ ഇവിടെ മുട്ടകള്‍ കണ്ടെത്തിയെന്നതാണ് ഇവരെ അമ്പരപ്പിക്കുന്നത്. തരിശായി കിടക്കുന്ന ഈ മരുഭൂമിയില്‍ ഇപ്പോള്‍ ഒട്ടകപ്പക്ഷികളില്ലെന്നും മുട്ടകളുടെ കാലപ്പഴക്കം പരിശോധിക്കണമെന്നും ഇതോടെ ആവശ്യമുയര്‍ന്നിരിക്കുകയാണ്.…
Read Moreപടക്കങ്ങൾ പൊട്ടാത്ത നാട്
കോട്ടൂർ സുനിൽപടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റവും മനോഹരമായി ആഘോഷിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്നാട്. വീടുകള്‍ അലങ്കരിച്ചും മധുരപലഹാരങ്ങള്‍ തയാറാക്കിയും പടക്കങ്ങള്‍ പൊട്ടിച്ചും ദിവസങ്ങള്‍ക്ക് മുന്‍പേ തുടങ്ങുന്ന ഒരുക്കങ്ങള്‍. നിറങ്ങളും ദീപങ്ങളും പടക്കം പൊട്ടുന്ന ശബ്ദവും കൂടിച്ചേരുന്ന അന്തരീക്ഷം. ഓരോ തമിഴന്റെയും ഹൃദയവികാരമാണിത്. എന്നാൽ തമിഴ്നാട്ടിൽ പടക്കങ്ങൾ പടികടന്നു ചെല്ലാത്ത ഒരു ഗ്രാമമുണ്ട്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍. പടക്കമല്ല പറവകളാണ് ഈ ഗ്രാമത്തിന് മുഖ്യം. ഗ്രാമത്തിന്റെ പേര് സിംഗംപുണരി കൊല്ലുഗുഡിപട്ടി. കഴിഞ്ഞ 40 വര്‍ഷമായി നിശബ്ദമായാണ് ഇവരുടെ ദീപാവലി ദിനം കടന്നുപോകുന്നത്. ദീപാവലി അടുക്കുന്തോറും പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കൂടിക്കൂടി വരുന്നതാണ് തമിഴ്നാടിന്റെ പ്രത്യേകത. സംഘം ചേര്‍ന്നും അല്ലാതെയുമൊക്കെ പടക്കം പൊട്ടിക്കല്‍ തമിഴര്‍ക്ക് ഹരമാണ്. എന്നാല്‍ കൊല്ലുഗുഡിപട്ടിക്കാര്ക്ക് ആ ഹരമെന്തെന്ന് അറിയുകപോലുമില്ല. പടക്കങ്ങള്‍ വില്‍ക്കുന്ന ഒരു കടപോലുമില്ല ഇവിടെ. പടക്കം വേണമെന്ന് വാശിപിടിച്ചു…
Read Moreപതിനെട്ടുകാരന്റെ കമ്പനിയ്ക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കുകയാണ്. തിലക് മേത്ത എന്ന കുട്ടി സംരംഭകനാണ് താൻ അഞ്ചു വർഷം മുമ്പ് തുടങ്ങിയ സംരംഭത്തിൽനിന്ന് ഇപ്പോൾ കോടികൾ കൊയ്യുന്നത്. പ്രതിമാസം രണ്ടു കോടിയോളം രൂപയാണ് 18കാരനായ ഈ കുട്ടി സംരംഭകൻ നേടുന്നത്. 2018ൽ തന്റെ പതിമൂന്നാം വയസിൽ ആരംഭിച്ച തിലകിന്റെ സ്ഥാപനം 2020 ൽ തന്നെ നൂറു കോടിയുടെ ബിസിനസ് നടത്തി ശ്രദ്ധേയമായി. ഇപ്പോൾ തിലകിന്റെ പേപ്പേഴ്സ് എൻ പാർസൽ എന്ന സ്ഥാപനത്തിന്റെ ആസ്തി തന്നെ നൂറു കോടിയാണ്. മറ്റു പാഴ്സൽ സർവീസുകൾ രണ്ടു ദിവസം വരെ എടുത്ത് എത്തിക്കുന്ന പാഴ്സലുകൾ അവരേക്കാൾ കുറഞ്ഞ ചെലവിൽ നാലു മുതൽ എട്ടു മണിക്കൂർ വരെ സമയംകൊണ്ട് എത്തിച്ചു കൊടുക്കുന്നു എന്നതാണ് തിലകിന്റെ പേപ്പേഴ്സ് എൻ പാഴ്സൽ എന്ന കമ്പനിയുടെ പ്രത്യേകത. ആപ്പുകളുടെയും മുംബൈയിലെ പ്രശസ്തമായ ഡബ്ബാവാലകളുടെയും…
Read Moreഎന്ന് വരും നീ… പീലി വിടർത്തി വിരുന്നിനെത്തി, പിന്നീട് വീട്ടുകാരനായി; ഇന്ന് അവൻ കാണാമറയത്ത്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവന്റെയൊരു പവറുണ്ട്..? ഓടിയടുത്തെത്തി പീലി വിരിച്ചൊരു നില്‍പ്പും കറക്കവുമാണ്. വന്നയാളുടെ കൈയില്‍ മൊബൈല്‍ ഫോണോ കാമറയോ ഉണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. അവനങ്ങ്ട് നിറഞ്ഞാടും..!!! ഫോട്ടോജനിക് മാത്രമല്ല ഇത്തിരി ഫോട്ടോഭ്രാന്തും കക്ഷിയ്ക്കുണ്ട്. അട്ടപ്പാടി മുള്ളി ഊരിലെത്താറുള്ള മയിലാണ് നമ്മുടെ കഥാനായകൻ. കോട്ടത്തറ- മുള്ളി റൂട്ടിൽ ചന്തക്കട എന്നൊരു പ്രദേശമുണ്ട്. മയിലൂരെന്നും ഇവിടം അറിയപ്പെടാറുണ്ട്. പേരിനെ അന്വർഥമാക്കുന്ന രീതിയിൽ മയിലുകളുടെ ബാഹുല്യമാണിവിടെ. മറ്റു മയിലുകളെ പോലെയൊന്നുമല്ല നമ്മുടെ കഥാനായകൻ. കക്ഷിയ്ക്കു മനുഷ്യരോടാണ് ഇഷ്ടക്കൂടുതൽ. ആറുമാസക്കാലമായി ഊരിലെ ഒരു വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഇവൻ. രാവിലെ എട്ടിനെത്തും. വൈകുന്നേരം ആറിനു മടങ്ങുന്നതിനിടെ വീട്ടുകാർക്കൊപ്പം ഉണ്ണും, ഉറങ്ങും.! പീലിവിടർത്തി ആടിയാടി എല്ലാവരെയും സന്തോഷിപ്പിക്കും. ഇടയ്ക്കൊരു കറക്കവുണ്ട്. വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്കിറങ്ങി പീലിവിരിച്ചൊരു നിൽപ്പാണ്. പലരും വാഹനങ്ങൾ നിർത്തി ഫോട്ടോയെടുക്കും.പീലിവിരിച്ചു നിൽക്കുന്ന ഇവനോടൊപ്പം സെൽഫി-…
Read More