ദുബായ്: അയൽപ്പോരെന്ന് അറിയപ്പെടുന്ന ശക്തമായ ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടങ്ങളുടെ കാലം അവസാനിച്ചോ? ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരവിജയത്തിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വാക്കുകളും ഇതാണ് സൂചിപ്പിക്കുന്നത്. “എന്താണ് മത്സരം? രണ്ടു ടീമുകൾ 15 മത്സരങ്ങൾ കളിച്ചിട്ട് 8-7 ആണെങ്കിൽ, അത് ഒരു മത്സരമാണ്. ഇവിടെ 13-1 (12-3) അല്ലെങ്കിൽ മറ്റെന്തെങ്കിലും. ഒരു മത്സരവുമില്ല.’’ ഇനി ‘ചിരവൈരികളുടെ പോരാട്ടം’ എന്നു വിശേഷിപ്പിക്കരുതെന്നായിരുന്നു സൂര്യകുമാറിന്റെ പരിഹാസം. എന്നാൽ കളിമികവിനെക്കാൾ ചൂടൻ വിവാദങ്ങളുടെ വേദിയാണ് ഇന്ന് ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ്. ഗ്രൂപ്പ് ഘട്ടത്തിലെന്നപോലെ ഞായറാഴ്ച നടന്ന രണ്ടാം മത്സരവും വിവാദത്താൽ ശ്രദ്ധപിടിച്ചു. കളി തോറ്റെങ്കിലും വാക്പോരും ആംഗ്യങ്ങളുമായി മുന്നിൽനിന്നത് പാക് താരങ്ങൾ തന്നെയാണ്. സഹിബ്സദ ഫർഹാൻ ആണ് ഗണ്‍ ഫയറിലൂടെ വിവാദത്തിന് തുടക്കമിട്ടത്. പേസർ ഹാരിസ് റൗഫിന്റെ ഗില്ലുമായുള്ള കൊന്പുകോർക്കൽ. വീണ്ടും റൗഫിന്റെ ഓപ്പറേഷൻ സിന്ദൂറിനെ…
Read MoreCategory: Sports
ബൈ, ബൈ ഷെല്ലി
ടോക്കിയോ: ജമൈക്കിന് ഇതിഹാസ വനിതാ സ്പ്രിന്റന് ഷെല്ലി ആന്‍ ഫ്രേസര്‍ തന്റെ കായിക കരിയറിനു വിരാമമിട്ടു. 2025 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം 4×100 മീറ്റര്‍ റിലേയില്‍ വെങ്കലം നേടിക്കൊണ്ടാണ് തന്റെ വര്‍ണാഭമായ കരിയറിന് ഷെല്ലി വിരാമമിട്ടത്. 18 വര്‍ഷം നീണ്ട അത്ലറ്റിക് ജീവിതത്തിനിടെ 25 ഗ്ലോബര്‍ പോഡിയം ഫിനിഷ് നടത്തി. ഒളിമ്പിക്, ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ മാത്രമാണിത്. 38കാരിയായ ഷെല്ലിക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ മാത്രം 17 മെഡലുണ്ട്. അതില്‍ 10 എണ്ണവും സ്വര്‍ണമാണ്. വക്കീല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അടുത്ത ലക്ഷ്യമെന്ന് ഷെല്ലി പറഞ്ഞു. സ്ത്രീകള്‍ക്കും കായിക താരങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മയായശേഷം ട്രാക്കില്‍ തിരിച്ചെത്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി 100 മീറ്റര്‍ സ്വര്‍ണം നേടിയ ചരിത്രവും ഷെല്ലിക്കുണ്ട്. 35-ാം വയസില്‍ 2022 യൂജിന്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ 100 മീറ്ററില്‍…
Read Moreബിസിസിഐ പ്രസിഡന്റാകാന്‍ മിഥുന് മന്‍ഹാസ്
മുംബൈ: ബിസിസിഐ (ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) പ്രസിഡന്റ് സ്ഥാനത്തേക്കു പത്രിക സമര്‍പ്പിച്ച് മുന്‍ ഡല്‍ഹി ക്യാപ്റ്റന്‍ മിഥുന് മന്‍ഹാസ്. 45കാരനായ മിഥുന് 2021 മുതല്‍ ജമ്മു കാഷ്മീര്‍ ക്രിക്കറ്റ് അസോസിയേഷനെ നിയന്ത്രിക്കാന്‍ ബിസിസിഐ രൂപീകരിച്ച സബ് കമ്മിറ്റിയില്‍ അംഗമാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എം.എസ്. ധോണിയുടെ സഹതാരമായിരുന്നു മിഥുന്. ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലക സംഘത്തിലും ഉണ്ടായിരുന്നു. 18 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനിടെ 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 9714 റണ്‍സ് സ്വന്തമാക്കി. ബിസിസിഐ പ്രസിഡന്റാകുന്ന, ഇന്ത്യക്കായി കളിക്കാത്ത ആദ്യ ക്രിക്കറ്റര്‍ എന്ന നേട്ടം മിഥുന് മന്‍ഹാസ് സ്വന്തമാക്കുമോ എന്നാണ് അറിയേണ്ടത്.
Read Moreഫൈനല്‍ സ്വപ്നം കണ്ട് ബംഗ്ലാദേശ്
ദുബായ്: 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനല്‍ സ്വപ്നം കണ്ട് ബംഗ്ലാദേശ്. ഫൈനലില്‍ കളിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം എന്നു വെളിപ്പെടുത്തിയത് യുവതാരം സെയ്ഫ് ഹസനാണ്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ഒരു പന്ത് ബാക്കിവച്ച് നാലു വിക്കറ്റിനു കീഴടക്കിയശേഷമാണ് സെയ്ഫ് ഹസന്റെ ഈ വെളിപ്പെടുത്തല്‍. “അതെ, ഞങ്ങള്‍ (ബംഗ്ലാദേശ്) ഫൈനല്‍ കളിക്കുമെന്ന ഉറച്ച വിശ്വാസത്തിലണ്. ഇവിടെ എത്തുന്നതിനു മുമ്പുതന്നെ ഫൈനല്‍ കളിക്കാമെന്നു ടീമിലെ എല്ലാവര്ക്കും വിശ്വാസമുണ്ടായിരുന്നു. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ജയം നേടിയതോടെ ഒരു ചുവട് മുന്നിലാണ്. ഇനിയും രണ്ടു മത്സരങ്ങള്‍കൂടി ബാക്കിയുള്ളത് ഗുണകരമാണ്’’- സെയ്ഫ് ഹസന് മത്സരശേഷം പറഞ്ഞു. ശ്രീലങ്ക മുന്നോട്ടുവച്ച 169 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്ന്നപ്പോള് ബംഗ്ലാദേശിന്റെ കൗണ്ടര്‍ അറ്റാക്ക് നയിച്ചത് ഓപ്പണര്‍ സെയ്ഫ് ഹസന് ആയിരുന്നു. 45 പന്തില്‍ നാല് സിക്സും രണ്ട് ഫോറും അടക്കം…
Read Moreക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി: 1000 കരിയര്‍ ഗോള്‍ എന്ന നാഴികക്കല്ലില്ലേക്ക് ഒരു ചുവടുകൂടി അടുത്തു
റിയാദ്/ന്യൂയോര്‍ക്ക്: ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ലയണല്‍ മെസിയും തങ്ങളുടെ അവസാന മത്സരങ്ങളില്‍ ക്ലബ്ബുകള്‍ക്കുവേണ്ടി ഇരട്ട ഗോള്‍ സ്വന്തമാക്കി, അതും മണിക്കൂറുകളുടെ ഇടവേളയില്‍. റൊണാള്‍ഡോയുടെ ഡബിളില്‍ സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സി 5-1ന് അല്‍ റിയാദിനെ തകര്‍ത്തു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കുവേണ്ടി മെസി ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ടീം 3-2ന് ഡിസി യുണൈറ്റഡിനെ തോല്‍പ്പിച്ചു. ഇതോടെ ഇരുവരും 1000 കരിയര്‍ ഗോള്‍ എന്ന നാഴികക്കല്ലില്ലേക്ക് ഒരു ചുവടുകൂടി അടുത്തു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയര്‍ ഗോള്‍ സമ്പാദ്യം 945ല്‍ എത്തി. അതായത് 1000 ഗോള്‍ എന്ന അത്യപൂര്‍വ നേട്ടത്തിലേക്ക് പോര്‍ച്ചുഗീസ് ഇതിഹാസത്തിന് ഇനിയുള്ളത് വെറും 55 ഗോളിന്റെ മാത്രം അകലം. 1000 കരിയര്‍ ഗോളില്‍ ആദ്യം എത്തുക ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരിക്കുമെന്ന് ഉറപ്പ്. ഡിസി യുണൈറ്റഡിന്…
Read Moreറഫറി പൈക്രോഫ്റ്റ്?
ദുബായ്: ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ മത്സരം നിയന്ത്രിച്ച ആന്‍ഡി പൈക്രോഫ്റ്റ് ആയിരിക്കും സൂപ്പര്‍ ഫോറിലെയും മാച്ച് റഫറി എന്നു സൂചന. ടോസിനു ശേഷം ഹസ്തദാനം ഇല്ലെന്ന് പാക് ക്യാപ്റ്റന്‍ സല്മാന് അലി അഗയോട് പൈക്രോഫ്റ്റാണ് പറഞ്ഞതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ആരോപിച്ചിരുന്നു. പൈക്രോഫ്റ്റിനെ ഏഷ്യ കപ്പില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തോടെ യുഎഇക്ക് എതിരായ മത്സരത്തിനു മുമ്പ് പാക് ടീം ഹോട്ടല്‍ വിടാന്‍ വൈകിയിരുന്നു. പൈക്രോഫ്റ്റ് മാപ്പു പറഞ്ഞെന്നതടക്കമുള്ള അവകാശവാദവുമായി പിസിബി അദ്ദേഹത്തിന്റെ വീഡിയോ ശബ്ദമില്ലാതെ പുറത്തുവിട്ടു. വീഡിയോ പകര്‍ത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കു പിസിബിക്ക് എതിരേ ഐസിസി നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞില്ലെന്നും ഐസിസി വ്യക്തമാക്കി.
Read Moreപിങ്കണിഞ്ഞ് ഇന്ത്യന്‍ വനിതകള്‍
ന്യൂഡല്‍ഹി: ഓസ്ട്രേലിയ വനിതകള്‍ക്ക് എതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ അണിഞ്ഞത് പിങ്ക് നിറത്തിലുള്ള ജഴ്സി. പതിവ് നീലയ്ക്കു പകരമായി ഇന്ത്യന്‍ വനിതകള്‍ പിങ്ക് അണിയുന്നത് ഇതാദ്യമാണ്. ബ്രെസ്റ്റ് കാന്‍സര്‍ അവബോധത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ ടീം പിങ്ക് അണിഞ്ഞത്. ഈ മാസം 30ന് ആരംഭിക്കാനിരിക്കുന്ന ഐസിസി വനിതാ ഏകദിനത്തിനു മുമ്പായി ഇന്ത്യയുടെ അവസാന പരന്പരയായിരുന്നു ഓസീസിന് എതിരേ ഇന്നലെ സമാപിച്ചത്. 30ന് ഇന്ത്യ x ശ്രീലങ്ക മത്സരത്തോടെയാണ് വനിതാ ഏകദിന ലോകകപ്പിനു തുടക്കം കുറിക്കുക.
Read Moreഅര്‍ഷദീപ് @ 100
ദുബായ്: ഇടംകൈ സ്പിന്‍ ഓള് റൗണ്ടറായ അക്സര്‍ പട്ടേല്‍ ഇന്നു കളിച്ചില്ലെങ്കില്‍ പ്ലേയിംഗ് ഇലവനിലേക്ക് ആദ്യം നറുക്കു വീഴുക പേസര്‍ അര്‍ഷദീപ് സിംഗിന് ആയിരിക്കും. ഏഷ്യ കപ്പ് ഗ്രൂപ്പ് എയില്‍ ഒമാന്‍ എതിരേ മാത്രമാണ് അര്‍ഷദീപ് സിംഗ് കളിച്ചത്. ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്കിയ ഒഴിവിലേക്കായിരുന്നു അര്‍ഷദീപ് എത്തിയതെന്നതാണ് ശ്രദ്ധേയം. ഒമാന്‍ എതിരേ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയ അര്‍ഷദീപ് സിംഗ്, ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്കായി 100 വിക്കറ്റ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി. 64-ാം മത്സരത്തിലാണ് അര്‍ഷദീപിന്റെ 100-ാം ട്വന്റി-20 വിക്കറ്റ് നേട്ടം.
Read Moreഅഥീന മറിയം ജോണ്സണ് കേരളത്തിന് അഭിമാനം
കോട്ടയം: 2025 ഫിബ അണ്ടര്‍ 16 വനിത ഏഷ്യ കപ്പ് ബാസ്കറ്റ്ബോള്‍ കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ കേരളത്തിനും അത് അഭിമാന മുഹൂര്‍ത്തം. എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അണ്ടര്‍ 16 ഏഷ്യ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. ഇന്ത്യന്‍ ടീമിലെ ഏക മലയാളി സാന്നിധ്യമായിരുന്നു കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്എസ്എസിലെ അഥീന മറിയം ജോണ്സണ്, കോട്ടയം നെടുംകുന്നത്തെ ബാസ്കറ്റ്ബോള്‍ കുടുംബത്തില്‍നിന്നുള്ള മിടുക്കി. ബാസ്കറ്റ്ബോൾ കുടുംബം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ ബാസ്കറ്റ്ബോള്‍ പരിശീലനകനായ ജോണ്സണ് തോമസിന്റെയും തൃശൂര്‍ സെന്റ് മേരീസ് കോളജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവി അനു ഡി. ആലപ്പാട്ടിന്റെയും മകളാണ് അഥീന. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോള്‍ കീരിടം നേടിയപ്പോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന പരേതനായ എ.വി. ദേവസിക്കുട്ടിയുടെ മകളാണ് അനു. “രാജ്യാന്തരതലത്തിലെ ആദ്യ ചാമ്പ്യന്ഷിപ്പില്തന്നെ കിരീടം…
Read Moreമൂണിക്ക് സെഞ്ചുറി; ഇന്ത്യക്ക് മുന്നില്‍ റണ്‍മല തീർത്ത് ഓസീസ്
ന്യൂഡൽഹി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 413 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.5 ഓവറില്‍ 412 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 75 പന്തില്‍ 138 റണ്‍സെടുത്ത ബെത് മൂണിയാണ് ഓസീസിന്റെ ടോപ് സ്കോറര്‍. 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ മൂണി കരിയറിലെ വേഗമേറിയ അര്‍ധസെഞ്ചുറിയാണ് കുറിച്ചത്. 57 പന്തില്‍ സെഞ്ചുറിയിലെത്തി. വനിതാ ഏകദിന ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. ഒരറ്റത്ത് പങ്കാളികളെ നഷ്ടമായപ്പോഴും മൂണി ആക്രമണം തുടര്‍ന്നു. ടീം ടോട്ടല്‍ 377 റണ്‍സ് പിന്നിട്ടതോടെ ഇന്ത്യക്കെതിരെ ഒരു ടീം ഉയര്‍ത്തുന്ന വലിയ ടീം ടോട്ടലെന്ന റിക്കാർഡ് ഓസ്ട്രേലിയ സ്വന്തമാക്കി. പിന്നാലെ 45-ാം ഓവറില്‍ മൂണി റണ്ണൗട്ടായി. മൂണിക്കുപുറമെ ജോര്‍ജിയ വോള്‍ (81) എല്‍സി പെറി (68) ആഷ്ലി ഗാര്‍ഡ്നര്‍ (39) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി അരുന്ധതി…
Read More