ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റ് ആയതോടെ ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശനെതിരെ ഒത്തുകളി ആരോപണവുമായി ഒരു വിഭാഗം ആരോധകർ. രാജസ്ഥാനെതിരായ ഐപിഎൽ രണ്ടാം ക്വാളിഫയറിലാണ് താരം തുടർച്ചയായ രണ്ടാം തവണ ഹിറ്റ് വിക്കറ്റ് ആയത്. സമാനരീതിയിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെയും സായ് ഹിറ്റ് വിക്കറ്റായിരുന്നു. ഇതോടെ രണ്ട് നിർണായക മത്സരങ്ങളിൽ തുടരെ ഒരേ രീതിയിൽ പുറത്തായെന്ന നാണക്കേടും താരത്തിന്റെ പേരിലായി. രാജസ്ഥാനെതിരെ മികച്ച പ്രകടനത്തോടെ 32 പന്തിൽ നിന്ന് 58 റൺസ് നേടി അർധസെഞ്ചുറിയോടെ തിളങ്ങി നിൽക്കവെയായിരുന്നു താരത്തിന്റെ ഈ അത്യപൂർവ്വ പുറത്താകല്‍. താരത്തിന്റെ പുറത്താക്കളിൽ നിരാശയോടെ തലകുനിച്ചിരുന്ന ജിടി നായകൻ ശുഭ്മൻ ഗില്ലിനെയും അടുത്ത് കാണാമായിരുന്നു. രാജസ്ഥാൻ ബൗളർ ബ്രിജേഷ് ശര്‍മ എറിഞ്ഞ പന്ത് ഷോട്ടിന് ശ്രമിച്ച സായിയുടെ ബാറ്റില്‍ തട്ടി പന്ത് തേര്‍ഡ് മാന്‍ ബൗണ്ടറി കടന്നെങ്കിലും…
Read MoreCategory: Sports
വിജയത്തുടക്കം… ജ്യോതിയെ മലർത്തിയടിച്ചു; വിനേഷ് ഫോഗട്ട് പടയോട്ടം തുടങ്ങി
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഗുസ്തി ടീമിന്റെ സെലക്ഷൻ ട്രയൽസിൽ സൂപ്പർ താരം വിനേഷ് ഫോഗട്ടിന് വിജയത്തുടക്കം. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ട്രയൽസിൽ വനിതകളുടെ 53 കിലോ ഗ്രാം വിഭാഗത്തിലാണ് താരം അനായാസ വിജയം സ്വന്തമാക്കിയത്. ഹരിയാനയുടെ ജ്യോതിയെയാണ് വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയത്. ആധികാരിക പ്രകടനം പുറത്തെടുത്ത വിനേഷ് ഏഴ് പോയിന്റുകളുടെ വലിയ മാർജിനിലാണ് ജ്യോതിയെ ഗോദയിൽ വീഴ്ത്തിയത്. ഈ തകർപ്പൻ വിജയത്തോടെ വിനേഷ് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളാണ് ഇനി വിനേഷിന് മുന്നിലുള്ളത്. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെയാണ് വിനേഷ് ട്രയൽസിൽ പങ്കെടുക്കുന്നത്. രണ്ടു തവണ കോടതി നടപടികൾ സ്വീകരിച്ച ശേഷമാണ് താരം ട്രയൽസിൽ മത്സരിക്കാൻ ഇറങ്ങുന്നത്. വിനേഷ് പങ്കെടുക്കുന്നതിനെതിരെ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന്…
Read Moreമെസിക്ക് പരിക്ക്; ആശങ്കയിൽ ആരാധകർ
ന്യൂയോര്‍ക്ക്: അര്‍ജന്റൈന്‍ ആരാധകരെ ആശങ്കയിലാക്കി സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്കു പരിക്കേറ്റതായി സ്ഥിരീകരണം. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ താരമായ ലയണല്‍ മെസി, ഫിലാഡല്‍ഫിയ യൂണിയന് എതിരായ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂഷന് ആവശ്യപ്പെട്ട് പുറത്തുപോയിരുന്നു. തുടയ്ക്കു പരിക്കേറ്റതിനെത്തുടര്‍ന്നാണ് മെസി കളം വിട്ടത്. ഗൗരവമുള്ള പരിക്കില്ലെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍, ഇന്റര്‍ മയാമി ക്ലബ് ഔദ്യോഗികമായി പുറത്തുവിട്ട പത്രക്കുറിപ്പില്‍ മെസിക്കു പരിക്കേറ്റതായുള്ള സൂചനയുണ്ട്. മാത്രമല്ല, പരിശീലനത്തിലേക്കു താരം എന്നു തിരിച്ചുവരുമെന്നത് ആരോഗ്യസ്ഥിതി അനുസരിച്ചു മാത്രമേ പറയാന്‍ സാധിക്കൂ എന്നും ഇന്റര്‍ മയാമി പ്രസ്താവിച്ചു. ഇതോടെ, 2022ല്‍ അര്‍ജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയ ലയണല്‍ മെസിയുടെ അഭാവത്തിലാകുമോ 2026 ലോകകപ്പ് മാമാങ്കം എന്ന ആശങ്ക ഉയര്‍ന്നു. “മസില് പിടുത്തം മൂലമുണ്ടായ പ്രശ്നമാണ് മെസിക്കുള്ളതെന്നാണ് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്. പരിശീലനത്തിലേക്ക് എന്നു മടങ്ങിവരാമെന്നത് എത്രവേഗം സുഖംപ്രാപിക്കുന്നു…
Read Moreമെക്സിക്കോയിലേക്ക് ഇറാനു സ്വാഗതം: ക്ലോഡിയ ഷെയിന്‍ബോം
ടിജുവാന: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനായി ഇറാന് ടീമിനെ മെക്സിക്കോയിലേക്കു സ്വാഗതം ചെയ്ത് പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, അമേരിക്കയില്‍ കളിക്കാന്‍ ഇറാന് ഫുട്ബോള്‍ അധികൃതര്‍ ആദ്യം തയാറായിരുന്നില്ല. എന്നാല്‍, വേദി മാറ്റാന്‍ ഫിഫ തയാറാകാതിരുന്നതോടെ ടീം ക്യാമ്പ് മെക്സിക്കോയിലേക്കു മാറ്റിയതായി ഇറാന് ഫുട്ബോള്‍ പ്രസിഡന്റ് മെഹ്ദി താജ് അറിയിച്ചു. “അമേരിക്കയ്ക്ക് അവരുടെ മണ്ണില്‍ ഇറാന് ടീം എത്തുന്നതിനോടു താത്പര്യമില്ല. അതുകൊണ്ട് മെക്സിക്കോയോട് അന്വേഷിച്ചു. സ്വാഗതമെന്ന് ഞങ്ങള്‍ അറിയിച്ചു” – ക്ലോഡിയ പറഞ്ഞു.
Read Moreഇരട്ട ഗോളുകളുമായി ഫെമി അസീസ്; നൈജീരിയയ്ക്ക് തകർപ്പൻ ജയം
ലണ്ടൻ: യൂണിറ്റി കപ്പ് ഫുട്ബോളിന്റെ സെമിഫൈനലിൽ നൈജീരിയയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ചട നടന്ന മത്സരത്തിൽ സിംബാബ്വെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഫെമി അസീസാണ് നൈജീരിയയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. നാലാം മിനിറ്റിലും 62-ാം മിനിറ്റിലും ആണ് ഫെമി ഗോളുകൾ സ്കോർ ചെയ്തത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ നൈജീരിയ ഇന്ത്യ-ജമൈക്ക സെമിയിലെ വിജയിയെ ആയിരിക്കും നേരിടുക. ലണ്ടനിലെ ചാൾട്ടണിലുള്ള ദി വാലി സ്റ്റേഡിയത്തിലാണ് മത്സരം.
Read Moreശ്രീശങ്കറിനു സ്വർണം
റാഞ്ചി: 29-ാമത് ദേശീയ സീനിയർ അത്ലറ്റിക്സ് ഫെഡറേഷൻ ചാന്പ്യൻഷിപ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് പുരുഷ ലോംഗ്ജംപിൽ സ്വർണം. 8.08 മീറ്റർ ക്ലിയർ ചെയ്താണ് ശ്രീശങ്കർ സ്വർണം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസ് യോഗ്യതയും (8.05 മീറ്റർ) ശ്രീശങ്കർ കരസ്ഥമാക്കി. പുരുഷ പോൾവോൾട്ടിൽ ദേവ് മീന ദേശീയ റിക്കാർഡോടെ സ്വർണം സ്വന്തമാക്കി. 5.45 മീറ്ററാണ് താരം ക്ലിയർ ചെയ്തത്. കോമൺവെൽത്ത് യോഗ്യതയും ദേവ് മീന സ്വന്തമാക്കി. കുൽദീപ് കുമാറിന്റെ (5.41) പേരിലെ റിക്കാർഡാണ് തകർന്നത്.
Read Moreവൈഭവ് സൂര്യവംശിക്ക് ‘എ’ ഫോര്‍ അമ്മ…
ജയ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനെ തല്ലി ഓടിച്ച രാജസ്ഥാന് റോയല്‍സിന്റെ വൈഭവ് സൂര്യവംശിയുടെ ഫിഫ്റ്റി ആഹ്ലാദപ്രകടനമാണ് ഏവരും ചര്‍ച്ച ചെയ്തത്. 221 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സിനായി, വൈഭവ് സൂര്യവംശി 38 പന്തില്‍ 10 സിക്സും ഏഴ് ഫോറും അടക്കം 93 റണ്‍സ് അടിച്ചുകൂട്ടി. വൈഭവിന്റെ കരുത്തില്‍ ഏഴ് വിക്കറ്റ് ജയവും രാജസ്ഥാന് ആഘോഷിച്ചു. വൈഭവായിരുന്നു പ്ലെയര്‍ ഓഫ് ദ മാച്ച്. മത്സരത്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ടപ്പോള്‍ കൈവിരലുകള്‍കൊണ്ട് ‘എ’ എന്നു കാണിച്ചായിരുന്നു വൈഭവ് ആഹ്ലാദപ്രകടനം നടത്തിയത്. മത്സരശേഷം കമന്റേറ്ററായ മുരളി കാര്‍ത്തിക് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചെങ്കിലും വൈഭവ് ഒന്നും വിട്ടുപറഞ്ഞില്ല. എന്നാല്‍, പിന്നീട് ഡ്രസിംഗ് റൂമില്‍വച്ച് ടീം മാനേജര്‍ റോമി ബിന്ദറിനോട് വൈഭവ് മനസ് തുറന്നു. അമ്മ ആരതി സൂര്യവംശിക്കുവേണ്ടിയാണ് ആംഗ്യം കാണിച്ചതെന്നായിരുന്നു വൈഭവിന്റെ വെളിപ്പെടുത്തല്‍. ആരതിയുടെ ആദ്യ അക്ഷരമായ എ…
Read Moreസമനിലയിൽ കുരുങ്ങി മാഞ്ചസ്റ്റർ സിറ്റി; ആഴ്സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയൽ ലീഗ് ഫുട്ബോളിൽ ജേതാക്കളായി ആഴ്സണൽ. ചൊവ്വാഴ് നടന്ന മാഞ്ചസ്റ്റർ സിറ്റി-ബേൺമൗത്ത് മത്സരം സമനിലയായതോടെയാണ് ആഴ്സണൽ ജേതാക്കളായത്. 22 വര്‍ഷത്തിന് ശേഷമാണ് ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം നേടുന്നത്. മാഞ്ചസ്റ്റർ സിറ്റി-ബേൺമൗത്ത് മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിംഗ് ഹാലണ്ടും ബേൺമൗത്തിന് വേണ്ടി എലി ജൂനിയർ ക്രൗപിയുമാണ് ഗോൾ സ്കോർ ചെയ്തത്. മത്സരം സമനിലയായതോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 78 പോയിന്റായി. ഇനി ഒരു മത്സരം മാത്രമാണ് സിറ്റിക്ക് ബാക്കിയുള്ളത്. ഇതിൽ വിജയിച്ചാലും സിറ്റിക്ക് 81 പോയിന്റ് മാത്രമാണ് സ്വന്തമാക്കാനാകുക. ഇതോടെയാണ് 82 പോയിന്റുള്ള ആഴ്സണൽ കീരിടം ഉറപ്പിച്ചത്. 37 കളിയില്‍ 25 ജയവും ഏഴുസമനിലയും അഞ്ചുതോല്വിയുമാണ് ആഴ്സണലിന്റെ അക്കൗണ്ടിലുള്ളത്. കെയ് ഹാവെര്‍ട്സും ബുകായോ സാക്കയും ഡെക്ലാന് റൈസും ലിയാന്‍ഡ്രോ ട്രൊസ്സാഡും വില്യം സാലിബയും ഡേവിഡ് റയയും…
Read Moreഈസി മെസി
ഫിഫ 2026 ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായ അർജന്റീനയാണ് ഗ്രൂപ്പ് ജെയിലെ മെയിൻ. ഇറ്റലിക്കും ബ്രസീലിനും പിന്നാലെ കപ്പ് നിലനിർത്തുന്ന രാജ്യമാകുകയാണ് ലക്ഷ്യം. 21-ാം നൂറ്റാണ്ടിൽ ആദ്യമായി ലോകകപ്പിനെത്തുന്ന ഓസ്ട്രിയ, ലോകവേദിയിലെ കന്നിക്കാരായ ജോർദാൻ, രണ്ട് തവണ ആഫ്രിക്കൻ ചാമ്പ്യന്മാരായ അൾജീരിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവർ. അർജന്റീന മഹാമാന്ത്രികൻ 105×65 മീറ്റർ ദീർഘചതുരത്തിൽ സൃഷ്ടിക്കുന്ന വിസ്മയം കൺനിറയെ കാണാനുള്ള അവസാന അവസരം. എല്ലാം നേടിയവന്റെ വീരോചിത വിടവാങ്ങൽ. അർജന്റീന എന്നെഴുതുമ്പോൾ എഴുതാതെ എഴുതുന്നത് മെസി എന്നുകൂടിയാണ്. മെസിയുടെ അവസാന രാജ്യാന്തര വേദി എന്ന ഇമോഷണൽ കണക്ഷൻ കൂടി ഈ ലോകകപ്പിനുണ്ട്. മെസിയാണ് നയിക്കുകയെങ്കിലും അയാളില്ലാതെയും ആൽബിസെലസ്റ്റെ ജയിച്ചുകയറുമെന്ന് അയാളുടെ പേരിൽ തുടങ്ങുന്ന പേരുകാരനായ പരിശീലകൻ കോപ്പയിൽ തെളിയിച്ചിട്ടുണ്ട്. മിന്നും ഫോമിലുള്ള ജൂലിയൻ അൽവരെസ്, ചെൽസിയുടെ മിഡ്ഫീൽഡ് ജനറൽ എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേരോ, ലിസാൻഡ്ര മാർട്ടിനസ്, അലക്സിസ് മാക്…
Read Moreകാമവിംഗ ഇല്ലാതെ ഫ്രാന്‍സ്
പാരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള ഫ്രഞ്ച് ടീമില്‍ റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ എഡ്വേര്‍ഡോ കാമവിംഗയ്ക്ക് ഇടമില്ല. ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്ന്റെ ഗോള്‍കീപ്പര്‍ ലൂകാസ് ഷെവലിയര്‍, ടോട്ടനത്തിന്റെ ഫോര്‍വേഡ് റാന്‍ഡല്‍ കൊളോമുവാനി തുടങ്ങിയവരെയും 26 അംഗ ടീമില്‍ കോച്ച് ദിദിയെ ദേഷാംപ്സ് ഉള്‍പ്പെടുത്തിയില്ല. 2024 യൂറോ പോരാട്ടത്തിനു പിന്നാലെ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ആന്ത്വാന് ഗ്രീസ്മാനെ ടീമിലേക്കു പരിഗണിച്ചില്ലെന്നതും ശ്രദ്ധേയം. കളത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുത്തതെന്ന് ദേഷാംപ്സ് പറഞ്ഞു. യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ളതാണ് ഫ്രഞ്ച് ടീം. ബ്രാഡ്ലി ബാര്‍കോള, റയാന് ചെര്‍ക്കി, ഉസ്മാന് ഡെംബെലെ, ഡെസിരെ ഡൗ, കിലിയന്‍ എംബപ്പെ, മൈക്കല്‍ ഒലിസ്, മാര്‍ക്കസ് ടുറാം എന്നിങ്ങനെ വമ്പന്‍ ആക്രമണനിരയാണ് ഫ്രാന്‍സിനുള്ളത്. എന്‍ഗോളൊ കാന്റെ, അഡ്രിഡന് റാബിയോട്ട്, ഔറേലിയന്‍ ചൗമേനി തുടങ്ങിയവരാണ് മധ്യനിരയിലെ താരങ്ങള്‍. തിയോ ഹെര്‍ണാണ്ടസ്, ദയോത്…
Read More