ടോക്കിയോ: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നിലനിര്‍ത്താനായി നിലവിലെ ചാമ്പ്യനും ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പര്‍ താരവുമായ നീരജ് ചോപ്ര ഇന്നു ഫീല്‍ഡില്‍ ഇറങ്ങും. തുടര്‍ച്ചയായ രണ്ടാം ലോക ചാമ്പ്യന്ഷിലും സ്വര്‍ണം നേടുക എന്ന ലക്ഷ്യമാണ് നീരജ് ചോപ്രയ്ക്കുള്ളത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.53 മുതലാണ് പുരുഷ വിഭാഗം ജാവലിന്‍ത്രോ ഫൈനല്‍ പോരാട്ടം. 2023 ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 88.17 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഇന്ത്യക്കായി ചരിത്ര സ്വര്‍ണം സ്വന്തമാക്കിയത്. ആദ്യ ഏറില്‍ യോഗ്യതഇന്നലെ നടന്ന യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ ഫൈനല്‍ ടിക്കറ്റെടുത്താണ് നീരജിന്റെ വരവ്. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ചോപ്ര, ആദ്യ ഏറില്‍ 84.85 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചു. ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ത്ത് 84.50 മീറ്റര്‍ ആയിരുന്നു. പാരീസ് ഒളിമ്പിക്സില്‍ നീരജിനെ പിന്തള്ളി സ്വര്‍ണം…
Read MoreCategory: Sports
പിഎസ്ജി കളത്തില്‍
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ 2025-26 സീസണിലെ ആദ്യ റൗണ്ട് പോരാട്ടത്തിനായി നിലവിലെ ജേതാക്കളായ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) കളത്തില്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് നടക്കുന്ന ഹോം മത്സരത്തില്‍ പിഎസ്ജി, ഇറ്റലിയില്‍നിന്നുള്ള അത്ലാന്റയെ നേരിടും. 2025 ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കളായ ചെല്‍സിയും ജര്‍മന്‍ ശക്തിയായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ് ഈ രാത്രിയിലെ സൂപ്പര്‍ പോരാട്ടം. ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ സ്പാനിഷ് ടീമായ അത്ലറ്റിക്കോ മാഡ്രിഡിന് എതിരേയും ഇറങ്ങും.
Read Moreരോ-കോ കാണാമറയത്ത്…
സുനില്‍ ഗാവസ്കര്‍, കപില്‍ ദേവ്, സച്ചിന് തെണ്ടുല്‍ക്കര്‍… എന്നിങ്ങനെ നീളുന്ന ഇന്ത്യന്‍ മുന്‍ സൂപ്പര്‍ താരങ്ങളുടെ പട്ടികയിലേക്ക് രണ്ടു പേരുകള്‍ കൂടി; വിരാട് കോഹ്ലി, രോഹിത് ശര്‍മ… ഇന്ത്യന്‍ ക്രിക്കറ്റിന്റെ രോ-കോ സഖ്യം… 2024 ഐസിസി ട്വന്റി-20 ലോകകപ്പിനു പിന്നാലെ കുട്ടിക്രിക്കറ്റില്‍നിന്നും 2025 ഐപിഎല്ലിനിടെ ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയും വിരാട് കോഹ്ലിയും പതിയെ കാണാമറയത്തേക്ക്.രാജ്യാന്തര വേദിയില്‍ ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇരുവരും ഔദ്യോഗികമായ വിരമിക്കല്‍ പ്രഖ്യാപിക്കാത്തത്. ഇവരെ കൂടാതെ ഇന്ത്യന്‍ ടീം ഇല്ലെന്ന കാലഘട്ടം കഴിഞ്ഞു. പുതിയ താരങ്ങളിലേക്കു ഫോക്കസ് ചെയ്തു കഴിഞ്ഞു ഇന്ത്യന്‍ ക്രിക്കറ്റ്. ഇന്ത്യ എ ടീമില്‍ ഇല്ലഇന്ത്യ എ ടീമിന്റെ പര്യടനങ്ങളും കളിക്കാരുടെ സാന്നിധ്യങ്ങളും സമീപ നാളുകളില്‍ ഒന്നും ചര്‍ച്ചാ വിഷയമല്ല. എങ്കിലും ഓസ്ട്രേലിയ എ ടീമിന് എതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ സംഘത്തില്‍…
Read Moreഅപ്പോളോ… 579.06 കോടി: ഇന്ത്യന്‍ ടീമിന്റെ ജഴ്സി സ്പോണ്‍സര്‍ഷിപ്പ് അപ്പോളോ ടയേഴ്സിന്
മുംബൈ: ബിസിസിഐ ബിഡുകള്‍ പൊട്ടിച്ചു; അപ്പോള്‍ എന്തു സംഭവിച്ചു? 579.06 കോടി രൂപയ്ക്ക് അപ്പോളോ ടയേഴ്സ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ ജഴ്സി സ്പോണ്‍സര്‍മാരായി. ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പായ ഡ്രീം 11 അരങ്ങൊഴിഞ്ഞ സ്ഥാനത്തേക്ക്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്സിനെ ബിസിസിഐ നിയോഗിച്ചു. 2028 മാര്‍ച്ച് വരെ നീളുന്ന കരാറാണ് അപ്പോളോ ടയേഴ്സുമായി ബിസിസിഐ (ദ ബോര്‍ഡ് ഓഫ് കണ്ട്രോള് ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) ഒപ്പുവച്ചത്. ഇക്കാര്യം ബിസിസിഐ ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ നിരോധിച്ചതോടെ ഡ്രീം 11 എന്ന പേര് ഇന്ത്യന്‍ ജഴ്സിയില്നിന്നു മാഞ്ഞു. തുടര്‍ന്ന് ജഴ്സി സ്പോണ്‍സര്‍മാരില്ലാതെയാണ് നിലവില്‍ 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ടീം ഇന്ത്യ പങ്കെടുത്തുകൊണ്ടിരുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം മുതല്‍ ജഴ്സിയില്‍ അപ്പോളോ ടയേഴ്സ് എന്ന പേര്…
Read Moreലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: നീരജ് വാഴട്ടെ
ടോക്കിയോ: 2025 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്ര ഇന്നു ഫീല്‍ഡില്‍ ഇറങ്ങും. പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ നീരജ്, സ്വര്‍ണം നിലനിര്‍ത്താനുള്ള മുന്നൊരുക്കത്തിലാണ്. ഡയമണ്ട് ലീഗ് ചാമ്പ്യന്‍ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍, ഒളിമ്പിക് സ്വര്‍ണ ജേതാവ് പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം എന്നിവരാണ് നീരജിന്റെ പ്രധാന എതിരാളികള്‍. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.40 മുതല്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലാണ് നീരജ് മത്സരിക്കുക. നീരജിന് ഒപ്പം സച്ചിന് യാദവും ഇന്ത്യയെ പ്രതിനിധീകരിച്ച് ഗ്രൂപ്പ് എ യോഗ്യതയില്‍ ഉണ്ട്. ഇന്ത്യ x പാക്കിസ്ഥാന് ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയതിന്റെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പ് മറ്റൊരു ഇന്ത്യ x പാക് പോരാട്ടത്തിനുള്ള വഴിയൊരുങ്ങുകയാണ്. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജും പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമും തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നതിനാണ് കളമൊരുങ്ങുന്നത്. നീരജ്…
Read Moreഏഷ്യകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റൺസ് വിജയലക്ഷ്യം
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് 128 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 127 റൺസ് എടുത്തത്. പാക്കിസ്ഥാൻ ബാറ്റിംഗ് നിരയിൽ ഷാഹിബ്സദാ ഫർഹാനും ഷാഹിൻഷാ അഫ്രീഡിക്കും മാത്രമാണ് തിളങ്ങാനായത്. ഫർഹാൻ 40 റൺസും അഫ്രീഡി 33 റൺസും എടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും ഹാർദിക്ക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Read Moreഅയല്‍വാശി: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യ x പാക് പോരാട്ടം രാത്രി 8.00ന്
ദുബായ്: ലോക ക്രക്കറ്റിലെ ചരിത്രപരമായ അയല്‍വാശിക്ക് ഇന്നു ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍. ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അയല്‍പ്പോര് രാത്രി എട്ടിന് ആരംഭിക്കും. സോണി ടെന്‍ സ്പോര്‍ട്സിലും സോണി ലിവിലും മത്സരം തത്സമയം കാണാം. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളത്തില്‍ മുഖാമുഖമിറങ്ങുന്ന ആദ്യ മത്സരമാണ്. അതുകൊണ്ടുതന്നെ കളത്തിനു പുറത്തുള്ള രാഷ്ട്രീയ പിരിമുറുക്കവും ഇന്നത്തെ മത്സരത്തിനുണ്ട്. ക്യാപ്റ്റന്മാരുടെ മുഖാമുഖത്തില്‍ പാക് ക്യാപ്റ്റന്‍ സല്മാന് അലി അഘ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഹസ്തദാനം നല്‍കിയിരുന്നില്ല. മുന്‍ കാലങ്ങളിലും പോരാട്ടങ്ങള്‍ക്കു വിരുദ്ധമായിരുന്നു അത്. അപ്പോള്‍ മുതല്‍ ഇന്ത്യ x പാക് പോരാട്ടത്തിന്റെ തീവ്രത അന്തരീക്ഷത്തില്‍ ഉയര്‍ന്നിരുന്നു. ആധികാരിക ജയങ്ങള്‍ 2025 ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ആധികാരിക ജയങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ രണ്ടാം മത്സരത്തിനായി ഇന്ന് ഇറങ്ങുന്നത്. ഇന്ത്യ തങ്ങളുടെ…
Read Moreഇന്ത്യക്ക് എതിരാളിയില്ല; പഞ്ചാബ് കിംഗ്സ് ഇലവന് പങ്കുവച്ച പോസ്റ്റർ വൈറൽ
ചണ്ഡീഗഡ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഞായറാഴ്ചയാണ് ഇന്ത്യയും പാക്കിസ്താനും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ യുഎഇയെ തകർത്ത ഇന്ത്യ ടൂർണമെന്റിലെ രണ്ടാം ജയം ലക്ഷ്യമിട്ട് ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെ നേരിടും. എന്നാൽ മത്സരത്തിന് മുന്നോടിയായി ഐപിഎൽ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിംഗ്സ് ഇലവൻ പുറത്തുവിട്ട പോസ്റ്റർ വൈറലാണ്. എതിർ ടീം ആരാണെന്ന് വ്യക്തമാക്കാതെയാണ് പഞ്ചാബ് കിംഗ്സ് ഇലവൻ പോസ്റ്റർ തയാറാക്കിയത്. പോസ്റ്ററിൽ ഇന്ത്യൻ ടീമിന്റെ ചിഹ്നമുണ്ട്. എതിർ ടീമിന്റെ കോളം ഒഴിഞ്ഞുകിടക്കുകയാണ്. അവിടെ പാക്കിസ്ഥാൻ ടീമിന്റെ ചിഹ്നമില്ല. സെപ്റ്റംബർ 14നാണ് മത്സരമെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. നിലവിലെ ചാന്പ്യൻമാരുടെ രണ്ടാം മത്സരമെന്ന തലക്കെട്ടോടെ സൂര്യകുമാർ യാദവിന്റെയും ശുഭ്മാൻ ഗില്ലിന്റെയും ചിത്രത്തോടെയാണ് പഞ്ചാബ് പോസ്റ്റർ സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഏഷ്യാകപ്പ്…
Read Moreഇലോ റേറ്റിംഗ്: 2700 കടന്ന് നിഹാൽ
സമർഖണ്ഡ് (ഉസ്ബക്കിസ്ഥാൻ): ഫിഡെ ഗ്രാൻഡ് സ്വിസ് ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ നിഹാൽ സരിൻ (5.5) മുന്നിൽ. ആദ്യ റൗണ്ട് മുതൽ മുന്നിട്ടു നിന്നിരുന്ന ഇറാൻ താരം പർഹാം മഖ്ദസലൂവിനെ നിഹാൽ പരാജയപ്പെടുത്തി. ഏഴാം റൗണ്ടിൽ 38 നീക്കങ്ങളിലായിരുന്നു നിഹാലിന്റെ ജയം. ടൂർണമെന്റിൽ നിഹാലിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. ഇതോടെ റേറ്റിംഗിൽ മറ്റൊരു നാഴികക്കല്ലും നിഹാൽ മറികടന്നു. ലൈവ് ചെസ് റേറ്റിംഗില്‍ 2703.3 പോയിന്റിലാണ് നിഹാൽ ഇപ്പോൾ.
Read Moreസാത്വിക്- ചിരാഗ് സഖ്യം സെമിയിൽ
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണിൽ കുതിപ്പ് തുടർന്ന് ഇന്ത്യയുടെ സാത്വിക്സായിരാജ് രങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം. സൂപ്പർ 500 ബാഡ്മിന്റണ്‍ പുരുഷ ഡബിൾസ് ടൂർണമെന്റിന്റെ സെമിഫൈനലിൽ സഖ്യം പ്രവേശിച്ചു. മലേഷ്യൻ സഖ്യത്തെ 21-14, 20-22, 21-16 സ്കോറിനാണ് ഇന്ത്യൻ സഖ്യം മറികടന്നത്. അടുത്ത മത്സരത്തിൽ ചൈനീസ് തായ്പേയിയുടെ ചെൻ ചെങ് കുവാൻ-ലിൻ ബിംഗ് വെയ് സഖ്യത്തെയാണ് ഇരുവരും നേരിടുക.സമീപ ടൂർണമെന്റുകളിൽ മികച്ച പ്രകടനമാണ് സാത്വിക്- ചിരാഗ് സഖ്യം കാഴ്ചവയ്ക്കുന്നത്. ബിഡബ്ല്യുഎഫ് ലോക ചാന്പ്യൻഷിപ്പിൽ സഖ്യം വെങ്കല മെഡൽ നേടിയിരുന്നു. ലക്ഷ്യ സെൻ സെമിയിൽ:ഇന്ത്യൻ താരങ്ങൾ പോരടിച്ച പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ വിജയിച്ച് ലക്ഷ്യ സെൻ സെമിയിൽ കടന്നു. 21-16, 17-21, 21-13 സ്കോറിന് ആയുഷ് ഷെട്ടിയെ പരാജയപ്പെടുത്തി. സെമിഫൈനലിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെന്നോ ഇന്തോനേഷ്യയുടെ അൽവി ഫർഹാനോയാണ് ലക്ഷ്യ സെന്നിന്റെ എതിരാളി.
Read More