മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് x മുംബൈ ഇന്ത്യന്‍സ് പോരാട്ടം ഇന്ന്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് എല്‍ ക്ലാസിക്കോ. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ (അഞ്ച്) ചാമ്പ്യന്മാരായതിന്റെ റിക്കാര്‍ഡ് പങ്കിടുന്ന ടീമുകളാണ് ചെന്നൈയും മുംബൈയും. എന്നാല്‍, 2023നുശേഷം ചെന്നൈയ്ക്കും 2020നുശേഷം മുംബൈക്കും കിരീടത്തിലേക്ക് അടുക്കാന്‍ സാധിച്ചിട്ടില്ല. ഈ സീസണില്‍ എവേ മൈതാനത്ത് ഒരു ജയം പോലും നേടാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു സാധിച്ചിട്ടില്ല. 2026 സീസണില്‍ മുംബൈയും ചെന്നൈയും ഫോമില്ലാതെ വിഷമിക്കുകയാണ്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇരുടീമിനും രണ്ട് ജയം വീതമാണ് നേടാന്‍ സാധിച്ചത്. മുംബൈയുടെ മുന്‍ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചെന്നൈയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയും കളത്തിലേക്കു തിരിച്ചെത്തുന്നതിനും ആരാധകര്‍ കാത്തിരിക്കുന്നു.
Read MoreCategory: Sports
ഇന്ത്യയില്‍ ലോകകപ്പ് സംപ്രേഷണം ഉണ്ടാകില്ലേ?
മുംബൈ: ഇന്ത്യയില്‍ ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സംപ്രേഷണം ചെയ്യാന്‍ ഇതുവരെ ഒരു മീഡിയ ഗ്രൂപ്പും തയാറായിട്ടില്ല. 100 മില്യണ്‍ ഡോളര്‍ (ഏകദേശം 936 കോടി രൂപ) ആയിരുന്നു ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായി ഫിഫ ആദ്യം ആവശ്യപ്പെട്ടത്. ഇത് 35 മില്യണ്‍ ഡോളറാക്കി (326.86 കോടി രൂപ) ചുരുക്കിയിട്ടും ഇതുവരെ ആരും ഫിഫയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ തയാറായിട്ടില്ല. 2026 ലോകകപ്പ് മത്സരങ്ങള്‍ പ്രധാനമായും നടക്കുന്നത് ഇന്ത്യയിലെ അര്‍ധരാത്രി മുതല്‍ വെളുപ്പാന്‍കാലം (12.30 am, 3.30 am, 6.30 am, 7.30 am) വരെയാണ്. 10.30 pm, 9.30 am എന്നീ സമയങ്ങളുമുണ്ട്. ഇക്കാരണത്താലാണ് സംപ്രേഷണാവകാശത്തിനായി ആരും ഇതുവരെ തയാറാകാത്തത്. 2022 ഖത്തല്‍ ലോകകപ്പ് ജിയൊസിനിമയും സ്പോര്‍ട്സ് 18നുമായിരുന്നു ഇന്ത്യയില്‍ സംപ്രേഷണം ചെയ്തത്. ഇന്ത്യയില്‍ 110 മില്യണ്‍ വ്യൂവര്‍ഷിപ്പിലൂടെ റിക്കാര്‍ഡ് കുറിക്കപ്പെട്ടിരുന്നു.
Read Moreലോറസ് ടെന്നീസ്… കായിക ലോകത്തെ ഓസ്കറായ ലോറസ് പുരസ്കാരത്തില്‍ ടെന്നീസ് താരങ്ങളുടെ ആധിപത്യം
മാഡ്രിഡ്: കായിക ലോകത്തിലെ ഓസ്കറായ ലോറസില് ടെന്നീസിന്റെ ആധിപത്യം. മാഡ്രിഡില്‍ നടന്ന റെഡ് കാര്‍പ്പെറ്റ് സ്പോര്‍ട്സ് പുരസ്കാരത്തില്‍ 2026ലെ ഏറ്റവും മികച്ച പുരുഷ-വനിതാ താരങ്ങളായി കാര്‍ലോസ് അല്‍കാരസും അരീന സബലെങ്കയും തെരഞ്ഞെടുക്കപ്പെട്ടു. പുരുഷ ലോക റാങ്കിംഗില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരനാണ് സ്പാനിഷ് താരമായ കാര്‍ലോസ് അല്‍കാരസ്. എന്നാല്‍, 2025ല്‍ അല്‍കാരസായിരുന്നു ഒന്നാം സ്ഥാനത്ത്. വനിതാ സിംഗിള്‍സില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരിയാണ് ബെലാറൂസിന്റെ അരീന സബലെങ്ക. 2025ല്‍ യുഎസ്, ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്സ്ലാം കിരീടങ്ങള്‍ 22കാരനായ അല്‍കാരസിനായിരുന്നു. 2025ല്‍ യുഎസ് ഓപ്പണ്‍ മാത്രമാണ് സബലെങ്കയ്ക്കു നേടാന്‍ സാധിച്ചത്. എന്നാല്‍, ഓസ്ട്രേലിയന്‍, ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. യുവതാരം യമാല്മാഡ്രിഡ്: യൂത്ത് സ്പോര്‍ട്സ്പേഴ്സണ്‍ ഓഫ് ദ ഇയര്‍ സ്പാനിഷ് ഫുട്ബോളര് ലാമിന് യമാല്‍ സ്വന്തമാക്കി. ജര്‍മനിയുടെ മുന്‍ ഫുട്ബോള്‍ താരമായ ടോണി ക്രൂസിനാണ് ഇന്സ്പിറേഷന് അവാര്‍ഡ്. ഏറ്റവും മികച്ച ക്ലബ്ബിനുള്ള…
Read Moreപരിക്കേറ്റ ആയുഷ് ഔട്ട്
ചെന്നൈ: പരിക്കും പരാജയവും ചെന്നൈ സൂപ്പർ കിംഗ്സിനെ വലയ്ക്കുന്നു. ഐപിഎൽ സീസണിൽ ചെന്നൈയുടെ മൂന്നാം നന്പർ ബാറ്ററായ ആയുഷ് മാത്രെയും പുറത്ത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഇടത് പിൻതുടയിൽ പേശിവലിവ് അനുഭവപ്പെട്ട ആയുഷ് മാത്രെയ്ക്ക് ആറ് മുതൽ 12 ആഴ്ച വരെ വിശ്രമം ആവശ്യമാണ്. ഇതോടെ താരത്തിന് ടൂർണമെന്റ് നഷ്ടമാകുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. ഹൈദരാബാദിനെതിരേ ചെന്നൈ ഇന്നിംഗ്സിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മാത്രെ റണ്ണിനായി ഓടുന്നതിനിടെയാണ് പരിക്കേറ്റത്. വേദന അനുഭവപ്പെട്ട ഉടൻ ടീം ഫിസിയോതെറാപ്പിസ്റ്റ് താരത്തെ പരിശോധിച്ചു. വീണ്ടും ബാറ്റു ചെയ്തെങ്കിലും പെട്ടെന്ന് ഔട്ടായി. ഇന്ത്യയുടെ അണ്ടർ 19 ടീം ക്യാപ്റ്റനായ മാത്രെയുടെ അഭാവം സിഎസ്കെയ്ക്ക് വലിയ തിരിച്ചടിയാണ്. മൂന്നാം നന്പറിൽ ബാറ്റ് ചെയ്യുന്ന താരം മികച്ച ഫോമിലായിരുന്നു. ഓപ്പണറായിറങ്ങുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ പവർ പ്ലേയിൽ സഞ്ജു സാംസണിനൊപ്പം മാത്രെയാണ്…
Read More2026 ഫിഫ ലോകകപ്പ്: ഇനി 50 ദിനങ്ങള്‍ മാത്രം
കാല്‍പ്പന്ത് ലോകത്തിലെ ഗ്ലാമര്‍ താരങ്ങളുടെ സംഗമവേദി മിഴിതുറക്കാന്‍ ഇനിയുള്ളത് 50 പകലിരവുകളുടെ അകലം. ഇന്നേക്ക് 50-ാനാള് ഫിഫ 2026 പുരുഷ ലോകകപ്പ് ഫുട്ബോളിനു പന്തുരുളും. തുടര്‍ന്നുള്ള ദിനങ്ങളില്‍ ഭൂഗോളത്തിന്റെ സ്പന്ദനം കാറ്റ്നിറച്ച തുകല്‍പ്പന്തിനൊപ്പം. ഗോളിന്റെ കണക്കുകള്‍ അന്തരീക്ഷത്തില്‍ ഉയരും. അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യന്‍ സമയം ജൂണ്‍ 11 അര്‍ധരാത്രി 12.30ന് (ജൂണ്‍ 12 പുലര്‍ച്ചെ 12.30) ഗ്രൂപ്പ് എയില്‍ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. മെസി, റൊണാള്‍ഡോ2022ല്‍ ഖത്തറില്വച്ചുള്ള ലോകകപ്പ് നേട്ടത്തിലൂടെ തന്റെ കരിയര്‍ പൂര്ണതയിലെത്തിച്ചാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ വരവ്. ലോകകപ്പ് കിരീടത്തിലൂടെ കരിയര്‍ പൂര്‍ണതയിലെത്തിക്കാനായി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും എത്തുന്നു. കരിയറില്‍ 1000 പ്രഫഷണല്‍ ഗോള്‍ തികയ്ക്കുന്ന ആദ്യ മനുഷ്യന് എന്ന നേട്ടത്തിലേക്ക് അടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ…
Read Moreമുഴുവന്‍ സമയവും കളിത്തിലുണ്ടായിരുന്നിട്ടും ഗോള്‍ നേടാന്‍ സാധിച്ചില്ല: നെയ്മറിനു കൂവല്‍
ബ്രസീലിയ: ബ്രസീല്‍ സൂപ്പര്‍ ഫുട്ബോളര് നെയ്മറിനെ കൂവിക്കളിയാക്കി സ്വന്തം ക്ലബ്ബായ സാന്റോസ് എഫ്സിയുടെ ആരാധകര്‍. ബ്രസീല്‍ സീരി എ ഫുട്ബോളില്‍ ഹോം ഗ്രൗണ്ടില്‍ സാന്റോസ് 2-3നു ഫ്ളുമിനെന്സിനോട് പരാജയപ്പെട്ടതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മത്സരത്തില്‍ മുഴുവന്‍ സമയവും കളിത്തിലുണ്ടായിരുന്ന നെയ്മറിനു ഗോള്‍ നേടാന്‍ സാധിച്ചില്ല. അതേസമയം, രണ്ട് ചെവിക്കുള്ളിലേക്കും ചൂണ്ടുവിരല്‍ തിരികിയാണ് നെയ്മര്‍ ആരാധകരുടെ കൂവലിനോട് പ്രതികരിച്ചത്.
Read Moreസര്‍വം മരുന്ന്..! ഉത്തേജക മരുന്ന് ഉപയോഗത്തില്‍ രണ്ടാം സ്ഥാനം ഇന്ത്യക്കെന്ന് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് റിപ്പോർട്ട്
മൊണാക്കോ: ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് നാണക്കേടിന്റെ റിക്കാര്‍ഡ്. ലോക കായിക ഭൂപടത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തേജക മരുന്ന് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെന്ന് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് ഇന്നലെ വെളിപ്പെടുത്തി. ഇന്ത്യന്‍ അത്ലറ്റിക്സ് ഭാവിയുടെമേല്‍ ആശങ്കയുടെ കരിനിഴല്‍ പരത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. കായിക മേഖല ഉത്തേജക മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) 2017ല്‍ രൂപീകൃതമായത്. ഇന്ത്യന്‍ അത്ലറ്റിക്സ് രംഗത്ത് ഉടനടി മാറ്റംവരണമെന്നും ഉത്തേജക മരുന്ന് ഉപയോഗത്തിന്റെ തോത് ഉയര്‍ന്ന നിലവാരത്തിലാണെന്നും എഐയു തലവന്‍ ഡേവിഡ് ഹൗമാന്‍ പറഞ്ഞു. ഇന്ത്യ കാറ്റഗറി എ2022 മുതല്‍ 2025വരെയുള്ള ഉത്തേജക മരുന്ന് പരിശോധനകളുടെയും ഫലങ്ങളുടെയും അടിസ്ഥാനത്തില്‍ അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ്, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയെ (എഎഫ്ഐ) കാറ്റഗറി എയില്‍ ഉള്‍പ്പെടുത്തി. നേരത്തേ ഇന്ത്യ കാറ്റഗറി ബിയില്‍ ആയിരുന്നു. റഷ്യ, ബെലാറുസ്, എത്യോപ്യ, കെനിയ,…
Read Moreനമ്പര്‍ 35; ബയേണ്‍
മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്ബോള്‍ 2025-26 സീസണ് കിരീടം ഉറപ്പിച്ച് കരുത്തരായ എഫ്സി ബയേണ്‍ മ്യൂണിക്. സീസണില്‍ നാല് മത്സരങ്ങള്ശേഷിക്കേയാണ് ബയേണ്‍ കിരീടം ഉറപ്പിച്ചത്. ബയേണിന്റെ 35-ാം ബുണ്ടസ് ലിഗ ട്രോഫിയാണ്, കഴിഞ്ഞ 14 സീസണിനിടെ 13-ാമതേത്തും. ഹോം ഗ്രൗണ്ടില്‍ വിഎഫ്ബി സ്റ്റഡ്ഗഡിനെ 2-4നു കീഴടക്കിയതോടെയാണ് ബയേണ്‍ കിരീടം ഉറപ്പിച്ചത്. 30 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബയേണിന് 79 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഡോര്‍ട്ട്മുണ്ടിന് 64 പോയിന്റ് മാത്രമാണുള്ളത്. ലീഗില്‍ ശേഷിക്കുന്ന നാലു മത്സരങ്ങളില്‍ ബയേണ്‍ പരാജയപ്പെട്ടാല്‍പോലും ഡോര്‍ട്ട്മുണ്ടിനു പരമാവധി 76 പോയിന്റില്‍ എത്താനേ സാധിക്കൂ. സ്റ്റഡ്ഗഡിനെതിരേയും ഗോള്‍ നേടിയതോടെ ബയേണിന്റെ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയ്ന്‍ സീസണില്‍ 32 ഗോളിലെത്തി. ഒരു ബുണ്ടസ് ലിഗ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന സ്വന്തം റിക്കാര്‍ഡും ബയേണ്‍ മ്യൂണിക് ഇത്തവണ തിരുത്തി. 1971-72ല്‍ 101 ഗോള്‍ നേടിയതായിരുന്നു…
Read Moreഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ലീഡ്സ്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ലീഡ്സ് യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലീഡ്സ് വിജയിച്ചത്. നോവ ഒകാഫോർ ആണ് ലീഡ്സിന് വേണ്ടി ഗോളുകൾ നേടിയത്. കാസമീറോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ലീഡ്സിന് 36 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 15-ാം സ്ഥാനത്താണ് ലീഡ്സ്. പരാജയപ്പെട്ടെങ്കിലും 55 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്താണുള്ളത്.
Read Moreവൈശാലി മുന്നോട്ട്
ഗിയ (സൈപ്രസ്): ഫിഡെ 2026 കാൻഡിഡേറ്റ് ചെസ് ടൂർണമെന്റ് വനിതാ വിഭാഗം പോരാട്ടത്തിൽ ഇന്ത്യയുടെ വൈശാലിക്ക് മുന്നേറ്റം. പതിനൊന്നാം റൗണ്ട് പോരാട്ടത്തിൽ അലക്സാന്ദ്ര ഗോറിയാച്ച്കിനയെ തളച്ച് ഒരു പോയിന്റ് നേടി. പോയിന്റ് നേട്ടത്തോടെ ഫൈനൽ റൗണ്ടിലേക്ക് വ്യക്തമായ മുൻതൂക്കം നേടി. ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഷ്യൂ ചിന്നെറുമായി സമനില പങ്കിട്ടു. പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ മത്തിയാസുമായുള്ള മത്സരത്തിൽ സമനില വഴങ്ങി. പത്താം റൗണ്ടിൽ താരം തോൽവി വഴങ്ങിയിരുന്നു.
Read More