ന്യൂയോർക്ക്: 2025 സീസൺ ഗ്രാൻസ്ലാം കിരീടങ്ങളില്ലാതെ അവസാനിപ്പിക്കില്ലെന്ന് തീരുമാനിച്ചിറങ്ങിയ ബെലാറൂസിന്റെ അരീന സബലെങ്ക യുഎസ് ഓപ്പൺ ട്രോഫിയിൽ ചുംബിച്ചു. വനിതാ ലോക ഒന്നാം നമ്പർ താരമായ സബലെങ്ക അമേരിക്കയുടെ എട്ടാം സീഡായ അമാൻഡ അനിസിമോവയെയാണ് ഫൈനലിൽ കീഴടക്കിയത്. 6-3, 7-6 (7-3) എന്ന സ്കോറിൽ ജയിച്ച് സബലെങ്ക യുഎസ് ഓപ്പൺ കിരിടം നിലനിർത്തി. 4-ാം ഗ്രാൻസ്ലാം, 2014നു ശേഷം 27കാരിയായ സബലെങ്കയുടെ നാലാം ഗ്രാൻസ് ലാം സിംഗിൾസ് കിരീടമാണ്; രണ്ട് തവണ വീതം ഓസ്ട്രേലിയൻ ഓപ്പണും (2023, 2024), യുഎസ് ഓപ്പണും (2024, 2025). 2014നു ശേഷം യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരിടം നിലനിർത്തുന്ന ആദ്യ താരമാണ് സബലെങ്ക. സെറീന വില്യംസാണ് അവസാനമായി (2012-14) യുഎസ് ഓപ്പൺ നിലനിർത്തിയത്. 100-ാം ജയംഗ്രാൻസ്ലാം വേദിയിൽ അരീന സബലെങ്കയുടെ 100-ാം ജയമാണ്. ഹാർഡ് കോർട്ടിന്റെ രാജ്ഞി എന്ന വിശേഷണം…
Read MoreCategory: Sports
സിന്നര്‍ x അല്‍കരാസ്: ഹാട്രിക് ഫൈനല്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പറായ ഇറ്റലിയുടെ യാനിക് സിന്നറും രണ്ടാം നമ്പറായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്നു രാത്രി 11.30നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2025 സീസണില്‍ ഒന്നും രണ്ടും താരങ്ങളായ സിന്നറും അല്‍കരാസും തമ്മില്‍ നടക്കുന്ന മൂന്നാമത് ഗ്രാന്സ്ലാം ഫൈനലാണ്. 2025 ഫ്രഞ്ച്ഓപ്പണ്‍ ഫൈനലില്‍ സിന്നറിനെ കീഴടക്കി അല്‍കരാസും വിംബിള്‍ഡണില്‍ അല്‍കരാസിനെ മറികടന്ന് സിന്നറും ചാമ്പ്യന്മാരായിരുന്നു. യുഎസ് ഓപ്പണ്‍ കിരീടത്തിനൊപ്പം ലോക ഒന്നാം നമ്പറിനായുള്ള പോരാട്ടംകൂടിയാണ് ഇന്നു നടക്കുന്ന സിന്നര്‍ x അല്‍കരാസ്. ഓപ്പണ്‍ കാലഘട്ടത്തില്‍ എടിപി ഒന്നും രണ്ടും റാങ്കുകാര്‍ ഒരു സീസണില്‍ മൂന്ന് ഗ്രാന്സ്ലാം ഫൈനലില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. ജോക്കോയെ വീഴ്ത്തി സെര്‍ബിയന്‍ ഇതിഹാസമായ നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് കാര്‍ലോസ് അല്‍കരാസ് ഫൈനലില്‍ എത്തിയത്. 6-4, 7-6 (7-4), 6-2നായിരുന്നു…
Read Moreനെയ്മറിന് 8816 കോടിയുടെ സ്വത്ത് നല്കി അജ്ഞാതന്‍..!
ബ്രസീലിയ: ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറിനെ തേടിയെത്തിയത് അമ്പരപ്പിക്കുന്ന തുകയുടെ സ്വത്ത് വകകള്‍. കേട്ടവര്‍ കേട്ടവര്‍ അദ്ഭുതത്തോടെയാണ് നെയ്മറിന്റെ ഭാഗ്യത്തെക്കുറിച്ച് സംസാരിച്ചത്. അതിന്റെ കാരണം ഒന്നു മാത്രം തെക്കന്‍ ബ്രസീലിലെ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളിലെ ഒരു ശതകോടീശ്വരന്‍ അദ്ദേഹത്തിന്റെ സ്വത്ത് പൂര്‍ണമായി നെയ്മറിനു കൈമാറുന്നതായി വില്പത്രം എഴുതി. ഒരു ബില്യണ്‍ ഡോളറില്‍ (8816 കോടി രൂപ) കൂടുതല്‍ തുകയുടെ സ്വത്താണ് ഇങ്ങനെ നെയ്മറിന്റെ കൈകളിലേക്കു വന്നു ചേര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താത്ത കോടീശ്വരനാണ് നെയ്മറിന്റെ പേരിലേക്ക് വില്പത്രമെഴുതിയത്. ഭാര്യയും മക്കളും ഇല്ലാത്തയാളാണ് ഇദ്ദേഹമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. മാത്രമല്ല, നെയ്മറിന്റെ എളിമയും പിതാവിനോടുള്ള അനുകമ്പ, സ്നേഹം എന്നിവയും മതിപ്പുളവാക്കിയതിനാലാണ് വില്പത്രമെഴുതിയതെന്നു കോടീശ്വരന് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
Read Moreആര്‍പ്പോ… കേരള ക്രിക്കറ്റ് ലീഗ് കിരീടപോരാട്ടം വൈകുന്നേരം 6.45ന്
തിരുവനന്തപുരം: കെസിഎല്‍ ട്വന്റി-20 ക്രിക്കറ്റ് കലാശപ്പോരാട്ടത്തിനായി കാര്യവട്ടത്തെ കളിത്തട്ട് ഇന്നുണരുമ്പോള് കേരള ക്രിക്കറ്റ് ലോകം ഒന്നടങ്കം മുന്നോട്ടുവെയ്ക്കുന്നു ചോദ്യമിതാണ്; കൊല്ലം തുടരുമോ? അതോ, കൊച്ചി അട്ടിമറി നടത്തുമോ? ഇന്നു വൈകുന്നേരം 6.45ന് കാര്യവട്ടത്തെ പുല്‍മൈതാനം കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ചാമ്പ്യന്മാരെ നിര്‍ണയിക്കാനുളള ഫൈനല്‍ പോരാട്ടത്തിനു ടോസ് വീഴുമ്പോള്‍ ആവേശം വാനോളം ഉയരും. നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ് ലേഴ്സ് ചാമ്പ്യന്‍ പട്ടത്തില്‍ തുടരുമോ അതോ ഇത്തവണത്തെ കറുത്ത കുതിരകളായി മാറിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് കിരീടത്തില്‍ ചുംബിക്കുമോ എന്ന വിധി നിര്‍ണായക ദിനം. സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സിനെ 10 വിക്കറ്റിന് തോപ്പിച്ചാണ് കൊല്ലം സെയ്ലേഴ്സ് ഫൈനല്‍ പോാരാട്ടത്തിന് അര്‍ഹത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് കൊച്ചിയുടെ ഫൈനല്‍ പ്രവേശനം. കൊച്ചി വന്ന വഴി ലീഗ് മത്സരങ്ങളില്‍…
Read Moreഅഖിലാരവം… കെസിഎല്‍ കടന്ന് ഐപിഎല്ലിലും വരട്ടെ
കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20യുടെ രണ്ടാം സീസണില്‍ കലാശക്കൊട്ടിനു മുമ്പുതന്നെ കാലിക്കട്ട് ഗ്ലാബോസ്റ്റാഴ്സിന്റെ 26കാരനായ അഖില്‍ സ്കറിയ ഒരു കാര്യം ഉറപ്പിച്ചു; തുടര്‍ച്ചയായ രണ്ടാം സീസണിലും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്. കഴിഞ്ഞ സീസണില്‍ ഫൈനലിലും ഇത്തവണ സെമിയിലും കാലിക്കട്ടിനു തോല്‍വി വഴങ്ങേണ്ടിവന്നെങ്കിലും രണ്ടു പ്രാവശ്യവും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം അഖില്‍ സ്കറിയയ്ക്കു സ്വന്തം. ഇരു സീസണിലും അഖില്‍ വീഴ്ത്തിയത് 25 വിക്കറ്റാണെന്നതും ശ്രദ്ധേയം. 2025 കെസിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ (ഫൈനലിനു മുമ്പുവരെയുള്ള കണക്ക്) രണ്ടാം സ്ഥാനത്ത് ഏരീസ് കൊല്ലം സെയ് ലേഴ്സിന്റെ എ.ജി. അമല്‍ ആണ്; 11 മത്സരങ്ങളില്‍ 16 വിക്കറ്റ്. ഫൈനലില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയാല്‍ മാത്രമേ അമലിന് അഖിലിന്റെ ഒപ്പം എത്താന്‍ സാധിക്കൂ; സാധ്യമല്ലെന്ന് ഏകദേശം ഉറപ്പുള്ള കാര്യം. 2024ല്‍ നടന്ന പ്രഥമ കെസിഎല്ലില്‍ 12 മത്സരങ്ങളില്‍നിന്നായിരുന്നു…
Read Moreമാനം തെളിഞ്ഞു; കൊല്ലത്തിന്റെ മനസും നിറഞ്ഞു
കാര്യവട്ടം: ഇടയ്ക്കു പെയ്ത മഴയും ഇടവേളകളില്‍ നഷ്ടമായ വിക്കറ്റുകളും വിജയ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയ സമയത്ത് രക്ഷകനായെത്തിയ എം.എസ്. അഖില്‍ കൊല്ലത്തിന്റെ മനസു നിറച്ച ജയം സമ്മാനിച്ചു. 12 പന്ത് നേരിട്ട് പുറത്താകാതെ 44 റണ്‍സ് നേടിയ അഖിലിന്റെ മികവില്‍ കൊല്ലം സെയ്ലേഴ്സ് മൂന്നു വിക്കറ്റിന് തൃശൂര്‍ ടൈറ്റന്‍സിനെ തോല്‍പ്പിച്ചു. മഴ മൂലം വൈകിയാരംഭിച്ച മത്സരം, വീണ്ടും മഴയെത്തിയതോടെ 13 ഓവറാക്കി ചുരുക്കി. വിജെഡി മഴ നിയമപ്രകാരം വിജയിക്കാന്‍ 148 റണ്‍സ് വേണ്ടിയിരുന്ന കൊല്ലം അവസാന ഓവറിലെ ആദ്യ പന്തില്‍ വിജയം സ്വന്തമാക്കി. എം.എസ് അഖിലാണ് പ്ലയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: തൃശൂര്‍ ടൈറ്റന്‍സ് 13 ഓവറില്‍ നാലിന് 138. കൊല്ലം സെയ്ലേഴ്സ് 12.1 ഓവറില്‍ ഏഴിന് 149 (വിജെഡി നിയമം) അടിച്ചു കസറി അഖില്‍ 148 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച കൊല്ലത്തിന്…
Read More‘സ്ലാപ്പ്ഗേറ്റ് ’ദൃശ്യം പങ്കുവച്ച് ലളിത് മോദി
ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നായ ‘സ്ലാപ്പ്ഗേറ്റ്’ വിവാദത്തിന്റെ ഇതുവരെ കാണാത്ത ദൃശ്യങ്ങള്‍ പുറത്തുവിട്ട് ലളിത് മോദി. 2008ലെ പ്രഥമ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്ഭജന് സിംഗ് പഞ്ചാബ് കിംഗ്സ് ഇലവന്റെ മലയാളി പേസര്‍ എസ്. ശ്രീശാന്തിന്റെ മുഖത്തടിച്ച വിവാദമാണ് ‘സ്ലാപ്പ്ഗേറ്റ്’ എന്ന് അറിയപ്പെടുന്നത്. പുറംകൈകൊണ്ട് ഹര്ഭജന് സിംഗ്, ശ്രീശാന്തിന്റെ മുഖത്തടിക്കുന്നതും സഹതാരങ്ങള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതുമെല്ലാം ദൃശ്യത്തില്‍ വ്യക്തം. ശ്രീലങ്കന്‍ മുന്‍താരം സനത് ജയസൂര്യയെയും വീഡിയോയില്‍ കാണാം. ഐപിഎല്‍ ആരംഭിച്ചതും ലീഗിന്റെ ആദ്യ ചെയര്‍മാനുമായ ലളിത് മോദി, സാമ്പത്തിക തിരിമറിയുള്‍പ്പെടെയുള്ള കേസിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. 2010 മുതല്‍ ലണ്ടനില്‍ കഴിയുന്ന ലളിത് മോദിയുമായി ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് നടത്തിയ പ്രോഡ്കാസ്റ്റിലൂടെയാണ് ‘സ്ലാപ്പ്ഗേറ്റ്’ വിവാദ ദൃശ്യങ്ങള്‍ തരംഗമായത്. 17 വര്‍ഷത്തിനുശേഷവും ‘സ്ലാപ്പ്ഗേറ്റ്’ സോഷ്യല്‍ മീഡിയയില്‍…
Read Moreഐഎസ്എല്‍ തിരിച്ചെത്തുന്നു
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു. സുപ്രീംകോടതിയുടെ ശാസനത്തെത്തുടര്ന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) ഐഎസ്എല്‍ നടത്തിപ്പുകാരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) കഴിഞ്ഞദിവസനം നടത്തിയ അടിയന്തര ചര്‍ച്ചയിലാണ് തീരുമാനം. എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് തര്‍ക്കമാണ് 2025-26 ഐഎസ്എല്‍ ഇതുവരെ അനിശ്ചിതത്വത്തിലാക്കിയത്. ഈ മാസം 28നു മുമ്പ് മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റില്‍ ധാരണയില്‍ എത്തണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ക്ലബ്ബുകളുടെ പരാതിയെത്തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും യോഗം ചേര്‍ന്നത്. ഒക്ടോബര്‍-നവംബര്‍ ഐഎസ്എല്‍ 2025-26 സീസണ് പോരാട്ടം ഒക്ടോബര്‍ 24ന് ആരംഭിക്കാമെന്നാണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മില്‍ നടന്ന യോഗത്തിലെ തീരുമാനം. എന്നാല്‍, പല ക്ലബ്ബുകളും നിര്ജീവാവസ്ഥയിലായതിനാല് നവംബര്‍ ആദ്യ വാരമെങ്കിലും ഐഎസ്എല്‍ സീസണ് ആരംഭിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ സംബന്ധിച്ച…
Read Moreഅസംപ്ഷന്‍ ചാമ്പ്യന്‍
ചങ്ങനാശേരി: പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടന്ന സൗത്ത് ഇന്ത്യ ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ അസംപ്ഷന്‍ കോളജ് ജേതാക്കള്‍. അവസാന ലീഗ് മത്സരത്തില്‍ അസംപ്ഷന്‍ കോളജ് ചങ്ങനാശേരി, എസ്ആര്‍എം ഐഎസിടി ചെന്നൈയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കി. സ്കോര്‍: 25-14, 25-15, 31-29. ഇരിങ്ങാലക്കുട സെന്റ് ജോസഫ് രണ്ടാം സ്ഥാനവും എസ്ആര്‍എം ചെന്നൈ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബാസ്കറ്റ് ഫൈനല്‍ സൗത്ത് ഇന്ത്യ ഇന്റര്‍ കൊളീജിയറ്റ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ പാലാ അല്‍ഫോന്‍സയും ആതിഥേയരായ ചങ്ങനാശേരി അസംപ്ഷനും ഏറ്റുമുട്ടും. സെമി ഫൈനല്‍ ലീഗിലെ അവസാന മത്സരങ്ങളില്‍ അസംപ്ഷന്‍ കോളജ് തിരുവനന്തപുരം മാര്‍ ഇവാനിയോസിനെയും (63-40) അല്‍ഫോന്‍സ കോളജ് കൊല്ലം എസ്എന്നിനെയും (70-29) തോല്‍പ്പിച്ചു.
Read Moreഡയമണ്ട് ഫൈനലിന് നീരജ്
സൂറിച്ച് (സ്വിറ്റ്സര്‍ലന്‍ഡ്): 2025 സീസണിലെ അവസാന ഡയമണ്ട് ലീഗ് പോരാട്ടത്തിന് ഇന്നു സൂറിച്ചില്‍ തുടക്കം. ഇന്നും നാളെയുമായാണ് സൂറിച്ച് ഡയമണ്ട് ലീഗ് ഫൈനല്‍ നടക്കുക. 2022ല്‍ ഡയമണ്ട് ലീഗ് ഫൈനല്‍ ട്രോഫി സ്വന്തമാക്കിയ ഇന്ത്യയുടെ പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, 2023, 2024 സീസണുകളില്‍ രണ്ടാം സ്ഥാനത്തായിരുന്നു. രണ്ടു തവണ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ നീരജ്, സൂറിച്ചില്‍ സ്വര്‍ണം സ്വന്തമാക്കി ഡയമണ്ട് ലീഗ് ഫൈനല്‍ ട്രോഫി കൈക്കലാക്കാനുള്ള തയാറെടുപ്പിലാണ്. ജാവലിന്‍ നാളെ രാത്രി ഇന്ത്യന്‍ സമയം നാളെ രാത്രി 11.15 മുതലാണ് പുരുഷ ജാവലിന്‍ത്രോ പോരാട്ടം. 2025 സീസണില്‍ രണ്ട് ഡയമണ്ട് ലീഗ് (ദോഹ, ബ്രസല്‍സ്) സ്വര്‍ണം നേടിയ ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് നീരജിന്റെ പ്രധാന വെല്ലുവിളി. അതേസമയം, പാരീസ് ഡയമണ്ട് ലീഗില്‍ നീരജിനായിരുന്നു സ്വര്‍ണം. കരിയറിലെ ഏറ്റവും മികച്ച ദൂരം നീരജ് കണ്ടെത്തിയതും…
Read More